2010/06/28

വിരക്തി

മടുത്തു...


എങ്കിലും നന്ദി... 

വ്യതിചലിപ്പിച്ച മടുപ്പിന്

സൂചന തന്ന തലവേദനയ്ക്ക്
നേര്‍വഴി നടത്തിയ കുഴച്ചിലിന്
ശരി ബോധിപ്പിച്ച പിഴയ്ക്ക്
സാധ്യത നിലനിര്‍ത്തിയ അനിശ്ചയത്തിന്
പ്രതീക്ഷ നല്‍കിയ പരാജയത്തിന്
സൗമ്യനാക്കിയ രോഷത്തിന്
ശമനം തോന്നിപ്പിച്ച ദണ്ണത്തിന്
പ്രയത്നിപ്പിച്ച അപൂര്‍ണ്ണതയ്ക്ക്
ശുചീകരിച്ച അഹംഭാവത്തിന്
ചിന്തിപ്പിച്ച എകാന്തതയ്ക്ക്

പിന്നെ... എഴുതിപ്പിക്കുന്ന നിങ്ങള്‍ക്ക്
ഒടുവില്‍ അതു സഹിക്കുന്നതിനും...

പരിണാമം കഴിഞ്ഞു. ഇനിയും സ്വല്പം വിശ്രമം...

വിശ്രമം കഴിഞ്ഞു ചാടിക്കയറണം കറങ്ങുന്ന ചക്രത്തിൽ‍...

പുനര്‍ജന്മമാവട്ടെ... മടുപ്പിനു തകിടെഴുതിക്കെട്ടണം

37 അഭിപ്രായങ്ങൾ:

  1. ഇത്രത്തോളം ആയി അല്ലേ... ഇനി തകിടെഴുതി കെട്ടിയിട്ട് ഫലമുണ്ടെന്നു തോന്നുന്നില്ല! സെല്ലിലടക്കാം. പക്ഷെ ഇന്നൊരാൾ രക്ഷപെട്ടു! അതിന്റെ കൂടെ കൂടിക്കോ.

    മറുപടിഇല്ലാതാക്കൂ
  2. വിശ്രമിക്കുക, വിശ്രമിക്കുക, മടുപ്പുകൾ,രോഷങ്ങൾ,സങ്കടങ്ങൾ,നിരാശകൾ എല്ലാം ഒഴിഞ്ഞുപോയി കോളുകൊണ്ടകടൽ മെല്ലെ മെല്ലെ ശാന്തമാകും പോലെ മനസ്സിൽ അല ഒടുങ്ങട്ടെ, ദൃഷ്ടി ദോഷങ്ങൾ അകന്നു പോകട്ടെ, കൂട്ടുകാരാ,ഞാൻ നാവേറു പാടാം

    മറുപടിഇല്ലാതാക്കൂ
  3. ഹോ! ആ ഇരിക്കണ ഇരിപ്പ് കണ്ടിട്ട് എനിക്ക് സഹിക്കണില്യ (സന്തോഷം സഹിക്കണില്യ എന്നാണുട്ടോ ഉദ്ദേശിച്ചത്. ഹഹഹ) : )

    മറുപടിഇല്ലാതാക്കൂ
  4. ഹേയ്, കുഴപ്പമൊന്നുമില്ലെന്നേ... കുറച്ചു നേരം വിശ്രമിച്ചാല്‍ എല്ലാം ഭേദമാകാവുന്നതേയുള്ളൂ... ;)

    മറുപടിഇല്ലാതാക്കൂ
  5. ആ തകിട് ഞാന്‍ എഴുതി തരാം ..

    മറുപടിഇല്ലാതാക്കൂ
  6. വ്യതിചലിപ്പിച്ച മടുപ്പിനു.... ഏറെ നന്ദി പറയേണ്ടതുണ്ട്, സത്യമാണു.

    മറുപടിഇല്ലാതാക്കൂ
  7. "പ്രതീക്ഷ നല്‍കിയ പരാജയത്തിന്
    സൗമ്യനാക്കിയ രോഷത്തിന്
    ശമനം തോന്നിപ്പിച്ച ദണ്ണത്തിന്
    പ്രയത്നിപ്പിച്ച അപൂര്‍ണ്ണതയ്ക്ക്
    ശുചീകരിച്ച അഹംഭാവത്തിന്
    ചിന്തിപ്പിച്ച എകാന്തതയ്ക്ക്"
    വളരെ മനോഹരമായ വരികള്‍..

    മറുപടിഇല്ലാതാക്കൂ
  8. വിശ്രമം കഴിഞ്ഞ് പെട്ടെന്ന് ഇങ്ങ് പോന്നേക്കണം .സഹിക്കാന്‍ പറ്റാഞ്ഞിട്ടാണേ(ഇവിടെ വായിക്കാനൊന്നുമില്ലെങ്കില്‍ പിന്നെ എങ്ങിനെ സഹിക്കും :))

    മറുപടിഇല്ലാതാക്കൂ
  9. എന്റീശ്വരാ...ഒന്നും മനസ്സിലായില്ല....ഈ വഷളനിപ്പോ എന്താ പറ്റിയേ...

    മറുപടിഇല്ലാതാക്കൂ
  10. അത് സാധാരണമാണ്.
    സാരമില്ല.

    പുതുരുചികൾ തേടൂ!

    എന്നിട്ട് ഞങ്ങളുമായി പങ്കു വയ്ക്കൂ!

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  11. ങ്ഹും...അപ്പോള്‍ പ്രശ്നമാണല്ലേ...

    മറുപടിഇല്ലാതാക്കൂ
  12. എന്തായാലും ഞങ്ങളിത്രേം സഹിച്ചു ഇനീം സഹിക്കുവാനായി ശ്രമിക്കാം, ചുമ്മാ എഴുതൂ (പണ്ട് ലവിടെ പറഞ്ഞ പോലെ.. മലവെള്ളപ്പാച്ചിലില്‍ പെട്ടു കിടക്കണ ഞങ്ങള്‍ക്കീ ചാറ്റല്‍ മഴ നിസ്സാരം)

    മറുപടിഇല്ലാതാക്കൂ
  13. ഇത് തകിടിലോന്നും നില്‍ക്കുമെന്ന് തോന്നുന്നില്ലാ .!! :-)

    മറുപടിഇല്ലാതാക്കൂ
  14. നെല്ലിക്കതടം നല്ല ചികിത്സയാ എന്ന് കെട്ടിട്ടുണ്ട് ശരിയാണോ ആവോ വഷളാ പരീക്ഷിച്ചു നോക്കാമായിരുന്നില്ലെ.

    മറുപടിഇല്ലാതാക്കൂ
  15. "മടുപ്പിന് തകിടെഴുതികെട്ടണം"
    പുതുവഴികലാണ് പ്രധിവിധി, :)

    മറുപടിഇല്ലാതാക്കൂ
  16. എന്തൊക്കെ പറഞ്ഞിരുന്നു ഞാന്‍. സാക്ഷാല്‍ അമേരികന്‍ പ്രസിഡന്റ്‌ സ്ഥാനം വരെ വെച്ച് നീട്ടിയില്ലേ ഞാന്‍.
    ഇനി എങ്കിലും എഴുതരുതെന്ന് പറഞ്ഞു.
    ഈ കവിതകള്‍ കണ്ടു
    മടുത്തു.
    എങ്കിലും
    കഷ്ട്ടപ്പെട്ടു എഴുതിയതല്ലേ.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  17. ഹേ...മഹാനുഭവോ...., അങയുടെ തിരുവചനങൾ അടിയൻ വീക്ഷിച്ചു!! അടിയന്റെ ചിന്താമണ്ഠലത്തിൽ ഉരുത്തിരിഞ സംക്ഷിപ്തരൂപം അടിയൻ ഇവിടെ മൊഴിയുന്നു.. പ്രഭോ ലൌകീക സുഖങളിൽ നാം കൂപ്പുകുത്തുംബോൾ നമ്മിൽ അന്തർലീനമായിരിക്കുന്ന സദാചാര ബോധത്തിന്റെ ഉൾ വിളി കാരണം നേർ രേഖയിൽ ചിന്ത പഥസഞ്ചാരം നടത്തുന്ന ക്രിയാത്മക ബോധമുള്ളവർക്ക് ഈ പ്രലോഭനവും ലോലിതവുമായ ജീവിതത്തോട് വിരക്തിയുണ്ടാകുന്നത് സ്വാഭാവികമാണു.അതിൽ നിന്നും മുക്തി പ്രാപിക്കാൻ നാം ശാന്തി തേടി യാത്രയാകണം....മഹാപ്രഭോ...പോരൂ അങുന്നും ഈ അടിയനോടൊപ്പം...നമുക്കൊരുമിച്ച് ശാന്തി തേടി അലയാം....ശാന്തീ....ശാന്തീ....

    മറുപടിഇല്ലാതാക്കൂ
  18. തകിടെഴുതി കേട്ടിയില്ലെങ്കിലും
    വിശ്രമം കഴിഞ്ഞാല്‍ ചാടിയിറങ്ങണെ....

    മറുപടിഇല്ലാതാക്കൂ
  19. ഏറക്കാടനെ കൊണ്ട് ഒരു തകിട് എഴുതിപ്പിച്ചാലോ :)

    മറുപടിഇല്ലാതാക്കൂ
  20. പരിണാമമോ,പരിണയമോ,പുനർജന്മമോ,...അങ്ങിനെ ഉന്തുട്ടുകുന്തെങ്കിലും ആകട്ടേ...


    വിഷമമൊട്ടുമില്ലെന്ന് കരുതരുത് നീ ,
    വിഷയങ്ങളനവധി നേടുക;പിന്നീടൊരു
    വിഷുക്കൊന്നപോൽ കണി കാണണം !
    വഷളനെ വീണ്ടുമൊരു ബൂലോഗമന്നനായി....

    മറുപടിഇല്ലാതാക്കൂ
  21. എന്തുപറ്റീ? ഇങ്ങനെയിരിക്കാൻ?

    മറുപടിഇല്ലാതാക്കൂ
  22. വഷളന്,താങ്കളെ അങ്ങനെ വിളിക്കാന് തോന്നുന്നില്ല!പേര് മാറ്റെന്നേ..........
    നല്ല വരികള്.ഈ എഴുത്ത് ഞങ്ങള് ഇഷ്ടത്തോടെ സഹിക്കും!!!!!!!!!
    പക്ഷെ തകിട് കെട്ടി അഹംഭാവം,രോഷം,അപൂര്ണ്ണത ..................
    ഒക്കെ മാറ്റി ഗാന്ധിജന്മം ആയി പുനര്ജനിച്ചാല്,എങ്ങനെ ?
    ഓര്ക്കാന് കൂടി വയ്യാ!

    മറുപടിഇല്ലാതാക്കൂ
  23. 'ചിതയില്‍ നിന്നു ഞാനുയിര്‍ത്തെഴുന്നേല്‍ക്കും, ചിറകുകള്‍ പൂ പോല്‍ വിടര്‍ത്തെഴുന്നേല്‍ക്കും.'(ഫിനികസ്- ഓ എന്‍ വി).അതുപോലെ മടുപ്പില്‍ നിന്നു സംഭരിച്ച ഊര്‍ജ്ജവുമായി മുന്നോട്ട് നീങ്ങാന്‍ കഴിയട്ടൈ.മടുപ്പ് , തലവേദന എല്ലാം അനുഗ്രഹമാകും ചിലപ്പോള്‍ അല്ലേ. നല്ല വരികള്‍, നല്ല ആശയം.എന്തിനേയും പോസിറ്റീവ് ആയി കാണുന്ന രീതി.എല്ലാം ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  24. അപ്പൊ ഇതാണല്ലേ ഒറിജിനല്‍?
    അയ്യേ..!

    മറുപടിഇല്ലാതാക്കൂ
  25. നന്ദി പറയാന്‍ ഇനിയുമെത്ര ബാക്കി.

    കണ്ണെറിയാന്‍ നിന്നുതന്ന കണ്ണാടിയോട്
    പെണ്ണുകാണാന്‍ കൂടെ വന്ന ബ്രോക്കറോട്
    തിണ്ണനിരങ്ങാനവസരം തന്ന ഡിഗ്രിയോട്
    കണ്ണുനീരുണക്കിയ കാലത്തിനോട്, പിന്നെ
    കള്ളടിച്ച് കണ്ണടച്ച് കലികയറിക്കാടുഴിഞ്ഞ്
    കലപ്പയെടുത്തുഴുതുമറിക്കാന്‍ കിടന്നു തന്ന വിളനിലത്തിനോട്................

    മറുപടിഇല്ലാതാക്കൂ
  26. എന്തരൊ യേതൊ.... അപ്പി എന്ത്രല്ലാമോ പറയണൂ.... യെന്തായാലും പൊളപ്പൻ ആയിട്ടൊണ്ടു..

    മറുപടിഇല്ലാതാക്കൂ
  27. aliyaa ninaak padikkunna kaalath ithra kuzhappamillayirunnallo

    മറുപടിഇല്ലാതാക്കൂ
  28. എത്രനാളായി ഇതു തുടങ്ങീട്ട്? അധികം പഴകീട്ടില്ലെങ്കില്‍ ചികിത്സ നല്ല ഗുണം ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  29. ദപ്പ ദങ്ങനെ...!! ഹും.... സാരമില്ല ശരിയാകും. എന്നാലും ആ ഇരിപ്പ്...! എന്തായാലും നാണം മറച്ചിരിക്കുന്നതിനാല് ആഹ്ലാദിപ്പിന്‍...... ‍ ആഹ്ലാദിപ്പിന്‍...... ‍

    മറുപടിഇല്ലാതാക്കൂ
  30. കപ്പലിൻ കാളം മുഴങ്ങി,
    തുറമുഖം വിട്ടുപോകാൻ നേരമായി.
    ആഴങ്ങളാർത്തലയ്ക്കുന്നു.
    ഇരുമ്പുപലകമേലൊറ്റയ്ക്ക് ജീവിതം നിൽക്കെ
    കടൽക്കാറ്റു നിർത്താതെ കൊത്തിപ്പറിക്കുന്നു
    നമ്മുടെ അർത്ഥമില്ലാത്ത പതാകകൾ
    (സഹശയനം- ചുള്ളിക്കാട്)

    എത്ര വേഗം മടുക്കുന്നു നാം
    വിരുന്നിലെ വിഡ്ഡിച്ചിരികൾ
    മരിച്ച മത്സ്യങ്ങൾ പോലെ വാക്കുകൾ
    പേരറിയാത്തവർ തങ്ങളിൽ ഹസ്തദാനങ്ങൾ
    ഉടുപ്പുലയാതുള്ള കെട്ടിപ്പിടുത്തം
    വഴുക്കുന്ന ചുംബനം.

    (സഹശയനം- ചുള്ളിക്കാട്)

    വിട പറയാൻ നിങ്ങൾ എഴുതിയ കവിതയിലെ ഇമേജുകൾ അതി ഗംഭീരം.
    അതിന്റെ ബലത്തിൽ ഞാൻ പറയുന്നു
    എഴുത്തു തുടരുക.

    മറുപടിഇല്ലാതാക്കൂ
  31. പുനര്‍ജന്മമാവട്ടെ... മടുപ്പിനു തകിടെഴുതിക്കെട്ടണം..വേണം വേണം.

    മറുപടിഇല്ലാതാക്കൂ
  32. വഷൾജീ….കവിത പുതിയൊരു മാനം നൽകുന്നുണ്ട്…
    നെഗറ്റീവിൽ നിന്ന് പോസിറ്റീവിലേക്ക്….
    വിഷമത്തിൽ നിന്ന് സന്തോഷത്തിലേക്ക്
    ഉറക്കത്തിൽ നിന്ന് ഉണർവിലേക്ക്….അതിനാൽ
    ഉടൻ പ്രതീക്ഷിക്കുന്നു..ഊർജ്ജസ്വലതയോടെ….

    മറുപടിഇല്ലാതാക്കൂ
  33. പുനര്‍ജന്മമാവട്ടെ... മടുപ്പിനു തകിടെഴുതിക്കെട്ടണം

    ha...nannaayee...

    മറുപടിഇല്ലാതാക്കൂ
  34. ങേ..കാര്യങ്ങള്‍ ഇത് വരെ എത്തിയോ. പരിണാമം കഴിഞ്ഞില്ലേ. ഇനി ചക്രത്തില്‍ കയറി അങ്ങോട്ട്‌ കറങ്ങിയാട്ടെ. എന്തിനീ മുഷിപ്പ്.

    മറുപടിഇല്ലാതാക്കൂ