1. ഞാന്‍ ജനിച്ചപ്പോള്‍ ഒരമ്മാവന്‍ റേഡിയോയില്‍ ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്തു. അതിങ്ങനെയായിരുന്നു...
മരം ചാടി നടന്നൊരു കുരങ്ങൻ
മനുഷ്യന്റെ കുപ്പായമണിഞ്ഞു...
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചു...
2. പിന്നെ അരഞ്ഞാണം കെട്ടു ചടങ്ങിനു ആരോ ടേപ്പ് റെക്കൊര്‍ഡര്‍ ഓണ്‍ ചെയ്തു കേള്‍പ്പിച്ചത് ഇതാണ്...
കുളിക്കുമ്പോളൊളിച്ചു ഞാന്‍ കണ്ടു നിന്റെ
കുളിരിന്മേല്‍ കുളിര്‍ കോരുമഴക്
ഇലനുള്ളി തിരിനുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരി മുളക്
നീയൊരു ചുവന്ന കാന്താരി മുളക്
3. ചോറൂണ് ഒരമ്പലത്തിലായിരുന്നു. ചോറുനുള്ളി വായില്‍ തന്നപ്പോള്‍ അവിടെ തെങ്ങേല്‍പാട്ട് പൊടിപൂരം.
ഭൂമി കറങ്ങുന്നുണ്ടോടാ...അയല്‍ക്കാരന്‍ സഹചോറൂണിയും ഞാനും കണ്ണില്‍ കണ്ണില്‍ നോക്കി... പിന്നെ "touchings" വേണമെന്ന് കൈ കൊണ്ടു ആംഗ്യം കാട്ടി.
ങ്ഹാ... ഉണ്ടേ
അപ്പോ സാറ് പറഞ്ഞത് നേരാടാ
ആന്നേ...
ഭൂമിക്കും ലെവലില്ല ,നമുക്കും ലവലില്ല അല്ല്യോടാ
ങ്ഹാ... ആന്നേ...
4. ആദ്യം സ്കൂളില്‍ ചേരാന്‍ പോയപ്പോള്‍, അടുത്ത പീടികയില്‍ നിന്നും ഒഴുകി വന്നു അര്‍ത്ഥവത്തായ ഒരു ഗാനം...
ആത്മവിദ്യാലയമേ... അവനിയിലാത്മവിദ്യാലയമേ...
അഴിനിലയില്ല... ജീവിതമെല്ലാം
ആറടി മണ്ണില്‍ നീറിയൊടുങ്ങും...
തിലകം ചാര്‍ത്തി, ചീകിയുമഴകായ്തിലകം ചാര്‍ത്തി, ചീകിയ മുടി... എല്ലാം കറക്റ്റ്!വിലപിടിയാതൊരു തലയോടായി എന്ന ഭാഗം കെട്ടു ഞാന്‍ ശരിക്കൊന്നു ഞെട്ടി. ഒന്നും മനഃപൂര്‍വമായിരിക്കില്ല എന്നോര്‍ത്ത് സമാധാനിച്ചു.
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി...
5. പഠിത്തമൊക്കെ കഴിഞ്ഞു കറങ്ങി നടന്ന സമയത്ത് പ്രേമലേഖനത്തില്‍ ഒരു ബിരുദം എടുക്കാന്‍ തോന്നി. അന്നൊന്നും ഇ-മെയിലും ബ്ലോഗും ഇല്ല. അതുകൊണ്ട് കടലാസ്സിലാണ് എഴുതിയത്. കമ്പ്യൂട്ടര്‍ പ്രചാരത്തില്‍ ഇല്ലാത്തത് കൊണ്ടു നേരിട്ടേല്‍പ്പിച്ചു. അതുകഴിഞ്ഞ് എനിക്കു ജനിക്കാതെ പോയ അളിയന്മാര്‍ ചില അന്താരാഷ്ട്രപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്നെ വിളിച്ചോണ്ട് പോയി. തിരിച്ചുവന്നു പതിവു പോലെ റേഡിയോ ഓണ്‍ ചെയ്തു.
ആ...ആ...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
6. ഒടുവില്‍ ജോലി കിട്ടി. ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു ആദ്യം. കഷ്ടപ്പെട്ടു ഒരു പ്രൊജക്റ്റ് ചെയ്തു. ഒരുത്തനും അതു ഗൌനിച്ചില്ല. അതു അപ്പടി ചവറ്റു കൊട്ടയില്‍ പോയി. അപ്പോള്‍ ഒരു സ്നേഹിതന്‍ എന്നെ സമാധാനിപ്പിക്കാന്‍ കേള്‍പ്പിച്ച ഒരു പാട്ട്...
വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
തലവടിക്കുന്നോര്‍ക്ക് തലവനാം ബാലന്‍
വെറുമൊരു ബാലനല്ലിവനൊരു കാലന്‍
ബാലന്‍ ഒരു കാലന്‍ മുടിമുറി ശീലന്‍
അതിലോലന്‍ മുഖവടിവേലന്‍
ജന തോഴന്‍ നമ്മുടെ ബാലന്‍ ബാലന്‍ ബാലന്‍...
7. പിന്നെ ഓരോ പ്രോജെക്ട് തുലയ്ക്കുമ്പോഴും ഞാന്‍ ആസ്വദിച്ചിരുന്ന പാട്ട്...
ബലികുടീരങ്ങളെ
ബലികുടീരങ്ങളെ ബലികുടീരങ്ങളെ
സ്മരണകളിരമ്പും രണസ്മാരകങ്ങളെ
ഇവിടെ ജനകോടികള്‍ ചാര്‍ത്തും നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍...
8. അങ്ങനെ പലനാള്‍ കഴിഞ്ഞു കഴിഞ്ഞു, ഒടുവില്‍ പെണ്ണു കാണാന്‍ പോയി. പെണ്ണു കാണല്‍ ചടങ്ങിനു അവിടെ കേട്ട പാട്ട്...
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലുംഅതോടുകൂടി കുറച്ചു സമാധാനമായി. ടിക്കറ്റ് ഓക്കേ...
ഭർത്താവ് നിങ്ങൾ മതി
ഒരു മുഴം തുണി വാങ്ങി തന്നാ മതി
9. കല്യാണം കഴിഞ്ഞു കാറില്‍ വന്നപ്പോള്‍ ഡ്രൈവര്‍ അറിഞ്ഞോ അറിയാതെയോ ഇട്ട പാട്ട് കാറിന്റെ സ്പീക്കറിലൂടെ കരണത്തില്‍ത്തന്നെ പതിച്ചു.
മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നുഗണപതിയ്ക്ക് വച്ചത് തന്നെ... first impression?
ദുഷ്ടനാം ദുർവിധി വീണ്ടും ഇതാ
ദുഷ്ടനാം ദുർവിധി വീണ്ടും
ഒടുവില്‍ സഹികെട്ട് ഇങ്ങനെ പറഞ്ഞു "ചേട്ടാ ആ volume ഒന്നു കുറയ്ക്കാമോ?"...
10. കല്യാണരാത്രി... ഭാര്യയുമായി ഒന്നു സല്ലപിക്കാം. ഒരു പ്രണയഗാനം ആവട്ടെ എന്നു കരുതി റേഡിയോ തുറന്നു... കേട്ടത്...
ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ"ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ, ജീവിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ?" അതിലെ വ്യംഗ്യാര്‍ത്ഥം അവഗണിച്ചു കിണ്ണം കട്ടതു ഞാനല്ല എന്ന പരുവത്തില്‍ ഇരുന്നു...
ജീവിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം
ഉടനെ "ആർത്തി കാണിച്ചിട്ടെന്തു കാര്യം"... എവന്‍ ആളു ശരിയല്ല എന്നു ധ്വനിക്കുന്ന നവവധുവിന്റെ നോട്ടം കണ്ടു ഞാന്‍ റേഡിയോ പെട്ടെന്ന് ഓഫ് ചെയ്തു.
11. കല്യാണം കഴിഞ്ഞു ഭാര്യ വീട്ടില്‍ ആദ്യത്തെ വിരുന്നു പോയി. ചെന്നുകയറി നൊടിയിടയില്‍ ഭാര്യ ഏതോ blackhole-നുള്ളിലേക്ക് വലിഞ്ഞു . ഞാന്‍ വീട്ടുതടങ്കലിലിട്ട പാകിസ്ഥാന്‍ ചാരനെപ്പോലെ അവിടെ കുത്തിയിരുന്നു. ബോറടി മാറ്റാന്‍ വെറുതെ റേഡിയോ ഒന്നു ഓണ്‍ ചെയ്തു..
"അനിക്സ്പ്രേ.... പൊടിപോലുമില്ല കണ്ടുപിടിക്കാന്‍... ടിം........ ഇനി ചലച്ചിത്ര ഗാനങ്ങള്‍ തുടരുന്നു"
ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയീ
രാജകൊട്ടാരത്തില്‍ വിളിക്കാതെ
കന്മതില്‍ ഗോപുര വാതിലിനരികില്‍
കരുണാമയനവന്‍ കാത്തുനിന്നു..
കരുണാമയനവന്‍ കാത്തു നിന്നു
12. ഒടുവില്‍ ഞങ്ങള്‍ ബാംഗ്ലൂരില്‍ പോയി. കുറച്ചു ദിവസം അഭിവന്ദ്യഭാര്യാപിതാവും പരിവാരങ്ങളും അവിടെ തമ്പടിച്ചു. അവസാനം ആ "സുദിനം" വന്നു. അവര്‍ മടങ്ങിപ്പോകുകയാണ്... ഞാന്‍ "ദുഃഖ"ത്തില്‍ വിറങ്ങലിച്ചു നിന്നു. അവിടെ ഒരു കണ്ണീര്‍പ്പുഴയൊഴുകി... എന്‍റെ മനസ്സിലൊരു പാട്ടായിരുന്നു, പക്ഷെ ഉറക്കെ പാടാന്‍ പറ്റിയില്ല.
കണ്ണുനീര്‍ത്തുള്ളിയെ സ്‌ത്രീയോടുപമിച്ച കാവ്യഭാവനേ
അപിനന്നനം നിനക്കപിനന്നനം
അപിനന്നനം അപിനന്നനം അപിനന്നനം
13. ഒന്നാം വിവാഹ വാര്‍ഷികം.. എല്ലാം വളരെ പെട്ടെന്നായിരുന്നു. കാറ്റുപോയ ബലൂണ്‍ പോലെ ഞാന്‍. friends ആരോ ഒരുപാട്ടു വച്ചു കേള്‍പ്പിച്ചു...
ചക്കിക്കൊത്തൊരു ചങ്കരന്‍
ചക്കക്കൊത്തൊരു പിച്ചാത്തി...
വാലുമടക്കി കെട്ടിയ പെണ്ണിന്‍
കാലു തിരുമ്മും കിങ്കരന്‍
ഇനിയും പാട്ടുകള്‍ കേള്‍ക്കാന്‍ എന്‍റെ ജീവിതം ബാക്കി... തല്ക്കാലം ഇതി വാര്‍ത്താ ഹ!
ഇപ്പോള്‍ കേള്‍ക്കുന്ന പാട്ട് ഇതാണോ വഷളാ,
മറുപടിഇല്ലാതാക്കൂ"പൂമുഖ വാതില്‍ക്കല്‍ ചൂലുമായ് നില്‍ക്കുന്ന പൂതനയാണെന്റെ ഭാര്യ...
ബ്ലോഗെഴുതുമ്പോള്‍ പുറകീന്ന് തല്ലുന്ന രാക്ഷസിയാണെന്റെ ഭാര്യ.."
ഹ ഹ. ശരിയ്ക്കു ചിരിച്ചു.
മറുപടിഇല്ലാതാക്കൂഎന്റ്റെ ബ്ലോഗ് പേജുകളില്‍ കമ്മെന്റ്റ് എഴുതി പണ്ടാര മടക്കി വഷളന്‍ പൊയപ്പോള്‍ ഞാന്‍ ഇട്ട പാട്ട്.
മറുപടിഇല്ലാതാക്കൂ'ചെകുത്താന്‍ കയറിയ വീട്, ചിരിക്ക്യാത്ത വീടിത്, ചിലക്കാത്ത വീടിത്, ചെകുത്താന്‍ കയറിയ വീട്, മണ്കുടിലില്‍ മൌന വേദന ഉള്ളിലൊതുക്കിയ മനുഷ്യപുത്രനിതാ...;)"
--------------------------------------
"അറബികടലിളകി ബരണൂന്ന്" ജ്ജ് പാടിയ പാട്ടിന്റ്റെ കാര്യം എന്തെ എഴുതിയില്ല? അദ്ദേന്ന് ജ്ജ് ദോ അബടെ ഇരുന്ന് പാടിയില്ലേ അദ്ദന്നെ,
പാട്ടുകള്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂ:-)
മറുപടിഇല്ലാതാക്കൂഎല്ലാം പറ്റിയ പാട്ടുകള്‍ ആണല്ലോ
മറുപടിഇല്ലാതാക്കൂഹ ഹ ഹ .... വായാടി പാടിയതുപോലെയുള്ള പാട്ടുകള്‍ കേള്‍ക്കാനായി ഇനി വഷളന്റെ ജീവിതം ബാക്കി.
മറുപടിഇല്ലാതാക്കൂപാട്ടുകളെല്ലാം അടിപൊളി..വായാടിയുടെ കമന്റ് ഉഗ്രന്‍ !!!!!!! എനിയ്ക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. വായാടി എന്റെ വക ഒരു വിദൂരഹസ്തം .................
മറുപടിഇല്ലാതാക്കൂവഷളന് ഒരു പാട്ടു വിട്ടു പോയി.
മറുപടിഇല്ലാതാക്കൂ"ഡാഡി മമ്മി വീട്ടില്‍ ഇല്ല....."
എന്തു കുരുത്തക്കേടൊപ്പിക്കുമ്പോഴാ ഈ പാട്ടു കേട്ടത് എന്ന കാര്യം എഴുതാന്‍ മറന്നതോ, അതോ മന്‍പ്പൂര്‍വ്വം വിട്ടതോ?
പറ്റിയ പാട്ടുകള്‍ തന്നെ തിരഞ്ഞെടുത്തു
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
പിന്നെ..വായാടി എഴുതിയ പാട്ട് സൂപ്പര്‍
ഹ ഹ ഹ .... സംഗതി കലക്കി മാഷെ .........വയാടിയുടെ കമന്റും ........
മറുപടിഇല്ലാതാക്കൂമരം ചാടി നടന്നൊരു കുരങ്ങൻ
മറുപടിഇല്ലാതാക്കൂമനുഷ്യന്റെ കുപ്പായമണിഞ്ഞു...
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചു...
ചാടി ചാടി ഇങ്ങനെ ആയല്ലേ ...
വാലുമടക്കി കെട്ടിയ പെണ്ണിന്‍
കാലു തിരുമ്മും കിങ്കരന്‍
ഹ ഹ കൊള്ളാം ...
ഈ പാട്ടൊന്നും വഷളൻ പാട്ടുകളല്ല കേട്ടൊ
മറുപടിഇല്ലാതാക്കൂഇന്നലെ വഷളന്റെ വീടിനു മുന്‍പിലൂടെപോയപ്പോള്‍ കേട്ടത്.
മറുപടിഇല്ലാതാക്കൂവഷളന്റെ റേഡിയോ:
"കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു......"
ഉടന്‍ തന്നെ അയല്‍ക്കാരിയുടെ റേഡിയോ:
"ഇഷ്ടമല്ലെടാ..എനിക്കിഷ്ടമല്ലെടാ.. ഈ ഒളിച്ചു നോട്ടമിഷ്ടമല്ലെടാ...."
Vayady "പൂമുഖ വാതില്‍ക്കല്‍ ചൂലുമായ് നില്‍ക്കുന്ന പൂതനയാണെന്റെ ഭാര്യ... ബ്ലോഗെഴുതുമ്പോള്‍ പുറകീന്ന് തല്ലുന്ന രാക്ഷസിയാണെന്റെ ഭാര്യ.."
മറുപടിഇല്ലാതാക്കൂവായാടി ചാടിക്കേറി ഒരു പൊതിയാത്തേങ്ങയാണല്ലോ ഒടച്ചത്. ഇതിനു എനിക്ക് മറുപടിയില്ല. മൗനം വഷളനു ഭൂഷണം. ജ്യോത്സ്യന്മാര്‍ പറയുന്നപോലെ ശേഷം ചിന്ത്യം...
ശ്രീ
ചിരിച്ചല്ലോ, അതുമതി. നോം തൃപ്തനായി.
Pd "അറബികടലിളകി ബരണൂന്ന്" ജ്ജ് പാടിയ പാട്ടിന്റ്റെ കാര്യം എന്തെ എഴുതിയില്ല?"
പീഡീ, അറബിക്കടലിളകി വരുന്നതിന്റെ കഥ ഇതാ... പബ്ലിക് ടോയ്ലെറ്റിനു മുമ്പില്‍ വെയിറ്റ് ചെയ്തപ്പോള്‍ ഉള്ളില്‍ നിന്ന് ഒരുത്തന്‍ പാടുന്നത് കേട്ടതാ...
1. താമസമെന്തേ വരുവാന്‍ പ്രാണസഖീ...
2. കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍..
3. അറബിക്കടലിളകി വരുന്നൂ...
4. ഒടുവില്‍ അയാള്‍ ഇറങ്ങി പോയപ്പോള്‍ ഞാന്‍ പാടി.. "ഇവിടെ കാറ്റിനു സുഗന്ധം... ഇതുവഴി പോയത് വസന്തം..."
Renjith, ഉമേഷ് പിലിക്കൊട്
വരവിനും വായനക്കുന്‍ താങ്ക്സ്!
Radhika Nair "എല്ലാം പറ്റിയ പാട്ടുകള്‍ ആണല്ലോ"
ഉം.. പറ്റിപ്പോയി...
സഖി "ഹ ഹ ഹ .... വായാടി പാടിയതുപോലെയുള്ള പാട്ടുകള്‍ കേള്‍ക്കാനായി ഇനി വഷളന്റെ ജീവിതം ബാക്കി"
സഖി എന്ന പേരേ ഉള്ളൂ... പറച്ചില് കേട്ടിട്ട് ഏതോ ശത്രുവാണെന്നു തോന്നുന്നു.
pinky "വായാടിയുടെ കമന്റ് ഉഗ്രന്‍"
പിങ്കീ, വായാടിയ്ക്ക് മൂരാച്ചിയുടെ പ്രേതം ബാധിച്ചതാ..
മൂരാച്ചി "ഡാഡി മമ്മി വീട്ടില്‍ ഇല്ല....."
ഓ മൂരാച്ചീ, മറന്നുപോയി... എന്താ ഒരു സംശയം? അവരു വരുമ്പോഴേയ്ക്കും കുറച്ചു നേരം ചെസ്സ് വിളയാടാമെന്നു വിചാരിക്കുകയായിരുന്നു. കൂടുന്നോ?
സിനു, കുട്ടന്‍
താങ്ക്സ്. ഈ വായടിയെ ഞാന്‍ ഇന്ന് കൊല്ലും...
ജീവി കരിവെള്ളൂര്‍ "ചാടി ചാടി ഇങ്ങനെ ആയല്ലേ .."
എന്തു ചെയ്യാനാ ജീവീ, ജാത്യാലുള്ളത് തൂത്താല്‍ പോകുമോ?
ബിലാത്തിപട്ടണം / Bilatthipattanam "ഈ പാട്ടൊന്നും വഷളൻ പാട്ടുകളല്ല കേട്ടൊ"
ബിലാത്തീ, ശരിയാ... പാട്ടുകളൊന്നും വഷളല്ല. വഷളനെടുത്തു വഷളാക്കിയതാ...
മൂരാച്ചി
എന്റെ മൂരാച്ചീ, ഒളിച്ചു നിന്ന് അതും കേട്ടോ?
അപ്പൊ വഷളന്‍ റേഡിയോ പാടി. "തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാ തെറിച്ചു പോട്ടെ"
ഇനി...
മറുപടിഇല്ലാതാക്കൂ♪♫..സമയാമാം... രഥത്തില്‍.. ഞാന്‍ ... സ്വര്‍ഗയാത്ര ചെയ്യുന്നു....♪♫
ചുമ്മാ ... :)
അയ്യോ.....അയ്യയ്യോ ....ബ്ലോഗര്‍മാരെ ബ്ലോഗിണികളെ .........ഓടിവരൂ, നിങ്ങളാരും ഇവിടെയില്ലേ ........ഈ വഷളന്‍ നമ്മുടെ വായാടിയെ കൊല്ലുമെന്ന് .............സിനൂ .....കുട്ടന്‍....
മറുപടിഇല്ലാതാക്കൂങ്ഹീ ങ്ഹീ ഹീ ഹീ ങ്ങീ ങ്ങീ ഹീ ഹീ....പിങ്കിയുടെ ഈ സ്നേഹം കണ്ടിട്ടെനിക്ക് കരച്ചില്‍ അടക്കാന്‍ പറ്റുന്നില്ല പിങ്കീ..........
മറുപടിഇല്ലാതാക്കൂഈ ബ്ലോഗ് ലോകത്തെന്നെ ഇത്രയും സ്നേഹിക്കുന്ന മറ്റൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ആ പാവം കുട്ടനും, സിനുവും വഷളന്റെ ഈ കൊലവിളി കേട്ടുകാണില്ല. അല്ലെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രതീകാരം ചെയ്തേനേ....ഇതാണ് സ്നേഹം പിങ്കി........ഇതാണ് സ്നേഹം!! ങ്ഹീ ങ്ഹീ.... (ഏങ്ങലടിക്കുന്ന ശബ്ദമാണ് ഈ കേള്‍ക്കുന്നത്.)
കൂതറHashimܓ പറഞ്ഞു... "♪♫..സമയാമാം... രഥത്തില്‍.. ഞാന്‍ ... സ്വര്‍ഗയാത്ര ചെയ്യുന്നു....♪♫"
ഇത് ഞാന്‍ ദിവസവും ജോലിക്ക് പോകുന്നതിനു മുമ്പ് പാടുന്ന പാട്ടാണല്ലോ...
വായാടീ - ആ കട്ടില് കണ്ടു പനിക്കണ്ട. അകലത്തെ ബന്ധുവിനേക്കാള്‍ നല്ലത് അടുത്തുള്ള ശത്രുവാണ്
മറുപടിഇല്ലാതാക്കൂവഷളന്പറഞ്ഞു- "വായാടീ, അകലത്തെ ബന്ധുവിനേക്കാള്‍ നല്ലത് അടുത്തുള്ള ശത്രുവാണ്"
മറുപടിഇല്ലാതാക്കൂവായാടി ഇപ്പോള്‍ പാടുന്ന പാട്ട്.
"ബന്ധുവാര് ശത്രുവാര്...
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ...
അരങ്ങത്ത് ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍..."
ഈ വക പോസ്റ്റൊക്കെ.....
മറുപടിഇല്ലാതാക്കൂമറക്കാന് പറയാനെന്തെളുപ്പം
മണ്ണില്‍
ജനിക്കാതിരിക്കലാണതിലെളുപ്പം
ഇസ്മായില്‍ക്കുറുമ്പടീ മാപ്പു തരൂ...
മറുപടിഇല്ലാതാക്കൂമറക്കാന് നിനക്കു മടിയാണെങ്കില്‍...മാപ്പു തരൂ...മാപ്പു തരൂ...
ഭൂല്‍നാഹി അച്ഛാ ഹെ ഐസൊം കോ വഷളന്‍
മറുപടിഇല്ലാതാക്കൂവഷളാ, പാട്ടുകള്‍ എല്ലാം ഒന്നിനൊന്നു കേമം,, ഇനിയും ഒരുപാടു പാട്ടുകള്‍ കേള്‍ക്കുവാന്‍ കഴിയട്ടെ :)
മറുപടിഇല്ലാതാക്കൂathey vashalaa...njane ithokke padichu varunneyullu..pinne thankal malayalamano sayippinodu samsarikkunnathu..??ithinanu irattathappu ennu parayunnathu.:)"pullu" english polum..ha ha ha.
മറുപടിഇല്ലാതാക്കൂപഠിച്ചു കേട്ടോ..ഇനി മലയാളത്തില്‍ എഴുതാം..------ഇംഗ്ലീഷ് ഇനി വേണ്ട..:)
മറുപടിഇല്ലാതാക്കൂPd പറഞ്ഞു... "ഭൂല്‍നാഹി അച്ഛാ ഹെ ഐസൊം കോ വഷളന്‍
ഈ മനുഷ്യന്‍ PD യെക്കൊണ്ട് തോറ്റു...
ഒഴാക്കന്‍. പറഞ്ഞു... "വഷളാ, പാട്ടുകള്‍ എല്ലാം ഒന്നിനൊന്നു കേമം,, ഇനിയും ഒരുപാടു പാട്ടുകള്‍ കേള്‍ക്കുവാന്‍ കഴിയട്ടെ :)"
നന്ദി ഒഴാക്കാ.. അപ്പം പറഞ്ഞ പോലെ.
vaayaadi പറഞ്ഞു... "പഠിച്ചു കേട്ടോ..ഇനി മലയാളത്തില്‍ എഴുതാം..------ഇംഗ്ലീഷ് ഇനി വേണ്ട..:)"
ഇത്ര വേഗം? ഹെന്റമ്മോ... ഒറ്റ ദിവസം കൊണ്ട് മലയാളം പഠിച്ച വ്യക്തിയെ ഞാന്‍ ആദ്യമായി കാണുകയാ.
ഇന്‍ഡ്യ അതിന്റെ ചരിത്ര മുഹൂര്‍ത്തങ്ങളിലൂദെ കടന്നുപോകുമ്പോള്‍ ചുല്യാറ്റിനു 105 ഡിഗ്രി പനിയായിരുന്നു എന്നു എന്‍.എസ്.മാധവന്‍ തിരുത്തില്‍ എഴുതുന്നു. അതുപോലെ നിങ്ങള്‍ നിങ്ങളുടെ ചരിഥ്ര മുഹൂത്തങ്ങളിലെല്ലാം കോമഡി മലയാള സിനിമാ ഗാനങ്ങളിലൂടെ കടന്നു പൊവ്വുകയായിരിന്നു.
മറുപടിഇല്ലാതാക്കൂഞാനിങ്ങനെയൊക്കെ ആയിപ്പോയി.ശോ ..എന്നെ കൊണ്ട് ഞാന്‍ തോറ്റു!അപ്പോള്‍ ഇതുവരെ മണ്ടന്മാരുമായിട്ടാ ചങ്ങാത്തം.വെറുതെയല്ല വഷളന്‍ ആയിപ്പോയത് :)
മറുപടിഇല്ലാതാക്കൂകൂതറ പാടിയ പാട്ട് ഞാന്‍ ഒന്നുകൂടി പാടുന്നു
മറുപടിഇല്ലാതാക്കൂ♪♫..സമയാമാം... രഥത്തില്‍.. ഞാന്‍ ... സ്വര്‍ഗയാത്ര ചെയ്യുന്നു....♪♫
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും രാവിലെ ഉണര്‍ന്നപാടും ഈ ഗാനം ആലപിക്കാം.!!
ഒറ്റ ദിവസം കൊണ്ട് മലയാളം പഠിച്ച വേറെ പലരും ഇവിടെ ഉണ്ടേ ..............
മറുപടിഇല്ലാതാക്കൂപാട്ടുമാല കൊള്ളാം!
മറുപടിഇല്ലാതാക്കൂഎന്ന്
- മറ്റൊരു ചങ്കരൻ!
**** n.b.suresh പറഞ്ഞു... "ഇന്‍ഡ്യ അതിന്റെ ചരിത്ര മുഹൂര്‍ത്തങ്ങളിലൂദെ കടന്നുപോകുമ്പോള്‍ ചുല്യാറ്റിനു 105 ഡിഗ്രി പനിയായിരുന്നു എന്നു എന്‍.എസ്.മാധവന്‍ തിരുത്തില്‍ എഴുതുന്നു. അതുപോലെ നിങ്ങള്‍ നിങ്ങളുടെ ചരിഥ്ര മുഹൂത്തങ്ങളിലെല്ലാം കോമഡി മലയാള സിനിമാ ഗാനങ്ങളിലൂടെ കടന്നു പൊവ്വുകയായിരിന്നു."
മറുപടിഇല്ലാതാക്കൂആദ്യ സുരേഷ് വരവിനും കമന്റിനും നന്ദി.
**** vaayaadi പറഞ്ഞു... "ഞാനിങ്ങനെയൊക്കെ ആയിപ്പോയി.ശോ ..എന്നെ കൊണ്ട് ഞാന്‍ തോറ്റു!അപ്പോള്‍ ഇതുവരെ മണ്ടന്മാരുമായിട്ടാ ചങ്ങാത്തം.വെറുതെയല്ല വഷളന്‍ ആയിപ്പോയത് :)"
അപ്പൊ എന്നെക്കൂടി തോല്പ്പിക്കാന്‍ ഇറങ്ങിയിരിക്കുവാ?
**** ഹംസ പറഞ്ഞു... "♪♫..സമയാമാം... രഥത്തില്‍.. ഞാന്‍ ... സ്വര്‍ഗയാത്ര ചെയ്യുന്നു....♪♫ - രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും രാവിലെ ഉണര്‍ന്നപാടും ഈ ഗാനം ആലപിക്കാം."
ആശംസകള്‍!
**** pinky പറഞ്ഞു... "ഒറ്റ ദിവസം കൊണ്ട് മലയാളം പഠിച്ച വേറെ പലരും ഇവിടെ ഉണ്ടേ .............."
ഈ പിങ്കിയ്ക്കൊക്കെ എന്തും ആവാലോ? ആരാ ചോദിയ്ക്കാന്‍?
**** jayanEvoor പറഞ്ഞു... "പാട്ടുമാല കൊള്ളാം! എന്ന് - മറ്റൊരു ചങ്കരൻ!"
തുല്യ ദുഃഖിതര്‍?
അറിയുന്നില്ല ഭവാന്‍ അറിയുന്നില്ല........
മറുപടിഇല്ലാതാക്കൂഇനി പാടാന്‍ ഒരു പാട്ട് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. നമ്പര്‍ ഒരെണ്ണം തെറ്റിയില്ലെങ്കില്‍ ബംമ്പര്‍ അടിച്ചേനെ ...............ജീവിതം നായ നക്കി
മറുപടിഇല്ലാതാക്കൂ*** കുട്ടൂസ് : "ഇനി പാടാന്‍ ഒരു പാട്ട് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. നമ്പര്‍ ഒരെണ്ണം തെറ്റിയില്ലെങ്കില്‍ ബംമ്പര്‍ അടിച്ചേനെ ...............ജീവിതം നായ നക്കി"
മറുപടിഇല്ലാതാക്കൂകുട്ടൂസ് ആളൊരു കില്ലാഡിയാണല്ലോ!
വഷളന്‍ നീന്തല്‍ കുളത്തില്‍ വീണപ്പോള്‍ കേട്ട പാട്ട്..
മറുപടിഇല്ലാതാക്കൂ" मुछे नींद न आये.. नींद न आये.." (മുച്ചേ നീന്ദ് ന ആയെ.. നീന്ദ് ന ആയെ..)
ചന്ദ്രിക എന്ന പെണ്‍കുട്ടി പടം വരച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേട്ട പാട്ട്
"സ്വയം വര ചന്ദ്രികേ.."
....... എല്ലാം കലക്കി കേട്ടോ.
മന്ത്രിയുടെ കല്യാണപ്പാര്‍ട്ടിക്ക് നടത്തിയ ഗാനമേളയില്‍ വഷളന്‍ പാടിയത്.
മറുപടിഇല്ലാതാക്കൂമനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിക്കും മധുവിധു രാത്രി
മന്ത്രിക്കും മധുവിധു രാത്രി
കൊള്ളാം..നന്നായിട്ടുണ്ട് ....ഈ വെള്ളത്തിലാശാനെക്കൊണ്ടു തോറ്റു....
മറുപടിഇല്ലാതാക്കൂപാട്ടുകള് കൊള്ളാം
മറുപടിഇല്ലാതാക്കൂ**** വെള്ളത്തിലാശാന്‍
മറുപടിഇല്ലാതാക്കൂ: "മുച്ചേ നീന്ദ് ന ആയെ.. നീന്ദ് ന ആയെ... സ്വയം വര ചന്ദ്രികേ.."
ഹ ഹ രണ്ടും കലക്കി!
ചന്ദ്രികയ്ക്ക് ആനകളെപ്പോലെ തടിയന്മാരായ അഞ്ച് ആങ്ങളമാര്‍
ഉണ്ടായിരുന്നു. അതുന്കൊണ്ട് ഞാന്‍ പാടി... തെരെ മേരെ ബീച്ച് മേം, കൈസാ ഹി
യെ ബന്ധന്‍... അഞ്ചാന...
**** മൂരാച്ചി :
"മന്ത്രിക്കും മധുവിധു രാത്രി"
അല്ലേലും ഈ മന്ത്രിമാര്‍ക്കൊക്കെ എപ്പോഴും മധുവിധു അല്ലെ?
ഇടയ്ക്കിടയ്ക്ക് പത്രത്തില്‍ കാണാറുണ്ട്.
**** Pottichiri Paramu
: "ഈ വെള്ളത്തിലാശാനെക്കൊണ്ടു തോറ്റു...."
പരമൂ, വെള്ളത്തിലാശാന്റെ ബ്ലോഗില്‍ പോയാല്‍ തലക്കെട്ട് പറയും
"ഒരിക്കലും വെള്ളമടിക്കാത്ത ഒരു ആശാന്‍". കേട്ടിട്ട് ഒരു കിണ്ണം
കട്ടവന്റെ ഉല്‍പ്രേക്ഷ മണക്കുന്നില്ലേ?
**** നിയ ജിഷാദ്
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
വിവാഹത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന് വഷളന്‍ ഭാര്യയോടു പാടിയ പാട്ട്.
മറുപടിഇല്ലാതാക്കൂഅന്ന് നിന്റെ കവിളിത്ര ചുളിഞ്ഞിട്ടില്ലാ.......
അന്ന് നിന്റെ മുടിയിത്ര നരച്ചിട്ടില്ലാ....
പുട്ടിയിട്ട കവിളത്തു കുട്ടിക്കൂറ വാരിത്തേച്ചു
വെള്ള പൂശിയ മേനി മൊത്തം
സ്വര്‍ണമിട്ടു മൂടി എന്‍റെ
കണ്ണ് മഞ്ഞളിപ്പിച്ചൊരു പാവാടക്കാരീ.........
(അല്ല pinne )
പത്താം വിവാഹവാര്‍ഷികം. വഷളന്റെ ഗദ്ഗദഗാനം:
മറുപടിഇല്ലാതാക്കൂഅന്നു കണ്ട നീയാരോ?
ഇന്നു കാണുംനീയാരോ?
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍.......
തുടര്‍ന്ന് കുറെ നെടുവീര്‍പ്പുകള്‍..
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ മാന്‍
മറുപടിഇല്ലാതാക്കൂ:) :) :)
മറുപടിഇല്ലാതാക്കൂഅക്കടപുക്കട തവളാച്ചീ..
മറുപടിഇല്ലാതാക്കൂഇനി എന്തൊക്കെ കേള്‍ക്കാനിരിക്കുന്നു..
കേട്ട് കേട്ട് ....
കരുത്തുണ്ടാവട്ടെ..
ഭാവുകങ്ങള്‍..
**** Akbar പറഞ്ഞു... "അന്ന് നിന്റെ കവിളിത്ര ചുളിഞ്ഞിട്ടില്ലാ......."
മറുപടിഇല്ലാതാക്കൂ**** മൂരാച്ചി പറഞ്ഞു... "ഇന്നു കാണുംനീയാരോ?"
രണ്ടുപേരോടും... ശ്ശ് മിണ്ടല്ല്... ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയല്ലേ... ജീവനില്‍ കൊതിയുണ്ട്.
**** Pd പറഞ്ഞു... "ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ മാന്‍"
U 2 Man!
**** ഹേമാംബിക പറഞ്ഞു... ":) :) :)"
Danke Schoën
**** »¦ മുഖ്‌താര്‍ ¦ udarampoyil ¦« പറഞ്ഞു... "കരുത്തുണ്ടാവട്ടെ.., ഭാവുകങ്ങള്‍.."
നിങ്ങടെയൊക്കെ പ്രാര്‍ത്ഥനയാണ് എനിക്ക് പ്രചോദനം...
hahahaha
മറുപടിഇല്ലാതാക്കൂ