2010/03/18

ബ്ലോഗിണി

രാവേറെയായി... മധുമിത ഒരു ബ്ലോഗിന്റെ അവസാന മിനുക്കുപണിയിലാണ്. രണ്ടു ദിവസമായി മനസ്സില്‍ കിടന്നുരുളുന്ന ഒരു പ്രമേയം. പക്ഷെ ഒരു അടുക്കു കിട്ടുന്നില്ല. എങ്ങനെ എഴുതണം? എവിടെ തുടങ്ങണം? സീരിയസ്  ട്രീറ്റ്മെന്റ്? അതോ നര്‍മ്മത്തില്‍ ചാലിച്ചു പറയണോ?

ഒടുവില്‍ ഇന്നാണ് ആ ത്രെഡ് ഒരു നീര്‍ച്ചാലു  പോലെ വ്യക്തമായി മനസ്സില്‍ കാണാന്‍ കഴിഞ്ഞത്.  തുടക്കവും, ഒഴുക്കും, ഒടുക്കവും എല്ലാം പെര്‍ഫെക്റ്റ്‌. എല്ലാം ഒത്തു നോക്കി. തൃപ്തി വരുത്തി.


ബട്ടണ്‍ ഞെക്കി പോസ്റ്റു യാഗാശ്വത്തിനെ കെട്ടഴിച്ചു സ്വതന്ത്രമാക്കി. അതിനി ഇന്റര്‍നെറ്റിന്‍റെ ഊടുവഴികളിലൂടെ ഓടി കമ്പ്യൂട്ടറായ കമ്പ്യൂട്ടര്‍ തോറും കയറിയിറങ്ങി കമന്റു സംഭരിച്ചു പുഷ്ടിപ്പെടട്ടെ.


ഹാവു, എന്തൊരു സമാധാനം. കുറച്ചു നാളായി ഭാവന വറ്റി വരണ്ടിരിന്നെങ്കിലും ഒരു ഉശിരന്‍ പോസ്റ്റിട്ട സന്തോഷം പറഞ്ഞറിയിക്കാവതല്ല. ഇനി നാളെ മുതല്‍ കമന്റു പുഷ്പങ്ങളും ശരങ്ങളും യാഗാശ്വത്തെ തേടിയെത്തും...  കാത്തിരിക്കാന്‍ വയ്യ.

മധുമിതയ്ക്ക് അന്ന് തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ആരെക്കൊയാവും വായിക്കുന്നത്? തന്റെ സ്ഥിരം വായനക്കാരിയാണു ശരണ്യ. ഫോളോവറായി അടുത്തിടെയാണ് അവള്‍ കൂടിയത്. മുഖം ഒട്ടുമുക്കാലും മറച്ച്  കണ്ണില്‍ കരിയെഴുതുന്ന ഒരു ഫോട്ടോയാണ് പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. എന്നാലും എന്തു  പ്രസരിപ്പാണു ആ  മുഖത്ത് . എത്ര കണ്ടിരുന്നാലും മതിയാവില്ല.

ശരണ്യ മുടങ്ങാതെ കമന്റിടും. മിക്കവാറും ആദ്യത്തെ കമന്റ്‌ തന്നെ. ഒരുപാടു പ്രോത്സാഹിപ്പിക്കും. ഞാനും അതുപോലെ തന്നെയാണല്ലോ. അവളുടെ എല്ലാ പോസ്റ്റിനും ഓടിച്ചെന്നു കമന്റിടും. നല്ല വാക്കുകള്‍ പറയും. സ്തുതികള്‍ കോരിച്ചൊരിയും .   

കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും, ഒടുവില്‍ മധുമിത ഒന്നു കണ്ണടച്ചു. ഏറെ വെളുപ്പിനു തന്നെ എഴുന്നേറ്റു. പല്ലുപോലും തേയ്ക്കാതെ കമ്പ്യൂട്ടറിന്‍റെ  മുമ്പിലേക്ക് ഓടിച്ചെന്നു, സൈന്‍-ഇന്‍ ചെയ്തു...

ഹായ്, ഇപ്പോള്‍ത്തന്നെ പത്തു കമന്റുകള്‍. പതിവുപോലെ തേങ്ങയുടച്ചതു ശരണ്യ തന്നെ. റഡാര്‍ക്കണ്ണിന്റെ കൃത്യതയില്‍ ഇവളെങ്ങനെ എപ്പോഴും ആദ്യ കമന്റിടുന്നു? ഹൊ, അതിശയം തന്നെ... 

തീറ്റ കിട്ടിയ നിരാഹാരസത്യാഗ്രഹിയുടെ  ആര്‍ത്തിയോടെ മധുമിത കമന്റു വായിച്ചു...

"പ്രിയ മധൂ... അസ്സലായിട്ടുണ്ട്. എന്താ ഭാവന? എങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു? തുടക്കവും, മദ്ധ്യവും, സസ്പെന്‍സും, ക്ലൈമാക്സും എല്ലാം അടിപൊളി. ഞാന്‍ പത്തു  തവണ വായിച്ചു, നന്നായിട്ടുണ്ട്,ട്ടോ... ഇനിയും വരാം. ഭാവുകങ്ങള്‍"

ആദ്യകമന്റില്‍ പൂത്തുലഞ്ഞു നിന്നപ്പോള്‍ പൊടുന്നനെ പതിഞ്ഞ ഒരു മണിനാദം... ങ്ണിം... 

കമ്പ്യൂട്ടറില്‍ നിന്നു ഒരു ചെറു വിന്‍ഡോ പൊങ്ങി വന്നു "Sharanya wants to add him/her as your online contact. Accept or Decline?


തിടുക്കത്തില്‍ Accept ചെയ്തു... ചാറ്റ് സജീവമായി...

ശരണ്യ: "മധൂ, ബ്ലോഗ്‌ കിടിലം ആയിട്ടുണ്ട്‌."

മധുമിത: "ഹായ് ശാരൂ... വളരെ സന്തോഷം. കമന്റിട്ടതിനും, എല്ലാ പ്രോത്സാഹനത്തിനും"

"thx"

"ശാരുവിന്റെ പുതിയ പോസ്റ്റൊന്നും കണ്ടില്ലല്ലോ"

"ഒരെണ്ണം ഇടണം. ഒന്നും മനസ്സില്‍ വരുന്നില്ല"

"അതൊക്കെ ശരിയാവും, മനസ്സിരുത്തി ആലോചിച്ചാ മതി

"മധുവിന്റെ നാടെവിടെയാ?, ഞാന്‍ തൃശ്ശൂരാണ്"

"അതെയോ, ഞാന്‍ ചാലക്കുടിയിലാ, പക്ഷെ ഇപ്പോ‍ ബാംഗ്ലൂരിലാ, സോഫ്റ്റ്‌വെയര്‍ പണിയാണ്"

"അതു കൊള്ളാലോ, ഞാനും ബാംഗ്ലൂരിലാ"

"എവിടെ?"

"വിദ്യാരണ്യപുരത്ത്"

"അയ്യോ, ഞാനും വിദ്യാരണ്യപുരത്താ താമസിക്കുന്നെ"

"എവിടെയാ?", ഹൃദയമിടിപ്പോടെ  മധുമിത...

"No. 210 Main Street, Anand Nagar"

"എന്‍റെ ദൈവമേ, എന്‍റെ വീട്ടുനമ്പര്‍ 229. അതേ സ്ട്രീറ്റ്", മധുമിത അറിയാതെ കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു

ശരണ്യ: "എന്റീശ്വരാ, എനിക്കിതു വിശ്വസിക്കാന്‍ പറ്റുന്നില്ല...

ഒരു 2 - 3 മിനിറ്റ് മൌനം കുടികിടന്നു...

ഒടുവില്‍ ശരണ്യ: "ഞാന്‍ അങ്ങടു  വന്നു കണ്ടാലോ?"

മധുമിത ചിന്തയില്‍...

ഒടുവില്‍ "അതിനെന്താ, വരൂ... കാണാന്‍ എനിക്കു തിടുക്കമായി"

ശരണ്യ: "ദാ, ഒരു പത്തു മിനിട്ട്... ഞാന്‍ ഇതാ എത്തി"

മധുമിത ഓടിപ്പോയി പല്ലുതേച്ചു... മുഖം കഴുകി... മുടി കോതി വച്ചു. മുഖം മിനുക്കി... മനസ്സു പെരുമ്പറ കൊട്ടി ...


പത്തു മിനുട്ടായിക്കാണും ... ക്ലിം, ക്ലിം... ഡോര്‍ബെല്‍ ചിലച്ചു. കിതച്ചു കൊണ്ടു കതകു തുറന്നു...


മധുകുമാറിനെ കണ്ടു ശരവണനും ശരവണനെ കണ്ടു മധുകുമാറും അന്തം വിട്ടു നിന്നു. കടുത്ത നിശ്ശബ്ദത തളം കെട്ടി...

ഒരു മിനിട്ടോളം നീണ്ട അന്ധാളിപ്പ് തകര്‍ന്നപ്പോള്‍ മധുകുമാര്‍ പറഞ്ഞൊപ്പിച്ചു... "ക... കയറുന്നോ?"

ശരവണന്‍: "പോ.. ട്ടെ, കു..റ..ച്ചു  ധൃതിയുണ്ട്"

മധുകുമാര്‍: "ശരി"
വാതില്‍ അടഞ്ഞു ... ശരവണന്‍ മാഞ്ഞു പോയി...

വീട്ടില്‍‌ ചെന്ന് ശരണ്യ ലോഗിന്‍ ചെയ്തപ്പോള്‍ മധുമിത ഫോളോവര്‍ അല്ലാതായിക്കഴിഞ്ഞിരുന്നു...

നിയമപ്രകാരമുള്ള മുന്നറിയിപ്പ്.

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായും ബന്ധമില്ല. അഥവാ അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതു അവനവന്റെ കയ്യിലിരിപ്പു കൊണ്ടു മാത്രമാണ്.

43 അഭിപ്രായങ്ങൾ:

  1. ഹ ഹ. ചിരിച്ചു പോയി. :)

    മറുപടിഇല്ലാതാക്കൂ
  2. എന്‍റെ വഷളാ...തേങ്ങ,ഉടയുന്നില്ലാ..ങ്ഹാ...
    ജനിതക തേങ്ങയാ,വേണോങ്കി ശ്രദ്ധിച്ചുടച്ചോളൂ..!

    “അസ്സലായിട്ടുണ്ട്. എന്താ ഭാവന? എങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു? തുടക്കവും, മദ്ധ്യവും, സസ്പെന്‍സും, ക്ലൈമാക്സും എല്ലാം അടിപൊളി. ഞാന്‍ പത്തു തവണ വായിച്ചു, നന്നായിട്ടുണ്ട്,ട്ടോ... ഇനിയും വരാം. ഭാവുകങ്ങള്‍"

    എന്തൊര്‍ കയ്യിലിരിപ്പ്....!

    മറുപടിഇല്ലാതാക്കൂ
  3. വഷളന്‍,
    അടിപൊളി. അസ്സലായിട്ടുണ്ട്.
    എന്താ ഭാവന?
    എങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു?
    ഇനിയും വരാം. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. ഒടുവില്‍ ഇന്നാണ് ആ ത്രെഡ് ഒരു നീര്‍ച്ചാലു പോലെ വ്യക്തമായി മനസ്സില്‍ കാണാന്‍ കഴിഞ്ഞത്. തുടക്കവും, ഒഴുക്കും, ഒടുക്കവും എല്ലാം പെര്‍ഫെക്റ്റ്‌. എല്ലാം ഒത്തു നോക്കി. തൃപ്തി വരുത്തി....
    കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടൊന്നു ചിരിച്ചു, ക്ലൈമാക്സ് കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  6. ഹ ഹ ഹ ...
    അയ്യോ ആരൊക്കെയോ ആയി ബന്ധം തോന്നുന്നൂട്ടോ .. എന്റെ കയ്യിലിരിപ്പിന്റെ ഫലമാകും ...

    മറുപടിഇല്ലാതാക്കൂ
  7. മനുഷ്യമനസ്സിന്റെ ആകാംക്ഷ തന്നെയാണ്‌ എല്ലാത്തിനും കാരണം.
    എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ സൗഹ്ര്ദം പങ്കിടാന്‍ ആഗ്രഹം
    കൂടുന്നത് മനുഷ്യസഹജം, അതിന്‌ മാനങ്ങള്‍ പലതുണ്ടെങ്കിലും.
    ഇവിടെ പക്ഷെ, ഒരു ചതിയൊ അല്ലെങ്കില്‍ കമന്റിന്റെ എണ്ണം
    കൂട്ടാനുള്ള ഒരു കുറുക്കു വഴിയൊ ആണ്‌.

    നന്നായി എഴുതി.
    ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാനും.....

    മറുപടിഇല്ലാതാക്കൂ
  8. No. 210 Main Street, Anand Nagar
    പോയി നോക്കട്ടെ ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ?

    മറുപടിഇല്ലാതാക്കൂ
  9. കൊള്ളാം..ചിരിപ്പിച്ചു..നല്ല ക്ലൈമാക്സ്

    മറുപടിഇല്ലാതാക്കൂ
  10. വഷളാ..
    ക്ലൈമാക്സ്‌ അസ്സലായി.. രസമുണ്ടായിരുന്നു വായിക്കാന്‍..
    പണ്ട് കൂട്ടുകാരെ ചാറ്റ് ചെയ്തു പറ്റിച്ചതൊക്കെ ഓര്‍മ്മ വരുന്നു.. :)

    മറുപടിഇല്ലാതാക്കൂ
  11. ആത്മകഥയാണോ?
    ന്റെ വഷളാ..ഓരോരോ ഐഡിയ കണ്ടുപിടിച്ച് മറ്റുള്ളവരേയും കൂടി വഴിതെറ്റിക്കാനാനുള്ള പരിപാടിയാണോ?

    മറുപടിഇല്ലാതാക്കൂ
  12. ഹാവൂ രക്ഷപ്പെട്ടു....
    ഇനി മൂരാച്ചീടെ "കയ്യിലിരുപ്പി"നെപ്പറ്റി ആര്‍ക്കും സംശയം തോന്നാന്‍ ഇടയില്ല. കാരണം മൂരാച്ചിക്ക് സ്വന്തമെന്നു പറയാന്‍ ഒരു ബ്ലോഗ് പോലും ഇല്ലല്ലോ.

    പിന്നെ, വഷളാ ഒരു സംശയം ചോദിക്കട്ടെ..
    ഈ വിദ്യയൊക്കെ അറിഞ്ഞിട്ടാണോ വഷളന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതി, കമന്റ് കിട്ടാനായി തെണ്ടി നടന്നത്? വെറുതെ ടൈം വേസ്റ്റ് ആക്കി.

    ഇനിയെങ്കിലും വഷളന്‍ ഒന്നു മനസ്സു വച്ചാല്‍......
    ഇവിടം കമന്റുകളുടെ ഒരു കലവറയാക്കാം.......

    (ലാസ്റ്റ് പറഞ്ഞ ഡയലോഗിനു കടപ്പാട്: സലീം കുമാര്‍, ചിത്രം: കല്യാണരാമന്‍)

    മറുപടിഇല്ലാതാക്കൂ
  13. ഹ! ഹ!!

    കൊള്ളാം!

    നല്ല ‘പരിണാമഗുസ്തി’!

    മറുപടിഇല്ലാതാക്കൂ
  14. സംഗതി കൊള്ളാം....

    അവസാനഭാഗം തകര്‍ത്തു...

    മറുപടിഇല്ലാതാക്കൂ
  15. വഷളാ,,, അടിപൊളി..

    ഇതാണ് ശരിക്കും സസ്പെന്‍സ് ക്ലൈമാക്സ്

    മറുപടിഇല്ലാതാക്കൂ
  16. അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍ :)
    നല്ല ക്ലൈമാക്സ്


    (ഏതെങ്കിലും ശരണ്യ വന്നു റൂമില്‍ മുട്ടിയോ?)

    മറുപടിഇല്ലാതാക്കൂ
  17. ശ്രീ
            കൈനീട്ടം വെറുതെയായില്ല. കുറെ അധികം കമന്റ്സ്... 

    ഒരു നുറുങ്ങ്
            തേങ്ങ ഉടയ്ക്കാന്‍ ഒരു പാര തരട്ടെ? 

    റ്റോംസ് കോനുമഠം, Renjith
            വായനയ്ക്കു നന്ദി.

    സ്മിത മീനാക്ഷി, Rare Rose, സുനിൽ കൃഷ്ണൻ(Sunil Krishnan), jayanEvoor, mini//മിനി, അന്വേഷകന്‍, ഹംസ
            വരവിനു നന്ദി. ചിരിച്ചതില്‍ സന്തോഷം. 

    ജീവി കരിവെള്ളൂര്‍ "അയ്യോ ആരൊക്കെയോ ആയി ബന്ധം തോന്നുന്നൂട്ടോ .. എന്റെ കയ്യിലിരിപ്പിന്റെ ഫലമാകും ..."
            ജീവി, അപ്പൊ കള്ളന്‍ കപ്പലില്‍ തന്നെ...

    പട്ടേപ്പാടം റാംജി
            റാംജീ, നല്ല കമന്റ്. ഇന്‍റര്‍നെറ്റില്‍ ഇങ്ങനെ പല മുഖംമൂടികളും സ്വൈരവിഹാരം ചെയ്യുന്നുണ്ട്. പൊതുജീവിതത്തില്‍ ഒളിച്ചു വച്ച വ്യക്തിത്വവിശേഷങ്ങള്‍ പ്രകടിപ്പിക്കാന്‍ പലര്‍ക്കും ഇതൊരു ഉപാധിയാണ്. 

    കൂതറHashimܓ
            കൂതറെ, അങ്ങോട്ടൊന്നും പോകല്ലേ, അതൊരു പോലീസുകാരന്റെ അഡ്രസ്സാണ്. ഇങ്ങനെ ചിലര്‍ ഉണ്ടാവുമെന്നറിയാവുന്നതു കൊണ്ട്  ഒരു മുന്‍കരുതല്‍.

    വെള്ളത്തിലാശാന്‍ "പണ്ട് കൂട്ടുകാരെ ചാറ്റ് ചെയ്തു പറ്റിച്ചതൊക്കെ ഓര്‍മ്മ വരുന്നു.. :)"
            അപ്പൊ ഒരാളെ പിടികിട്ടി...

    Vayady "ന്റെ വഷളാ..ഓരോരോ ഐഡിയ കണ്ടുപിടിച്ച് മറ്റുള്ളവരേയും കൂടി വഴിതെറ്റിക്കാനാനുള്ള പരിപാടിയാണോ?"
            എന്ത് ചെയ്യാം? നമ്മളെക്കൊണ്ടാവുന്ന സഹായമല്ലേ ചെയ്യാന്‍ പറ്റൂ.. എന്നെക്കൊണ്ടിത്രയൊക്കെയെ ആവൂ.. 

    മൂരാച്ചി "ഈ വിദ്യയൊക്കെ അറിഞ്ഞിട്ടാണോ വഷളന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതി, കമന്റ് കിട്ടാനായി തെണ്ടി നടന്നത്? വെറുതെ ടൈം വേസ്റ്റ് ആക്കി."
            മൂരാച്ചീ, കഷ്ടമായിപ്പോയെന്നു ഇപ്പൊ തോന്നുന്നു. ബ്ലോഗു തുടങ്ങിയപ്പോള്‍ ഒരു കമന്റുകൊല്ലിപ്പേരാണ് നാവിന്‍ തുമ്പത്ത് വന്നത്. "വഷളന്‍". കഷ്ടകാലത്തിനു ഫോട്ടോയും ഇട്ടു. തികച്ചും ആത്മഹത്യാപരമായ ഒരു ബിസിനസ്‌ സംരഭം... ഇനി വഷളന്‍ മാറ്റി വശ്യമോഹിനി എന്നിട്ടാലോ? കൂട്ടത്തില്‍ ഒരു കണ്ണോ മൂക്കോ ഇടാം...

    Radhika Nair "(ഏതെങ്കിലും ശരണ്യ വന്നു റൂമില്‍ മുട്ടിയോ?)"
            രാധിക, ഡോര്‍ തുറന്നു മലക്കെ ഇട്ടിരിന്നിട്ടും ശരണ്യ പോയിട്ട് ഒരു അരണ പോലും ഇതുവരെ വന്നിട്ടില്ല. പിന്നെ പുര നിറഞ്ഞു കവിഞ്ഞപ്പോള്‍ വീട്ടുകാര്‍ കെട്ടിച്ചു വിട്ടു.
     

    മറുപടിഇല്ലാതാക്കൂ
  18. ഡോര്‍ തുറന്നു മലക്കെ ഇട്ടിരിന്നിട്ടും ശരണ്യ പോയിട്ട് ഒരു അരണ പോലും ഇതുവരെ വന്നിട്ടില്ല. പിന്നെ പുര നിറഞ്ഞു കവിഞ്ഞപ്പോള്‍ വീട്ടുകാര്‍ കെട്ടിച്ചു വിട്ടു."

    അതു നന്നായി..അല്ലെങ്കില്‍ കുറേ ശരണ്യകള്‍..ശരണമില്ലാതെ കറങ്ങിപ്പോയേനേ!!!

    മറുപടിഇല്ലാതാക്കൂ
  19. സംഗതി കലക്കി ട്ടോ ................ചിരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  20. സൂക്ഷിക്കണേ വഷളാ.. ശ്രീയോട് കൈനീട്ടം വെറുതെയായില്ല എന്നൊക്കെ പറഞ്ഞ് രണ്ട് പേരും ബാംഗ്ലൂർ കണ്ടുമുട്ടിയാൽ രണ്ടുപേരുടേയും കള്ളി പോളിയുമേ.. ഹ..ഹ.. ഞാൻ ജില്ല വിട്ടു..

    മറുപടിഇല്ലാതാക്കൂ
  21. pinky14:51

    ഈ ബ്ലോഗിണിയുടെ ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ എനിയ്ക്കറിയുന്ന ഒരു വ്യക്തിയുമായി നല്ല സാമ്യം തോന്നി ...ആ വ്യക്തിയുടെ വീടും തൃശൂര്‍ ആണ്.എന്തായാലും കലക്കന്‍ പോസ്റ്റ്‌ !!!!

    മറുപടിഇല്ലാതാക്കൂ
  22. ലിത് കലക്കി ഉസ്താദ്‌ ബട്ട് ഒരു സംശയം ഈ ബ്ലോഗ് എങ്ങാനും പൊണ്ടാട്ടി വായിച്ചാല്‍ പ്രശ്നം ആകില്ലേ കാര്യം പേര്‌ മാറ്റിയെങ്കിലും കയ്യിലിരിപ്പ് ആള്‍ക്കാറിയാമല്ലൊ.

    മറുപടിഇല്ലാതാക്കൂ
  23. Vayady "അതു നന്നായി..അല്ലെങ്കില്‍ കുറേ ശരണ്യകള്‍..ശരണമില്ലാതെ കറങ്ങിപ്പോയേനേ!!!"

                          ഓ തന്നെ തന്നെ....  
     
    കുട്ടന്‍  "സംഗതി കലക്കി ട്ടോ ................ചിരിപ്പിച്ചു"

                          സന്ദര്‍ശനത്തിനു നന്ദി. കമന്റിനും.  



     
    Manoraj  "സൂക്ഷിക്കണേ വഷളാ.. ശ്രീയോട് കൈനീട്ടം വെറുതെയായില്ല എന്നൊക്കെ പറഞ്ഞ് രണ്ട് പേരും ബാംഗ്ലൂർ കണ്ടുമുട്ടിയാൽ രണ്ടുപേരുടേയും കള്ളി പോളിയുമേ.. ഹ..ഹ.. ഞാൻ ജില്ല വിട്ടു.."

                          മനോരാജ്, ഉടയനെയെങ്ങും ബാംഗ്ലൂരിലെക്കില്ല. ഞാന്‍ രാജ്യം വിട്ടു!  

     

    pinky "ഈ ബ്ലോഗിണിയുടെ ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ എനിയ്ക്കറിയുന്ന ഒരു വ്യക്തിയുമായി നല്ല സാമ്യം തോന്നി ...ആ വ്യക്തിയുടെ വീടും തൃശൂര്‍ ആണ്.എന്തായാലും കലക്കന്‍ പോസ്റ്റ്‌ !!!!"


                          പിടികിട്ടിയോ? അദ്ദന്നേയ് ! രഹസ്യം പുറത്തു വിടരുത്!




     
    Pd "ലിത് കലക്കി ഉസ്താദ്‌ ബട്ട് ഒരു സംശയം ഈ ബ്ലോഗ് എങ്ങാനും പൊണ്ടാട്ടി വായിച്ചാല്‍ പ്രശ്നം ആകില്ലേ കാര്യം പേര്‌ മാറ്റിയെങ്കിലും കയ്യിലിരിപ്പ് ആള്‍ക്കാറിയാമല്ലൊ."

                          എന്റെ പീഡീ... പൊണ്ടാട്ടിയെ ഒതുക്കാണോ പ്രയാസം. ഇതൊക്കെ നമ്മള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നതല്ലേ...

    മറുപടിഇല്ലാതാക്കൂ
  24. Link to this post is added at my G-mail buzz.. now pay me the adv... fee {you may delete this comment}

    മറുപടിഇല്ലാതാക്കൂ
  25. PD, I can only repay by adding you to my buzz! (Barter system). I can write you a check, but most certainly it's gonna bounce!

    മറുപടിഇല്ലാതാക്കൂ
  26. പ്രിയ വഷൂ... അസ്സലായിട്ടുണ്ട്. എന്താ ഭാവന? എങ്ങനെ ഇങ്ങനെ എഴുതാന്‍ പറ്റുന്നു? തുടക്കവും, മദ്ധ്യവും, സസ്പെന്‍സും, ക്ലൈമാക്സും എല്ലാം അടിപൊളി. ഞാന്‍ പത്തു തവണ വായിച്ചു, നന്നായിട്ടുണ്ട്,ട്ടോ... ഇനിയും വരാം. ഭാവുകങ്ങള്‍

    :-) കൊള്ളാം മാഷേ !

    മറുപടിഇല്ലാതാക്കൂ
  27. ഹെന്ത് ബാറിലും അങ്ങനെ ഒരു സിസ്റ്റമൊ, അയ്യേ ദരിദ്രവാസി ആണല്ലേ, തത്തമ്മെടെ കൂടെ തെണ്ടാന് കൂടാരുന്നില്ലേ

    മറുപടിഇല്ലാതാക്കൂ
  28. Mahesh | മഹേഷ്‌ ™
    മഹൂ, വന്നതിനും വായനയ്ക്കും നന്ദി.

    ഉറുമ്പ്‌ /ANT
    കടിച്ചതിനു നന്ദി.

    അളിയന്‍ = Alien "പറ്റീ ല്ലേ...?"
    ഉം...ഉം... :(

    Pd പറഞ്ഞു... "ഹെന്ത് ബാറിലും അങ്ങനെ ഒരു സിസ്റ്റമൊ, അയ്യേ ദരിദ്രവാസി ആണല്ലേ, തത്തമ്മെടെ കൂടെ തെണ്ടാന് കൂടാരുന്നില്ലേ"
    no, no, no, no.... തത്തമ്മയ്ക്ക് തെണ്ടിയെ പരത്തെണ്ടിയാക്കാന്‍ ഞൊടിയിട മതി...

    NISHAM ABDULMANAF
    വായനയ്ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  29. **Pd പറഞ്ഞു..."ഹെന്ത് ബാറിലും അങ്ങനെ ഒരു സിസ്റ്റമൊ, അയ്യേ ദരിദ്രവാസി ആണല്ലേ, തത്തമ്മെടെ കൂടെ തെണ്ടാന് കൂടാരുന്നില്ലേ"

    "എന്തെങ്കിലും പണി തരണേ...സാറേ..അമ്മച്ചീ....
    അക്ബര്‍, അവിടെ വല്ല വേക്കന്‍സിയും ഉണ്ടോ? ബയോ ഡേറ്റാ അയച്ചു തരട്ടേ?"
    എന്നും ചോദിച്ച് തെരുവില്‍ തെണ്ടി നടക്കുന്നത് ഇപ്പോ ഞാനല്ല.. Pdയുടെ മുന്‍ P.R.O Mr.മൂരാച്ചിയാണ്‌. വേണമെങ്കില്‍ മൂരാച്ചിയുടെ കൂടെ പോയ്ക്കോട്ടെ. കൂടെ കൂട്ടാന്‍ പറ്റിയ പാര്‍ട്ടികളും!!

    മറുപടിഇല്ലാതാക്കൂ
  30. ഇവിടെ എത്താന്‍ വൈകിയല്ലോ
    ശെരിക്കും ചിരിച്ചുട്ടോ..
    ആഹാ..എന്താ ഒരു ഭാവന

    മറുപടിഇല്ലാതാക്കൂ
  31. ഒരു ഒറ്ജിനൽ കിണ്ണങ്കാച്ചി വിറ്റ് തന്നെ ഭായി

    ചക്കിക്കുവെച്ചത് ചക്കിന് കൊള്ളിച്ചു!

    മറുപടിഇല്ലാതാക്കൂ
  32. ഇവിടെ ഒരിക്കൽ ഞാൻ കടന്ന്‌വന്ന് കമന്റിയതാണ്. പിന്നെ വീണ്ടും വരാൻ കാരണം മാർച്ച് 14ന് ഞാൻ എഴുതിയ ഒരു നർമ്മം കാരണമാണ്. അത് വായിച്ചപ്പോൾ പലർക്കും സംശയം. ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയുക.

    http://mini-mininarmam.blogspot.com/2010/03/blog-post.html

    മറുപടിഇല്ലാതാക്കൂ
  33. മാഷേ., താങ്കളുടേയും പ്യാരിയുടേയും പോസ്റ്റുകള്‍ വായിക്കാനായി ഞാന്‍ മോസില ഡൗണ്‍ലോഡി. അല്ലാതെ കാണുന്നുണ്ടായിരുന്നില്ല.

    എന്തായാലും പോസ്റ്റ് കൊള്ളാം.....നടക്കാന്‍ സാദ്ധ്യതയുള്ള കാര്യം....ഇനിയും കാണാം

    മറുപടിഇല്ലാതാക്കൂ
  34. മൈത്രെയീ, വായനയ്ക്കും കമന്റിയതിനും നന്ദി. വായിക്കാനായി Mozilla ഡൌണ്‍ലോഡ് ചെയ്തു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
    ഒരു കൌതുകം/ സംശയം. Internet Explorer ആയിരുന്നോ ഉപയോഗിച്ചിരുന്നത്? Fonts എങ്ങനെയാണ് കാണപ്പെട്ടത്? ഏതു version ആയിരുന്നു എന്നറിയാമോ?

    മറുപടിഇല്ലാതാക്കൂ
  35. *IE does not displays the malayalam fonts well vashalan.. I was using IE6 till I satisfactorily adopted FF*

    മറുപടിഇല്ലാതാക്കൂ
  36. നോക്കിയേ Radhika Nair ഉടേതു പോലെ ഉള്ള കണ്ണ് , അതാരും കണ്ടില്ലേ . ഇനി അതും വല്ല ........(നായരേ ഇത് കണ്ടിട്ട് ദയവു ചെയ്തു ആളെ വിട്ടു തല്ലരുത് ചുമ്മാ ചോദിച്ചതാ).

    മറുപടിഇല്ലാതാക്കൂ
  37. കഴിഞ്ഞ ദിവസം അഭിപ്രായം പറയാന്‍ വിട്ടുപോയി..ഇപ്പൊ പറയാം...വളരെ വളരെ ഇഷ്ട്ടപ്പെട്ടു ഈ പോസ്റ്റ്. ഒരു സസ്പെന്സിലെക്കാണു കഥ പോകുന്നതെന്ന് മനസ്സിലായെങ്കിലും, ശരിക്കും ഞെട്ടിച്ചു കളഞ്ഞു ആ ക്ലൈമാക്സ്‌.

    മറുപടിഇല്ലാതാക്കൂ
  38. പ്രതീക്ഷിച്ചു ഇങ്ങിനെ വല്ലതും ആയിരിക്കുമെന്ന്. കാരാനും ബ്ലോങ്ങുനത് വഷളന്‍ അല്ലെ. കയ്യില്‍ വഷളത്തരം അല്ലെ ഉള്ളൂ.....

    നന്നായി. ചിരിപ്പിച്ചു.... ഇനിയും സ്റ്റോക്ക്‌ ഉണ്ടോ കയ്യില്‍?

    മറുപടിഇല്ലാതാക്കൂ