2010/03/16

ചൊവ്വയില്‍ പോകാം

2011-ല്‍  ചൊവ്വയില്‍ പോകുന്ന Mars Science Laboratory Rover-ല്‍ നിങ്ങളുടെ പേര്‍ ആലേഖനം ചെയ്യണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. 



 ഞാന്‍ ടിക്കറ്റെടുത്തു. എന്താ കൂടുന്നോ? സഹയാത്രികര്‍ക്കു സുഖയാത്ര നേരുന്നു.








രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര് ഒരു മൈക്രോചിപ്പില്‍ എന്ഗ്രേവ് ചെയ്തു Martian Vehcle ല്‍ നിക്ഷേപിക്കും. കൂടാതെ നിങ്ങളുടെ  രജിസ്റ്റ്രെഷന്‍റെ ഒരു സര്‍ട്ടിഫിക്കറ്റ് പ്രിന്റു ചെയ്യാനും പറ്റും.

21 അഭിപ്രായങ്ങൾ:

  1. മെയിലില്‍ കിട്ടിയിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഒന്നു നില്‍ക്കണേ, പോവരുത്. ഞാനും വരുന്നൂ.
    ക്ഷണിച്ചതിനു വളരെ നന്ദി. ചുളുവില്‍ പേരെങ്കിലും മാര്‍സില്‍ എത്തുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. ഞാനും കയറിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാമല്ലോ സംഭവം ..

    മറുപടിഇല്ലാതാക്കൂ
  5. വണ്ടി വിടല്ലേ...
    ഞാനും വരുന്നു...

    മറുപടിഇല്ലാതാക്കൂ
  6. അയ്യോ മാഷേ, ചൊവ്വയിലേക്കു ഞാനില്ല. ഞാനവിടെച്ചെന്നാല്‍ ശരിയാവില്ല. കാരണം എനിക്ക് ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ട്.

    ബുധനിലേക്കുള്ള വണ്ടി സ്റ്റാന്‍ഡില്‍ പിടിക്കുമ്പോള്‍ ഒന്നു വിളിച്ചുണര്‍ത്താന്‍ മറക്കല്ലേ!

    മറുപടിഇല്ലാതാക്കൂ
  7. ഹാവൂ!! ആ കുണിശക്കാരന്‍ മൂരാച്ചിയില്ലാത്തത് നന്നായി. അതുകൊണ്ട് ഞാനും ഉണ്ട് ചൊവ്വയിലേയ്ക്ക്.
    P.S. ബുധനിലേയ്ക്കേതായാലും ഞാനില്ല.

    മറുപടിഇല്ലാതാക്കൂ
  8.              ശ്രീ പറഞ്ഞു... "മെയിലില്‍ കിട്ടിയിരുന്നു"
    അതു ശരി. അതിനിടയ്ക്കു അതും സംഭവിച്ചോ?  ഞാന്‍ ഇളയ സന്താനത്തിനെ ഇവിടെ ലൈബ്രറിയില്‍ ഒരു നാസ സൈന്റിസ്റ്റിന്റെ വക ഒരു പ്രോഗ്രാം കാണിക്കാന്‍ കൊണ്ടുപോയി. അവര്‍ കുട്ടികള്‍ക്ക് കൊടുത്തതില്‍ നിന്ന് ഞാന്‍ ചുരണ്ടി മാറ്റിയതാ...

                സഖി പറഞ്ഞു... "ഒന്നു നില്‍ക്കണേ, പോവരുത്. ഞാനും വരുന്നൂ. ക്ഷണിച്ചതിനു വളരെ നന്ദി. ചുളുവില്‍ പേരെങ്കിലും മാര്‍സില്‍ എത്തുമല്ലോ."
    "സ്വാഗതം. അദ്ദാണ്... ഫ്രീ ടിക്കറ്റ്‌ കിട്ടിയാല്‍"

                 ഹംസ പറഞ്ഞു... "ഞാനും കയറിയിട്ടുണ്ട്"
                 Radhika Nair പറഞ്ഞു... "കൊള്ളാമല്ലോ സംഭവം .."
                 ഗീത പറഞ്ഞു... "വണ്ടി വിടല്ലേ...ഞാനും വരുന്നു..."
    "നമുക്ക് അടിച്ചു പൊളിക്കാം. ഞാന്‍ നാസയുടെ കയ്യില്‍ നിന്നും കമ്മിഷന്‍ വാങ്ങിയാലോ?"

                 മൂരാച്ചി പറഞ്ഞു... "അയ്യോ മാഷേ, ചൊവ്വയിലേക്കു ഞാനില്ല. ഞാനവിടെച്ചെന്നാല്‍ ശരിയാവില്ല. കാരണം എനിക്ക് ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ട്. "
    "പാപി ചെല്ലുന്നിടം പാതാളം"

                 Vayady പറഞ്ഞു... "ഹാവൂ!! ആ കുണിശക്കാരന്‍ മൂരാച്ചിയില്ലാത്തത് നന്നായി. അതുകൊണ്ട് ഞാനും ഉണ്ട് ചൊവ്വയിലേയ്ക്ക്."
    "സന്മനസ്സുള്ളവര്‍ക്ക് സമാധാനം"

    മറുപടിഇല്ലാതാക്കൂ
  9. വണ്ടി വിടല്ലേ..ആളു കേറാനുണ്ട്...ഞാനും വരുന്നു ചൊവ്വയിലേക്ക്...

    വാറ്റുകാല്‍ രോമകൃഷ്ണന്റെ കയ്യില്‍ നിന്നും ഒരു യന്ത്രം സംഘടിപ്പിച്ചു. ചൊവ്വാദോഷ നിര്‍മ്മൂലനയന്ത്രം. ദാ..അരയില്‍ കെട്ടീട്ടുണ്ട്. വില റൊമ്പ ജാസ്തിയാണെങ്കിലെന്താ, സമാധാനമായിട്ട് ചൊവ്വയിലേക്കു പോകാമല്ലോ. (ചിലരുടെയൊക്കെ സമാധാനം പോകുമായിരിക്കും. Who cares?)

    മറുപടിഇല്ലാതാക്കൂ
  10. വഷളാ ചതിച്ചൂ..ഞാനില്ല ചൊവ്വയിലേയ്ക്ക്. എന്റെ പണം മടക്കി തന്നോളൂ..
    വഷളനല്ലേ പറഞ്ഞത് "സന്മനസ്സുള്ളവര്‍ക്ക് സമാധാനം"എന്ന്. എന്നിട്ടിപ്പോ എന്തായി?
    ഇനി ഞാന്‍ പോയി "മൂരാച്ചി ശല്യനിവാരണയന്ത്രം" കിട്ടുമോയെന്ന് നോക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  11. ഞാനും ബുക്കി ഒരു ടിക്കറ്റ്, മൂരാച്ചി ഉള്ളതാ ഒരാശ്വാസം ഒരോ സ്മോളിങ്ങ് ഒക്കെ ആയി ടൈം പാസ്സ് ചെയ്യാമല്ലൊ.

    മറുപടിഇല്ലാതാക്കൂ
  12. മൂരാച്ചി ഉള്ളതാ ഒരാശ്വാസം ...

    ആദ്യമായിട്ടാ ഒരാള്‍ മൂരാച്ചിയെപ്പറ്റി ഇങ്ങനെ പറഞ്ഞു കേള്‍ക്കുന്നത്. എന്നും ഇതു തന്നെ പറയണേ...
    കഷ്ടം, ഇതൊന്നും ആ തത്തമ്മയുടെ തലയില്‍ കേറുന്നില്ലല്ലോ... ക്യാ കരൂം, പീഡീ?

    മറുപടിഇല്ലാതാക്കൂ
  13. ഇതെന്തരഡേയിത്? കണ്ട മന്ത്രവാദീം കള്ളൂകുടിയനും എല്ലാം കേറി നിരങ്ങുന്നോ? മന്ത്രവാദിയും കുടിയനും കൂടി ചുട്ട കോഴിയെ പറപ്പിക്കലും തൊട്ടു നക്കലും തുടങ്ങിയാല്‍പ്പിന്നെ കുടുംബത്തില്‍ പിറന്നവര്‍ക്കൊന്നും പോകാന്‍ പറ്റുമെന്നു തോന്നുന്നില്ല.

    വായാടീ, എന്തു ചെയ്യാം പോട്ടെ സാരമില്ല... നമ്മളൊക്കെ കൊറച്ചു ഡീസന്റായിപ്പോയില്ലേ.

    മറുപടിഇല്ലാതാക്കൂ
  14. നേരിട്ട് പോകാതെ പേര് മാത്രം അയക്കാന്‍ താല്‍പ്പര്യമില്ല :(

    മറുപടിഇല്ലാതാക്കൂ
  15. അല്ല പി ഡി, ഒരു സംശയം...
    ചൊവ്വയില്‍ വെള്ളം ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
  16. നിരക്ഷരന്‍
            ഒരു നുറുങ്ങാണ് തങ്ങളെ എനിക്ക് പരിചയപ്പെടുത്തിയത്. യാത്രാക്കുറിപ്പുകള്‍ കുറച്ചൊക്കെ വായിച്ചു (എല്ലാം വായിക്കാന്‍ പറ്റിയിട്ടില്ല - ഇനിയും സമയമുണ്ടല്ലോ)... യാത്രയില്‍ കമ്പമുണ്ടെന്നറിയാം... ഒരു 100 വര്‍ഷം കഴിഞ്ഞു ഈ നമ്പരില്‍ വിളിക്കൂ...
     
    മൂരാച്ചി
            ചൊവ്വയില്‍ വെള്ളമില്ല. തൊട്ടു നക്കാന്‍ കുറെ കല്ലുകളുണ്ട്. മതിയോ?
     

    മറുപടിഇല്ലാതാക്കൂ
  17. Anonymous03:53

    നിരക്ഷരനു നേരിട്ടു പോകാനാണോ താല്പര്യം. നന്നായി. അങ്ങോട്ടയക്കാൻ ആരെയെങ്കിലും തപ്പിനടക്കുവാ നാസാ എന്നാരോ പറയുന്നതു കേട്ടു.
    ഇന്ത്യ ചന്ദ്രനിലേക്കാളെയയക്കുമെന്നു കേട്ടയന്ന മുതൽ ISRO ഇൽ കൂട്ട രാജിയാണെന്നാ കേട്ടേ..
    ജോണിക്കുട്ടി

    മറുപടിഇല്ലാതാക്കൂ
  18. നിരക്ഷരാ, ജോണിക്കുട്ടിയുടെ ഓഫര്‍ കൊള്ളാമല്ലോ. പോകുന്നോ?

    മറുപടിഇല്ലാതാക്കൂ
  19. എന്റെ കട്ടപ്പൊഹ കണ്ടേ എല്ലാരും പിരിഞ്ഞ് പോകൂ അല്ലേ ? :)

    മറുപടിഇല്ലാതാക്കൂ
  20. മൂരാച്ചി തത്തമ്മാ കീ ബേജെ മെം കളിമണ്ണ് ഭറാ ഹുവാ ഹേ അതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലാ ഹേ, അനുഭവിക്കുക തന്നെ.
    ചൊവ്വയില്‍ വെള്ളമില്ലെങ്കിലെന്താ വഷളനുണ്ടല്ലൊ ആള്‍ എപ്പോഴും വെള്ളമാ...വെള്ളത്തില്ലാശാനെ കൂടെ കൂട്ടിയാലൊ?

    മറുപടിഇല്ലാതാക്കൂ
  21. Pd, ആദ്യം വഷളന്റെ "ഇന്നത്തെ ചിന്താവിഷയം" എന്ന പോസ്റ്റില്‍ ഞാനിട്ട കണക്കിന്റെ ഉത്തരം പോയി വായിക്കൂ..
    ഹും! തത്തമ്മയുടെ തലയില്‍ കളിമണ്ണാണെന്നു പറയാന്‍ എങ്ങിനെ ധൈര്യം വന്നു?

    മറുപടിഇല്ലാതാക്കൂ