അങ്ങനെ നീലാകാശത്ത് സൂര്യന്‍ ജ്വലിച്ചു നിന്ന യെന്തൊരോ ഒരു ദിവസം ഞാനും കലാലയത്തിന്റെ തിരുമുറ്റത്ത് വാമപദമൂന്നി. ഒരു പോക്കുവരത്തുകാരനായി ജീവിതം തുടങ്ങി.
തത്വത്തില്‍ ഒരു വിനോദ സഞ്ചാരലാവണവും എന്നാല്‍ മെന്‍സ്ഹോസ്റ്റല്‍ എന്ന് അറിയപ്പെടുന്നതുമായ ഒരു അധോലോകകേന്ദ്രമുണ്ടായിരുന്നു. അതില്‍ അംഗത്വമുള്ള ഒരു അധിനിവേശസംഘമായിരുന്നു ക്ലാസ്സിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത്. ആ പ്രമാണിവര്‍ഗ്ഗത്തിന്റെ കീഴില്‍ ഞങ്ങള്‍ പോക്കുവരത്തുകാര്‍ക്ക് തങ്ങളുടെ വിപ്ലവം ലക്‌ഷ്യം കാണുമെന്നു യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.
എന്നെപ്പോലെ മാന്യന്മാരായ ചില പോക്കുവരത്തുകാര്‍ തെരേജ പെറ്റ ഇലക്ട്രിക്കല്‍ പൊത്തകം പോലെ ആര്‍ക്കും വേണ്ടാതെ ഒരു കോണില്‍ നിശബ്ദരായി പൊടി പിടിച്ചങ്ങനെ കിടന്നു. തന്നേമല്ല, മുന്തിയ അരസികനും, മുഴുത്ത അന്തര്‍മുഖനുമായ ഞാനാകട്ടെ, സര്‍വരാലും ത്യജിക്കപ്പെട്ടു, നാരീജനങ്ങളുടെ അവഗണനയും ജുഗുപ്സദൃഷ്ടിയുമേറ്റു, ആള്‍ബലമില്ലാതെ അങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞുപോന്നു. എന്റെ കാര്യം പറഞ്ഞാല്‍ സാക്ഷാല്‍ ഗോപീവസ്ത്രചോരന്റെ നേര്‍ വിപരീതം പോലെയായിരുന്നു, ഒരു ഹനുമാന്‍ ലൈന്‍...
അങ്ങനെയിരിക്കെ ഹോസ്റ്റലന്മാരുടെ അസമത്വസമീപനത്തില്‍ മനംനൊന്ത് മനസ്സുകൊണ്ട് പോക്കുവരുത്തനായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു മര്യാദരാമനെ കൂട്ടിനു കിട്ടി. അവന്റെ പേരു പാഞ്ചാലന്‍. അങ്ങനെ ഞങ്ങള്‍ അടയും ചക്കരയും ആയി കൂട്ടുകൂടി.
ഞങ്ങടെ പാഞ്ചാല-ഹനൂമദ് സംവാദത്തില്‍ നിന്നു ഒരേട് ഇവിടെ ചീന്തുന്നു.
പാഞ്ചാലന്‍: "അളിയാ, എവന്മാരൊക്കെ ഭയങ്കര വൃത്തികെട്ടവന്മാരാ"
"എന്തു പറ്റിയെഡേ?"
"അതിപ്പം..."
"എന്തുവാ?... നീ പറ"
"എന്നാലും..."
"കൊഴപ്പമില്ലെന്നെ, ഞാനാരോടും പറയത്തില്ല"
അങ്ങനെ നിര്‍ബന്ധിച്ചപ്പോള്‍ പാഞ്ചാലന്‍ മനസ്സിന്റെ കെട്ടഴിച്ചിട്ടു... അതിപ്രകാരമായിരുന്നു.
"ഞാനങ്ങനെ മുറിയില്‍ ഇരുന്നു ഇലക്റ്റീവ് സബ്ജക്റ്റായ ഒരു ഹ്രസ്വപുസ്തകം വായിച്ചു രസിക്കുകയായിരുന്നു. അപ്പൊ വാതില്‍ തള്ളിത്തുറന്നു നമ്മടെ സീനിയര്‍ ദുര്‍ന്നിവാസന്‍ റൂമിലേക്ക് ഗഡന്നു വന്നു.
സമ്പ്രദായപ്രകാരം പ്രഥമ ദൃഷ്ട്യാ തന്നെ ഗുപ്തകേശം, പിതൃശൂന്യന്‍, ശുനകന്‍, ശ്വാനസുതന്‍, യാചകന്‍, കൊലമര ആരോഹക സന്താനം എന്നിങ്ങനെ ചില ഉത്കൃഷ്ട സംബോധനകള്‍ (ചില പ്രാദേശിക വ്യതിയാനങ്ങളോടെ) കൊണ്ടു എന്നെ ആദരിച്ചു. അതുകേട്ടു പുളകിതഗാത്രനായ ഞാന്‍ മൗനിയായി വര്‍ത്തിച്ചു" പാഞ്ചാലന്‍ പറഞ്ഞു.
"എന്നിട്ടു?", ഞാന്‍ ഉത്സുകനായി...
ദുര്‍ന്നിവാസന്‍ അരുളിച്ചെയ്തു "ഭവാന്‍, ജനാലയില്‍ക്കൂടി പുറത്തേയ്ക്ക് ഒന്നു കണ്ണോടിച്ചാലും. പുഷ്പങ്ങള്‍ വാടിക്കരിഞ്ഞിരിക്കുന്നു"
"അതിനു?"
"പരിസ്ഥിതി സംരക്ഷിക്കണം"
"എങ്ങനെ?"
"ഭൂമീദേവിയെ പുഷ്പിണിയാക്കണം"
"...?"
"ഭ്ഭാ!, നോക്കി നിക്കാതെ തറേലോട്ടിറങ്ങി പുഷ് അപ്പ്‌സ് ചെയ്യടാ ശൂന്യമഗനേ..."
ഞെട്ടിപ്പോയ പാഞ്ചാലന്‍ ധടപടേന്നു പുഷ് അപ്പ്സ് ചെയ്തു തീര്‍ത്തു. സന്തോ...ഷമായി.
അടുത്ത കലാപരിപാടി ഒരു അപൂര്‍വ രാഗാലാപം.
"നിന്റെ ചന്ത്യോള രാഗവിസ്താരം ഒന്നു കാണട്ടെ. നീ ഓരോരോ സ്വരങ്ങളായി അവരോഹണം ചെയ്യൂ..."
നിവൃത്തിയില്ലാതെ പഞ്ചാലന്‍ തന്റെ ഫസ്റ്റ് പേപ്പറുകള്‍ അഴിച്ചുമാറ്റി. സെക്കന്റ് പേപ്പറില്‍ തൊടാതെ പരിഭ്രമിച്ചു നിന്നു.
ദുര്‍ന്നിവാസഗുരു സംഗതികള്‍ കാട്ടിക്കൊടുത്തു, "ശുദ്ധചന്ത്യോള രാഗത്തില്‍ എന്തിനീ ഷഡ്ജം?"
പഞ്ചാലനുമില്ലേ അന്തസ്സും ആഭിജാത്യവും? അവന്‍ ഷഡ്ജം പാടിയില്ല.
ക്രുദ്ധമാനസനായി ദുര്‍ന്നിവാസന്‍ പോയി. അതേ സ്പീഡില്‍ തിരിച്ചു വന്നു. കൂടെ അതിഖരത്തില്‍ ആക്രോശിച്ചു ഘടാഘടിയന്മാരായ കുറെ ദുര്‍ന്നിവാസന്‍ ക്ലോണ്‍സും...
ഒടുവില്‍ ലജ്ജ അനാവൃതമായ പാഞ്ചാലന്‍ ശിരസ്സ് താഴ്ത്തി നിന്നു. ഈ കഥയില്‍ കിഷന്‍ വന്നതുമില്ല ഡ്യൂപ്ലിക്കേറ്റ് ഷഡ്ജം കൊടുത്തതുമില്ല.
ചെറുത്തു നില്‍പ്പില്‍ അസംതൃപ്തരായ സീനിയര്‍വൃന്ദം വിധിച്ചു...
"നിന്റെ ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യൂ"
ഒരു കസേരയില്‍ നീല മഷി പുരട്ടി പാഞ്ചാലനെ ഉപവിഷ്ടനാക്കി. പിന്നെ ഒരു ഡ്രായിംഗ് പേപ്പറില്‍ ഇരുത്തി പൃഷ്ഠോക്കോപ്പി എടുത്തു.
"ഈ പൃഷ്ഠോക്കോപ്പി ഫ്ലോറിലുള്ള എല്ലാ സീനിയേര്‍സിനെയും കാണിച്ചു തൃക്കൈവിളയാടിച്ചു കൊണ്ടുവരൂ", ഉദ്ഘോഷിച്ചു സംഘം അനാഗതരായി.
പാവം പാഞ്ചാലന്‍... പൃഷ്ഠത്തിന്റെ ഫോട്ടോസ്റ്റാറ്റ് റൂം റൂമാന്തിരം സാക്ഷ്യപ്പെടുത്താന്‍ കൊണ്ടുപോയി.
പക്ഷെ, കണ്ടു ബോധ്യം വന്നാലെ അപ്പീസര്‍മാര്‍ ഒപ്പിടൂ...
ഒറിജിനല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും പയ്യന്‍ ചന്ത്യോള രാഗം പാടി.
സൈന്‍ കിട്ടി. ഇനി അടുത്ത സെക്ഷനിലേക്ക്, വീണ്ടും ഒറിജിനല്‍ കാണിച്ചു, ഒപ്പിച്ചു.
അങ്ങനെ പാഞ്ചാലന്‍ ആ ഷീറ്റ് മുഴുവന്‍ ഒപ്പ് വാങ്ങിക്കൂട്ടി ഗിന്നസ് ബുക്കില്‍ കയറി.
കഥ മുഴുമിച്ച് പാഞ്ചാലന്‍ നിസ്സംഗതയോടെ ഇരുന്നു. ഒരു നിമിഷം ഞാന്‍ ആ കണ്ണുകളിലേക്കു നോക്കിയിരുന്നു. പിന്നെ വളരെ മൃദുവായി മൊഴിഞ്ഞു.
"ആ ഷീറ്റ് ഒണ്ടോ?"
പെണ്ണുകാണാന്‍ വന്നവനു ചായ കൊടുക്കുന്നവളുടെ നാണത്തോടെ പാഞ്ചാലന്‍ അതു മെല്ലെ വച്ച് നീട്ടി.
ഒരു പ്രൂഫും ചോദിക്കാതെ ഞാന്‍ അതു സൈന്‍ ചെയ്തു തിരികെ കൊടുത്തു. 'ദ്ദാണ് സുഹൃത്ബന്ധം...
വിശ്വാസം അതല്ലേ എല്ലാം?...
അതിശയോക്തി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അതിശയോക്തി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010/08/15
2010/04/19
വഷളന്റെ വിഷു
PG-13 Rated
ഇത്തവണ വിഷു ഒരു ഇടദിവസം കേറി വന്നതു കൊണ്ട്, തുടര്‍ന്നുള്ള ശനിവാരം അതങ്ങ് കൂടിയേക്കാം എന്ന് കുടുംബയോഗം ഏകപക്ഷീയമായ (ഏകകക്ഷീയമായ?) തീരുമാനം എടുത്തു. വോട്ടവകാശമില്ലാത്ത സൈലന്റ് മെമ്പര്‍ ആയ ഞാന്‍ വെറുതെ "ആ അത് കൊള്ളാം" എന്നൊക്കെ തട്ടിവിട്ടു സ്വയം ഒന്ന് വലുതായി...
അങ്ങനെ ശനിയാഴ്ച സമാഗതായാഹാ... ആപ്പീസു പണിയൊന്നുമില്ലാതെ രാവിലെ ഒന്നു ചുരുണ്ട് കൂടിക്കിടന്ന എന്നെ ചട്ടുകത്തിനു ദോശ ഇളക്കുന്നത് പോലെ മറിച്ചിട്ട് സഹധര്‍മ്മിണി മൊഴിഞ്ഞു "വിഷുവാണെന്നു മറന്നോ? കണ്ണ് തുറക്കാതെ എഴുന്നേറ്റു പോയി കണി കാണ്". അങ്ങനെ എന്നെ ഒരു ഗാന്ധാരനാക്കി ഉന്തിത്തള്ളി താഴേക്ക് വിട്ടു. കണ്ണുകെട്ടിയ കുതിരയെ നിയന്ത്രിക്കുന്ന വണ്ടിക്കാരനെ പോലെ ശ്രീമതി പുറകില്‍ നിന്നും എന്നെ ആട്ടിത്തെളിച്ചു കൊണ്ടുപോയി. ഭാഗ്യത്തിന് ഇടയ്ക്ക് ഏറുകണ്ണിട്ടു ഞാന്‍ വഴി ഉറപ്പാക്കുന്നത് പുള്ളിക്കാരി അറിഞ്ഞില്ല. നമ്മുടെ സേഫ്റ്റി നമ്മള്‍ തന്നെ നോക്കണമല്ലോ...
ഒടുവില്‍ പട്ടാള അകമ്പടിയോടെ ഞാന്‍ കണിസ്ഥല്‍ മേഖലയില്‍ എത്തി. ബന്ധനവിമുക്തനായി... തെളിഞ്ഞ വിളക്ക്... മുമ്പില്‍ ഒരു പ്ലാസ്റ്റിക് കൂടയില്‍ കുറെ പ്ലാസ്റ്റിക് പൂക്കള്‍... ഒറിജിനല്‍ ആപ്പിള്‍ രണ്ടെണ്ണം. മുന്തിരി ഫൈയ്ക്ക് ഒരു കുല. പിന്നെ കുറെ നാണയത്തുട്ടുകള്‍. ഒരു സ്വര്‍ണമാല. തലേന്ന് വരെ ഞാന്‍ മീശ വടിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ചെറിയ കണ്ണാടി. സെറ്റ് മുണ്ട്. എല്ലാത്തിനും സാക്ഷിയായി ഗോവിനെ ചാരിനില്‍ക്കുന്ന ഓടക്കുഴല്‍ധാരി... അങ്ങനെ കണി ദര്‍ശിച്ചു... ശുഭം. കൊള്ളാം, വല്ലഭയ്ക്ക് പുല്ലുമായുധം എന്ന് പറഞ്ഞു ഞാന്‍ പുള്ളിക്കാരിയെ അഭിനന്ദിച്ചു.
"എന്തിനാ ഇത്രേം മെനക്കെടുന്നെ? പിന്നെ ഈ പ്ലാസ്റിക് പൂവിനേക്കാള്‍ നല്ലത് ഒരു virtual കണിയല്ലേ? വേണെങ്കില്‍ ഞാന്‍ അടുത്ത വര്‍ഷം ബെഡ്ഡിന്റെ കടയ്ക്കല്‍ ഒരു monitor പിടിപ്പിയ്ക്കാം. ഭക്തിസാന്ദ്രമായ മണിയൊച്ചയോടെ ഒരു ഒന്നാന്തരം കണി കണ്ണ് തുറന്നാല്‍ ഉടന്‍ കാണാമല്ലോ? കൂട്ടത്തില്‍ ബോണസ് ആയി മധുരമായ ഒരു വിഷുപ്പാട്ട് അലാറമാക്കി വയ്ക്കാനും പറ്റും, എങ്ങനുണ്ട് എന്റെ idea"?
അത് കൊള്ളാമല്ലോ എന്ന് പ്രോത്സാഹനവര്‍ത്തമാനം ഇപ്പം കേള്‍ക്കും എന്ന് ഞാന്‍ വിചാരിച്ചു. ഒണക്ക മീന്‍ പ്രതീക്ഷിച്ച പൂച്ചയെപ്പോലെ മ്യാവൂ നിന്നു. പക്ഷെ idea അത്ര എറിച്ചില്ല. മൗനം സമ്മതമല്ല.
(ഇപ്പോള്‍ എല്ലാം virtual അല്ലെ? ആപ്പീസില്‍ തൊട്ടപ്രത്തെ ക്യൂബില്‍ ഇരിക്കുന്നവന്‍ ഇന്‍സ്റ്റന്റ് മെസേജ് അയച്ചാണ് സംസാരിക്കുന്നത്. എന്റെ idea 'ക്ഷ' പിടിയ്ക്കും എന്ന് വിചാരിച്ചു, പക്ഷെ നനഞ്ഞ വിഷുപ്പടക്കം പോലെ ചീറ്റിപ്പോയി).
രാവിലെ കുത്തിപ്പൊക്കിയതിനും idea തിരസ്കരിച്ചതിനും ബദലായി ഒരു ചായക്കൈ നീണ്ടു വന്നു. കുറച്ചു നേരമായെന്നു തോന്നുന്നു ആ ശീതള പാനീയം ഉത്ഭവിച്ചിട്ട്. ഏറിപ്പോയാല്‍ ഒരു 20 ഡിഗ്രി സെല്‍ഷിയസ് ചൂട് കാണും. ഒരു അലോഗ്യവും കാട്ടാതെ ഞാന്‍ ആ വാട്ടച്ചായ ഏറ്റുവാങ്ങി. പശു കാടി കുടിക്കുന്ന വേഗത്തില്‍ എന്റെ അന്നനാളം അതു വലിച്ചെടുത്തു... ഗ്ലും ഗ്ലും ഗ്ലും... കപ്പു കാലി. ചായക്കൈ വലിയുന്നതിനു മുമ്പേ കപ്പു തിരിച്ചു കൊടുത്തു അടുക്കളയിലേക്കു ഒരു നടത്ത ലാഭിച്ചു.
പത്രം എടുത്ത് സോഫയില്‍ ചടഞ്ഞു കൂടി. തലയും ചൊറിഞ്ഞു വെറുതെ പേജുകള്‍ പരതി. വല്യ കൊണമൊന്നുമില്ല... ആകപ്പാടെ ഒരു വിരസത...
പെട്ടെന്ന് ഫോണ്‍ ചിലച്ചു. കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പത്രം വായന മുറുക്കി.
"ദേ ആ പേപ്പറിന്റെ ചന്തം നോക്കാതെ ആ ഫോണൊന്നെടുത്തൂടെ?" ഹായ്, എന്ത് മാന്യമായ വിഷു ആശംസ! ഐശ്വര്യമായി! കിട്ടേണ്ടത് കിട്ടിയപ്പോള്‍ ഫോണ്‍ താനേ പൊങ്ങി. "ആ വഷളാ, ഞാനാ മാന്യന്‍... വിഷുവൊക്കെ എങ്ങനൊണ്ട്? വൈകുന്നേരം ഒന്നടിച്ചു പൊളിക്കണ്ടേ? ഇവിടെ കൂടാം. കുറെ മല്ലൂസും വരുന്നുണ്ട്""
വിളിച്ചത് മനു. 10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ് വയറുള്ള ഒരു സോഫ്റ്റ്‌വെയര്‍ പണിക്കാരന്‍. വൈകുന്നേരം ചെല്ലാമെന്നു ഞാന്‍ സമ്മതിച്ചു.
അങ്ങനെ വിഷുവിന്റെ മാറ്റിനി ഷോ കഴിഞ്ഞു. ഇനി ഫസ്റ്റ് ഷോ...
ഒരേഴു മണിയായിക്കാണും കുടുംബസമേതം മനുവിന്റെ വിട്ടിലെത്തിയപ്പോള്‍... ബാലേട്ടനും വന്നിട്ടുണ്ട്. ബാലേട്ടന്‍ ഒരു പ്രമുഖ ബാങ്കിലെ ലോണ്‍ ഓഫീസര്‍ ആണ്. mortgage loan processing ആണ് മൂപ്പരുടെ സ്പെഷ്യാലിറ്റി. വീടില്ലാത്തവര്‍ക്ക് വീട് കൈയ്യില്‍ പിടിപ്പിക്കുന്ന ഒരു സാമൂഹ്യ സ്നേഹി... കൂടാതെ പേരറിയാത്തതും അറിയുന്നതുമായ കുറെ മല്ലൂസും ഹാജര്‍.
എല്ലാരും ഉപവിഷ്ടരായപ്പോള്‍ മുഖവുരയൊന്നുമില്ലാതെ മനു നയം വ്യക്തമാക്കി. ചാരിത്ര്യം നഷ്ടപ്പെടാത്ത ഒരു Chivas Regal പുള്ളി മേശപ്പുറത്തു എടുത്തു വച്ചു. പതിനെട്ടു വര്‍ഷമായി മണ്ണിനടിയില്‍ കാത്തു സൂക്ഷിച്ച അതിന്റെ കന്യാചര്‍മ്മം ആ ദുഷ്ടന്‍ അര നിമിഷത്തിനുള്ളില്‍ പിച്ചിച്ചീന്തി. ഗ്ലാസിലെ ഐസു സ്വര്‍ണവര്‍ണ്ണമായി.
മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും. ഞാന്‍ അങ്ങനെ കുടിക്കാറില്ല. (സത്യം! പിന്നെ ഓണത്തിനും ചംക്രാന്തിക്കും വല്ലപ്പോഴും ഒരു സ്പൂണ്‍. അത്രേം മാത്രം. വായാടി ഏതോ പോസ്റ്റില്‍ പറഞ്ഞ പോലെ ഇത് വിശ്വസിച്ചില്ലെങ്കില്‍ നിങ്ങളുടെ കണ്ണ് പൊട്ടിപ്പോട്ടെ!)
സംസാരം മൂത്തു വന്നപ്പോള്‍ പുതുതായി പരിചയപ്പെട്ട മലയാളി ബാലേട്ടനോടു പറഞ്ഞു "എനിക്കൊരു used condom വേണം"
എല്ലാരും ഞെട്ടി. ബാലേട്ടന്‍ ശരിക്കും വിളറി.
ബാലേട്ടന്‍ : "used condom?"
മലയാളി : "അതെ ഞാനും ഭാര്യയും മാത്രമല്ലേയുള്ളൂ. തല്ക്കാലം ഒരു used condom മതി"
"നിങ്ങളെന്താ ഇപ്പറേന്നെ? എനിക്ക് മനസ്സിലായില്ല."
"നിങ്ങളു ഒരു ലോണ്‍ ഓഫീസര്‍ അല്ലെ? അപ്പോ അറിയില്ലേ?"
"ഇല്ല."
"ഒരു used condom. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി താമസിക്കാന്‍"
"ഓ. നിങ്ങള്‍ പറയുന്നത് used condo-യെക്കുറിച്ചാണോ?"
"തന്നെ തന്നെ! used condom"
"ആ നമ്മള്‍ക്ക് ശരിയാക്കാം. ആദ്യം നിങ്ങള്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജെന്റിനെ കാണൂ. condo വാങ്ങാന്‍ എല്ലാം ശരിയായി ലോണ്‍ വേണ്ടുന്ന സമയത്ത് എന്നോട് പറഞ്ഞാല്‍ മതി. നമുക്ക് നോക്കാം"
ഞങ്ങള്‍ ചിരിയടക്കി ഒരുവിധം പിടിച്ചിരുന്നു. അദ്ദേഹം ഉദ്ദേശിച്ചത് condo എന്ന് ചുരുക്കപ്പേരുള്ള condominium (apartment പോലെ) വാങ്ങിക്കുന്ന കാര്യം ആണ്. എന്തായാലും ഈ വര്‍ഷം കുറച്ചു ചിരിക്കുമെന്നു തോന്നുന്നു.
പിന്നെ, മനുവിന്റെ വീട്ടിലെ വിഭവസമൃദ്ധമായ ഊണും കഴിച്ചു ഞങ്ങള്‍ മടങ്ങിപ്പോന്നു.
എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍!
2009/10/30
ബ്ലൂ-റെ ഡിസ്കും അണ്ടര്‍ കവര്‍ കോപ്പും
നിര്‍വചനപ്രകാരം കഥകള്‍ ഭാവനകളാണെന്നാണു ഞാന്‍ കരുതിയിരുന്നത്... എന്നാല്‍ ഇതൊരു "സത്യകഥ?" (true story) - യാണ്.
എനിക്കു വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്തുണ്ട്. ഇവിടെ അടുത്ത് ഒരു ലാഭമില്ലാ പ്രസ്ഥാനത്തിലാണ് (Non-profit organization) പുള്ളിയുടെ ജോലി... (ഒരു സ്വകാര്യം, അവിടെ ലാഭം ഉണ്ടാകരുതെന്ന് അദ്ദേഹത്തിനു വലിയ നിര്‍ബന്ധമാണ്).
അമേരിക്കയില്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം വളരെ കര്‍ക്കശമാണ്... പിന്നെ ഞാന്‍ സുഹൃത്തിന്റെ സ്വകാര്യത മാനിക്കണമല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെ പര്യായമാണെന്ന് മാത്രം തല്‍ക്കാലം അറിഞ്ഞാല്‍ മതി.
ശരിക്കും ശ്രീരാമനാമം അന്വര്‍ത്ഥമാക്കുന്ന ഒരു മര്യാദാപുരുഷോത്തമനാണ്, ഈ സുഹൃത്ത്. പിന്നെ, സമര്‍ത്ഥന്‍, സദ്ഗുണന്‍, ദീനാനുകമ്പന്‍, കിറുകൃത്യന്‍, സ്ഥിരോല്‍സാഹി ഇങ്ങനെ വിശേഷണങ്ങള്‍ നീളും... സത്യം... ഇങ്ങനെ ഒരു മലയാളിയെ ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടേയില്ല.
ഈ ചങ്ങാതി, എല്ലാക്കാര്യവും വ്യക്തമായ രൂപരേഖ തയ്യാറാക്കി നാഴികമണിനിഷ്ടയോടെ ചെയ്തു തീര്‍ക്കുന്ന ആളാണ്. കഴിഞ്ഞ വര്‍ഷം ആണെന്ന് തോന്നുന്നു. ഇഷ്ടന്‍ നാട്ടിലേക്കു പോകാന്‍ പ്ലാന്‍ ചെയ്തു. ആറു മാസം മുമ്പേ ടിക്കറ്റ് ബുക്കു ചെയ്തു. നാട്ടില്‍ ചെന്നാല്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ പദ്ധതി സമയവിവര സഹിതം എഴുതിയുണ്ടാക്കി. അതു പലപ്രാവശ്യം റിവൈസു ചെയ്തു.
എല്ലാം ഭദ്രം...
ഇനി കഥയുടെ ഉത്തരകാണ്ഡം... എന്‍റെ സുഹൃത്ത് കുടുംബസമേതം നാട്ടിലെത്തി.
സുഹൃത്തിനു ഒരു മകനുണ്ട്. പ്രായം 20 കഴിഞ്ഞു കാണും. ആറടിയിലേറെ ഉയരം. കറകളഞ്ഞ വാക്സാമര്‍ത്ഥ്യം. അതിസുന്ദരനും സമര്‍ത്ഥനുമായ ചെറുപ്പക്കാരന്‍...
നാട്ടില്‍ രണ്ടു ദിവസം കഴിഞ്ഞു. സുഹൃത്ത് നാളെ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് മേശപ്പുറത്ത് വച്ചിരിക്കുന്നു. അപ്പോഴാണ് മകന്റെ ദൃഷ്ടി അതില്‍ പതിഞ്ഞത്. അയാള്‍ അതില്‍ ഒന്ന് കണ്ണോടിച്ചു...
Dec 23, 2008 11:00AM - Explore Blu Ray disk at local Video shop, buy if available.
(സുഹൃത്ത് ഒരു Audio-Videophile ആണ്, അതിനു വേണ്ടി ഒരുപാടു കാശു ചെലവാക്കുന്ന ആളും ആണ്).
മകന് ഒരു ആശയം തോന്നി. ഇന്നു തന്നെ വീഡിയോക്കടയില്‍പ്പോയി സാധനം വാങ്ങി വന്നാലോ? അച്ഛന്‍ ഒന്ന് ഞെട്ടും. തന്റെ കഴിവു കാണിച്ചുകൊടുക്കാന്‍ ഒരു സുവര്‍ണാവസരം...
മകന്‍ റെഡിയായി. ഒരു അടിപൊളി ജാക്കറ്റും, സണ്‍ഗ്ലാസ്സും ഫിറ്റുചെയ്തു... തലയില്‍ പശതേച്ചു... പശു കിടാവിനെ നക്കിയതുപോലെ ഒന്നുരണ്ടു മുള്ളന്‍ മുടികള്‍ നിര്‍ത്തി. പിന്നെ, ഒരു ആട്ടോയെടുത്തു ടൌണിലേക്ക് പറന്നു.
ലിസ്റ്റിലുള്ളതിനേക്കാള്‍ കാര്യങ്ങള്‍ നടത്തി വരണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചു. (അല്ലെങ്കിലും ഏല്പിച്ചുറപ്പിച്ചതിനേക്കാള്‍ കാര്യങ്ങള്‍ സാധിച്ചവനാണല്ലോ ശരിയായ ശ്രീരാമാദൂതന്‍)
Twenty-20 സിനിമ ഇറങ്ങിയ കാലമാണ്... മിലിറ്ററിക്കാരന്റെ ചുവടുവയ്പ്പുകളോടെ സുന്ദരപുരുഷന്‍ വീഡിയോക്കടയിലേക്കു പാഞ്ഞു കയറി.
അസാമാന്യ ചങ്കൂറ്റത്തോടെ ചോദിച്ചു.
"ഇവിടെ Twenty-20 -യുടെ വ്യാജ CD യുണ്ടോ?" (പയ്യന്‍ ഒരു മുഴം മുമ്പേ എറിഞ്ഞതാ... original ഇറങ്ങിയിട്ടില്ലെന്നറിയാം, latest മൂവി കാണിച്ചു വീട്ടുകാരെ ഒന്നു ഞെട്ടിക്കണമല്ലോ)
കടക്കാരന്‍ ഞെട്ടിത്തെറിച്ചു. "ഹേയ്... ഇല്ല സാര്‍... ഞങ്ങള്‍ ഒരു വ്യാജ സീഡിയും വിക്കാറില്ല സാര്‍." അയാള്‍ സീറ്റില്‍ നിന്നും ചാടിയെണീറ്റു.
മകന്‍റെ മിഴിമുനകള്‍ അവിടെയിരുന്ന മറ്റു മൂവികളിലേക്കു നീണ്ടു. ORAL MATHRAM (ഒരാള്‍ മാത്രം) എന്ന സിനിമ കണ്ണിലുടക്കി.
അടുത്ത ചോദ്യം. "ഇതെന്തു സിനിമയാ, "ഓറല്‍ " മാത്രം?"
കടക്കാരന്‍ വീണ്ടും ഞെട്ടി. "അയ്യോ സാര്‍, ഇതു ഒരാള്‍ മാത്രം... നല്ല സിനിമയാ... മറ്റേതോന്നുമല്ല. ഞങ്ങള്‍ ആ ടൈപ്പു സിനിമ വയ്ക്കാറേയില്ലസാറേ..."
"പിന്നെ, നിങ്ങള്‍ ബ്ലൂറെ ഡിസ്കു വിക്കുമോ?"
കടക്കാരന്റെ സകല പ്രജ്ഞയും പോയി. അയാള്‍ ഇറങ്ങി വെളിയിലേക്ക് ഒരോട്ടം...
എന്താണു സംഭവിക്കുന്നതെന്നറിയാതെ സുഹൃത്പുത്രന്‍ വണ്ടറടിച്ചു നിന്നു...
പിറ്റേ ദിവസം.
പദ്ധതിപ്രകാരം സുഹൃത്ത് കടയിലെത്തുന്നു..
"സ്റ്റോക്കെടുപ്പ്. കട മൂന്നു ദിവസത്തേക്ക് അവധി" എന്ന ബോര്‍ഡ് കണ്ട അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായി പകച്ചു നിന്നു.
ഒപ്പം തന്റെ പ്ലാന്‍ പൊളിഞ്ഞ നിരാശയോടും...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)