2010/06/13

ഒരു സ്നേഹിയുടെ വിളി


പ്രിയപ്പെട്ടവളെ, നീ എവിടെ?

ജലകണങ്ങള്‍ തൂകിത്തഴുകുമ്പോള്‍
അമ്മിഞ്ഞ കൊതിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ
നിന്നെ നോക്കിയിരിക്കുന്ന
പൂക്കളുടെ കൊച്ചു പറുദീസയിലോ?

അതോ, പൂജാഗൃഹത്തിലെ
നിന്റെ നന്മ പ്രതിഷ്ഠിച്ച ശ്രീകോവിലില്‍
ഞാന്‍ ഹൃദയവും ആത്മാവും ആഹൂതി ചെയ്ത
നിന്റെ തിരുസ്വരൂപത്തിലോ?

അതോ, നീ ദിവ്യമാം അറിവു നുകര്‍ന്നു
പുസ്തകക്കൂമ്പാരങ്ങളില്‍ പൂഴ്ന്നിരിക്കുന്നോ?

ന്റെ ആത്മചാരീ, എവിടെ നീ?

അമ്പലത്തിരുനടയില്‍  തപസ്സിരിക്കുന്നോ?
നിന്‍റെ  സ്വപ്നങ്ങളുടെ ശ്രായമായ
കഴനിയിലേക്കു പ്രകൃതിയെ വിളിച്ചിറക്കുന്നോ?

അതോ, ആത്മാവിന്റെ മധുരം പകര്‍ന്നു
തകര്‍ന്ന ഹൃദയമുറിവുകളുണക്കി
കൈകളില്‍ സമ്മാനങ്ങള്‍ നിറച്ചു
നീ പാവങ്ങളുടെ കുടിലിലിരിക്കുന്നോ?
 
നീ സര്‍വവ്യാപിയായ ജഗച്ചൈതന്യം
നീ കാലാതീതയായ ശക്തിസ്വരൂപിണി

നമ്മളാദ്യം കണ്ട നാള്‍ നിനക്കോര്‍മ്മയുണ്ടോ?
നീയെന്ന ചൈതന്യ പരിവേഷത്തില്‍ മുങ്ങിയപ്പോള്‍
പ്രണയത്തിന്റെ മാലാഖകള്‍ ചുറ്റിലും ചിറകേറി 
ആത്മാവിന്റെ ചെയ്തികളെ സ്തുതിച്ചിരുന്നു

ആള്‍ക്കൂട്ടത്തില്‍ നിന്നും ചില്ലകളുടെ തണല്‍ തേടി
വാരിയെല്ലുകള്‍ക്കുള്ളില്‍ നമ്മള്‍ ദിവ്യമായ ഹൃദയരഹസ്യങ്ങള്‍
കാത്തുവച്ചിരുന്നതും നിനക്കോര്‍മ്മയുണ്ടോ?

നമ്മള്‍ പിന്നിട്ട നടവഴികളും കാടും ഓര്‍മ്മയില്ലേ?
കൈകോര്‍ത്തു തലചേര്‍ത്തു നമ്മളൊഴുകിയപ്പോള്‍    
പരസ്പരം നമ്മളെ ഒളിപ്പിക്കുകയായിരുന്നില്ലേ?

പ്രിയേ, വിടചൊല്ലിപ്പിരിഞ്ഞ നിമിഷം ഓര്‍ക്കുന്നുവോ?
കടലോളം ആഴമുള്ള ചുംബനം നീയെന്റെ ചുണ്ടുകളില്‍ച്ചേര്‍ത്തു
ആ ചുടുചുംബനം...
പ്രണയാതുരമായ ചുണ്ടുകളുടെ സംഗമം
നാവിനറിയാത്ത സ്വര്‍ഗീയനിഗൂഡതകളുണ്ടെന്ന്‍  
എന്നെ ചൊല്ലിപ്പഠിപ്പിച്ചു

ഭൂമിയെ ഭൂമിജനാക്കിയ വിഭുവിന്റെ തപ്തശ്വാസം പോലെ
ആ ചുംബനം ഒരു നെടുനിശ്വാസത്തിന്റെ തുടക്കമായിരുന്നു

എന്റെ ആത്മാവിനെ ഉത്കൃഷ്ടമാക്കി ആ നിശ്വാസം
ആത്മീയതയുടെ പ്രപഞ്ചത്തിലെത്തിച്ചു
ഒന്നിനി കാണും വരെ ആ നെടുവീര്‍പ്പ്
എന്നില്‍ തളം കെട്ടിയിരിക്കും

തെരുതെരെ നീയെന്നെ ചുംബിച്ചതോര്‍ക്കുന്നു
കവിളിലൊഴുകിപ്പടര്‍ന്ന കണ്ണീര്‍ക്കണങ്ങളില്‍ നീ പറഞ്ഞു...

"ഭൂലോകജന്മത്തിലെ കടമകളുടെ തീരം തേടി
ഭൗമശരീരങ്ങള്‍ തുഴഞ്ഞകലണമെന്ന്...
എന്നാല്‍ സ്നേഹക്കൈകള്‍ ഇഴചേര്‍ത്ത അതിന്റെ ജീവസ്സാരം  
മരണത്തില്‍ ദൈവം ആത്മാക്കളെ ഒന്നിപ്പിക്കുന്നവരെ നിലനില്‍ക്കുമെന്ന്
"

"പോകൂ പ്രിയനേ...
 

സ്നേഹം നിന്നെ അവളുടെ പകരക്കാരനാക്കി
എന്തെന്നാൽ, അവള്‍ തന്റെ അനുയാത്രിയ്ക്ക്
ജീവിതത്തിന്റെ മധുപാത്രം പ്രദാനം ചെയ്യുന്നു...

എന്റെ ഒഴിഞ്ഞ കരങ്ങള്‍ക്ക്‌, നിന്റെ പ്രേമം എന്നും
സ്വാന്തനിപ്പിക്കുന്ന മണവാളനായിരിക്കും;
നിന്റെ ഓര്‍മ്മകൾ...
അതെന്റെ അനശ്വര മാംഗല്യമായിരിക്കും
"

എന്റെ ഇതര സ്വത്വമേ, നീയിപ്പോള്‍ എവിടെ?
നിശയുടെ നിശ്ശബ്ദതയില്‍ ഉറക്കം നശിച്ചിരിക്കുന്നോ?
എന്റെ ഓരോ ഹൃദയത്തുടിപ്പും അനുരാഗവും
തെളിവാര്‍ന്ന കാറ്റായി നിന്നെ തഴുകിപ്പറയട്ടെ... 

ഓര്‍മ്മകളില്‍ നീയെന്റെ മുഖം താലോലിക്കുന്നുവോ?
പ്രിയേ, എന്‍റെ രൂപം ഇന്നെനിക്കു അന്യമായിരിക്കുന്നു...
വിഷാദത്തിന്റെ നിഴല്‍ എന്നില്‍ കരിപടര്‍ത്തിയിരിക്കുന്നു..

നിന്റെ ഭംഗി നിഴലിച്ചിരുന്ന എന്റെ കണ്ണുകളെ

ഇന്നു തേങ്ങലുകള്‍ ഗ്രസിച്ചിരിക്കുന്നു
നീ തേന്‍ പുരട്ടിയ ചുണ്ടുകള്‍
ഇന്നു വാടിക്കരിഞ്ഞിരിക്കുന്നു...

ഓമലേ, നീ എവിടെയാണ്? നീ എന്റെ രോദനം കേള്‍ക്കുന്നുവോ?
കടലിനും അപ്പുറത്തിരുന്നു? നീയെന്റെ ആവശ്യം അറിയുന്നുവോ?
എന്റെ ക്ഷമയുടെ പരപ്പു നീ തിരിച്ചറിയുന്നോ?

മരിച്ചു കൊണ്ടിരിക്കുന്ന ഈ യുവത്വത്തിന്റെ
ജീവശ്വാസം നിന്നില്‍ നിറയ്ക്കാന്‍ കഴിവുള്ള 
അരൂപികളുണ്ടോ, ഈ അദൃശ്യവായുവിൽ‍?

എവിടെയാണു നീ സുരമ്യതാരമേ?
ജീവിതം ദുര്‍ഗ്രഹതയുടെ
മാറിടത്തില്‍ കിടത്തി
എന്നെ കീഴടക്കിയിരിക്കുന്നു...

നിന്റെ ചിരി ദിഗങ്ങളിലേക്ക് പറത്തിവിടൂ... അതെന്നെ പുനരുജ്ജീവിപ്പിക്കട്ടെ...
നിന്റെ  സൗരഭ്യം വായുവില്‍ അലിയിക്കൂ... അതെന്നെ നിലനിര്‍ത്തട്ടെ ...

പ്രിയേ, നീ എവിടെ?
സ്നേഹം എത്രമേല്‍ വിശാലം...
ഞാന്‍ എത്രയോ ചെറുതും!ഇതു ഖലീല്‍ ജിബ്രാന്റെ A Lover's Call എന്ന കവിതയുടെ വിവര്‍ത്തനം ആണ്. ഷിജു എന്ന ചങ്ങാതി  ഇതു തര്‍ജ്ജമ ചെയ്യാമോ എന്നു ബസ്സില്‍ ചോദിച്ചിരുന്നു. അതിനു ഞാന്‍ മറുപടി എഴുതിയത് പോസ്റ്റ്‌ ആക്കി.

മൂല കവിത താഴെ കൊടുക്കുന്നു.

A Lover's Call   XXVII by Khaleel Jibran


Where are you, my beloved? Are you in that little
Paradise, watering the flowers who look upon you
As infants look upon the breast of their mothers?

Or are you in your chamber where the shrine of
Virtue has been placed in your honor, and upon
Which you offer my heart and soul as sacrifice?

Or amongst the books, seeking human knowledge,
While you are replete with heavenly wisdom?

Oh companion of my soul, where are you? Are you
Praying in the temple? Or calling Nature in the
Field, haven of your dreams?

Are you in the huts of the poor, consoling the
Broken-hearted with the sweetness of your soul, and
Filling their hands with your bounty?

You are God's spirit everywhere;
You are stronger than the ages.

Do you have memory of the day we met, when the halo of
You spirit surrounded us, and the Angels of Love
Floated about, singing the praise of the soul's deed?

Do you recollect our sitting in the shade of the
Branches, sheltering ourselves from Humanity, as the ribs
Protect the divine secret of the heart from injury?

Remember you the trails and forest we walked, with hands
Joined, and our heads leaning against each other, as if
We were hiding ourselves within ourselves?

Recall you the hour I bade you farewell,
And the Maritime kiss you placed on my lips?
That kiss taught me that joining of lips in Love
Reveals heavenly secrets which the tongue cannot utter!

That kiss was introduction to a great sigh,
Like the Almighty's breath that turned earth into man.

That sigh led my way into the spiritual world,
Announcing the glory of my soul; and there
It shall perpetuate until again we meet.

I remember when you kissed me and kissed me,
With tears coursing your cheeks, and you said,
"Earthly bodies must often separate for earthly purpose,
And must live apart impelled by worldly intent.

"But the spirit remains joined safely in the hands of
Love, until death arrives and takes joined souls to God.

"Go, my beloved; Love has chosen you her delegate;
Over her, for she is Beauty who offers to her follower
The cup of the sweetness of life.
As for my own empty arms, your love shall remain my
Comforting groom; your memory, my Eternal wedding."

Where are you now, my other self? Are you awake in
The silence of the night? Let the clean breeze convey
To you my heart's every beat and affection.

Are you fondling my face in your memory? That image
Is no longer my own, for Sorrow has dropped his
Shadow on my happy countenance of the past.

Sobs have withered my eyes which reflected your beauty
And dried my lips which you sweetened with kisses.

Where are you, my beloved? Do you hear my weeping
From beyond the ocean? Do you understand my need?
Do you know the greatness of my patience?

Is there any spirit in the air capable of conveying
To you the breath of this dying youth? Is there any
Secret communication between angels that will carry to
You my complaint?

Where are you, my beautiful star? The obscurity of life
Has cast me upon its bosom; sorrow has conquered me.

Sail your smile into the air; it will reach and enliven me!
Breathe your fragrance into the air; it will sustain me!

Where are you, me beloved?
Oh, how great is Love!
And how little am I! 

37 അഭിപ്രായങ്ങൾ:

 1. നന്നായിരിക്കുന്നു.
  ജിബ്രാനെ മലയാളത്തില്‍ വായിക്കാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യമാണ്. നന്ദി, ഈ പോസ്റ്റിന്.

  മറുപടിഇല്ലാതാക്കൂ
 2. ജിബ്രാന്റെ വരികള്‍ മലയാളത്തില്‍ വായിക്കാന്‍ സാധിപ്പിച്ചതിനു നന്ദിയുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. നന്നായിരിക്കുന്നു ഭായി
  I remember when you kissed me and kissed me,
  With tears coursing your cheeks, and you said,

  (ഒരു മണ്ടൻ രീതി കേക്കണോ...

  ഓർക്കുന്നുഞാൻ;നീയ്യെന്നെ പിന്നേയുംപിന്നേയും ചുംബിച്ചിട്ട്
  പറഞ്ഞു നീ കണ്ണീർകണങ്ങൾ കവിളിലൊഴുകിപടർന്നിട്ട്)

  മറുപടിഇല്ലാതാക്കൂ
 4. മലയാളത്തില്‍ വായിക്കുമ്പോഴാണ് കവിത ശരിക്കും ശക്തമാവുന്നത് അല്ലെ ...കൊള്ളാം വിവര്‍ത്തനത്തിനു നന്ദി ..

  മറുപടിഇല്ലാതാക്കൂ
 5. അല്ലെങ്കിലും ഖലീല്‍ ജിബ്രാന്‍ പ്രണയത്തെ നന്നായി മനസ്സിലാക്കിയ ഒരാള്‍ ആണ്..
  സ്നേഹം എത്രമേല്‍ വിശാലം...
  ഞാന്‍ എത്രയോ ചെറുതും...
  അത് കൊണ്ടാണ് അദ്ധേഹത്തിനു ഇങ്ങനെ പറയാന്‍ സാധിക്കുന്നത്..
  വിവര്‍ത്തനം നന്നായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു വിവര്‍ത്തനം

  മറുപടിഇല്ലാതാക്കൂ
 7. എഴുതി എഴുതി അങ്ങോട്ട്‌ തീര്‍ന്നില്ല എന്ന് തോന്നി ....

  മറുപടിഇല്ലാതാക്കൂ
 8. അതിമനോഹരമായ തർജ്ജമ, അതീവ ശ്രദ്ധയോടെ, ജിബ്രാന്റെ ആത്മാവ് കൈവിടാതെ ചെയ്തിരിക്കുന്നു, തൊപ്പി ഊരുന്നു. ശ്രായമായ കഴനി ‘ഹെയ്വവ്ൻ ‘ നേക്കാൾ അപരിചിതമാണ്. അഭയവും, വയലും ഒക്കെ ചിരപരിചിതവും.

  മറുപടിഇല്ലാതാക്കൂ
 9. ഞാന്‍ ഈയടുത്ത് ഒര്‍ഹാന്‍ പാമുകിന്റെ വൈറ്റ് കാസില്‍ എന്ന നോവല്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് വാങ്ങിച്ചു വായിച്ചു നോക്കിയിരുന്നു. വളരെ മോശം എന്ന് തോന്നിയപ്പോള്‍ പകുതി വഴിക്ക് വെച്ച് നിര്‍ത്തി. നല്ല കഥയെങ്കിലും വിവര്‍ത്തനം ചെയ്തയാള്‍ വരികളെ ഉള്‍ക്കൊണ്ടു എഴുതാത്ത പോലെ...
  ഉദാ:- ജിബ്രാന്റെ കവിതയുടെ ആദ്യത്തെ വരികളെ ഇങ്ങനെ വേണമെങ്കില്‍ പറയാം 'നീ ആ കൊച്ചു പറുദീസയിലാണോ,അമ്മിഞ്ഞ കൊതിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ നിന്നെ നോക്കിയിരിക്കുന്ന പൂക്കളെ വെള്ളം നനച്ചുകൊണ്ട്.'... സത്യത്തില്‍ ഇതും വിവര്‍ത്തനമാണ്. പക്ഷെ വളരെ മോശം എന്ന് മാത്രം. നല്ല രീതിയില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്ന കൃതികള്‍ക്ക് ആത്മാവുണ്ടായിരിക്കും. ഇവിടെ വഷളന്റെ തര്‍ജ്ജിമയില്‍ വരികളുടെ ആത്മാവുണ്ട്. ഞാന്‍ മുഴുവന്‍ വായിച്ചില്ല. കാരണം കവിതകലേക്കാള്‍ കഥകളും നോവലും ആണേ കൂടുതല്‍ ഇഷ്ട്ടം :). ഈ അഭിപ്രായം വായിച്ച പകുതിയില്‍ നിന്ന് എഴുതിയതാണ് ...

  മറുപടിഇല്ലാതാക്കൂ
 10. good translation!done without loosing the soul of the poem.what a way to express love!!!great.

  മറുപടിഇല്ലാതാക്കൂ
 11. വിവര്‍ത്തനം വായിച്ചു. നന്നായോ ഇല്ലയോ എന്ന് അറിവുള്ളവര്‍ പറയട്ടെ.

  മറുപടിഇല്ലാതാക്കൂ
 12. വിവര്‍ത്തനം വായിച്ചു
  എന്‍.ബി.സുരേഷും ജിബ്രാന്റെ സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്തിരുന്നതും വായിച്ചിരുന്നു.
  ഹംസ പറഞ്ഞതുപോലെ ഞാനിതിന് അഭിപ്രായം പറയാന്‍ ആളല്ല.

  മറുപടിഇല്ലാതാക്കൂ
 13. പ്രിയേ, നീ എവിടെ?
  സ്നേഹം എത്രമേല്‍ വിശാലം...
  ഞാന്‍ എത്രയോ ചെറുതും

  മറുപടിഇല്ലാതാക്കൂ
 14. "നിന്റെ ചിരി ദിഗങ്ങളിലേക്ക് പറത്തിവിടൂ... അതെന്നെ പുനരുജ്ജീവിപ്പിക്കട്ടെ...
  നിന്റെ സൗരഭ്യം വായുവില്‍ അലിയിക്കൂ... അതെന്നെ നിലനിര്‍ത്തട്ടെ ...
  പ്രിയേ, നീ എവിടെ?
  സ്നേഹം എത്രമേല്‍ വിശാലം...
  ഞാന്‍ എത്രയോ ചെറുതും!"

  ഈ വരികളോട് കൂടുതല്‍ ഇഷ്ടം തോന്നുന്നു.
  ജിബ്രാനെ മലയാളത്തില്‍ വായിക്കാന്‍ കഴിഞ്ഞത് ഭാഗ്യം! പ്രണയാര്‍ദ്രമായ വാക്കുകള്‍, മൊഴിമാറ്റം അസ്സലായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 15. വഷളാ..കുറച്ചുകൂടി ലളിതമാക്കിയിരുന്നെങ്കില്‍ വിവര്‍‌ത്തനം കൂടുതല്‍ സുന്ദരമാകുമായിരുന്നോ എന്നൊരു തോന്നല്‍. വെറും തോന്നല്‍ മാത്രം.

  മറുപടിഇല്ലാതാക്കൂ
 16. Anonymous03:22

  nannayitundu,,,,
  ottum neeramllathappozha vaayiche....
  kollam.....

  thazhakkan..................

  മറുപടിഇല്ലാതാക്കൂ
 17. ഇന്നലെ വന്ന് ഒന്ന് വായിച്ചതാ. അഭിപ്രായിക്കാന്‍ പറ്റിയില്ല. രണ്ടും വെവ്വേറെയും പിന്നെ മോളിലും താഴെയും Scroll ചെയത് രണ്ടും മാറി മാറിയും വായിച്ചും നോക്കി. രണ്ടാമത്തേത് ശ്രമകരം... കുറച്ചുകൂടി മനോഹരമായി വാക്കുകള്‍ ഉപയോഗിക്കാമായിരുന്നു....പക്ഷേ പറയാന്‍ എനിക്കും പെട്ടെന്ന് വാക്കൊന്നും കിട്ടുന്നില്ല... വിവര്‍ത്തനം ഇത്തിരി പ്രയാസമാക്കുന്ന ഈ കവിത തെരഞ്ഞെടുത്തല്ലോ. അഭിനന്ദനം...
  പിന്നെ അമേരിക്കേലേക്ക് പറന്നപ്പം ശബ്ദതാരവലീം കൂടെ പറപ്പിച്ചോ....എന്താ ഈ ശ്രായം, കഴനി ..... ശ.താ. നോക്കന്‍ സമയമില്ല.

  മറുപടിഇല്ലാതാക്കൂ
 18. ഖലീല്‍ ജിബ്രാന്റെ പ്രണയകാവ്യം മലയാളത്തിലാക്കിയതിന് നന്ദി. ജിബ്രാന്റെ "On Children" എന്ന കവിത മാത്രമേ ഇതിനു മുന്‍പ് ഞാന്‍ വായിച്ചിട്ടുള്ളൂ. മനോഹരമായ കവിത. അതുകൂടി ഒന്നു പരിഭാഷപ്പെടുത്തിക്കൂടേ വഷള്‍ജീ?

  മറുപടിഇല്ലാതാക്കൂ
 19. വിശദമായ വായനക്ക് ശേഷം അഭിപ്രായം പറയാം വഷളാ...

  മറുപടിഇല്ലാതാക്കൂ
 20. ഇതു ഉഗ്രൻ ആയിട്ടുണ്ട്.... കലക്കൻ..

  മറുപടിഇല്ലാതാക്കൂ
 21. ജിബ്രാന്റെയും നെരൂദമാരുടെയും കൂടെയാണു നമ്മുടെ ബ്ലോഗർമാരെല്ലാം

  ഏതായാലും ഇവരെയൊക്കെ മലയാളത്തിന്ന് പരിചയപ്പെടുത്തുന്നതിനു നന്ദി.

  "സ്നേഹം എത്രമേല്‍ വിശാലം...
  ഞാന്‍ എത്രയോ ചെറുതും!"

  മറുപടിഇല്ലാതാക്കൂ
 22. നന്നായിരിക്കുന്നു വിവര്‍ത്തനം

  മറുപടിഇല്ലാതാക്കൂ
 23. വഷളാ,
  ജോലിയില്‍ നിന്ന് കൊണ്ട് വായിച്ചിരുന്നു.
  പക്ഷെ ഇന്ന് കമന്റുന്നു.
  ഒരുപാട് ഒരുപാടിഷ്ടായി. ഇനിയും നല്ല തര്‍ജ്ജമകളുമായി വരിക

  മറുപടിഇല്ലാതാക്കൂ
 24. മൂരാച്ചി,
  “ഖലീല്‍ ജിബ്രാന്റെ പ്രണയകാവ്യം മലയാളത്തിലാക്കിയതിന് നന്ദി.
  ജിബ്രാന്റെ "On Children" എന്ന കവിത മാത്രമേ ഇതിനു മുന്‍പ് ഞാന്‍
  വായിച്ചിട്ടുള്ളൂ. മനോഹരമായ കവിത. അതുകൂടി ഒന്നു പരിഭാഷപ്പെടുത്തിക്കൂടേ
  വഷള്‍ജീ?”

     മൂരാച്ചി, വായനയ്ക്കു നന്ദി, പിന്നെപ്പോഴെങ്കിലും ചെയ്യാം.
  ___________________

  nunachi
  sundari
  , “വിശദമായ വായനക്ക് ശേഷം അഭിപ്രായം പറയാം വഷളാ...”
     nunachi
  sundari
  , നന്ദി

  ___________________

  SERIN
  / വികാരിയച്ചൻ
  , “ഇതു ഉഗ്രൻ ആയിട്ടുണ്ട്.... കലക്കൻ..”
     SERIN
  / വികാരിയച്ചൻ
  , നന്ദി

  ___________________
  Kalavallabhan,
  “ജിബ്രാന്റെയും നെരൂദമാരുടെയും കൂടെയാണു നമ്മുടെ
  ബ്ലോഗർമാരെല്ലാംഏതായാലും ഇവരെയൊക്കെ മലയാളത്തിന്ന് പരിചയപ്പെടുത്തുന്നതിനു
  നന്ദി."സ്നേഹം എത്രമേല്‍ വിശാലം...ഞാന്‍ എത്രയോ ചെറുതും!"”

     Kalavallabhan,
  വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  ___________________
  Jishad
  Cronic™
  , “നന്നായിരിക്കുന്നു വിവര്‍ത്തനം”
     Jishad
  Cronic™
  , വരവിനും അഭിപ്രായത്തിനും നന്ദി

  ___________________

  jyo,
  “നല്ല ശ്രമം.”
     jyo, വായനയ്ക്കും അഭിപ്രായത്തിനും
  നന്ദി

  ___________________
  റ്റോംസ്
  കോനുമഠം
  , “വഷളാ,ജോലിയില്‍ നിന്ന് കൊണ്ട് വായിച്ചിരുന്നു.പക്ഷെ
  ഇന്ന് കമന്റുന്നു. ഒരുപാട് ഒരുപാടിഷ്ടായി. ഇനിയും നല്ല തര്‍ജ്ജമകളുമായി
  വരിക”

     റ്റോംസ് കോനുമഠം, വായനയ്ക്കു നന്ദി

  മറുപടിഇല്ലാതാക്കൂ
 25. chithrangada,
  “good translation!done without loosing the soul of the poem.what a
  way to express love!!!great.”

     chithrangada,
  അഭിപ്രായത്തിനു നന്ദി

  ___________________
  ഹംസ,
  “വിവര്‍ത്തനം വായിച്ചു. നന്നായോ ഇല്ലയോ എന്ന് അറിവുള്ളവര്‍
  പറയട്ടെ.”

     ഹംസ, നന്ദി
  ___________________

  പട്ടേപ്പാടം
  റാംജി
  , “വിവര്‍ത്തനം വായിച്ചു എന്‍.ബി.സുരേഷും ജിബ്രാന്റെ
  സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്തിരുന്നതും വായിച്ചിരുന്നു.ഹംസ പറഞ്ഞതുപോലെ
  ഞാനിതിന് അഭിപ്രായം പറയാന്‍ ആളല്ല.”

     പട്ടേപ്പാടം റാംജി,
  വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  ___________________
  Dr.
  Indhumenon
  , “പ്രിയേ, നീ എവിടെ?സ്നേഹം എത്രമേല്‍ വിശാലം...ഞാന്‍
  എത്രയോ ചെറുതും”

     Dr. Indhumenon, വായനയ്ക്കു നന്ദി
  ___________________

  Vayady,
  “"നിന്റെ ചിരി ദിഗങ്ങളിലേക്ക് പറത്തിവിടൂ... അതെന്നെ
  പുനരുജ്ജീവിപ്പിക്കട്ടെ...നിന്റെ സൗരഭ്യം വായുവില്‍ അലിയിക്കൂ... അതെന്നെ
  നിലനിര്‍ത്തട്ടെ ...പ്രിയേ, നീ എവിടെ?സ്നേഹം എത്രമേല്‍ വിശാലം...ഞാന്‍
  എത്രയോ ചെറുതും!"ഈ വരികളോട് കൂടുതല്‍ ഇഷ്ടം തോന്നുന്നു.ജിബ്രാനെ
  മലയാളത്തില്‍ വായിക്കാന്‍ കഴിഞ്ഞത് ഭാഗ്യം! പ്രണയാര്‍ദ്രമായ വാക്കുകള്‍,
  മൊഴിമാറ്റം അസ്സലായിട്ടുണ്ട്.”

     Vayady, വരവിനും
  അഭിപ്രായത്തിനും നന്ദി

  ___________________
  Vayady,
  “വഷളാ..കുറച്ചുകൂടി ലളിതമാക്കിയിരുന്നെങ്കില്‍ വിവര്‍‌ത്തനം കൂടുതല്‍
  സുന്ദരമാകുമായിരുന്നോ എന്നൊരു തോന്നല്‍. വെറും തോന്നല്‍ മാത്രം.”

     Vayady,
  ഇനി ശ്രമിക്കാം
  ___________________
  Anonymous,
  “nannayitundu,,,,ottum neeramllathappozha
  vaayiche....kollam.....thazhakkan..................”

     Anonymous,
  അഭിപ്രായത്തിനു നന്ദി

  ___________________
  കുമാരന്‍
  | kumaran
  , “:)”
     കുമാരന്‍ | kumaran,
  അഭിപ്രായത്തിനു നന്ദി

  ___________________
  maithreyi,
  “ഇന്നലെ വന്ന് ഒന്ന് വായിച്ചതാ. അഭിപ്രായിക്കാന്‍ പറ്റിയില്ല. രണ്ടും
  വെവ്വേറെയും പിന്നെ മോളിലും താഴെയും Scroll ചെയത് രണ്ടും മാറി മാറിയും
  വായിച്ചും നോക്കി. രണ്ടാമത്തേത് ശ്രമകരം... കുറച്ചുകൂടി മനോഹരമായി
  വാക്കുകള്‍ ഉപയോഗിക്കാമായിരുന്നു....പക്ഷേ പറയാന്‍ എനിക്കും പെട്ടെന്ന്
  വാക്കൊന്നും കിട്ടുന്നില്ല... വിവര്‍ത്തനം ഇത്തിരി പ്രയാസമാക്കുന്ന ഈ കവിത
  തെരഞ്ഞെടുത്തല്ലോ. അഭിനന്ദനം...പിന്നെ അമേരിക്കേലേക്ക് പറന്നപ്പം
  ശബ്ദതാരവലീം കൂടെ പറപ്പിച്ചോ....എന്താ ഈ ശ്രായം, കഴനി ..... ശ.താ. നോക്കന്‍
  സമയമില്ല.”


     maithreyi, വായനയ്ക്കു നന്ദി... ശ്രായം = അഭയം /shelter... കഴനി = field

  മറുപടിഇല്ലാതാക്കൂ
 26. സുന്ദരം........... വിവര്‍ത്തനത്തിലും അതിന്‍റെ മാറ്റുകൂട്ടുന്ന പരിഭാഷ

  മറുപടിഇല്ലാതാക്കൂ
 27. വായിച്ചപ്പോള്‍ പ്രണയത്തിന്റെ ഫീലിങ്ങ്സ്‌ കിട്ടിയ പോലെ...ഇത് പോലുള്ള പ്രണയം ഇന്നൊക്കെ കിട്ടുംമോ എന്തോ ?

  അതിനാല്‍ തന്നെ , ഇത്ര ആഴത്തില്‍ പ്രണയം വരികള്‍ ആയി കിട്ടുവാനും പ്രയാസം .......“നല്ല ശ്രമം.”

  മറുപടിഇല്ലാതാക്കൂ
 28. jibrante kavitha malayalathil paranju thannathinu nandhi.... othiri ishttamayi...............................

  മറുപടിഇല്ലാതാക്കൂ
 29. കവിതയൊന്ന് കേട്ടു നോക്കൂ. ഞാനിപ്പോള്‍ മുരുകന്‍ കാട്ടാക്കടയുടെ ഫാനാണ്‌. നല്ലൊരു കവിതയായതു കൊണ്ട് ഷെയര്‍ ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
 30. *** Sapna Anu B.George
  *** pournami
  *** jayarajmurukkumpuzha

  സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 31. വായാടി, മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ പണ്ടെങ്ങോ വായിച്ചിട്ടുണ്ട്. ചൊല്ലി കേള്‍ക്കുന്നത് ആദ്യമായാണ്‌. ഭാവഗംഭീരം!!!
  വളരെ നല്ല ആലാപനം‌, സ്വരമാധുരി...മനസ്സിലേക്ക് കുത്തിയിറങ്ങുന്നു...
  പങ്കു വച്ചതിനു ഒരുപാടു നന്ദി....

  മറുപടിഇല്ലാതാക്കൂ
 32. Kollaalo ...

  appo ithaanu thankalude thaavalam ....

  മറുപടിഇല്ലാതാക്കൂ
 33. പ്രണയാര്‍ദ്രമായ വാക്കുകള്‍,
  മൊഴിമാറ്റം അസ്സലായിട്ടുണ്ട്.”

  മറുപടിഇല്ലാതാക്കൂ
 34. പരിശ്രമം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു...
  കാണാൻ കഴിഞ്ഞതിൽ സന്തോഷം...
  നന്ദി ....പ്രണയമെന്ന സുഖമുള്ള വേദനയെ ഉണർത്തിയതിന്..
  പുന:വഷൾജിക്ക്.... പൂച്ചെണ്ടുകൾ....

  മറുപടിഇല്ലാതാക്കൂ