ശൂന്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശൂന്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010/06/28

വിരക്തി

മടുത്തു...


എങ്കിലും നന്ദി... 

വ്യതിചലിപ്പിച്ച മടുപ്പിന്

സൂചന തന്ന തലവേദനയ്ക്ക്
നേര്‍വഴി നടത്തിയ കുഴച്ചിലിന്
ശരി ബോധിപ്പിച്ച പിഴയ്ക്ക്
സാധ്യത നിലനിര്‍ത്തിയ അനിശ്ചയത്തിന്
പ്രതീക്ഷ നല്‍കിയ പരാജയത്തിന്
സൗമ്യനാക്കിയ രോഷത്തിന്
ശമനം തോന്നിപ്പിച്ച ദണ്ണത്തിന്
പ്രയത്നിപ്പിച്ച അപൂര്‍ണ്ണതയ്ക്ക്
ശുചീകരിച്ച അഹംഭാവത്തിന്
ചിന്തിപ്പിച്ച എകാന്തതയ്ക്ക്

പിന്നെ... എഴുതിപ്പിക്കുന്ന നിങ്ങള്‍ക്ക്
ഒടുവില്‍ അതു സഹിക്കുന്നതിനും...

പരിണാമം കഴിഞ്ഞു. ഇനിയും സ്വല്പം വിശ്രമം...

വിശ്രമം കഴിഞ്ഞു ചാടിക്കയറണം കറങ്ങുന്ന ചക്രത്തിൽ‍...

പുനര്‍ജന്മമാവട്ടെ... മടുപ്പിനു തകിടെഴുതിക്കെട്ടണം