2010/08/15

സ്ഥാന മുദ്ര

അങ്ങനെ നീലാകാശത്ത് സൂര്യന്‍ ജ്വലിച്ചു നിന്ന യെന്തൊരോ ഒരു ദിവസം ഞാനും കലാലയത്തിന്റെ തിരുമുറ്റത്ത്‌ വാമപദമൂന്നി. ഒരു പോക്കുവരത്തുകാരനായി ജീവിതം തുടങ്ങി.

തത്വത്തില്‍ ഒരു വിനോദ സഞ്ചാരലാവണവും എന്നാല്‍ മെന്‍സ്ഹോസ്റ്റല്‍ എന്ന് അറിയപ്പെടുന്നതുമായ ഒരു അധോലോകകേന്ദ്രമുണ്ടായിരുന്നു. അതില്‍ അംഗത്വമുള്ള ഒരു അധിനിവേശസംഘമായിരുന്നു ക്ലാസ്സിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത്. ആ പ്രമാണിവര്‍ഗ്ഗത്തിന്റെ കീഴില്‍ ഞങ്ങള്‍ പോക്കുവരത്തുകാര്‍ക്ക് തങ്ങളുടെ വിപ്ലവം ലക്‌ഷ്യം കാണുമെന്നു യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.

എന്നെപ്പോലെ മാന്യന്മാരായ ചില പോക്കുവരത്തുകാര്‍ തെരേജ പെറ്റ ഇലക്ട്രിക്കല്‍ പൊത്തകം പോലെ ആര്‍ക്കും വേണ്ടാതെ ഒരു കോണില്‍ നിശബ്ദരായി പൊടി പിടിച്ചങ്ങനെ കിടന്നു. തന്നേമല്ല, മുന്തിയ അരസികനും, മുഴുത്ത അന്തര്‍മുഖനുമായ ഞാനാകട്ടെ, സര്‍വരാലും ത്യജിക്കപ്പെട്ടു, നാരീജനങ്ങളുടെ അവഗണനയും ജുഗുപ്സദൃഷ്ടിയുമേറ്റു, ആള്‍ബലമില്ലാതെ അങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞുപോന്നു. എന്റെ കാര്യം പറഞ്ഞാല്‍ സാക്ഷാല്‍ ഗോപീവസ്ത്രചോരന്റെ നേര്‍ വിപരീതം പോലെയായിരുന്നു, ഒരു ഹനുമാന്‍ ലൈന്‍...

അങ്ങനെയിരിക്കെ ഹോസ്റ്റലന്മാരുടെ അസമത്വസമീപനത്തില്‍ മനംനൊന്ത്‌ മനസ്സുകൊണ്ട് പോക്കുവരുത്തനായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു മര്യാദരാമനെ കൂട്ടിനു കിട്ടി. അവന്റെ പേരു പാഞ്ചാലന്‍. അങ്ങനെ ഞങ്ങള്‍ അടയും ചക്കരയും ആയി കൂട്ടുകൂടി.

ഞങ്ങടെ പാഞ്ചാല-ഹനൂമദ് സംവാദത്തില്‍ നിന്നു ഒരേട്‌ ഇവിടെ ചീന്തുന്നു.

പാഞ്ചാലന്‍: "അളിയാ, എവന്മാരൊക്കെ ഭയങ്കര വൃത്തികെട്ടവന്മാരാ"
"എന്തു പറ്റിയെഡേ?"
"അതിപ്പം..."
"എന്തുവാ?... നീ പറ"
"എന്നാലും..."
"കൊഴപ്പമില്ലെന്നെ, ഞാനാരോടും പറയത്തില്ല"

അങ്ങനെ നിര്‍ബന്ധിച്ചപ്പോള്‍ പാഞ്ചാലന്‍ മനസ്സിന്റെ കെട്ടഴിച്ചിട്ടു... അതിപ്രകാരമായിരുന്നു.

"ഞാനങ്ങനെ മുറിയില്‍ ഇരുന്നു ഇലക്റ്റീവ് സബ്ജക്റ്റായ ഒരു ഹ്രസ്വപുസ്തകം വായിച്ചു രസിക്കുകയായിരുന്നു. അപ്പൊ വാതില്‍ തള്ളിത്തുറന്നു നമ്മടെ സീനിയര്‍ ദുര്‍ന്നിവാസന്‍ റൂമിലേക്ക്‌ ഗഡന്നു വന്നു.

സമ്പ്രദായപ്രകാരം പ്രഥമ ദൃഷ്ട്യാ തന്നെ ഗുപ്തകേശം, പിതൃശൂന്യന്‍, ശുനകന്‍, ശ്വാനസുതന്‍, യാചകന്‍, കൊലമര ആരോഹക സന്താനം എന്നിങ്ങനെ ചില ഉത്കൃഷ്ട സംബോധനകള്‍ (ചില പ്രാദേശിക വ്യതിയാനങ്ങളോടെ) കൊണ്ടു എന്നെ ആദരിച്ചു. അതുകേട്ടു പുളകിതഗാത്രനായ ഞാന്‍ മൗനിയായി വര്‍ത്തിച്ചു
" പാഞ്ചാലന്‍ പറഞ്ഞു.

"എന്നിട്ടു?", ഞാന്‍ ഉത്സുകനായി...

ദുര്‍ന്നിവാസന്‍ അരുളിച്ചെയ്തു "ഭവാന്‍, ജനാലയില്‍ക്കൂടി പുറത്തേയ്ക്ക് ഒന്നു കണ്ണോടിച്ചാലും. പുഷ്പങ്ങള്‍ വാടിക്കരിഞ്ഞിരിക്കുന്നു"
"അതിനു?"
"പരിസ്ഥിതി സംരക്ഷിക്കണം"
"എങ്ങനെ?"
"ഭൂമീദേവിയെ പുഷ്പിണിയാക്കണം"
"...?"
"ഭ്ഭാ!, നോക്കി നിക്കാതെ തറേലോട്ടിറങ്ങി പുഷ് അപ്പ്‌സ് ചെയ്യടാ ശൂന്യമഗനേ..."

ഞെട്ടിപ്പോയ പാഞ്ചാലന്‍ ധടപടേന്നു പുഷ് അപ്പ്സ് ചെയ്തു തീര്‍ത്തു. സന്തോ...ഷമായി.

അടുത്ത കലാപരിപാടി ഒരു അപൂര്‍വ രാഗാലാപം.

"നിന്റെ ചന്ത്യോള രാഗവിസ്താരം ഒന്നു കാണട്ടെ. നീ ഓരോരോ സ്വരങ്ങളായി അവരോഹണം ചെയ്യൂ..."

നിവൃത്തിയില്ലാതെ പഞ്ചാലന്‍ തന്റെ ഫസ്റ്റ് പേപ്പറുകള്‍ അഴിച്ചുമാറ്റി. സെക്കന്റ്‌ പേപ്പറില്‍ തൊടാതെ പരിഭ്രമിച്ചു നിന്നു.

ദുര്‍ന്നിവാസഗുരു സംഗതികള്‍ കാട്ടിക്കൊടുത്തു, "ശുദ്ധചന്ത്യോള രാഗത്തില്‍ എന്തിനീ ഷഡ്ജം?"

പഞ്ചാലനുമില്ലേ അന്തസ്സും ആഭിജാത്യവും? അവന്‍ ഷഡ്ജം പാടിയില്ല.

ക്രുദ്ധമാനസനായി ദുര്‍ന്നിവാസന്‍ പോയി. അതേ സ്പീഡില്‍ തിരിച്ചു വന്നു. കൂടെ അതിഖരത്തില്‍ ആക്രോശിച്ചു ഘടാഘടിയന്മാരായ കുറെ ദുര്‍ന്നിവാസന്‍ ക്ലോണ്‍സും...

ഒടുവില്‍ ലജ്ജ അനാവൃതമായ പാഞ്ചാലന്‍ ശിരസ്സ് താഴ്ത്തി നിന്നു. ഈ കഥയില്‍ കിഷന്‍ വന്നതുമില്ല ഡ്യൂപ്ലിക്കേറ്റ്‌ ഷഡ്ജം കൊടുത്തതുമില്ല.

ചെറുത്തു നില്‍പ്പില്‍ അസംതൃപ്തരായ സീനിയര്‍വൃന്ദം വിധിച്ചു...

"നിന്റെ ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യൂ"

ഒരു കസേരയില്‍ നീല മഷി പുരട്ടി പാഞ്ചാലനെ ഉപവിഷ്ടനാക്കി. പിന്നെ ഒരു ഡ്രായിംഗ് പേപ്പറില്‍ ഇരുത്തി പൃഷ്ഠോക്കോപ്പി എടുത്തു.

"ഈ പൃഷ്ഠോക്കോപ്പി ഫ്ലോറിലുള്ള എല്ലാ സീനിയേര്‍സിനെയും കാണിച്ചു തൃക്കൈവിളയാടിച്ചു കൊണ്ടുവരൂ", ഉദ്ഘോഷിച്ചു സംഘം അനാഗതരായി.

പാവം പാഞ്ചാലന്‍... പൃഷ്ഠത്തിന്റെ ഫോട്ടോസ്റ്റാറ്റ് റൂം റൂമാന്തിരം സാക്ഷ്യപ്പെടുത്താന്‍ കൊണ്ടുപോയി.

പക്ഷെ, കണ്ടു ബോധ്യം വന്നാലെ അപ്പീസര്‍മാര്‍ ഒപ്പിടൂ...

ഒറിജിനല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും പയ്യന്‍ ചന്ത്യോള രാഗം പാടി.

സൈന്‍ കിട്ടി. ഇനി അടുത്ത സെക്ഷനിലേക്ക്, വീണ്ടും ഒറിജിനല്‍ കാണിച്ചു, ഒപ്പിച്ചു.

അങ്ങനെ പാഞ്ചാലന്‍ ആ ഷീറ്റ് മുഴുവന്‍ ഒപ്പ് വാങ്ങിക്കൂട്ടി ഗിന്നസ് ബുക്കില്‍ കയറി.

കഥ മുഴുമിച്ച് പാഞ്ചാലന്‍ നിസ്സംഗതയോടെ ഇരുന്നു. ഒരു നിമിഷം ഞാന്‍ ആ കണ്ണുകളിലേക്കു നോക്കിയിരുന്നു. പിന്നെ വളരെ മൃദുവായി മൊഴിഞ്ഞു.

"ആ ഷീറ്റ് ഒണ്ടോ?"

പെണ്ണുകാണാന്‍ വന്നവനു ചായ കൊടുക്കുന്നവളുടെ നാണത്തോടെ പാഞ്ചാലന്‍ അതു മെല്ലെ വച്ച് നീട്ടി.

ഒരു പ്രൂഫും ചോദിക്കാതെ ഞാന്‍ അതു സൈന്‍ ചെയ്തു തിരികെ കൊടുത്തു. 'ദ്ദാണ് സുഹൃത്ബന്ധം...

വിശ്വാസം അതല്ലേ എല്ലാം?...

35 അഭിപ്രായങ്ങൾ:

  1. റാഗിങ്ങിലെ ഈ മാസ്റ്റർ പീസിനത്തെ കുറിച്ച് അറിയാമായിരുന്നു, നല്ല രസകരമായി പറഞ്ഞിരിക്കുന്നു, സംസ്കൃതത്തിൽ നിന്ന് മൊഴിമാറ്റം നടത്തേണ്ട വാക്കുകൾ, ഭൂമി ദേവിയെ പുഷ്പിണിയാക്കൽ--അടിപൊളിയായി. പാഞ്ചാലീ വസ്ത്രാക്ഷേപ കഥയുടെ നല്ലൊരു പുനരാവിഷ്കരണം! പ്രൂഫും ചോദിക്കാതെ ഞാന്‍ അതു സൈന്‍ ചെയ്തു തിരികെ കൊടുത്തു. 'ദ്ദാണ് സുഹൃത്ബന്ധം...അദന്നെ!

    മറുപടിഇല്ലാതാക്കൂ
  2. "നിന്റെ ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യൂ"

    ഇത്തവണ അല്പം കട്ടിയായ പ്രയോഗങ്ങള്‍ കൊണ്ട് നിറച്ചല്ലോ.
    എന്നാലും റാഗിങ്ങിന്റെ വിസ്താരം ഒരു പുത്തല്‍ രൂപത്തില്‍ കാച്ചിയത് കേമമായി.

    മറുപടിഇല്ലാതാക്കൂ
  3. എന്തിനാ “അങ്ങേരെഴുതിയത്” ഇവിടെ വീണ്ടും എഴുതിയത്. മറ്റെന്തെങ്കിലും അനുഭവം പോരായിരുന്നോ ?

    മറുപടിഇല്ലാതാക്കൂ
  4. വഷളന്‍ ജി,
    ഓര്‍മയുണ്ട് എന്ന് കരുതുന്നു. "ശിവരാമാനോട്" ഒന്നും പറയാന്‍ പറ്റിയില്ല. അപ്പൊ ആസ്ഥാനമുദ്രയില്‍ തൃക്കൈവിളയാടിച്ചേക്കാമെന്നു വെച്ചു.
    "സംപ്രതി വാര്‍ത്താ ഹ ശുയന്താം ബലദേവാനന്ദ സാഗര ഹ" പോലും ഇത് വായിച്ചാല്‍ തലതാഴ്ത്തി നാണിച്ചു കളയുമെന്ന് തോന്നുന്നു. ഹി ഹി ഹി.
    ഒരു റാഗിങ്ങ് കഥ ഇത്രയും മനോഹരമാകിയത്തിനു അഭിനന്ദനങ്ങള്‍.
    കാണാം..കാണും.
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ്‌ ഹിന്ദ്‌

    മറുപടിഇല്ലാതാക്കൂ
  5. ആസനം മഷിപുരണ്ട കസേരയുടെ സ്തനത്തിൽ വച്ചപ്പൊൾ നീല ആയിപൊയതിനു പാഞ്ചാലൻ എന്തോചെയ്യാനാ ജെക്കെ???

    മറുപടിഇല്ലാതാക്കൂ
  6. പല തട്ടിപ്പുകളും നടക്കുന്ന കാലമല്ലേ വഷള്‍ജീ? കണ്ണുമടച്ച് ഒപ്പിട്ടു കൊടുത്തത് കുറച്ചു കടന്ന കയ്യായിപ്പോയി. ഒറിജിനല്‍ ഒന്നു പരിശോധിച്ചിട്ടു പോരായിരുന്നോ? അതും ഒറിജിനല്‍ തൊട്ടടുത്തു തന്നെയുള്ളപ്പോള്‍.

    കാലം കുറെ കഴിഞ്ഞ സ്ഥിതിക്ക് ഇനിയും പ്രശ്നങ്ങളുണ്ടാവില്ലെന്നു സമാധാനിക്കാം. ഭാവിയില്‍ ശ്രദ്ധിക്കുമല്ലോ.

    പിന്നെ ഇത്തരം കഥകളില്‍ ഉപയോഗിക്കന്‍ പറ്റിയ വാക്കുകളുടെ ഒരു നിഖണ്ടു പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കുന്നോ? നല്ല സ്കോപ്പുണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. ഭാഷാസ്നേഹിയായ വഷളന്‍ മലയാളത്തിലാണ് ഒപ്പിടുക എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  8. റാഗിംഗിന്റെ കഥകള്‍ നര്‍മ്മത്തില്‍ ചാലിച്ചത് നന്നായിരിക്കുന്നു.അന്നൊക്കെ പരാതികളും കുറവായിരുന്നുവല്ലോ?ഒരു തമാശയായി,സ്പോര്‍റ്റ്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുമായിരുന്നു.രാഷ്ട്രീയം കടന്ന് വന്നതോടെ റാഗിംഗ് വേറൊരു തലത്തിലുമായി.ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി......

    മറുപടിഇല്ലാതാക്കൂ
  9. ആത്മകഥ "പാഞ്ചാലന്‍" ന്റെ പേരില്‍ എഴുതിയാല്‍ എനിക്ക് ആളെ പിടികിട്ടില്ലാന്നു കരുതിയോ വഷളാ..:D


    "ഭാഷാസ്നേഹിയായ വഷളന്‍ മലയാളത്തിലാണ് ഒപ്പിടുക എന്നറിഞ്ഞതില്‍ വളരെ സന്തോഷം."

    പിന്നെ മൂരാച്ചിയുടെ കമന്റിനടിയില്‍ എന്റെ ഒരു ഒപ്പ്. ഹ..ഹ..ഹ..

    മറുപടിഇല്ലാതാക്കൂ
  10. എമണ്ടൻ എഴുത്ത്!

    തെരേജ പെറ്റ ഇലക്ട്രിക്കല്‍ പൊത്തകം പോലെ

    സമ്പ്രദായപ്രകാരം പ്രഥമ ദൃഷ്ട്യാ തന്നെ ഗുപ്തകേശം, പിതൃശൂന്യന്‍, ശുനകന്‍, ശ്വാനസുതന്‍, യാചകന്‍, കൊലമര ആരോഹക സന്താനം എന്നിങ്ങനെ ചില ഉത്കൃഷ്ട സംബോധനകള്‍ (ചില പ്രാദേശിക വ്യതിയാനങ്ങളോടെ) കൊണ്ടു എന്നെ ആദരിച്ചു.

    എല്ലാം കലകലക്കി!

    മറുപടിഇല്ലാതാക്കൂ
  11. ഇതു വായിച്ച കഥയാണല്ലൊ.. പക്ഷെ മറ്റൊരു ശൈലി. കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  12. ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യുന്ന ആലേഖനപാടവം കണ്ട് താങ്കളെ അഭിനന്ദിക്കാതിരിക്കാൻ നിർവ്വാഹമില്ല.....


    “പെണ്ണുകാണാന്‍ വന്നവനു ചായ കൊടുക്കുന്നവളുടെ നാണത്തോടെ പാഞ്ചാലന്‍ അതു മെല്ലെ വച്ച് നീട്ടി“

    പാഞ്ചാലൻ മമ മിത്രാഹ:
    സഹശയനമത് നിത്യാഹ:

    പിന്നെന്തിന് ഒറിജിനൽ കാണണം ?
    പൃഷ്ഠോക്കോപ്പി കണ്ടപ്പോൾ തന്നെ ,എപ്പൊ ഒപ്പിട്ടു എന്നുപറഞ്ഞാൽ മതിയല്ലോ ..അല്ലേ

    അങ്ങിനെ അന്ന് കാലത്താണ് ഈ വഷളൻ എന്ന് പേരുണ്ടായത് ..അല്ലേ ജേക്കേ സർ.

    മറുപടിഇല്ലാതാക്കൂ
  13. ശ്രീനാഥന്‍, “റാഗിങ്ങിലെ
    ഈ മാസ്റ്റർ പീസിനത്തെ കുറിച്ച് അറിയാമായിരുന്നു, നല്ല രസകരമായി
    പറഞ്ഞിരിക്കുന്നു, സംസ്കൃതത്തിൽ നിന്ന് മൊഴിമാറ്റം നടത്തേണ്ട വാക്കുകൾ,
    ഭൂമി ദേവിയെ പുഷ്പിണിയാക്കൽ--അടിപൊളിയായി. പാഞ്ചാലീ വസ്ത്രാക്ഷേപ കഥയുടെ
    നല്ലൊരു പുനരാവിഷ്കരണം! പ്രൂഫും ചോദിക്കാതെ ഞാന്‍ അതു സൈന്‍ ചെയ്തു
    തിരികെ കൊടുത്തു. 'ദ്ദാണ് സുഹൃത്ബന്ധം...അദന്നെ!”

       ശ്രീനാഥന്‍, ഈ കഥ പലരും കേട്ടിട്ടുണ്ടായിരിക്കും, പിന്നെ വേറെ വല്ലോം കിട്ടണ്ടേ?
    ___________________
    പട്ടേപ്പാടം റാംജി, “"നിന്റെ
    ആസനദ്വയം ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യൂ"ഇത്തവണ അല്പം കട്ടിയായ
    പ്രയോഗങ്ങള്‍ കൊണ്ട് നിറച്ചല്ലോ.എന്നാലും റാഗിങ്ങിന്റെ വിസ്താരം ഒരു
    പുത്തല്‍ രൂപത്തില്‍ കാച്ചിയത് കേമമായി.”

       റാംജി, കുറച്ചു തെറികള്‍ പറയുമ്പോള്‍ കുറച്ചു കട്ടി കിടക്കട്ടെ എന്ന് കരുതി.
    ___________________
    Kalavallabhan, “എന്തിനാ “അങ്ങേരെഴുതിയത്” ഇവിടെ വീണ്ടും എഴുതിയത്. മറ്റെന്തെങ്കിലും അനുഭവം പോരായിരുന്നോ ?”
       Kalavallabhan, ശ്രീനാഥനോട് പറഞ്ഞിട്ടുണ്ട്...
    ___________________
    ഹാപ്പി ബാച്ചിലേഴ്സ്, “വഷളന്‍
    ജി,ഓര്‍മയുണ്ട് എന്ന് കരുതുന്നു. "ശിവരാമാനോട്" ഒന്നും പറയാന്‍
    പറ്റിയില്ല. അപ്പൊ ആസ്ഥാനമുദ്രയില്‍ തൃക്കൈവിളയാടിച്ചേക്കാമെന്നു
    വെച്ചു."സംപ്രതി വാര്‍ത്താ ഹ ശുയന്താം ബലദേവാനന്ദ സാഗര ഹ" പോലും ഇത്
    വായിച്ചാല്‍ തലതാഴ്ത്തി നാണിച്ചു കളയുമെന്ന് തോന്നുന്നു. ഹി ഹി ഹി.ഒരു
    റാഗിങ്ങ് കഥ ഇത്രയും മനോഹരമാകിയത്തിനു അഭിനന്ദനങ്ങള്‍.കാണാം..കാണും.ഹാപ്പി
    ബാച്ചിലേഴ്സ്ജയ്‌ ഹിന്ദ്‌”

       ഹാപ്പി ബാച്ചിലേഴ്സ്, ഇതി വാര്‍ത്താ ഹ! ഹഹഹ  
    ___________________
    Venugopal G, “ആസനം മഷിപുരണ്ട കസേരയുടെ സ്തനത്തിൽ വച്ചപ്പൊൾ നീല ആയിപൊയതിനു പാഞ്ചാലൻ എന്തോചെയ്യാനാ ജെക്കെ???”
       വേണൂ, കസേരയ്ക്കും സ്തനമോ? കോഴിയ്ക്കു വരുന്നു എന്ന് കേട്ടിട്ടുണ്ട്...
    ___________________
    മൂരാച്ചി, “പല
    തട്ടിപ്പുകളും നടക്കുന്ന കാലമല്ലേ വഷള്‍ജീ? കണ്ണുമടച്ച് ഒപ്പിട്ടു
    കൊടുത്തത് കുറച്ചു കടന്ന കയ്യായിപ്പോയി. ഒറിജിനല്‍ ഒന്നു പരിശോധിച്ചിട്ടു
    പോരായിരുന്നോ? അതും ഒറിജിനല്‍ തൊട്ടടുത്തു തന്നെയുള്ളപ്പോള്‍.കാലം കുറെ
    കഴിഞ്ഞ സ്ഥിതിക്ക് ഇനിയും പ്രശ്നങ്ങളുണ്ടാവില്ലെന്നു സമാധാനിക്കാം.
    ഭാവിയില്‍ ശ്രദ്ധിക്കുമല്ലോ.പിന്നെ ഇത്തരം കഥകളില്‍ ഉപയോഗിക്കന്‍ പറ്റിയ
    വാക്കുകളുടെ ഒരു നിഖണ്ടു പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കുന്നോ? നല്ല
    സ്കോപ്പുണ്ട്.”

       മൂരാച്ചി, എന്ത് ചെയ്യാനാ ഞാന്‍ ഒരു ശുദ്ധഗതിക്കാരന്‍ ആയിപ്പോയി. ശ്രദ്ധിക്കാം...
    ___________________
    മൂരാച്ചി, “ഭാഷാസ്നേഹിയായ വഷളന്‍ മലയാളത്തിലാണ് ഒപ്പിടുക എന്നറിഞ്ഞതില്‍ വളരെ സന്തോഷം.”
       മൂരാച്ചി, കുറക്കന്‍! കണ്ണ് കോഴിക്കൂട്ടില്‍ തന്നെ.

    മറുപടിഇല്ലാതാക്കൂ
  14. krishnakumar513, “റാഗിംഗിന്റെ
    കഥകള്‍ നര്‍മ്മത്തില്‍ ചാലിച്ചത് നന്നായിരിക്കുന്നു.അന്നൊക്കെ പരാതികളും
    കുറവായിരുന്നുവല്ലോ?ഒരു തമാശയായി,സ്പോര്‍റ്റ്സ്മാന്‍ സ്പിരിറ്റില്‍
    എടുക്കുമായിരുന്നു.രാഷ്ട്രീയം കടന്ന് വന്നതോടെ റാഗിംഗ് വേറൊരു
    തലത്തിലുമായി.ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി......”

       കൃഷ്ണാ, നന്ദി... ശരിയാ, അന്നൊക്കെ കുറച്ചൂടെ sportive ആയി എടുക്കുമായിരുന്നു. ഇപ്പോഴത്തെ കാര്യം വല്യ പിടിയില്ല.
    ___________________
    Vayady, “ആത്മകഥ
    "പാഞ്ചാലന്‍" ന്റെ പേരില്‍ എഴുതിയാല്‍ എനിക്ക് ആളെ പിടികിട്ടില്ലാന്നു
    കരുതിയോ വഷളാ..:D"ഭാഷാസ്നേഹിയായ വഷളന്‍ മലയാളത്തിലാണ് ഒപ്പിടുക
    എന്നറിഞ്ഞതില്‍ വളരെ സന്തോഷം." പിന്നെ മൂരാച്ചിയുടെ കമന്റിനടിയില്‍ എന്റെ
    ഒരു ഒപ്പ്. ഹ..ഹ..ഹ..”

       വായാടി, ഇതു ആര്‍ക്കും ആത്മകഥയാക്കാം. കാരണം ഇതിലെ പ്രതിപാദ്യ വസ്തു എല്ലാവര്‍ക്കും ഉള്ളതാണല്ലോ!
    ___________________
    Thommy, “kalakki”
       തൊമ്മി, നന്ദി
    ___________________
    jayanEvoor, “എമണ്ടൻ
    എഴുത്ത്!തെരേജ പെറ്റ ഇലക്ട്രിക്കല്‍ പൊത്തകം പോലെ സമ്പ്രദായപ്രകാരം പ്രഥമ
    ദൃഷ്ട്യാ തന്നെ ഗുപ്തകേശം, പിതൃശൂന്യന്‍, ശുനകന്‍, ശ്വാനസുതന്‍, യാചകന്‍,
    കൊലമര ആരോഹക സന്താനം എന്നിങ്ങനെ ചില ഉത്കൃഷ്ട സംബോധനകള്‍ (ചില പ്രാദേശിക
    വ്യതിയാനങ്ങളോടെ) കൊണ്ടു എന്നെ ആദരിച്ചു.എല്ലാം കലകലക്കി!”

       ജയന്‍ ഏവൂര്‍, ഡാങ്ക്സ്!
    ___________________
    Sabu M H, “ഇതു വായിച്ച കഥയാണല്ലൊ.. പക്ഷെ മറ്റൊരു ശൈലി. കൊള്ളാം :)”
       സാബു, ഇനി വരുമ്പോള്‍ വായിച്ചതെല്ലാം മറന്നേച്ചു വരണം ;)
    ___________________
    ബിലാത്തിപട്ടണം / BILATTHIPATTANAM., “ആസനദ്വയം
    ബ്ലൂപ്രിന്റില്‍ ആവിഷ്ക്കാരം ചെയ്യുന്ന ആലേഖനപാടവം കണ്ട് താങ്കളെ
    അഭിനന്ദിക്കാതിരിക്കാൻ നിർവ്വാഹമില്ല.....“പെണ്ണുകാണാന്‍ വന്നവനു ചായ
    കൊടുക്കുന്നവളുടെ നാണത്തോടെ പാഞ്ചാലന്‍ അതു മെല്ലെ വച്ച് നീട്ടി“ പാഞ്ചാലൻ
    മമ മിത്രാഹ:സഹശയനമത് നിത്യാഹ:പിന്നെന്തിന് ഒറിജിനൽ കാണണം ? പൃഷ്ഠോക്കോപ്പി
    കണ്ടപ്പോൾ തന്നെ ,എപ്പൊ ഒപ്പിട്ടു എന്നുപറഞ്ഞാൽ മതിയല്ലോ ..അല്ലേഅങ്ങിനെ
    അന്ന് കാലത്താണ് ഈ വഷളൻ എന്ന് പേരുണ്ടായത് ..അല്ലേ ജേക്കേ സർ.”

       ബിലാത്തി, ഹും, ഹഹ! എന്നെ ഒരു കോഴിക്കോട്ടുകാരന്‍ ആക്കിയേ അടങ്ങൂ അല്ലെ. ഞാന്‍ മാന്യനായ ഒരു കൊല്ലംകാരനാണ്. 

    മറുപടിഇല്ലാതാക്കൂ
  15. തെരേജ പെറ്റ ഇലക്ട്രിക്കല്‍ പൊത്തകം പോലെ:)
    റാഗിംഗ് കഥകള്‍ കലക്കി ജേക്കേ

    മറുപടിഇല്ലാതാക്കൂ
  16. ശ്ശൊ...ടെയിമില്ല ബായിക്കാന്‍...ഇനി വരുമ്പോള്‍ ബായിക്കാം...അപ്പോള്‍ ജിയുടെ ഫീഡ് എന്റെ എന്റെ ബ്ലോഗിലും വര്‍ക്ക് ചെയ്തിരുന്നില്ലട്ടോ ....

    മറുപടിഇല്ലാതാക്കൂ
  17. സന്തോഷായി. കുറെ ആയി ഈ വഴിക്ക് വന്നിട്ട്. ശരിക്കും വഷളന്‍ ടച് വിട്ടു ജെ. കെ ടച് ആയി.
    ശുദ്ധ മലയാളത്തിലെ ഈ പ്രയോഗങ്ങള്‍, ഹോ എനിക്ക് വയ്യ, കയ്യില്‍ ഒരുപാട് സ്ടോകുണ്ടല്ലേ. എവിടുന്നു ഒപ്പിച്ചെടുത്തു ഈ വാക്കുകള്‍ . സമ്മതിച്ചു.
    റാഗിങ്ങിനെ ഇത്ര നല്ല ഭാഷയില്‍ അവതരിപ്പിച്ചത് ആദ്യമായി കാണുന്നു. ഭാവുകങ്ങള്‍. ഇതിന്റെ തലപ്പത്തിരുന്ന ആള്‍ ഒടുവില്‍ "വിശ്വാസമല്ലേ അതെല്ലാം" എന്ന് പറഞ്ഞു കൈ കഴുകിയത് ശരിയായില്ല കേട്ടോ.
    എല്ലാം ചെയ്തു കൂട്ടിയിട്ടു അപ്പുറം പോയി ചിരിക്കുന്നോ? ഹും. ഞങ്ങള്‍ക്ക് മനസിലായില്ല എന്ന് കരുതിയോ? അത് പോട്ടെ, ആരാ വിദ്വാന്‍? ഇനി വായാടി പറഞ്ഞ പോലെ, അത് താങ്കള്‍ തന്നെ ആയിരുന്നോ?
    ശോ. എന്താ ചെയ്യുക, വെറുതെ ഓരോ ആവശ്യമില്ലാത്ത സംശയങ്ങള്‍? പോട്ടെ. ഞാന്‍ വിട്ടു.

    മറുപടിഇല്ലാതാക്കൂ
  18. റാഗിംഗ് വിശദീകരണം കലക്കി. ഇത് വായിച്ചു ചിരിക്കാത്തവരുന്ടെങ്കില്‍ അവര്‍ക്ക് കാര്യമായ കുഴപ്പം ഉണ്ട്. ഹാസ്യത്തിന്റെ എല്ലാ സാധ്യതയും ഇവിടെ പരീകിഷിച്ചു വിജയിപ്പിച്ചിരിക്കുന്നു വഷളാ. പിന്നെ ഇതിലെ പീഡിതന്‍ സാഖ്സാല്‍ ജേക്കെ തന്നെയല്ലേ എന്നൊരു സംശയം. അല്ല ഉറപ്പു.

    പിന്നെ ബി എല്‍ തെരാജയുടെ Basic electronics ആര്‍ക്കും വേണ്ടാത്തതാക്കിയത് ശരിയല്ല കേട്ടോ. ചുമ്മാ...ha ha

    മറുപടിഇല്ലാതാക്കൂ
  19. ഈ പറഞ്ഞ സാധനം എല്ലാവര്‍ക്കുമുള്ളതുകൊണ്ട് ഒറിജിനല് നോക്കാതെ ഞാനും ഒപ്പ് വയ്ക്കുന്നു .
    റാഗിങ്ങിനെതിരെ എല്ലാവരും ഘോരഘോരം പറയുന്നു അപ്പഴും ഒരുത്തനെയെങ്കിലും റാഗ് ചെയ്യാന്‍ കൊതിക്കുകയും ചെയ്യുന്നു .എന്തൊരു വിരോധാഭാസം .

    മറുപടിഇല്ലാതാക്കൂ
  20. ആസനസ്തനാകുക എന്നതിനെ ഒന്നു സ്പ്ലിറ്റ് ചെയ്യുമ്പൊൽ കിട്ടുന്നതാണ് അത്. അതായത്... ആസനം സ്തനത്തിൽ വക്കുകാ... പുടികിട്ടിയാ???

    മറുപടിഇല്ലാതാക്കൂ
  21. വഷൂ ..അവിടെ തേങ്ങാ ഒടച്ച് പോയതിനു നന്ദി ട്ടോ ..തിരക്ക് കൊണ്ടു ആണ് ഇവിടെ വരാന്‍ സാധിക്കാത്തതും ഇത് വായിച്ചു ഒന്ന്‌ പറയാം .റാഗിംഗ്കൂടെ ഒരു കാലത്തും നില്‍ക്കില്ല .പക്ഷേ

    ...'ദ്ദാണ് സുഹൃത്ബന്ധം''.

    ആ കൂടെ എന്നും ഉണ്ടാവും .അപ്പോള്‍ മൂരാച്ചിയുടെയും ,വായൂ ടെ കൂടെ ഞാനും ഒപ്പ് വച്ചേക്കാം .കൂടെ .ഹാപ്പി ഓണവും .

    മറുപടിഇല്ലാതാക്കൂ
  22. രഞ്ജിത്തേ, അഭിപ്രായത്തിനു നന്ദി
    ____________________________________________________________________________________________________________________
    വിനയന്‍, തിരക്ക് മാറുമ്പോള്‍ വന്നു വായിക്കുമെന്ന് വിശ്വസിക്കുന്നു! :)
    ____________________________________________________________________________________________________________________
    സുള്‍ഫീ, നേരത്തെ ഞാന്‍ വായാടിയോടു പറഞ്ഞത് പോലെ, ഇത് എല്ലാര്‍ക്കും ഉണ്ടല്ലോ, അതോണ്ട് കഥാപാത്രം ആരും ആകാം :) പിന്നെ വളരെ അപൂര്‍വമായി കാണുന്ന absence of Gluteal muscle എന്നൊരു രോഗമുണ്ട്‌, പക്ഷെ എന്റെ ചങ്ങാതി നോര്‍മല്‍ ആയിരുന്നു.
    ____________________________________________________________________________________________________________________
    അക്ബറെ, നല്ല വാക്കുകള്‍ക്ക് താങ്ക്സ് അക്ബര്‍
    ____________________________________________________________________________________________________________________
    ജീവി, വളരെ ശരിയാണ്. എനിക്കും ഒന്ന് റാഗണം എന്നുണ്ടായിരുന്നു. അതിനുള്ള ആംപിയര്‍ ഇല്ലഞ്ഞോണ്ട് ചെയ്തിട്ടില്ല.
    ____________________________________________________________________________________________________________________
    വേണൂ, ഫയങ്കരാ, ഇപ്പൊ പുടികിട്ടി.
    ____________________________________________________________________________________________________________________
    സിയാ, തിരക്കിനിടയിലും വന്നു കമന്റിയതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  23. ഉഗ്രന്‍ പോസ്റ്റ്-വിവരണം കെങ്കേമം.ഹിഹിഹിഹഹഹ
    ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. വൃത്തം കണ്ടിട്ടത്ര പന്തിയില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  25. ഉഗ്രന്‍ പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  26. അല്ല, ഒന്നു ചോദിക്കട്ടെ ഏത് മെൻസ് ഹോസ്റ്റലിലാ ഈ സംഭവം. കേരളത്തിലെ എല്ലാ മെൻസ് ഹോസ്റ്റലിലും കലാപരിപാടികൾ ഒരു ഫോൿലോർ ശൈലിയിലാ. തലമുറ തലമുറ കൈമാറി വരും. പി.ജി.പഠനത്തിനിടെ എന്തോരം കിട്ടി, എന്തോരം കൊടുത്തു. ഒക്കെ ഓർത്ത് പോയി. എവിടെയാ പഠിച്ചത്?
    ഒന്നുകൂടി: ആ ഷീറ്റ് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ അല്ലെ?

    മറുപടിഇല്ലാതാക്കൂ
  27. അറുവഷളാ, എന്റെ ജീവന്‍ ശരീരത്തില്‍ നിന്ന് ബഹിര്‍ഗമിച്ചു - അതായത് ചത്തു. ചിരിപ്പിച്ചു ശ്വാസം മുട്ടിച്ച് കൊന്നതിന് അറുവഷളന്റെ പേരില്‍ സിബിഐ കേസ് എടുത്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  28. ജ്യോ, പ്രദീപ്‌ പേരശ്ശന്നൂര്‍, ജയരാജ്‌ മുരുക്കുംപുഴ വരവിനും അഭിപ്രായത്തിനും നന്ദി
    ____________________________________________
    അളിയാ, വൃത്തത്തിന്റെ അരികു പിടിച്ചു നടക്കുന്നതെന്തിനാ?
    ____________________________________________
    ഒഴാക്കാ, ജിഷാദ് ക്രോണിക്കേ, അഭിപ്രായത്തിനു നന്ദി
    ____________________________________________
    എന്‍.ബി.സുരേഷ്, ഞാന്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച സമയത്ത് കേട്ട് പരിചയമുള്ള ഒരു കഥയാണ്‌. അല്ലാതെ എനിക്ക് ഈ രക്തത്തില്‍ പങ്കില്ല!
    ____________________________________________
    ഗീതാ, അറുവഷളാ എന്ന് വിളിച്ചപ്പോള്‍ ഞാന്‍ കൃതാര്‍ത്ഥനായി, പത്മഭൂഷന്‍ കിട്ടിയത് പോലെ!... ചിരിപ്പിച്ചു ശ്വാസം മുട്ടിച്ചതിനു  കേസെടുത്ത സിബിഐയെ ഞാന്‍ മനോരമപേപ്പര്‍ വായിപ്പിച്ചു കൊല്ലും.

    മറുപടിഇല്ലാതാക്കൂ
  29. ആ ആസനത്തിന്റെ കോപ്പിയാണോ ജാക്കീ മുകളിൽ കൊടുത്തിരിക്കുന്നത്.??!! ഫോട്ടോ കോപ്പി ഇത്രക്കും നല്ലതാണെങ്കിൽ ഒർജിനൽ എത്ര സുന്ദരമായിരിക്കും. :)
    ചിരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ