2010/09/08

നഷ്ടപ്രണയം

മാനത്തെ നീലക്കയത്തില്‍
പതഞ്ഞു തുളുമ്പിയ നിലാവ്
കുളുര്‍ ചന്ദനത്തൊടുകുറിയും
നക്ഷത്രക്കടുക്കനുമിട്ടു

നിശാഗന്ധിയുടെ മണം പേറി
ചില്ലകളില്‍ തപ്പിത്തടഞ്ഞു
പ്രണയാതുരനായി
വിഹ്വലചിത്തനായി
അവളെ കാത്തുനിന്നിരുന്നു

അവളറിയാതെ
നിലാവിന്റെ നിറവും
മൃദുത്വവും പൂത്തുലഞ്ഞ
തരള മേനി ഉരുവിട്ട്
അവന്‍ നിഴലുകൊണ്ട്
പടം വരച്ചു

മയ്യെഴുതിയ നീളന്‍ കണ്ണുകളുടെ
ആഴങ്ങളില്‍ മുങ്ങിത്താണ്
എള്ളിന്റെ നിറവും മണവുമുള്ള
മുടിത്തിളക്കത്തില്‍ മയങ്ങിയ
അവന്‍...
ചെഞ്ചുണ്ടിലെ
പുഞ്ചിരി മുത്തുകള്‍
നെഞ്ചിന്‍ കൂടില്‍
താഴിട്ടു സൂക്ഷിച്ചു

പതിഞ്ഞ പ്രകൃതമുള്ള നിലാവിനെ
അവള്‍ പ്രണയിച്ചില്ല

അവള്‍ മഴയെ പ്രേമിച്ചിരുന്നു...
തുടിച്ചു തുള്ളുന്ന മഴയെ

കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
മരങ്ങളില്‍ കിങ്ങിണി കെട്ടി
താളത്തില്‍ പാടി അവളെ രസിപ്പിച്ചു

ഇടയ്ക്കു ചൊടിച്ചു കയര്‍ത്തും
പിന്നെ കാറ്റിന്‍റെ ഊഞ്ഞാലാടിയും
പുരപ്പുറത്തു നിന്ന് അഭ്യാസം കാട്ടിയും
മഴ അവളെ ത്രസിപ്പിച്ചു

ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
മുഖത്തു കുങ്കുമം പടര്‍ന്നൊഴുകി
അവളുടെ വിടര്‍ന്ന കണ്ണുകള്‍ കൂമ്പിമയങ്ങി
കവിളില്‍
അധരങ്ങളില്‍
രോമകൂപങ്ങളില്‍
മഴ ഇറ്റിറ്റു വീണു

മഴയുടെ ശമനതാളത്തില്‍ അവള്‍ അലിഞ്ഞുറങ്ങിയില്ലാതെയായി

അന്ന്...അന്നൊരു അമാവാസിയായിരുന്നു...

38 അഭിപ്രായങ്ങൾ:

  1. (((((((((( O ))))))))))))
    തേങ്ങ ഒന്ന്
    കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  2. ഇഴപിരിയാനാവാത്തവിധം പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന കാവ്യ ഹൃദയത്തില്‍ നിന്നും ഇറ്റിറ്റു വീഴുന്ന അമൃത കണങ്ങള്‍ പോലെ അഭൌമമായ പ്രണയാര്‍ദ്രഭാവങ്ങള്‍ വരികളില്‍ തുളുമ്പി നില്‍ക്കുന്നു. കാല്‍പനിക ചിന്തകളില്‍ നിന്നും വ്യതിചലിപ്പിച്ച് അനുവാചക നയനങ്ങളെ കാണാക്കാഴ്ചകളുടെ വിസ്മയ ലോകത്ത് പ്രണയ വിരുന്നുന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ വിന്യസിപ്പിക്കുന്ന കവിയുടെ അസാമാന്യമായ രചനാ വൈഭവത്തെ അവഗണിക്കുക വയ്യ . നോക്കൂ...
    ചെഞ്ചുണ്ടിലെ
    പുഞ്ചിരി മുത്തുകള്‍
    നെഞ്ചിന്‍ കൂടില്‍
    താഴിട്ടു സൂക്ഷിച്ചു .
    പ്രണയകാവ്യങ്ങളും, കഥകളും , മഹാസമുദ്രം പോലെ വിശാലമായിക്കിടക്കുന്ന കാവ്യലോകത്ത് മിനിട്ടുകള്‍ എന്ന കണക്കില്‍ പ്രണയ ഗീതങ്ങള്‍ പിറന്നുവീഴുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കവി തന്ന പവിഴ മുത്തുകളായി മേല്‍ പറഞ്ഞ വരികളെ ഞാന്‍ ഹൃദയത്തോടു ചേര്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നിലാവില്ലാതിരുന്ന സമയം മഴ ഭൂമിയെ സ്വന്തമാക്കി അല്ലെ.

    മറുപടിഇല്ലാതാക്കൂ
  4. ഏറെ ഇഷ്ടപ്പെട്ട വരികള്‍.

    പെരുന്നാള്‍ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. മഴയും പ്രണയവും.... നല്ല കോംബിനേഷൻ.... ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. :) ...എന്റെ ബ്ലോഗറില്‍ ഇവിടുന്നു ഇപ്പോള്‍ അപ്ഡേറ്റ് ലഭിക്കുന്നില്ല! കാരണം?(ബാക്ടീരിയ)

    മറുപടിഇല്ലാതാക്കൂ
  7. വഷള്‍ജി,
    നന്നായിരിക്കുന്നു. ആദ്രെ സ്വല്പ കൂട ചെന്നാഗ് മാട്ബഹുദിത്തു. അല്‍വാ?
    ഗുരോ അങ്ങയുടെ വേറെ പല സൃഷ്ടികളും ഇതിനെക്കാലേറെ സൂപ്പര്‍ ആയതു കൊണ്ട് പറഞ്ഞതാ..

    മറുപടിഇല്ലാതാക്കൂ
  8. ഇവിടെയും വിഷയം പ്രണയം ആണല്ലോ ?എനിക്കും ഒരു വിഷയം കിട്ടുമോ എന്ന് നോക്കട്ടെ ..വരികള്‍ മനസ്സില്‍ നിന്നും പൊട്ടി വിരിഞ്ഞ പോലെ ഉണ്ടല്ലോ ...നന്നായി .

    പതിഞ്ഞ പ്രകൃതമുള്ള നിലാവിനെ അവള്‍ പ്രണയിച്ചില്ല..എന്തൊരു വരികള്‍ !!!

    മറുപടിഇല്ലാതാക്കൂ
  9. "അവള്‍" ആരാ ?

    ചെഞ്ചുണ്ടിലെ
    പുഞ്ചിരി മുത്തുകള്‍
    നെഞ്ചിന്‍ കൂടില്‍
    താഴിട്ടു സൂക്ഷിച്ചു

    പതിഞ്ഞ പ്രകൃതമുള്ള നിലാവിനെ
    അവള്‍ പ്രണയിച്ചില്ല

    അവള്‍ മഴയെ പ്രേമിച്ചിരുന്നു...
    തുടിച്ചു തുള്ളുന്ന മഴയെ


    വരികള്‍ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. "ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
    മുഖത്തു കുങ്കുമം പടര്‍ന്നൊഴുകി
    അവളുടെ വിടര്‍ന്ന കണ്ണുകള്‍ കൂമ്പിമയങ്ങി
    കവിളില്‍
    അധരങ്ങളില്‍
    രോമകൂപങ്ങളില്‍
    മഴ ഇറ്റിറ്റു വീണു"

    നിലാവിനേക്കാള്‍ അവള്‍ സ്നേഹിച്ചിരുന്നത് മഴയേയായിരുന്നു. മഴയോട് അവള്‍ക്ക് എന്നും പ്രണയമായിരുന്നു. മഴ അവള്‍ക്കു മാത്രം സ്വന്തം എന്നവള്‍ കിനാവു കണ്ടു...ആ അവള്‍ ഞാനായിരുന്നു.

    നല്ലൊരു മഴ കവിത ഞങ്ങള്‍ക്കു സമ്മാനിച്ചതിനു നന്ദി. അഭിനന്ദങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  11. ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
    മുഖത്തു കുങ്കുമം പടര്‍ന്നൊഴുകി
    അവളുടെ വിടര്‍ന്ന കണ്ണുകള്‍ കൂമ്പിമയങ്ങി
    കവിളില്‍
    അധരങ്ങളില്‍
    രോമകൂപങ്ങളില്‍
    മഴ ഇറ്റിറ്റു വീണു

    മറുപടിഇല്ലാതാക്കൂ
  12. കവിത ഒന്നുടെ വായിക്കാന്‍ വന്നപ്പോഴാ പുതിയ എവ്‌ടാര്‍ കണ്ടത്.
    പിന്നെ വായിക്കണ്ട എന്ന് തോന്നി.
    ഹോ എന്തൊരു കോലം?

    മറുപടിഇല്ലാതാക്കൂ
  13. നിലാവിന്റെ ഇതളിൽ മഴയുടെ തൂലികയാലൊരു കവിത! ജെകെ ആളൊരു കാൽ‌പ്പനികൻ തന്നെ! പതിഞ്ഞ, മൃദുനിലാവിലല്ല, ആർത്തു വീഴുന്ന പേമാരിയിലോ ഇളയുടെ, പെൺകിടാവിന്റെ പ്രിയം? ആദ്യവരികൾ-മാനത്തെ നീലക്കയത്തില്‍
    പതഞ്ഞു തുളുമ്പിയ നിലാവ്- ചേതോഹരം! കവിത സുന്ദരം!

    മറുപടിഇല്ലാതാക്കൂ
  14. അമാവാസിയായിരുന്നു.....മനസ്സിലും...

    ആശംസകൾ...!

    മറുപടിഇല്ലാതാക്കൂ
  15. കരിനീല മേഘങ്ങള്‍ കുടഞ്ഞു
    വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
    മരങ്ങളില്‍ കിങ്ങിണി കെട്ടി
    താളത്തില്‍ പാടി അവളെ രസിപ്പിച്ചു


    ഇടയ്ക്കു ചൊടിച്ചു കയര്‍ത്തും
    പിന്നെ കാറ്റിന്‍റെ ഊഞ്ഞാലാടിയും
    പുരപ്പുറത്തു നിന്ന് അഭ്യാസം കാട്ടിയും
    മഴ അവളെ ത്രസിപ്പിച്ചു

    ഒരു മഴ പെയ്ത പ്രതീതി തോന്നി ഈ വരികള്‍ വായിച്ചപ്പോള്‍. മനോഹരമായിരിക്കുന്നു.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  16. ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
    മുഖത്തു കുങ്കുമം പടര്‍ന്നൊഴുകി
    അവളുടെ വിടര്‍ന്ന കണ്ണുകള്‍ കൂമ്പിമയങ്ങി
    കവിളില്‍ അധരങ്ങളില്‍ രോമകൂപങ്ങളില്‍
    മഴ ഇറ്റിറ്റു വീണു....

    നിലാവിനെ പോലെ സൌമ്യമായല്ല...അതെ, പ്രണയം കൊടുക്കുകയാണെങ്കിൽ ഇതുപോലെ കൊടുക്കണം ...

    നാന്നായി എഴുതിയിരിക്കുന്നു...
    പ്രാസവും,താളവും,അർത്ഥവും...ഒക്കെയുള്ള വരികൾ.

    മറുപടിഇല്ലാതാക്കൂ
  17. കരിനീല മേഘങ്ങള്‍ കുടഞ്ഞു
    വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
    മരങ്ങളില്‍ കിങ്ങിണി കെട്ടി
    താളത്തില്‍ പാടി അവളെ രസിപ്പിച്ചു

    ഇടയ്ക്കു ചൊടിച്ചു കയര്‍ത്തും
    പിന്നെ കാറ്റിന്‍റെ ഊഞ്ഞാലാടിയും
    പുരപ്പുറത്തു നിന്ന് അഭ്യാസം കാട്ടിയും
    മഴ അവളെ ത്രസിപ്പിച്ചു

    ശരിക്കും ഒരു മഴ കാണുന്ന പോലെ. മഴയുടെ സൌന്ദര്യം തുളുമ്പുന്ന വരികള്‍. ഈ മഴയെ പ്രണയിക്കാതിരക്കാനാവുമോ.

    ജെക്കെ മടിയനായി ഒഴപ്പി നടന്നില്ലെങ്കില്‍ ഇനിയും നല്ല കവിതകള്‍ ഈ ബ്ലോഗില്‍ വായിക്കാനാവും. അതിനായി വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  18. നല്ല വരികൾ...
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  19. നന്നായിട്ടുണ്ട്, മാഷേ

    മറുപടിഇല്ലാതാക്കൂ
  20. ഈ മഴ കൊറേ കൊണ്ടിട്ടുണ്ടാല്ലേ

    മറുപടിഇല്ലാതാക്കൂ
  21. ദുഷ്ട. നനുത്ത നിലാവിനെ പ്രേമിക്കാത്ത ദുഷ്ട. പോട്ടെ, അമാവാസിയല്ലേ. മഴയോടുള്ള അവളുടെ പ്രേമം കണ്ട് നിലാവിന് ദു:ഖിക്കാനിടയായില്ലല്ലോ.
    കവിതേം വരും ല്ലേ ഈ അറുവഷളന്?
    അറു അറുവഷളന്‍ തന്നെ . ഹും. :)

    മറുപടിഇല്ലാതാക്കൂ
  22. ജെ കെ ,
    നിലാവ് പോലെ ആര്ദ്രമായ വരികള് ........
    വെട്ടിപിടിക്കുന്നവനുള്ളതാണ് എല്ലാം,പ്രണയവും !!!
    വളരെ ഇഷ്ടമായി,......
    ഹൃദയത്തില് തൊട്ടു .........

    മറുപടിഇല്ലാതാക്കൂ
  23. ജെ.കെ-പ്രൊഫൈല്‍ ഫോട്ടോ നന്നായി-പിന്നെ കവിതയും വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  24. വഷൾജി...ഓരോരുത്തരുടെയും പ്രണയസങ്കൽ‌പ്പങ്ങൾ എത്ര വിഭിന്നമാണ്...പതിഞ്ഞൊഴുകുന്ന നിലാവിനെ ഉൾക്കൊള്ളാൻ ഒരിക്കലും അവൾക്ക് കഴിയില്ല....അതിനാൽത്തന്നെ ആ വിശുദ്ധപ്രണയത്തിന് അർഹമായ ഹൃദയം വേറെയാണ്....
    വരികളിൽ അഭൂതമാ‍യ വിശുദ്ധി സ്ഫുരിക്കുന്നു...അഭിനന്ദനങ്ങൾ...
    പ്രണയ നിലാവ് വീണ്ടും പതിഞ്ഞൊഴുകട്ടെ...

    മറുപടിഇല്ലാതാക്കൂ
  25. റാംജീ, വേണൂ നന്ദി
    __________________
    വിനയന്‍, “:) ...എന്റെ ബ്ലോഗറില്‍ ഇവിടുന്നു ഇപ്പോള്‍ അപ്ഡേറ്റ് ലഭിക്കുന്നില്ല! കാരണം?(ബാക്ടീരിയ)”
    വിനയന്‍, റീസബ്സ്ക്രൈബ് ചെയ്തപ്പോള്‍ കിട്ടുന്നുണ്ടല്ലോ? നന്ദി. റീസബ്സ്ക്രൈബ് എളുപ്പമാക്കാന്‍ ഞാന്‍ ഒരു ഗാഡ്ജറ്റ് ആഡ് ചെയ്തു.
    ___________________
    ചെറുവാടി, വായനയ്ക്കും അഭിപ്രായത്തിനും നന്ദി
    ___________________
    ഹാപ്പി ബാച്ചിലേഴ്സ്, ഈഗ ക്ഷമിസ്‌ ബിഡി. ധന്യവാദഗളു...
    ___________________
    സിയാ, “ഇവിടെയും
    വിഷയം പ്രണയം ആണല്ലോ ?എനിക്കും ഒരു വിഷയം കിട്ടുമോ എന്ന് നോക്കട്ടെ
    ..വരികള്‍ മനസ്സില്‍ നിന്നും പൊട്ടി വിരിഞ്ഞ പോലെ ഉണ്ടല്ലോ ...നന്നായി
    .പതിഞ്ഞ പ്രകൃതമുള്ള നിലാവിനെ അവള്‍ പ്രണയിച്ചില്ല..എന്തൊരു വരികള്‍ !!!”

    ഒരു പ്രണയ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.
    ___________________
    രഞ്ജിത്, വായനയ്ക്കു നന്ദി. അവള്‍ പണ്ടത്തെ കൌമാര സങ്കല്പങ്ങള്‍ തന്നെ!
    ___________________
    വായാടി, “"ഒടുവില്‍,
    അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങിമുഖത്തു കുങ്കുമം
    പടര്‍ന്നൊഴുകിഅവളുടെ വിടര്‍ന്ന കണ്ണുകള്‍
    കൂമ്പിമയങ്ങികവിളില്‍അധരങ്ങളില്‍രോമകൂപങ്ങളില്‍മഴ ഇറ്റിറ്റു
    വീണു"നിലാവിനേക്കാള്‍ അവള്‍ സ്നേഹിച്ചിരുന്നത് മഴയേയായിരുന്നു. മഴയോട്
    അവള്‍ക്ക് എന്നും പ്രണയമായിരുന്നു. മഴ അവള്‍ക്കു മാത്രം സ്വന്തം എന്നവള്‍
    കിനാവു കണ്ടു...ആ അവള്‍ ഞാനായിരുന്നു.നല്ലൊരു മഴ കവിത ഞങ്ങള്‍ക്കു
    സമ്മാനിച്ചതിനു നന്ദി. അഭിനന്ദങ്ങള്‍.”

    എല്ലാരും മഴയെ പ്രണയിച്ചാല്‍ കഷ്ടമാകും.
    ___________________
    റ്റോംസ് കോനുമഠം, നന്ദി മാഷേ

    മറുപടിഇല്ലാതാക്കൂ
  26. ഹാപ്പി ബാച്ചിലേഴ്സ്, “കവിത ഒന്നുടെ വായിക്കാന്‍ വന്നപ്പോഴാ പുതിയ എവ്‌ടാര്‍ കണ്ടത്.പിന്നെ വായിക്കണ്ട എന്ന് തോന്നി.ഹോ എന്തൊരു കോലം?”
    ഹാപ്പി ബാച്ചിലേഴ്സ്, അമര്‍ത്തിച്ചൊരച്ചാലും മോന്തേടെ ഷേപ്പ് മാറില്ലല്ലോ.
    ___________________
    ശ്രീനാഥന്‍, വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി
    ___________________
    ശില്പാ മേനോന്‍, നന്ദി
    ___________________
    സഖി, വായനയ്ക്കു നന്ദി
    ___________________
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM., വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബില്ലൂ..
    ___________________
    ജയരജ്മുരുക്കുംപുഴ, വരവിനും അഭിപ്രായത്തിനും നന്ദി
    ___________________
    അക്ബര്‍, “ജെക്കെ മടിയനായി ഒഴപ്പി
    നടന്നില്ലെങ്കില്‍ ഇനിയും നല്ല കവിതകള്‍ ഈ ബ്ലോഗില്‍ വായിക്കാനാവും.”

    നന്ദി അക്ബറെ. എന്റെ മടിയെക്കുറിച്ച്, പറയണമെന്നുണ്ട്... എന്നാല്‍ ഒരു മടി.
    ___________________
    അലി, ശ്രീ, ആയിരത്തിയൊന്നാംരാവ്, വായനയ്ക്കു നന്ദി
    ___________________
    ഗീത, അറുവഷളന്‍ എന്ന വിളി ഞാന്‍ കോംപ്ലിമെന്റ്റ്‌ ആയേ എടുക്കൂ. അഭിപ്രായത്തിനു നന്ദി
    ___________________
    ചിത്രാംഗദ, ജ്യോ, അളിയന്‍, ജിഷാദ് ക്രോണിക്, വിമൽ വരവിനും അഭിപ്രായത്തിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  27. I think, even after resubscribing, your blog has not accepted me.

    മറുപടിഇല്ലാതാക്കൂ
  28. Smitha, thanks for letting me know. Please unsubscribe first and then resubscribe. Please post a comment if you still run into issues.

    മറുപടിഇല്ലാതാക്കൂ
  29. അങ്ങനെ അവളും ഇട്ടേച്ചു പോയി അല്ലെ..!!

    കവിത കൊള്ളാം...കവിതയിലെ മഴയും.

    അണ്ണന്‍റെ ഒരു പോസ്റ്റും ഞാനറിയുന്നുണ്ടായിരുന്നില്ല. ഇപ്പൊ ഒന്ന് refresh അടിച്ചിട്ടുണ്ട്..!!

    മറുപടിഇല്ലാതാക്കൂ
  30. "കരിനീല മേഘങ്ങള്‍ കുടഞ്ഞു
    വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
    മരങ്ങളില്‍ കിങ്ങിണി കെട്ടി
    താളത്തില്‍ പാടി അവളെ രസിപ്പിച്ചു"

    കവിത നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  31. ജെ ക്കെ വീണ്ടും മുങ്ങിയോ.???..കുഴി മടിയന്‍.

    മറുപടിഇല്ലാതാക്കൂ
  32. കമന്റുകള്‍ക്ക് നന്ദി.
    അക്ബര്‍, വീണ്ടും വന്നതിനു താങ്ക്സ്! ആരംഭശൂരത്വത്തിന്റെ ആശാനാ ഞാന്‍! ന്നാലും, ഒരെണ്ണം പോസ്റ്റീട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ