2010/03/31

സംശയരോഗം

അമ്മ പറഞ്ഞു "ഉണ്ണീ, നീന്തലറിയാതെ നീന്താന്‍ പോകരുത്"
അപ്പോള്‍ ഉണ്ണിക്കു ഒരിക്കലും നീന്താന്‍ പറ്റില്ലേ?

റ്റീച്ചര്‍ പറഞ്ഞു "അമീബയ്ക്ക് രൂപമില്ല"
രൂപമില്ലേ? രൂപത്തിന് നിര്‍വചനമില്ലെന്നല്ലേ പറയേണ്ടത്?

യാത്രക്കാരന്‍ പറഞ്ഞു "എത്ര തിരക്കാണെങ്കിലും ഒരാളെക്കൂടി ഈ ബസ്സില്‍ കയറ്റാന്‍ പറ്റും
അങ്ങനെ ഈ ലോകം മുഴുവന്‍ ആ ബസ്സില്‍ കയറുമോ?

സ്പോര്‍ട്സ് പേജ് വായിച്ചു പത്രവായനക്കാരന്‍ പറഞ്ഞു "ഓരോ വര്‍ഷവും റെക്കോര്‍ഡുകള്‍  തകരുന്നു
ഇങ്ങനെ പോയാല്‍ ഓടാന്‍ ഒടുവില്‍ സമയം വേണ്ടെന്നു വരുമോ?

പ്രതി സമ്മതിച്ചു "ഞാന്‍ കള്ളനാണ്"
പ്രതിഭാഗം വക്കീല്‍ പറഞ്ഞു "കള്ളനാണെങ്കില്‍ ഇപ്പറഞ്ഞത്‌ കള്ളമല്ലേ? അതുകൊണ്ട് നീ സത്യവാന്‍"
വാദിഭാഗം പറഞ്ഞു "നീ സത്യവാനെങ്കില്‍ എങ്ങനെ സ്വയം കള്ളനെന്നു പറയാന്‍ കഴിയും? അതുകൊണ്ട് നീ കള്ളന്‍"
അങ്ങനെയങ്കില്‍ ആര്‍ക്കും കുറ്റസമ്മതം ‍ ചെയ്യാന്‍ പറ്റില്ലേ?

തീര്‍ത്ഥയാത്രികന്‍ പറഞ്ഞു. "ഈ ഉറവയില്‍ കുളിച്ചാല്‍ നിത്യസൗഭാഗ്യം കിട്ടും"
നിത്യസൗഭാഗ്യത്തിന്റെ നീരുറവയില്‍ ഒരാള്‍ക്ക് മുങ്ങിച്ചാകാന്‍ പറ്റുമോ?

വിശ്വാസി പറഞ്ഞു "ദൈവം സര്‍വശക്തനാണ്"
അവിശ്വാസി പറഞ്ഞു "എന്നാല്‍ ദൈവത്തിനു സ്വയം പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കാമോ?"
ഇതിനു ദൈവം ഉത്തരം പറയട്ടെ.

സംശയങ്ങള്‍ മാത്രം ബാക്കി. ഇനിയും ഉത്തരം തേടുന്നു.

21 അഭിപ്രായങ്ങൾ:

  1. പ്രതി സമ്മതിച്ചു "ഞാന്‍ കള്ളനാണ്"
    പ്രതിഭാഗം വക്കീല്‍ പറഞ്ഞു "കള്ളനാണെങ്കില്‍ ഇപ്പറഞ്ഞത്‌ കള്ളമല്ലേ? അതുകൊണ്ട് നീ സത്യവാന്‍"
    വാദിഭാഗം പറഞ്ഞു "നീ സത്യവാനെങ്കില്‍ എങ്ങനെ സ്വയം കള്ളനെന്നു പറയാന്‍ കഴിയും? അതുകൊണ്ട് നീ കള്ളന്‍"
    അങ്ങനെയങ്കില്‍ ആര്‍ക്കും കുറ്റസമ്മതം ‍ ചെയ്യാന്‍ പറ്റില്ലേ?

    വിശ്വാസി പറഞ്ഞു "ദൈവം സര്‍വശക്തനാണ്"
    അവിശ്വാസി പറഞ്ഞു "എന്നാല്‍ ദൈവത്തിനു സ്വയം പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കാമോ?"
    ഇതിനു ദൈവം ഉത്തരം പറയട്ടെ.


    ഇതിഷ്ട്ടായി...

    മറുപടിഇല്ലാതാക്കൂ
  2. “മണം കേട്ടാലറിയാം കറിയുടെ സ്വാദ്” അമ്മ ഇതുപറഞ്ഞതു മുതല്‍ ഉണ്ണിക്കുട്ടന്‍ ചിന്തിക്കാന്‍ തുടങ്ങി.മണമെങ്ങനെയാ കേള്‍ക്കുക, മണം മണക്കാനല്ലെ പറ്റു...

    മറുപടിഇല്ലാതാക്കൂ
  3. ദൈവത്തിനു സ്വയം പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കാമോ

    മറുപടിഇല്ലാതാക്കൂ
  4. വഷളാ,

    എത്രയും പെട്ടെന്ന് വാറ്റുകാല്‍ രോമകൃഷ്നനെക്കണ്ട് ഒരു സംശയരോഗനിവാരണ യന്ത്രം വാങ്ങി അരയില്‍ കെട്ടൂ. എല്ലം ശുഭമാകും.

    അല്ല, ഒരു സംശയം. എക്സ്പീരിയന്‍സ് ഉണ്‍ടെങ്കിലേ ജോലി കിട്ടൂ. ജോലി കിട്ടാതെ എങ്ങിനെയാ എക്സ്പീരിയന്‍സ് ഉണ്ടാവുക?

    രണ്ടു യന്ത്രം ഒരുമിച്ചു വാങ്ങിയാല്‍ ഡിസ്കൗണ്ട് കിട്ടാതിരിരിക്കില്ല, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  5. വഷളാ, എനിക്കും ഒരു സംശയം..

    കോഴിയാണോ ആദ്യം ഉണ്ടായത്? അതോ കോഴിമുട്ടയാണോ?

    ശ്ശോ! ദേ, പിന്നേം സംശയം..

    രണ്ട് യന്ത്രം വാങ്ങിച്ചാല്‍ മൂന്നാമത്തെ യന്ത്രം ഫ്രീയായിട്ട് കിട്ട്യോ?!!!

    മറുപടിഇല്ലാതാക്കൂ
  6. മൂന്നാമത്തെ യന്ത്രം എനിക്ക് വേണ്ടിട്ടല്ലാട്ടോ..എന്റെ ഒരു സുഹൃത്തിന്‌ വേണ്ടിട്ടാ..ആളുടെ പേര്‌ ഞാന്‍ പറയില്ല. പക്ഷെ ഒരു ക്ലൂ തരാം...
    ആദ്യത്തെ അക്ഷരം പിങ്കിയിലുണ്ട്, മങ്കിയില്ലില്ല, രണ്ടാമത്തെ അക്ഷരം ഡിക്കിയിലുണ്ട്, ചക്കിയിലില്ല. ഹാ..ഹാ..ഹാ.

    മറുപടിഇല്ലാതാക്കൂ
  7. തേങ്ങയോ,തെങ്ങോ ആദ്യം..
    തേങ്ങയിലെങ്ങിനാ വെള്ള്ണ്ടായേ...
    വഷളാ, സംശയം നല്ല രസ്വാണ് ചോദിക്കാന്‍....
    അമിതാവുമ്പോ,അത് മറ്റൊര്‍ ലക്ഷണാവൂന്ന് മാത്രം.....

    കാല്‍ വിരലില്‍ ഉറുമ്പ് കടിക്കുമ്പോളെങ്ങിനെയാണ്‍ നാം പെട്ടെന്ന്
    തലച്ചോറിന്‍റെ സഹായത്തോടെതിരിച്ചറിയുന്നത്എന്ന്,അദ്ധ്യാപിക
    സെന്‍സേഷന്‍ വിശദീകരിച്ചു കൊടുക്കുക്കുന്നതിനിടയില്‍ ഒരു ശിഷ്യയുടെ പ്രബല സംശയം :
    “ടീച്ചറേ,ജിറാഫിന്‍റെ കാലില്‍ ഉറുമ്പ് കടിയേല്‍ക്കുമ്പോള്‍ അത് തിരിച്ചറിയാനെത്ര നേരമാവും..?“

    മറുപടിഇല്ലാതാക്കൂ
  8. താങ്ങാൻ പറ്റാവുന്നതിനപ്പുറം ചിന്തിച്ചാൽ പൊക്കാൻ പറ്റാത്ത സംശയങ്ങളായിരിക്കും തലയി വീഴുക..

    സംശയങ്ങൾ കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  9. വഷളാ, ആ കറുത്ത കണ്ണട എടുത്തു മാറ്റൂ. എല്ലാ സംശയവും മാറിക്കിട്ടും (അറിയില്ലേ, മഞ്ഞ കണ്ണട വെച്ചാല്‍ എല്ലാം മഞ്ഞയായിട്ടെ തോന്നൂ).

    മറുപടിഇല്ലാതാക്കൂ
  10. എനിക്കും ഒരു സംശയം, വഷളന്‍ ഒരു "വഷളന്‍" തന്നെയാണോ? ബ്ലോഗ്‌ തലക്കെട്ട്‌ വായിച്ചപ്പോള്‍ തോന്നിയ സംശയമാണ്.
    "വേണ്ടാതീനങ്ങള്‍" പിന്നെ "വീണ്ടുവിചാരങ്ങള്‍". മനസ്സിലെ കുറ്റബോധമാണോ ഈ തലക്കെട്ടുകളുടെ പിന്നില്‍??????

    മറുപടിഇല്ലാതാക്കൂ
  11. എന്റെ ദൈവമേ ഇങ്ങനെയും മനുഷ്യന്മാരുണ്ടോ ?
    ലോകത്തുള്ള കാര്യങ്ങളെല്ലാം സംശയം !!!!

    മറുപടിഇല്ലാതാക്കൂ
  12. ഇങ്ങനെ പോയാല്‍ ഓടാന്‍ ഒടുവില്‍ സമയം വേണ്ടെന്നു വരുമോ?

    അതുകൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  13. ഹഹ കൊള്ളാം സംശയ രോഗി....


    എനിക്കിപ്പൊളൊരു സംശയമേ ഉള്ളൂ ലവള് വായാടി എന്റ്റെ ശത്രുവോ മിത്രമോ?

    മറുപടിഇല്ലാതാക്കൂ
  14. **Pd പറഞ്ഞു-"എനിക്കിപ്പൊളൊരു സംശയമേ ഉള്ളൂ ലവള് വായാടി എന്റ്റെ ശത്രുവോ മിത്രമോ?"

    സംശയിക്കേ വേണ്ട..ഞാന്‍ പീഡിയുടെ മിത്രം..ഉറ്റമിത്രം. സത്യം സത്യം സത്യം...അല്ലെങ്കില്‍ പീഡിടെ ഓപ്പറേഷന്‍ ചെയ്ത രണ്ട് കണ്ണും പൊട്ടിപ്പോട്ടെ!!!

    മറുപടിഇല്ലാതാക്കൂ
  15. ഇക്കണക്കിന് പി ഡി ക്ക് കണ്ണു പൊട്ടലും ഓപ്പറേഷനും സ്ഥിരം പരിപാടികള്‍ ആകും എന്നാ തോന്നുന്നത്.

    മറുപടിഇല്ലാതാക്കൂ
  16. ദേ പിന്നേം പണി പാളിയല്ലോ ഈശ്ശ്വരാ....

    മറുപടിഇല്ലാതാക്കൂ
  17. **** Renjith, vaayaadi
    കമന്റിനു നന്ദി

    **** Pd പറഞ്ഞു... "എനിക്കിപ്പൊളൊരു സംശയമേ ഉള്ളൂ ലവള് വായാടി എന്റ്റെ ശത്രുവോ മിത്രമോ?"
    Vayady പറഞ്ഞു... "സംശയിക്കേ വേണ്ട..ഞാന്‍ പീഡിയുടെ മിത്രം..ഉറ്റമിത്രം. സത്യം സത്യം സത്യം...അല്ലെങ്കില്‍ പീഡിടെ ഓപ്പറേഷന്‍ ചെയ്ത രണ്ട് കണ്ണും പൊട്ടിപ്പോട്ടെ!!!"
    **** മൂരാച്ചി പറഞ്ഞു... "ഇക്കണക്കിന് പി ഡി ക്ക് കണ്ണു പൊട്ടലും ഓപ്പറേഷനും സ്ഥിരം പരിപാടികള്‍ ആകും എന്നാ തോന്നുന്നത്."
    **** Pd പറഞ്ഞു... "ദേ പിന്നേം പണി പാളിയല്ലോ ഈശ്ശ്വരാ...."
    പീഡീ, താനിത്ര  ശുദ്ധനായിപ്പോയല്ലോ. ഇതൊക്കെ മനസ്സിലാക്കാന്‍ കണ്ണുപൊട്ടിക്കണ്ട വല്യ കാര്യോമൊണ്ടോ?

    മറുപടിഇല്ലാതാക്കൂ
  18. സംശയം തുടരുക. ചോദ്യങ്ങള്‍ തുടരുക. ഉത്തരങ്ങള്‍ ചൊദ്യങ്ങളെ ആശ്രയിചിരിക്കുന്നു. ചോദ്യങ്ങള്‍ ഉള്ളില്‍ നിന്നും പുറത്തെക്കും ഉത്തരങ്ങള്‍ പുറത്തുനിന്നും അകത്തെക്കും പായുന്നു.

    മറുപടിഇല്ലാതാക്കൂ
  19. കുന്തം മിഴുങ്ങ്യപോലെ, അന്തല്ല്യാത്ത ചിന്തകളാണല്ലൊ..ഗെഡീ

    മറുപടിഇല്ലാതാക്കൂ
  20. എന്റുണ്ണീ നിന്നെക്കൊണ്ടു തോറ്റു!

    മറുപടിഇല്ലാതാക്കൂ