യൗവനത്തില്‍ എനിക്ക് പച്ച ജീവന്റെ തുടിപ്പായിരുന്നു
അന്ന് തിരക്കിനെ ത്യജിച്ചു നീയെന്നെ പുല്‍കാന്‍ വെമ്പി
എത്ര പെട്ടെന്നാണ് നീ എന്നിലേക്കടുത്തത്
പക്ഷെ എന്നെ പ്രാപിച്ച ക്ഷണത്തില്‍
ഒരു പെണ്‍ ചിലന്തിയുടെ ദുഷ്ടതയോടെ
നീ നിഷ്കരുണം ഓടി മറഞ്ഞു
ഒരിക്കല്‍...
എന്‍റെ തൊട്ടരികെ വന്ന്‍
ദൃഷ്ടി തരാതെ
വശം തിരിഞ്ഞു പോകുന്നതും ഞാനറിഞ്ഞു
നീയെപ്പോഴും ചിരിച്ചു കൈവീശി പോയി
പക്ഷെ ഒരിക്കലും എന്നെ കാത്തുനിന്നില്ല
ശരിക്കും നിന്റെ ഇഷ്ടം കപടമായിരുന്നോ?എന്‍റെ പച്ചപ്പു ക്ഷണികമാണെന്നു തിരിച്ചറിഞ്ഞു...
പതുക്കെ എന്റെ അസ്ഥികള്‍ പഴുത്തു മഞ്ഞച്ചു
ഞാന്‍ മരിക്കുമെന്നുറപ്പായപ്പോള്‍
അതിവേഗത്തില്‍ നീയെന്നെ കടന്നു പോയിപരിഭവമില്ല… എന്നാലും, മനസ്സിലൊരു വിങ്ങല്‍
നിന്നെ അനുഗമിച്ച അയല്‍ക്കാരിപ്പെണ്ണ്
സ്വല്പം താമസിച്ചു പോയിരുന്നു
ഞാന്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന നേരത്താണ്
അവള്‍ ഇതുവഴി വന്നത്അതുകൊണ്ട് ആസന്നമരണനായ എന്നെ
ചവുട്ടിക്കടക്കാന്‍ വയ്യാതെ
ശപിച്ചു കൊണ്ട് അവള്‍ കാത്തു നിന്നു
എന്റെ ശരീരം ചുവപ്പു ചോരയില്‍ കുളിച്ചു
അങ്ങനെ ഞാന്‍ മരിച്ചു...
അസഹിഷ്ണുക്കളായ നിന്റെ ബന്ധുക്കള്‍
എന്റെ ശവം എടുക്കാന്‍ അക്ഷമരായി
പക്ഷെ നീ ഒരു നോക്കു കാണാന്‍ വന്നില്ല
എന്നാലും എനിക്കു പരിഭവമില്ല
പിന്നെ ഞാന്‍ പുനര്‍ജനിച്ചപ്പോള്‍
എന്റെ അനുഭവങ്ങള്‍ എനിക്കെന്നോട് പറയണമെന്നുണ്ട്
പക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
അതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...
നിന്റെ പച്ചപ്പാസ്വദിച്ച് ഒരു മാത്ര നില്‍ക്കാന്‍
മറുപടിഇല്ലാതാക്കൂകൊതിയില്ലാഞ്ഞിട്ടല്ല...
പക്ഷേ പിന്‍പേ വരുന്നവളുടെ അക്ഷമ
എന്റെ പിന്നിലെ ആഘാതമായ് മാറിയാലോ?
ഇതെന്തൂട്ടാ...??
മറുപടിഇല്ലാതാക്കൂvyathysthamaaya chintha........ abhinandhanangal.....
മറുപടിഇല്ലാതാക്കൂവഴിയേ പോകുന്ന എല്ലാവരേയും നോക്കി കണ്ണിറുക്കുന്ന
മറുപടിഇല്ലാതാക്കൂനിന്നെ ഞാനെങ്ങിനെ പ്രണയിക്കും?
ആദ്യം നിന്റെ സ്വഭാവം നന്നാവട്ടെ
എന്നിട്ടു ഞാനാലോചിക്കാം....
സ്നേഹപൂര്‍വ്വം
-benz F 700
**** മൂരാച്ചി പറഞ്ഞു... "എന്റെ പിന്നിലെ ആഘാതമായ് മാറിയാലോ?"
മറുപടിഇല്ലാതാക്കൂപരിഭവമില്ല. നിന്റെ കൂട്ടര്‍ ചെറ്റകളാണെന്നറിയാം, അവര്‍ നിന്നെ ഉപദ്രവിക്കുമല്ലോ.. അതുകൊണ്ടാണ് ഞാന്‍ ഒഴിഞ്ഞു തന്നത്.
**** കൂതറHashimܓ പറഞ്ഞു... "ഇതെന്തൂട്ടാ...??"
ഇന്നലെ ട്രാഫിക് ബ്ലോക്കില്‍ കുടികിടന്നപ്പോള്‍ പ്രാന്തിളകിയതാ.
**** jayarajmurukkumpuzha പറഞ്ഞു... "vyathysthamaaya chintha........ abhinandhanangal....."
നന്ദി മാഷേ!
**** Vayady പറഞ്ഞു... "ആദ്യം നിന്റെ സ്വഭാവം നന്നാവട്ടെ"
എന്റെ ബെന്‍സ് മോളെ, ശവത്തില്‍ കുത്തരുത്. എന്താ ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ?
ചിലന്തി ഓടിപ്പോയെങ്കില്‍ അതു ചിലന്തിയാവില്ല. സാധാരണ പെണ്‍ചിലന്തികള്‍ പ്രാപിച്ച ശേഷം തിന്നാറാണു പതിവ്. എത്ര ആവര്‍ത്തിച്ചലും മടുക്കാത്തതാണു പ്രണയം എന്നു എം.ടി..പണ്ട് എഴുതി. നമ്മള്‍ അങ്ങനേ പച്ചയായി തുടരും. കുറച്ചുകൂടി മുറുക്കാമായിരുന്നു. എങ്കില്‍ എഫക്റ്റ് ഇരട്ടിയായേനെ.
മറുപടിഇല്ലാതാക്കൂ"എന്‍റെ പച്ചപ്പു ക്ഷണികമാണെന്നു തിരിച്ചറിഞ്ഞു...
മറുപടിഇല്ലാതാക്കൂപതുക്കെ എന്റെ അസ്ഥികള്‍ പഴുത്തു മഞ്ഞച്ചു"
വൈകി വന്ന തിരിച്ചറിവുകള്‍ !(??)
"ഏറ്റവും ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു ഞാന്‍ തളര്‍ന്നു
എന്റെ ശരീരം ചുവപ്പു ചോരയില്‍ കുളിച്ചു
അങ്ങനെ ഞാന്‍ മരിച്ചു..."-അങ്ങനെ പ്രണയത്തിനു ഒരു രക്ത സാക്ഷി കൂടി!ചുമ്മാ !!:)നല്ല ആശയം..ഇഷ്ടപ്പെട്ടു.
ചുമ്മാ പ്രണയിക്കുന്നവരുടെ ട്രാഫിക് ജാമില്‍ പെട്ട് ഞെങ്ങിഞെരുങ്ങിയമരുന്നു യഥാര്‍ത്ഥപ്രേമികള്‍....“അതുകൊണ്ട് ആസന്നമരണനായ എന്നെ
മറുപടിഇല്ലാതാക്കൂചവുട്ടിക്കടക്കാന് വയ്യാതെ
ശപിച്ചു കൊണ്ട് അവള്‍ കാത്തു നിന്നു...”പക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
അതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...മഞ്ഞയായി.....ചുവപ്പായി...കാത്തിരിക്കും..!
പക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
മറുപടിഇല്ലാതാക്കൂഅതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...
പച്ചയങ്ങനെ കത്തി നില്‍ക്കട്ടെ ട്രാഫിക്ക് ബ്ലോക്കില്ലാതെ വരുന്നവര്‍ക്കെല്ലാം കടന്നു പോവാലോ.. !!
പച്ച നിറത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഒരു മനസ്സാണെങ്കില്‍ ആരുമങ്ങനെ ഓടി മാറില്ലെന്നേ... പക്ഷേ ഇവിടെ അതല്ലല്ലോ സ്ഥിതി. കിന്നാരം പറഞ്ഞു നിന്നാല്‍ പണി കിട്ടും :)
മറുപടിഇല്ലാതാക്കൂആദ്യം ചുവപ്പ്......ഒരു ബിഗ് നോ....പിന്നെ മഞ്ഞ...ഒരു ചെറിയ അനുഭാവം....പിന്നെ പച്ച......ഓ.കെ. പക്ഷേ ഇതിപ്പള്‍ അങ്ങനെയുമല്ലല്ലോ. പച്ച കാണിച്ച് ഒരു മോഹിപ്പിക്കല്‍.... പിന്നെ അകലല്‍ ....കൈയ്യെത്തി എന്നു കരുതുമ്പോള്‍ പിടി വിട്ടു പോകുന്ന ജീവീതാനുഭവങ്ങള്‍......ഇതു വല്ലതും ഉദ്ദേശിച്ചോ ആവോ കവി..:) :)
മറുപടിഇല്ലാതാക്കൂഅപ്പൊ ട്രാഫിക് ലൈറ്റും നമ്മെ പലതും പഠിപ്പിക്കും,കവിത വരുത്തും അല്ലേ.....
ജ്ജ് ഒരു സംഭവം തന്നെ ഒന്നുമില്ലായ്കയില് നിന്നൊരു ഗവിത ഉണ്ടാക്കിയെടുത്തല്ലോ..
മറുപടിഇല്ലാതാക്കൂപക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
മറുപടിഇല്ലാതാക്കൂഅതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...
അതെ ഈ പച്ചകളിൽ നിന്നും പച്ചപ്പും,പച്ചപ്പിൽ നിന്നും ജീവനും വീണ്ടും ഉടലെടുക്കും...കേട്ടൊ
**** n.b.suresh : "കുറച്ചുകൂടി മുറുക്കാമായിരുന്നു. എങ്കില്‍ എഫക്റ്റ് ഇരട്ടിയായേനെ."
മറുപടിഇല്ലാതാക്കൂസുരേഷേ വായനയ്ക്ക് നന്ദി. അഭിപ്രായം വളരെ വിലമതിക്കുന്നു.
ഇനിയും നന്നാക്കാന്‍ ശ്രമിക്കാം. ഇനിയും വരുമല്ലോ?
**** nunachi sundari : "നല്ല ആശയം..ഇഷ്ടപ്പെട്ടു"
വായനയ്ക്ക് നന്ദി. ഇഷ്ടപ്പെട്ടതില്‍ സന്തോഷം..
**** ഒരു നുറുങ്ങ് : "അതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍
പച്ചയായി...മഞ്ഞയായി.....ചുവപ്പായി...കാത്തിരിക്കും.."
പരിണാമ ചക്രം!
**** ഹംസ : "പച്ചയങ്ങനെ
കത്തി നില്‍ക്കട്ടെ ട്രാഫിക്ക് ബ്ലോക്കില്ലാതെ വരുന്നവര്‍ക്കെല്ലാം കടന്നു
പോവാലോ.. !!"
ഹംസയുടെ ആഗ്രഹം പോലെ നടക്കട്ടെ!
**** ശ്രീ : "കിന്നാരം
പറഞ്ഞു നിന്നാല്‍ പണി കിട്ടും :)"
ശ്രീയൊരു നല്ല പയ്യനാണെന്നു എനിക്കറിയാം. പണിയൊന്നും
വാങ്ങിക്കണ്ട!
**** maithreyi : "ആദ്യം ചുവപ്പ്......ഒരു ബിഗ് നോ....പിന്നെ മഞ്ഞ...ഒരു ചെറിയ
അനുഭാവം....പിന്നെ പച്ച"
മൈത്രെയീ, അതു കൊള്ളാമല്ലോ. ആശയം വ്യുല്‍ക്രമത്തില്‍
ആക്കി അങ്ങനെയും എഴുതാം. നല്ല നിരീക്ഷണം.
**** Pd : "ജ്ജ്
ഒരു സംഭവം തന്നെ ഒന്നുമില്ലായ്കയില് നിന്നൊരു ഗവിത ഉണ്ടാക്കിയെടുത്തല്ലോ.."
ഒരെണ്ണം ജനിപ്പിക്കുന്നതിന്റെ പാട് മാഷിനും അറിഞ്ഞൂടെ?
അതുകൊണ്ട് എന്ത് കിട്ടിയാലും പ്രയോഗിക്കുക തന്നെ... പിന്നെ തുരുമ്പിലും
കവിതയില്ലേ?
കവിത വായിക്കാന്‍ നേരത്തെ വന്നാരുന്നു.ഇതിനു കമന്റിടാന്‍ മാത്രമുള്ള അറിവ് എനിക്കില്ലാത്ത കാരണം തിരിച്ചു പോയതാ,,,,,
മറുപടിഇല്ലാതാക്കൂഇപ്പം പിന്നേം വന്നപ്പഴും അത് തന്നെ സ്ഥിതി.
എന്തായാലും വന്നതല്ലേ,എന്റെ വക ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
കൊള്ളാം കേട്ടോ
മറുപടിഇല്ലാതാക്കൂ**** ഏകതാര പറഞ്ഞു... "എന്തായാലും വന്നതല്ലേ,എന്റെ വക ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍."
മറുപടിഇല്ലാതാക്കൂഏകതാരയ്ക്കും താമസിച്ചു പോയ വിഷു ആശംസകള്‍!
**** Renjith
:)
**** Radhika Nair പറഞ്ഞു... "കൊള്ളാം കേട്ടോ"
നന്ദി. പുതിയ പോസ്റൊന്നുമില്ലേ? വിഷയ ദാരിദ്ര്യം തീര്‍ന്നില്ലേ?
ബിലാത്തി : "അതെ ഈ പച്ചകളിൽ നിന്നും പച്ചപ്പും,പച്ചപ്പിൽ നിന്നും ജീവനും വീണ്ടും ഉടലെടുക്കും...കേട്ടൊ"
മറുപടിഇല്ലാതാക്കൂഗഡീ, ശ്ശോ കട്ട് പേസ്റ്റ് പ്രക്രിയയില്‍, മറുപടി കമന്റു വിട്ടുപോയി... അത് കറക്റ്റ്. അത് പിന്നെയും സംഭവിക്കും. വിഷു ആശംസകള്‍
ജീവന്റെ തുടിപ്പ് നിറഞ്ഞ പച്ചയില്‍ നിന്ന് അസ്ഥികള്‍ പഴുത്ത മഞ്ഞപ്പ് തിരിച്ചറിഞ്ഞ് ചോര ഛര്‍ദിച്ച് ചുവപ്പില്‍ അവസ്സാനിക്കുന്പോള്‍ പിന്നീട് തുടര്‍ച്ച ആയതിനാല്‍ മരിച്ചു ജനിക്കുന്ന ആത്മാക്കള്‍ക്ക് ഓര്‍മ്മയുടെ ആവശ്യമില്ലല്ലോ അല്ലെ?
മറുപടിഇല്ലാതാക്കൂനന്നായി മാഷെ.
പച്ച!!!
മറുപടിഇല്ലാതാക്കൂനിങ്ങളു പുലിയായിരുന്നല്ലേ...!
മറുപടിഇല്ലാതാക്കൂ