2010/04/28

ഹിമപാതം

ക്യാപ്റ്റന്‍ ഹാഡക്കിന്റെ ആലിപ്പഴവും അയന കുട്ടിയും എന്ന പോസ്റ്റ്‌ വായിച്ചപ്പോഴാണ് കഴിഞ്ഞ 2010 ഫെബ്രുവരി 6-7 ദിവസങ്ങളില്‍ 20-40 ഇഞ്ച് വരെ കനത്തില്‍ മുറ്റത്ത്‌ ഐസ് കൊണ്ടിട്ട കിടിലന്‍ ഹിമവര്‍ഷത്തെക്കുറിച്ചോര്‍ത്തത്. അന്നു പോട്ടം പിടിച്ചതില്‍ നിന്നും കുറച്ചെണ്ണം ഈ പോസ്റ്റില്‍ ഇടുന്നു.
2010 ഫെബ്രുവരി 6

അന്നു മഴദേവന് ഒരു തമാശ തോന്നി.
കണ്ട മേഘങ്ങളെല്ലാം എടുത്തു ഫ്രീസറില്‍ വച്ചു
മേഘങ്ങള്‍ ഉറഞ്ഞപ്പോള്‍    
ഫ്രീസര്‍ തുറന്നു അവയെ താഴേക്കിട്ടു.
വലിയ ഐസ് കട്ടകള്‍ ഭൂമിയില്‍ വീണാല്‍...
തന്റെ മക്കള്‍?
ഭൂമീദേവി കരഞ്ഞു വിളിച്ചു.
ദേവന്മാര്‍ വായു ഭഗവാനെ പ്രാര്‍ത്ഥിച്ചു.
താഴേക്ക്‌ വന്ന കനത്ത മഞ്ഞു കഷണങ്ങളെ
വായുദേവന്‍ തന്റെ ശക്തി കൊണ്ടി തച്ചുടച്ചു...
കാറ്റു ഹുങ്കാരനര്‍ത്തനമാടി;
ചെറിയ ഫ്ലേക്സായി മഞ്ഞു താഴേക്ക്‌ വീണു.
അങ്ങനെ രണ്ടു ദിവസം സ്നോഫാളായിരുന്നു...
കുസൃതി കാണിച്ച മഴയെ ബ്രഹ്മദേവന്‍ ശപിച്ചു.
ഒരു 6 മാസത്തേക്കിവിടെയെങ്ങും കണ്ടു പോകരുതെന്ന്...
അതുകൊണ്ട് ഇപ്പോള്‍ മഴയും മഞ്ഞുമില്ല.
പക്ഷെ മഞ്ഞു കൊണ്ട വായുവിനു പനി പിടിച്ചു...
അതുകൊണ്ട് ഇപ്പോള്‍ പുറത്തു നല്ല ചൂടാണ്.
 ഫോട്ടോകള്‍




പടമൊക്കെ കണ്ടല്ലോ. ഇനി നിങ്ങളുടെ നിങ്ങളുടെ സ്ക്രീന്‍ കൂടി വൃത്തിയാക്കാം, പോരെ?





കാഴ്ചയ്ക്കിപ്പറം അപ്പു പറഞ്ഞു ഗള്‍ഫില്‍ ഫ്ലിക്കര്‍ ബ്ലോക്ക്‌ ചെയ്തിരിക്കുവാണെന്ന്. അതുകൊണ്ട് ഫോട്ടോകള്‍ താഴെ കൊടുക്കുന്നു.

25 അഭിപ്രായങ്ങൾ:

  1. ആഹ.....കലക്കി....നടുവ് ഒരു വഴികായികാണം!!!

    പിന്നെ, ആ തമ്പുരാന്‍ ക്യാമറ കയ്യില്‍ വെച്ചിട്ട് ഇത്ര പടംസ് പോരാ ട്ടോ.....അതോ പടംസ് ബ്ലോഗ്‌ വേറെ ഉണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  2. ഫോട്ടോസ് അടിപൊളി ട്ടോ...... മഴദേവന്റെ ഒരു തമാശയെ? മനുഷ്യന്റെ നടുവ് ഒടിച്ചിട്ടുള്ള കളിയാണോ കളിക്കുന്നത്? പാവം ഭൂമിദേവിയുടെ കരച്ചില്‍ കേള്‍ക്കാന്‍ ആ വായുദേവന്‍ മാത്രം. അതുപോലെ വഷളന്റെ നടുവിന്റെ പൊട്ടല്‍ വീട്ടുകാരി കേട്ടോ???? വായുദേവന്‍ മഞ്ഞുകഷണങ്ങളെ തന്റെ ശക്തികൊണ്ട് തച്ചുടച്ചതുപോലെ വഷളന്‍ മഞ്ഞുകട്ടകളെ പുഷ്പം പോലെ നീക്കം ചെയ്തു വെടിപ്പാക്കിയിട്ടുണ്ടല്ലോ. എവറസ്റ്റ് കൊടുമുടി കേറാന്‍ പോകുന്നതു പോലെയുള്ള ആ നില്‍പ്പ് കലക്കി.

    Snow fallനെ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള കഥകള്‍ പോരട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇത് സംഭവിക്കുന്നതാണെന്ന് കരുതാന്‍ എന്നെപ്പോലുള്ളവര്‍ക്ക് പ്രയാസം. നേരിട്ട് കാണാത്തതുകൊണ്ടുള്ള കുഴപ്പങ്ങളേ...
    പോട്ടങ്ങള്‍ നന്നായി.
    ഇപ്പോ നടുവെല്ലാം നേരെയായില്ലെ.....

    മറുപടിഇല്ലാതാക്കൂ
  4. വഷളാ, മഞ്ഞു്‌ കാണിച്ച് വീണ്ടും പേടിപ്പിക്കാന്‍ ഇറങ്ങിയിരിക്ക്യാ?

    ഹോ! ഞങ്ങള്‍ക്കും ഈ വര്‍ഷം ഇതുപോലെ heavy snow fall കിട്ടി. അന്ന് ഒരാഴ്ച പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ കഴിച്ചു കൂട്ടി. പിന്നെ പെയ്‌ത മഞ്ഞെല്ലാം ഉരുകി തീരാന്‍ ഒരു ഒന്നൊന്നര മാസമെടുത്തു. ഒടുക്കം മഞ്ഞ് കണ്ടാല്‍ ദ്വേഷ്യം വരാന്‍ തുടങ്ങി.

    ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട്. ഞാനൊരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു. വെറുതെയിരുന്ന എന്നില്‍ ഈ "ദുഷ്ട" ചിന്ത ഉണ്ടാക്കിയത് ആ ക്യാപ്‌റ്റന്‍ ഒരൊറ്റ ഒരാളാണ്‌! :)

    മറുപടിഇല്ലാതാക്കൂ
  5. ഫോട്ടോ നന്നായിട്ടുണ്ട് .വായൂന് paracetamol വാങ്ങിക്കൊടുത്തില്ലേ...

    മറുപടിഇല്ലാതാക്കൂ
  6. ഫോട്ടോ നന്നായിട്ടുണ്ട് :)



    (ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു )

    മറുപടിഇല്ലാതാക്കൂ
  7. *** Captain Haddock
    ക്യാപ്റ്റന്‍, വേറെ ഫോട്ടോ ബ്ലോഗ്‌ ഒന്നും ഇല്ല. പടം പിടിക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. പഠിച്ചു വരുന്നതേയുള്ളൂ.

    *** സഖി
    സഖീ, ഇവിടെ ജീവിക്കണമെങ്കില്‍ എല്ലാപ്പണിയും തന്നെ ചെയ്തേ പറ്റൂ. ഇത് കൊരിക്കലനില്ലെങ്കില്‍ നമ്മ മുനിസിപാലിറ്റി (Home Owners association) കൊങ്ങയ്ക്ക് പിടിയ്ക്കും. പിന്നെ ആരെങ്കിലും നമ്മുടെ വീടിന്റെ മുന്നില്‍ തെന്നി വീണാല്‍ പ്രതിയും ആയി.

    *** പട്ടേപ്പാടം റാംജി
    നടുവോക്കെ ചൂട് വച്ച് നേരെയാക്കി. തിരക്കിയത്തിനു നന്ദി.

    *** Vayady : "നന്നായിട്ടുണ്ട്. ഞാനൊരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു
    ഈശ്ശരാ... 

    *** ജീവി കരിവെള്ളൂര്‍ : "വായൂന് paracetamol വാങ്ങിക്കൊടുത്തില്ലേ... "
    അതുകൊണ്ടോന്നും തീരില്ലെന്റെ ജീവി. കടുത്ത സാധനമാ. കുറച്ചു നാളു നിക്കും.

    *** Renjith
    മെയിലിനു നന്ദി. മറുപടി ഇട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. "നായ നക്കി പോയി" എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ദേ, ഇതിപ്പോ നേരിട്ട് കണ്ടു! ഇനി വഷളന്റെ ഈ ബ്ലോഗ് എങ്ങാനും നായ നക്കി പോവ്യോ? :)

    മറുപടിഇല്ലാതാക്കൂ
  9. ഫോട്ടോസ് ഒന്നും ക്ലിയര്‍ അല്ലല്ലോ... എന്തു പറ്റി?

    സോറി, എന്റെ സ്ക്രീന്‍ മുഴുവന്‍ ചെളി ആയിരുന്നു. ക്ലീന്‍ ചെയ്തപ്പോള്‍ പടങ്ങളെല്ലാം നല്ല ക്ലിയര്‍ ആയി.

    ഇത്രയൊക്കെ സ്നോ കിട്ടീട്ടും ഒരു സ്നോമാനെ ഉണ്ടാക്കിയില്ലേ? ഒരു സ്നോമാന്‍ പിക്‌ചര്‍‍ പ്രതീക്ഷിച്ചു.

    സാരമില്ല, ഇനിയും വരുമല്ലോ സ്നോ....

    മറുപടിഇല്ലാതാക്കൂ
  10. മഞ്ഞ് ഉണ്ടാകുന്നതു ഇങ്ങനെയാണ് അല്ലെ :)

    മറുപടിഇല്ലാതാക്കൂ
  11. ആ ഹാ… ഇതു കലക്കി വഷളാ…!!

    മറുപടിഇല്ലാതാക്കൂ
  12. pinky19:56

    ഫോട്ടോ എല്ലാം നന്നായിട്ടുണ്ട് . അമേരിയ്ക്കയിലെ സ്നോവിനെപ്പറ്റി കേട്ടിട്ടേ ഉള്ളു ....ഇപ്പോള്‍ നേരില്‍ കണ്ട അനുഭവം. ഇത്രമാത്രം സ്നോ വഷളന്‍ തനിയെ നീക്കം ചെയ്തുവോ ????വീട്ടുകാരി തീരെ സഹായിച്ചില്ലേ ????

    മറുപടിഇല്ലാതാക്കൂ
  13. നല്ല ചിത്രങ്ങള്‍... ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  14. തെന്താ പടം മൊത്തം വെള്ള കളര്‍, ബ്ലാക്കാന്റ്വൈറ്റ് മഞ്ഞ് എനിക്കിഷ്ട്ടോല്ലാ, നല്ല കളര്‍ഫുള്‍ മഞ്ഞുണ്ടെങ്ങില്‍ പോരട്ടെ, നല്ല നീലയും പച്ചയ്യും ചുവപ്പും എല്ലാം... :)

    മറുപടിഇല്ലാതാക്കൂ
  15. *** Vayady : "നായ നക്കി പോയി" എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ദേ, ഇതിപ്പോ നേരിട്ട് കണ്ടു! ഇനി വഷളന്റെ ഈ ബ്ലോഗ് എങ്ങാനും നായ നക്കി പോവ്യോ? :)
    എന്‍റെ വായാടീ, ചതിക്കല്ലേ. നാക്കൊന്നു നീട്ടു... കരിയൊന്നുമില്ലല്ലോ.

    *** മൂരാച്ചി : "സോറി, എന്റെ സ്ക്രീന്‍ മുഴുവന്‍ ചെളി ആയിരുന്നു. ക്ലീന്‍ ചെയ്തപ്പോള്‍ പടങ്ങളെല്ലാം നല്ല ക്ലിയര്‍ ആയി"
    ആണ്ടിലൊരിക്കലെങ്കിലും കുളിക്കണേ മനുഷ്യാ. പിന്നെ ക്ലീന്‍ ചെയ്തതിന്റെ കായു കൊട്.

    *** Radhika Nair : "മഞ്ഞ് ഉണ്ടാകുന്നതു ഇങ്ങനെയാണ് അല്ലെ :) "
    അദ്ദന്നെ!

    *** ഹംസ : "ആ ഹാ… ഇതു കലക്കി വഷളാ…!! "
    താങ്ക്സ് ഹംസാ. പുതിയ കഥ ഒന്നും ഇല്ലേ?

    *** pinky : "വീട്ടുകാരി തീരെ സഹായിച്ചില്ലേ ???? "
    വീട്ടുകാരി? ഉം... ഉം... ജനലില്‍ക്കൂടി കൈവീശി സ'ഹായ്'ച്ചു.


    *** ശ്രീ : "നല്ല ചിത്രങ്ങള്‍... ഇഷ്ടമായി"
    സന്തോഷം. കുല്ലുവിന്റെയും രൂപയുടെയും കല്യാണം കൂടിയതിന്റെ വര്‍ത്തമാനം ഒന്നും പോസ്റ്റില്‍ കണ്ടില്ലല്ലോ.

    *** കൂതറHashimܓ : "നല്ല കളര്‍ഫുള്‍ മഞ്ഞുണ്ടെങ്ങില്‍ പോരട്ടെ, നല്ല നീലയും പച്ചയ്യും ചുവപ്പും എല്ലാം... :) "
    ഐസ് കട്ടയില്‍ പെയിന്റടിയ്ക്കാതെ മോനെ കൂതറെ...

    മറുപടിഇല്ലാതാക്കൂ
  16. ഈ മഞ്ഞൂ കാഴ്ചകൾ കാണിച്ചുതന്നതിനു വളരെ നന്ദി. എല്ലാം “വെളുത്തിരിക്കുന്ന” ആദ്യ അഞ്ച് ചിത്രങ്ങളൊഴികെ ബാക്കി എല്ലാം ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  17. അപ്പൂ, ആദ്യത്തെ പടങ്ങള്‍ മഞ്ഞു വീണുകൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്. അതുകൊണ്ട് objects ഒന്നും തെളിഞ്ഞില്ല

    മറുപടിഇല്ലാതാക്കൂ
  18. തകർപ്പൻ പടങ്ങൾ ഇഷ്ഠായി

    മറുപടിഇല്ലാതാക്കൂ
  19. എന്റമ്മോ!
    ഈ കാഴ്ചയൊക്കെ നേരിട്ടു കാണാത്ത അത്തപ്പാടികൾ നിർഭാഗ്യവാന്മാർ! (ഞാൻ ആക്കൂട്ടത്തിലാ!)

    നല്ല സ്വയമ്പൻ പടങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  20. *** പുള്ളിപ്പുലി : "തകർപ്പൻ പടങ്ങൾ ഇഷ്ഠായി"
    മാഷേ, താങ്കളുടെ സൈറ്റില്‍ കൊടുത്തിരിക്കുന്ന പുപ്പുലി പടങ്ങള്‍ കണ്ടപ്പോള്‍ ഇത് വെറും പൂച്ച!

    *** jayanEvoor : "നല്ല സ്വയമ്പൻ പടങ്ങൾ!"
    ഏവൂരാനെ, വന്നതില്‍ സന്തോഷം. അന്ന് മുമ്പില്ലാത്ത വിധം സ്നോ ആയിരുന്നു. പടംസ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം...

    മറുപടിഇല്ലാതാക്കൂ
  21. കഴിഞ്ഞ വര്ഷം ഇത് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞു. നല്ലൊരു അനുഭവമായി അത്. ജീവിതത്തില്‍ ഇങ്ങനെയും ഉണ്ടെന്നു ദൈവം കാണിച്ചു തന്നു. ദൈവത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  22. ഒരു തനി ഹിമത്തടവറയിൽ പെട്ടപോലെയായി അല്ലെ അന്നെല്ലാം...
    കൊള്ളാം നന്നായിരിക്കുന്നു ഈ കുളിരുന്ന പടങ്ങൾ...കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  23. കവിത ദഹിക്കാത്ത ആളാ ഞാന്‍. പക്ഷെ ഇത്.... വളരെ നന്നായിട്ടോ......
    ചിത്രങ്ങള്‍ നല്ല ഭംഗിയുണ്ട്....... (തനുപ്പനുഭാവിക്കുന്നവര്‍ക്കരിയോ അതിന്റെ ബുദ്ധിമുട്ട് അല്ലെ)

    എന്നാലും ഈ പണി വേണ്ടായിരുന്നു.. എന്റെ സ്ക്രീനൊക്കെ ക്ലീന്‍ ആക്കി നക്കി തന്നു..... പക്ഷെ ഒടുവില്‍ ചോദിച്ച ആ ചോദ്യം അത് വേണ്ടായിരുന്നു.........
    "അമ്മാ വല്ലതും തരണേ......." ഇതൊക്കെ വഷളന്‍ പഠിപ്പിച്ചതാണോ? കൂലിക്ക് പിച്ചക്കാരെ വെക്കുന്നവരെ കണ്ടിട്ടുണ്ട്... പക്ഷെ നായയെ കൊണ്ട് പിച്ചയെടുപ്പിക്കുന്നത് ആദ്യായിട്ടാ......
    അഭിനന്ദനങ്ങള്‍ ഈ പുതിയ ആശയത്തിന്..... എന്റീശ്വരാ........ എന്തൊക്കെ തരാം ആളുകളെ കാണണം ഈ ഭൂമിയില്‍?

    ഇനിയും പ്രതീക്ഷിച്ചോട്ടെ..

    മറുപടിഇല്ലാതാക്കൂ
  24. കൊള്ളാം ഫോട്ടൊസ്, ഹിമപാതം എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടില്ല ഇനിയിപ്പോ കാണാന് താല്പര്യ്വുമില്ല

    മറുപടിഇല്ലാതാക്കൂ