ഒരബദ്ധം ആര്‍ക്കും പറ്റാം. ചില പറ്റുകള്‍ Ctrl-Z (undo) ചെയ്യാന്‍ പറ്റിയിരുന്നെകില്‍ എന്നു ഞാന്‍ വിചാരിച്ചിട്ടുണ്ട്. എന്തുചെയ്യാനാ, ജീവിതത്തിന്റെ കീബോര്‍ഡില്‍ Ctrl-Z കീ ഇല്ലാതെ പോയി.
ഈയിടെ ആപ്പിളില്‍ (Apple Computers) ജോലി ചെയ്യുന്ന ഗ്രേ പവല്‍ (Gray Powell) എന്ന ഒരു ഗൊച്ചുപയ്യന്‍ എഞ്ചിനീയര്‍ക്ക് പറ്റിയത് കേട്ടിട്ട് സഹതാപം തോന്നി.
മാര്‍ച്ച് 18 : അന്നു പുള്ളി ഒന്നറുമാദിച്ചതു തെറ്റാണോ? തന്റെ 27-മത് ബര്‍ത്ത്ഡേ അല്ലെ? പോരാത്തതിനു, പുതിയ iPhone ഫീല്‍ഡില്‍ ടെസ്റ്റ് ചെയ്യാന്‍ കമ്പനിക്കാരല്ലേ പറഞ്ഞത്?
അയാള്‍ കാലിഫോര്‍ണിയയിലെ റെഡ് വുഡിലെ ഗോര്‍മേ ഹാവ്സ് സ്ടോവ്ഡ്ട്ട് (Gourmet Haus Staudt) റെസ്റ്റാറന്റില്‍ വിശുദ്ധ ജര്‍മന്‍ ബിയര്‍ മൊത്തുകയായിരുന്നു. അടിച്ചുപൊളിക്കിടെ ഇപ്പോഴത്തെ iPhone 3GS-ന്‍റെ പോലെ നിക്കറിടിപ്പിച്ച ഒരു വസ്തു പുറത്തെടുത്തു. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത, അടുത്ത തലമുറയിലെ most modern iPhone ആയിരുന്നു അത്. പിന്നെ ഒരു text message വച്ചലക്കി. "I underestimated how good German beer is..."
ഇതിലെന്താഹേ ഇത്ര കൊഴപ്പം? കിലുക്കത്തില്‍ ഇന്നസെന്‍റ് പറഞ്ഞ പോലെ "ഇതുവരെ വളരേ ശരിയാണ്".
പിന്നെയാണ് തേച്ചാലും മാച്ചാലും പോകാത്ത അക്കിടി ആ പാവത്താനു പറ്റിയത്. ആ ദുര്‍ബലനിമിഷത്തില്‍ അത്യന്താധുനികനെ മേശപ്പുറത്തിട്ടേച്ചു അയാള്‍ നാലു കാലേല്‍ ബാറില്‍ നിന്നും ഇറങ്ങിപ്പോയി.
"അടിച്ചു മോനെ, അടിച്ചു!"
ഗിസ്മോഡോ എന്നൊരു ടെക് ബ്ലോഗിങ്ങ് സൈറ്റ് ഉണ്ട്. അതിന്‍റെ എഡിറ്ററും ബ്ലോഗറുമായ ജേസണ്‍ ചെന്‍ (Jason Chen) 5000 ഡോളറിനു ആ സാമഗ്രി ആരോ ഒരു ബാര്‍ തൊഴിലാളിയുടെ കൈയ്യില്‍നിന്നും അടിച്ചു മാറ്റി. പിന്നെ അവന്‍ അതു പൊളിച്ചടുക്കി എഴുതിപ്പിടിപ്പിച്ചു. സകലതും അവന്റെ ബ്ലോഗിങ്ങ് സൈറ്റില്‍ വച്ചു വിളമ്പി. എന്‍ഗാഡ്ജെറ്റ് എന്ന ടെക്ബ്ലോഗിങ്ങ് സൈറ്റും ഇതു വച്ചു പിടിച്ചു.
കര്‍ശന സെക്യൂരിറ്റിയ്ക്കു പേരുകേട്ട കമ്പനിയാണ് ആപ്പിള്‍. (പണ്ട് iPad ലാഞ്ച് ചെയ്യുന്നതിന് തൊട്ടു മുമ്പ് അതു കമ്പനിയുടെ co-founder ആയ സ്റ്റീവ് വോസ്നിക്കിനെ 2 മിനിറ്റ് കാണിച്ചതിന് ഒരു എമ്പ്ലോയീയെ പിരിച്ചു വിട്ടിട്ടുണ്ട്)
എന്തായാലും മാധ്യമ ശ്രദ്ധ പിടിച്ചത് കൊണ്ടു ഗ്രേ പവലിനെ പിരിച്ചു വിട്ടില്ല. പക്ഷെ അയാളോട് സ്വകാര്യമായി സംസാരിച്ച ഗിസ്മോഡോ വക്താവിന് ആകെ കീറിപ്പറിഞ്ഞ ഒരു പാവത്താന്റെ സ്വരമാണ് ശ്രവിക്കാന്‍ പറ്റിയത്. പാവം!
ജാഗ്രതൈ. ബ്ലോഗര്‍മാര്‍ ജേര്‍ണലിസ്റ്റുകള്‍ ആണോ?
ഇനി ഇതിന്റെ ഒരു മറുവശം. സെര്‍ച്ച് വാറണ്ടുമായി വന്ന് നിയമ പാലകരുടെ ഒരു വന്‍ സംഘം ഗിസ്മോഡോ എഡിറ്റര്‍ ജേസണ്‍ ചെന്നിന്റെ വീട്ടില്‍ കടന്നു കയറി; ഡിജിറ്റല്‍ ക്യാമറയും സെല്‍ഫോണും മറ്റു കിടിപിടികളും എടുത്തുകൊണ്ടു പോയി.
ഗിസ്മോഡോ വക്താക്കള്‍ ജേര്‍ണലിസ്റ്റുകളുടെ പ്രൊട്ടക്ഷന്‍ ബ്ലോഗര്‍മാര്‍ക്കും വേണമെന്ന് വാദിക്കുന്നു - അജ്ഞാത ഉറവിടങ്ങളില്‍ നിന്നു ലഭിക്കുന്ന വസ്തുക്കളും വിവരങ്ങളും സെര്‍ച്ച് വാറണ്ടില്‍ നിന്നും ഒഴിവാക്കാന്‍ കാലിഫോര്‍ണിയ നിയമം പത്രപ്രവര്‍ത്തകരെ അനുവദിക്കുന്നുണ്ട്.
പക്ഷെ,ബ്ലോഗര്‍മാര്‍ ജേര്‍ണലിസ്റ്റുകള്‍ ആണോ? കാത്തിരുന്നു തന്നെ കാണണം.
എന്തായാലും ഞാന്‍ മിണ്ടാപ്പൂച്ചയാവാന്‍ തീരുമാനിച്ചു. എന്നെ തല്ലല്ലേ, ഞാന്‍ ഒന്നും കണ്ടില്ലേ...
ബ്ലോഗന്‍മാരെ (ബ്ലോഗികളെ), സോഫ്റ്റ്‌വെയര്‍ പയ്യന്‍മാരെ (പയ്യികളെ -ഇനി ഞാനൊരു sexist ആണെന്ന് കരുതി തല്ലല്ലേ)... അപ്പീസില്‍ നടക്കുന്നതൊക്കെ നാടുനീളെ വിളിച്ചു പറയുന്നതിന് മുമ്പ് സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.
ഒന്നു സൂക്ഷിയ്ക്കണം എന്നര്‍ത്ഥം :)
മറുപടിഇല്ലാതാക്കൂബിയര് കുടിച്ചാല്‍ ഇതുപോലെ ലക്കും ലെവലും പോകുമോ, ലെവന്‍ കുറെ അടിച്ചു കാണും. കമ്പനി രഹസ്യം സൂക്ഷിക്കാന്‍ എല്ലാവരും പരി ശ്രമിക്കുക
മറുപടിഇല്ലാതാക്കൂvery interesting....in a way blooggers r also journalists.....
മറുപടിഇല്ലാതാക്കൂഏതു പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റും......:)
മറുപടിഇല്ലാതാക്കൂഈ ആപ്പില്‍ പ്രശ്നം യെതോ ഒരു ബ്ലോഗില്‍ മുന്‍പ് വായിച്ചിരുന്നു
മറുപടിഇല്ലാതാക്കൂഗുണപാഠം: ബിയറടി നിര്‍ത്തുക, പകരം "ആപ്പിള്‍" കഴിക്കുക.
മറുപടിഇല്ലാതാക്കൂവാല്ക്കഷണം:
"ബിയറു വെച്ചോരു ഫ്രിഡ്ജിന്റെയുള്ളിലും
ഫ്രൂട്സ് തന്നെ മൂരൂനു കൗതുകം"
എല്ലായിടവും ജാഗ്രതയോടെ....
മറുപടിഇല്ലാതാക്കൂ"അടിച്ചു മോനെ, അടിച്ചു!"
മറുപടിഇല്ലാതാക്കൂസൂക്ഷിച്ചാല് ദു:ഖിക്കണ്ട.!! സൂക്ഷിക്കാത്തത്കൊണ്ട് അക്കിടിപറ്റി.!!
മറുപടിഇല്ലാതാക്കൂതാങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
മറുപടിഇല്ലാതാക്കൂതാങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ
ഹ..ഹ..കൊള്ളാം. വെള്ളമടിക്കാര്‍ക്ക് ഇതു തന്നെ വരണം.
മറുപടിഇല്ലാതാക്കൂ"അറിയാത്ത 'പവലിന്' ചൊറിയുമ്പോള്‍ അറിയും" :)
ജേണലിസ്റ്റുകളെല്ലാം,ബ്ലോഗികളല്ല...എന്നാല്‍,ചിലരെങ്കിലും
മറുപടിഇല്ലാതാക്കൂഅത്തരക്കാരാണെന്ന് ചൂണ്ടിക്കാണിക്കാം,പേര്‍ പറയിക്കരുതേ..
പലരും മറക്ക് പിന്നിലിരുന്നോണ്ടാ വേല !!
ഫാഗ്യം ഞാൻ പത്രക്കാരനല്ല...ജോലി പോലും ഇല്ല..അപ്പോൾ എന്നെ എങ്ങനെ പിടിക്കും...വഷളാ
മറുപടിഇല്ലാതാക്കൂvery interesting!!!!!be alert always!
മറുപടിഇല്ലാതാക്കൂഎന്തായാലും ഇതൊരു സംഭവം ആണല്ലോ!!
മറുപടിഇല്ലാതാക്കൂ*** ശ്രീ : "ഒന്നു സൂക്ഷിയ്ക്കണം എന്നര്‍ത്ഥം :)"
മറുപടിഇല്ലാതാക്കൂശ്രീയ്ക്ക് ബുദ്ധിയുണ്ട്!
*** Kanchi : "ബിയര്‍ കുടിച്ചാല്‍ ഇതുപോലെ ലക്കും ലെവലും പോകുമോ, ലെവന്‍ കുറെ അടിച്ചു കാണും. കമ്പനി രഹസ്യം സൂക്ഷിക്കാന്‍ എല്ലാവരും പരി ശ്രമിക്കുക"
കാഞ്ചീ ഇതൊരു human error ആണെന്ന് കരുതി മാപ്പ് കൊടുക്കാം. He did not have any ulterior motives
*** maithreyi : "very interesting....in a way bloggers are also journalists....."
It is walking a fine legal line... The corporates are powerful. I'm sure they will fight to protect intellectual rights. If bloggers were to be treated as journalists, it's stretching the rule to an extent that it almost doesn't exist...
*** മാറുന്ന മലയാളി : "ഏതു പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റും......:)"
അത് തന്നെ!
*** കൂതറHashimܓ : "ഈ ആപ്പില്‍ പ്രശ്നം യെതോ ഒരു ബ്ലോഗില്‍ മുന്‍പ് വായിച്ചിരുന്നു"
അതങ്ങ് മായിച്ചു കളഞ്ഞേക്ക്!
*** മൂരാച്ചി : "ബിയറു വെച്ചോരു ഫ്രിഡ്ജിന്റെയുള്ളിലും ഫ്രൂട്സ് തന്നെ മൂരൂനു കൗതുകം"
മുഖസ്തുതി പറയുവാന്നു തോന്നല്ലേ. താങ്കളുടെ പറച്ചില് കേട്ടാല്‍ തോന്നില്ല
*** പട്ടേപ്പാടം റാംജി : "എല്ലായിടവും ജാഗ്രതയോടെ...."
ഹാം ഹാം റാംജീ!
*** റ്റോംസ് കോനുമഠം : "അടിച്ചു മോനെ, അടിച്ചു!"
നന്ദി കോനാതിരീ
*** ഹംസ : "സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട.!! സൂക്ഷിക്കാത്തത്കൊണ്ട് അക്കിടിപറ്റി.!!"
എപ്പോഴും എല്ലായ്പ്പോഴും അങ്ങനെയായിരിക്കട്ടെ, സ്ത്രോത്രം!
*** അമ്മ മലയാളം സാഹിത്യ മാസിക :
ക്ഷണത്തിനു നന്ദി, ഞാന്‍ അംഗമായിട്ടുണ്ട്
*** Vayady : "ഹ..ഹ..കൊള്ളാം. വെള്ളമടിക്കാര്‍ക്ക് ഇതു തന്നെ വരണം."
അപ്പം ഞാന്‍ രക്ഷപെട്ടു!
*** ഒരു നുറുങ്ങ് : "പലരും മറക്ക് പിന്നിലിരുന്നോണ്ടാ വേല !!"
നുറുങ്ങെ, ഇനി വേറെ പേര് വല്ലോം ഉണ്ടോ?
*** എറക്കാടൻ / Erakkadan : "ഫാഗ്യം ഞാൻ പത്രക്കാരനല്ല...ജോലി പോലും ഇല്ല..അപ്പോൾ എന്നെ എങ്ങനെ പിടിക്കും...വഷളാ"
കളി ഏറക്കാടനോടാ, ഹല്ലാ പിന്നെ?
*** chithrangada : "very interesting!!!!!be alert always!"
Thanks!
*** shajiqatar : "എന്തായാലും ഇതൊരു സംഭവം ആണല്ലോ!!"
സ്വാഗതം, ആദ്യ വരവിനും കമന്റിനും നന്ദി
നന്നായിട്ടുണ്ട് .അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂdint know german beer had this much effect... :)
മറുപടിഇല്ലാതാക്കൂthanks for the smile :)
അപ്പൊ നോക്കിയും കണ്ടും നിന്നില്ലേ തല്ല് കിട്ടും അല്ലെ !!
മറുപടിഇല്ലാതാക്കൂgood one:)
മറുപടിഇല്ലാതാക്കൂ*** Raveena Raveendran
മറുപടിഇല്ലാതാക്കൂ*** Readers Dais
*** ഒഴാക്കന്.
*** nunachi sundari
എല്ലാവര്ക്കും നന്ദി.
ഈ സംഭവം ഞാനും വായിച്ചിരുന്നു...എനിക്ക് സംശയം, പുതിയ പ്രോഡക്ടിന്റെ പ്രീ-ലോഞ്ച് ഹൈപ്പിനായി ഇവരെല്ലാം കൂടി കളിച്ച ഒരു കളിയല്ലേ എന്നാണ്...
മറുപടിഇല്ലാതാക്കൂചാണ്ടിക്കുഞ്ഞ് പറഞ്ഞതു അങ്ങനങ്ങ് തള്ളിക്കളയാനും പറ്റില്ല..നന്ദി
മറുപടിഇല്ലാതാക്കൂഉപായം നോക്കുമ്പോള്‍ അപായവും നോക്കണം.
മറുപടിഇല്ലാതാക്കൂപത്രക്കാരെക്കാളും ഉഗ്രൻ പരദൂഷണക്കാരാണ് ബ്രിട്ടൻ ബ്ലോഗ്ഗേഴ്സ് എന്ന് ഇവിടത്തെ ഭരണകൂടം പറയുന്നൂ...ബൂലോഗരല്ല കേട്ടൊ
മറുപടിഇല്ലാതാക്കൂ