2010/05/21

ബാ...


ഞാന്‍ ഷിജുകുമാര്‍ ‍എന്ന് പേരുള്ള ഒരു കഴുതയാണ്‌. ഇപ്പോള്‍ Infanimal Systems-ല്‍ പുലിയുടെ പോസ്റ്റില്‍ ജോലി ചെയ്യുന്നു. എല്ലാരും എന്നെ ഷിജു എന്ന് വിളിക്കും.


ഇപ്പൊ എന്‍റെ മുഖ്യ വിനോദം braying ആണ്. bray ചെയ്യാന്‍ സ്വന്തമായി ഒരു വെളിസ്ഥലം കണ്ടു വച്ചു. അതിനു പറ്റിയ ഒരു പേരും ഇട്ടു. ഇപ്പൊ ഈ braying എല്ലാര്‍ക്കും ഒരു ഹരമാണ്. ഇവിടെ നിന്നു കൂവിയാല്‍ ലോകം മൊത്തം കേക്കുമത്രേ. എനിക്കു പതിച്ചു കിട്ടിയത് donkeyshiju.brayspot.com എന്ന സ്ഥലമാണ്. "About Me" എന്നൊരു കല്ല്‌ സാധാരണ എല്ലാരും brayspot-ല്‍ വയ്ക്കാറുണ്ട്. ഞാന്‍ "About Me" എന്ന സംഗതി മുഴുനീളമായി കൂകിത്തിമിര്‍ക്കാന്‍ തന്നെ തീരുമാനിച്ചു. നിങ്ങള്‍ അനുഭവിച്ചോളൂ...

ജനിച്ചത് ഒരു തനി കുക്കാട്ടിന്‍ പുറത്താണ്. സസ്യങ്ങളും പുഴയും നല്ല പുല്ലും ഉള്ള വളരെ സുന്ദരമായ ഒരു നിബിഡവനം. കുട്ടിക്കാലം ഇപ്പോഴും എന്‍റെ മനസ്സില്‍ പോച്ച പിടിച്ചു നില്‍ക്കുന്നു. അതൊക്കെ ഒരു കാലം. ഇപ്പൊ പരിഷ്കാരം കൂടി ആ കാടൊക്കെ അവര്‍ forest ആക്കി. എന്താ ചെയ്ക?

ഒരു മണ്ടന്‍ കഴുതായണെങ്കിലും ഞാന്‍ പഠിക്കാന്‍ വളരെ മോശമായിരുന്നു. മൊയ്തീന്‍ സിംഹം ആയിരുന്നു എന്‍റെ ഷെഡ്‌ ടീച്ചര്‍. മലയാളം ആണ് മൊയ്തീന്‍ സാര്‍ പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ 'ശബ്ദതാരാവലി' ക്ലാസ് ഏറെ പ്രസിദ്ധമാണ്, ശബ്ദം കേട്ടു അടിമുടി വിറയ്ക്കും നമ്മള്‍. എനിക്ക് ഏറ്റവും പ്രയാസവും അതു തന്നെയായിരുന്നു. അതിഖരത്തിലുള്ള പുള്ളിയുടെ ഉച്ചാരണം എനിക്ക് ഒട്ടും തന്നെ വഴങ്ങിയിരുന്നില്ല. ഞാന്‍ പറയുമ്പോള്‍ എല്ലാം 'ബ' പോലെ, അല്ലെങ്കില്‍ അതിന്‍റെ വകഭേദങ്ങള്‍. അതുകൊണ്ട് പലപ്പോഴും എനിക്ക് തുടയ്ക്കു കടി കിട്ടിയിട്ടുണ്ട്; ഷെഡ്ഡില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്...


പത്താം ഷെഡ്ഡില്‍ പഠിക്കുമ്പോള്‍ എനിക്ക് സൈനബ എരുമയോട് കടുത്ത പ്രണയം തോന്നി. പക്ഷെ അവള്‍ എന്നെ മൈന്‍ഡ് ചെയ്തതേയില്ല. ഒരിക്കല്‍ കയത്തില്‍ കുളിച്ചു കൊണ്ടു നിന്നപ്പോള്‍, മജീദ്‌ കാക്ക അവളുടെ മുതുകില്‍ തോണ്ടി ശല്യപ്പെടുത്തി. എന്‍റെ ഭാഗ്യം. ആ സമയം അതുവഴി വന്ന ഞാന്‍ മജീദുമായി ഒന്നു കോര്‍ത്തു. ഒടുവില്‍.. എന്തിനേറെപ്പറയണം, എന്‍റെ കായബലത്തിനു മുന്‍പില്‍ അവന്‍ പറപറന്നു. ആ സംഭവത്തിനു ശേഷം അവള്‍ക്കെന്നോട് ലേശം ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി. അങ്ങനെയങ്ങനെ, പതിയെപ്പതിയെ ഞങ്ങള്‍ കുശലം പറയാന്‍ തുടങ്ങി. നിലാവുള്ള രാത്രികളില്‍ പുല്‍മേടുകളില്‍ ഒളിച്ചും പാത്തും സംഗമിച്ചു. ഞങ്ങള്‍ പരസ്പരം പ്രണയബദ്ധരായി.

ശാന്തകുമാര്‍ പട്ടിയും, തോമസുകുട്ടി കുരങ്ങനും ആയിരുന്നു എന്‍റെ ഉറ്റ കൂട്ടുകാര്‍. അവര്‍ എന്നെ വിലക്കി. ഞാനും സൈനബയും തമ്മിലുള്ള ബന്ധം കാട്ടുകാര്‍ അംഗീകരിക്കില്ലെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പ്രേമത്തിന് വാലില്ലല്ലോ. ഞങ്ങള്‍ ഒളിച്ചുകളി പ്രേമം തുടര്‍ന്നു.

ഒടുവില്‍ സംഗതി പുറംലോകം അറിഞ്ഞു. അമറലും മുക്രയുമായി. പുറംജാതിയിലുള്ള ബന്ധം ഒരിക്കലും ആരും സ്വീകരിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ രായ്ക്കുരാമാനം ഒളിച്ചോടി. (സംശയിക്കണ്ട, എല്ലാ ഷെഡ്ഡിലും ശ്രദ്ധാപൂര്‍വ്വം പഠിച്ചിരുന്നതു കൊണ്ടു ‍പത്താം ഷെഡ്ഡായപ്പോഴേക്കും എനിക്ക് പ്രായപൂര്‍ത്തി വന്നിരുന്നു, അവള്‍ക്കും!)

അങ്ങനെ ഞങ്ങള്‍ മൃഗ്ലൂര്‍ (ജന്തുലൂരു - എന്ന് ഇപ്പൊ പറയുന്ന) കാട്ടണത്തിലെത്തി. ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു. ആദ്യം transporting company-യില്‍ ജോലി ചെയ്യുന്ന കുമാരന്‍ ചേട്ടനാണ് എനിക്ക് എല്ലാ സഹായവും തന്നത്. കുമാരന്‍ ചേട്ടനും എന്നെപ്പോലെ തന്നെ ഒരു കഴുത ഇനമായിരുന്നു. അതുകൊണ്ട് എന്നോട് പ്രത്യേക വാത്സല്യം കാണിച്ചിരുന്നു.

കുമാരേട്ടന്‍ ഒരു മിനിലോറി ഡ്രൈവര്‍ ആയാണ് ജോലി ചെയ്തിരുന്നത്. ഒരു പ്രത്യേകതരം ലോറി ആയിരുന്നു അത്. പച്ചക്കാട് വാതകം പുറന്തള്ളാത്ത പരിസ്ഥിതിയ്ക്കു ഹിതകരമായ ഒരു ചെറുവണ്ടി. കുമാരന്‍ ചേട്ടന്‍റെ തലയ്ക്കു മുകളില്‍ കെട്ടിത്തൂക്കിയ ഒരു കെട്ടു പുല്ലാണ് ഇന്ധനം. കുമാരന്‍ ചേട്ടന്‍ അതു ശാപ്പിടാന്‍ വേണ്ടി മുന്നോട്ടു നടക്കും, അപ്പോള്‍ ആ വണ്ടിയും കൂടെ നീങ്ങും. ആദ്യമായാണ്‌ ഇത്തരം ഒരു സാങ്കേതിക വിദ്യ ഞാന്‍ കണ്ടത്. ശരിക്കും അന്തം വിട്ടുപോയി.

തന്റെ സ്വാധീനം ഉപയോഗിച്ച് കുമാരന്‍ ചേട്ടന്‍ എനിക്ക് സഹായി ഡ്രൈവറുടെ പണി ഒപ്പിച്ചു തന്നു. മിനി ലോറിയുടെ പുറകില്‍ കൊളുത്തിയിട്ട ഒരു സേഫ്റ്റി ബെല്‍റ്റ് ഞാന്‍ ധരിച്ചിട്ടുണ്ട്.

ജൂനിയര്‍ ആയതു കൊണ്ടാണോ എന്തോ... ബാക്ക് എഞ്ചിന്‍ ഡ്രൈവര്‍ എന്ന പേരു മാത്രമേ ഉള്ളായിരുന്നു. എന്നോടാര്‍ക്കും വല്യ മതിപ്പൊന്നുമില്ലായിരുന്നു. ഭാരമുള്ള ബാഗുകള്‍ "ഇതൊന്നു പിടിച്ചേ", എന്ന് പറഞ്ഞ് പിടിപ്പിച്ചവര്‍ പിന്നെ യാത്രാവസാനം വരെ തിരിഞ്ഞു നോക്കില്ല. പിന്നെ വയറ്റിപ്പിഴപ്പല്ലേ? എന്നാലും വട്ടച്ചിലവിനൊള്ള കാശൊക്കെ കിട്ടി അങ്ങനെ തട്ടീം മുട്ടീം പോയി.


അങ്ങനെ വിരസമായ ദിനങ്ങള്‍. എന്നാലും സൈനബയുടെ സ്നേഹം - അതെനിക്ക് ആവോളം കിട്ടി. അതായിരുന്നു ജീവിക്കാനുള്ള ഏക പിടിവള്ളി.

ഒരു ദിവസം പതിവില്ലാതെ സൈനബ നമ്രമുഖിയായി എന്നോട് ഉരുമ്മി നിന്നു. പിന്നെ മെല്ലെ അവളുടെ മുഖം ഉയര്‍ത്തി നനുത്ത മൂക്ക് എന്‍റെ താടിയുടെ അടിയില്‍ തൊട്ടു. എന്നിട്ടു കണ്ണുകളിലേക്കു നോക്കി കുറച്ചു നേരം നിന്നു. എന്നിട്ടു സ്വരം താഴ്ത്തി പറഞ്ഞു, "ഷിജേട്ടന്‍ ഒരച്ഛനാകാന്‍ പോകുന്നു"...

ആഹ്ലാദം കൊണ്ടു ഞാന്‍ തുള്ളിച്ചാടി. സന്തോഷത്തിന്റെ ദിവസങ്ങള്‍.

ചെലവു കൂടിക്കൊണ്ടിരുന്നു. കുറച്ചു നല്ല വേറൊരു ജോലി വേണമെന്ന് തോന്നി. അതുകൊണ്ട് ഞാന്‍ ചാള്‍സ് പുലിയുടെ സ്ഥാപനത്തില്‍ ഒരു ഈവനിംഗ് കോഴ്സിനു ചേര്‍ന്നു.

ചാള്‍സ് പുലി ഒരു അസാമാന്യ പ്രതിഭയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു എലിപ്പത്തായം ഉണ്ട്. അതു തുറക്കാനും അടയ്ക്കാനും പഠിച്ചാല്‍ ജോലി കിട്ടാന്‍ എളുപ്പമാണത്രേ. അങ്ങനെ ഞാന്‍ ഒരു രണ്ടു മാസം കൊണ്ടു പത്തായം തുറക്കാനും അടയ്ക്കാനും പഠിച്ചു.പിന്നെ ജോലികള്‍ തിരക്കിയിറങ്ങി. പറഞ്ഞപോലെ അത്ര പെട്ടെന്നൊന്നും  ജോലി കിട്ടിയില്ല. കുറച്ചു കാലം കടന്നു പോയി.

സൈനബ ഇതിനിടെ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. എന്നെപ്പോലെ സുന്ദരനും ബുദ്ധിമാനും. സൈനബ ആ അരുമക്കുട്ടിയെ എരുമക്കുട്ടി എന്ന് കൊഞ്ചിച്ചു വിളിച്ചു. ഞങ്ങള്‍ അവനു സങ്കര്‍ എന്ന് പേരിട്ടു.

സങ്കര്‍ ഭാഗ്യമുള്ളവന്‍. അവന്‍ ജനിച്ചു രണ്ടു നാള്‍ കഴിഞ്ഞു എനിക്ക് Infanimal Systems എന്നൊരു സര്‍ക്കസ് കമ്പനിയില്‍ ജോലി കിട്ടി. അവിടെ എലിപ്പത്തായം തട്ടിക്കളിക്കുന്ന ഒരു പുലി ആയി അഭിനയിക്കുകയാണ് എന്‍റെ പണി. നല്ല ശമ്പളം. സൌകര്യങ്ങള്‍. ജീവിതം കൊഴുകൊഴുത്തു.

കമ്പനിയില്‍ എന്‍റെ സീനിയര്‍ ചൊക്കലിംഗം എന്ന ഒരു ആനയാണ്. സര്‍ക്കസില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് പുള്ളിയാണ്. കുറച്ച വേലത്തരങ്ങള്‍ കാണിച്ചിട്ടു,  എലിപ്പത്തായം എന്‍റെ നേരെ എറിഞ്ഞു തരും. ഞാന്‍ കടിച്ചെടുത്ത് തട്ടിക്കളിക്കും. എല്ലാ ദിവസവും ഇതു തന്നെ പണി.

പിന്നീടൊരിക്കല്‍ ഞാന്‍ ആ സത്യം മനസ്സിലാക്കി. ചൊക്കലിംഗം ശരിക്കും പ്രച്ഛന്നവേഷധാരിയായ ഒരു കുറുക്കന്‍ ആണെന്ന്.

ശരിക്കും ദേഷ്യം വന്നു, ഒരു കള്ളക്കുറുക്കന്റെ താളത്തിനൊത്തു തുള്ളണമല്ലോ.  ഇതിന്‍റെ എല്ലാം ഉത്തരവാദി ചാള്‍സ് പുലിയാണ്. സര്‍ക്കസ് കമ്പനിക്കു വേഷം മാറ്റി ആളിനെ സപ്ലൈ ചെയ്യലാണ് അവന്റെ പണി. ആടിനെ പട്ടിയാക്കുന്നവനാണ് ആ തെണ്ടി. സോറി, മറന്നു എന്നെ പുലിയാക്കി വിട്ടതും അവന്‍ തന്നല്ലേ!

ജീവിതം ഒക്കെ അങ്ങനെ പോകുന്നു. നേരത്തെ പറഞ്ഞപോലെ braying ആണ് ഇപ്പൊ മുഖ്യ വിനോദം. അതു ശരിക്കും തലയ്ക്കു പിടിച്ചിട്ടുണ്ട്. കമ്പനിയിലിരുന്നു ആരും കാണാതെ ഇപ്പൊ കുറച്ചു സമയം കൂവും. പിന്നെ ചിലര്‍ കൂവിയ സ്ഥലങ്ങള്‍ ഒളിച്ചു സന്ദര്‍ശിക്കും.

മറ്റു വിഷമങ്ങളൊന്നുമില്ല.  ഇപ്പൊ കാട്ടുകാര്‍ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. അതും പൊല്ലാപ്പായി. സങ്കരിനെ കഴുതയായിട്ടാണോ പോത്തായിട്ടാണോ വളര്‍ത്തേണ്ടുന്നതെന്നാണ് പ്രശ്നം...

ഇവര്‍ക്കൊക്കെ എന്തിന്റെ കേടാ? എന്‍റെ കാര്യം തന്നെ നോക്കൂ... എങ്ങനെ വളര്‍ന്നാലും അവന്‍ ചെലപ്പോ മരപ്പട്ടിയുടെ ജോലിയായിരിക്കും ചെയ്യുന്നത്... 

50 അഭിപ്രായങ്ങൾ:

 1. കഥ കൊള്ളാമല്ലോ കുട്ടാ....!

  മറുപടിഇല്ലാതാക്കൂ
 2. വഷളാ,
  ബാ അധികം ഇഷ്ടായീ.
  ഇനിയും ഒരുപാട് നല്ല രചനകള്‍ക്കായി കാക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. തക തകർപ്പൻ!
  ഈയിടെ വായിച്ചതിൽ എറ്റവും മികച്ച ഹാസ്യം!
  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാമല്ലോ,

  തലേൽ മുണ്ടിട്ട് കൂവുന്ന എല്ലാവരേം ഓർമ്മിച്ചതിൽ പ്രത്യേകം നന്ദി.
  പിന്നെ സങ്കർ കുട്ടന് നല്ല മിക്സ് ജീവിതം ആശംസിയ്ക്കുന്നു.
  ഇനീം എഴുതുമല്ലോ.
  വായിയ്ക്കാൻ ആളുണ്ടേ.....

  മറുപടിഇല്ലാതാക്കൂ
 5. ഹാസ്യരസം വഴിഞ്ഞൊഴുകുന്ന ഒരു നല്ല രചന , നല്ലൊരു വായനാനുഭവവും. നന്ദി .

  മറുപടിഇല്ലാതാക്കൂ
 6. 'വെറും ഒരു കഥ മാത്രം!'
  വെറും കഥയല്ല,
  നല്ലൊരു കഥ..
  രസിച്ചു.

  മറുപടിഇല്ലാതാക്കൂ
 7. ഓരോ പോസ്റ്റിലും വെറൈറ്റികൾ കാത്ത്‌ സൂക്ഷിക്കുന്നതിനു ഒരു പ്രത്യേക അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 8. ബ്രേ...ബ്രേ...ബ്രേ...!

  മറുപടിഇല്ലാതാക്കൂ
 9. സൈനബയെ എനിക്ക് ശരിക്കും ഇഷ്ട്ടായി ഓള്‍ടെ പടം കൂടി കണ്ടപ്പോ എനിക്ക് മൊഹബത്ത് പെരുത്ത് കൂടി, ഓളെ എജ്ജ് കെട്ടീലേ ഇനി ഇപ്പോ.. :(
  സൈനബേടെ അനിയത്തി ഇപ്പോ എവിടേയാ..??? ഓള് എന്താ ചെയ്യണേ..?? ചുമ്മാ ചോദിച്ചതാ ചുമ്മാ.. സത്യം..!!

  മറുപടിഇല്ലാതാക്കൂ
 10. നല്ല കഥ.
  മകനെ എരുമക്കുട്ടി എന്ന് വിളിക്കും എന്ന് പറഞ്ഞു, ബുദ്ധി അച്ച്ചന്റെതായിരിക്കും അല്ലെ ?!

  മറുപടിഇല്ലാതാക്കൂ
 11. ഹ ഹ… നല്ല കഥ . !! സൈനബഎരുമ ഒരു കൊച്ചു സുന്ദരി തന്നെ അവളെ നിനക്ക് കിട്ടിയതു നിന്‍റെ ഫാഗ്യം.! ഇനി അനിയത്തിഎരുമയെ അതാ കൂതറ അന്വേഷിക്കുന്നു. അവനും ഇതുവരെ ഒന്നും തരപ്പെട്ടിട്ടില്ല .!!

  മറുപടിഇല്ലാതാക്കൂ
 12. ഞാൻ ബൊലത്തി കാട്ടണത്തിൽ നിന്നും വേറൊരു കഴുത
  കൊറെ കാമം കരഞ്ഞുകളഞ്ഞു ,ഫലിക്കുന്നില്ല..അങ്ങുന്നേ
  ശിഷ്യപ്പെടണം...ദക്ഷിണ ഉന്തുട്ടാണ് വേണ്ടേന്ന് പറഞ്ഞോ...!

  കർമ്മങ്ങൾ നർമ്മത്താൽ മർമ്മത്തിൽ തട്ടി ..കേട്ടൊ ! !

  മറുപടിഇല്ലാതാക്കൂ
 13. ഹി.ഹി.തകര്‍ത്തൂ.ചിരിച്ചു ഒപ്പം ചിന്തിപ്പിച്ചു.:)

  മറുപടിഇല്ലാതാക്കൂ
 14. നല്ല കഥ.
  നല്ലൊരു വായനാനുഭവവും. നന്ദി .

  മറുപടിഇല്ലാതാക്കൂ
 15. തകര്‍പ്പന്‍ ഹാസ്യം...നല്ല ഇമാജിനേഷന്‍ ...കലക്കീട്ടോ ...

  മറുപടിഇല്ലാതാക്കൂ
 16. നല്ല കഥ.കലക്കീട്ടോ ...

  മറുപടിഇല്ലാതാക്കൂ
 17. ഹ ഹ..ശരിക്കും ചിരിപ്പിച്ചു
  നല്ല കഥ.. വ്യത്യസ്തമായ കഥ!
  നല്ല രസമായി വായിച്ചു

  മറുപടിഇല്ലാതാക്കൂ
 18. വഷളാ, ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി ബന്ധമുണ്ടോ? ഉണ്ടെന്നു തോന്നുന്നത് എന്റെ വിവരക്കേടാവും, അല്ലേ?

  മറുപടിഇല്ലാതാക്കൂ
 19. ഹ..ഹ..ഹ കലക്കി. തമാശയിലൂടെ കാര്യങ്ങള്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 20. സങ്കരിനെ കഴുതയായിട്ടാണോ പോത്തായിട്ടാണോ വളര്‍ത്തേണ്ടുന്നതെന്നാണ് പ്രശ്നം...

  നല്ല ഹാസ്യരസത്തോടെ ചീന്തിയെറിഞ്ഞു.
  എങ്ങിനെ വളര്‍ത്തണം എന്നത് മുഖ്യപ്രശ്നമാണ്.
  വായിച്ച് രസിക്കാനും ഒപ്പം ചിന്തിക്കാനും....
  ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 21. കഥ കൊള്ളാം ,വ്യത്യസ്തമായ കഥ

  മറുപടിഇല്ലാതാക്കൂ
 22. ഷിജുകുമാറിന്റെ കഥ ഇഷ്ട്ടമായി

  മറുപടിഇല്ലാതാക്കൂ
 23. ഈ braying കൊള്ളാലോ .ഇങ്ങനെയാ braying തുടങ്ങിയത് അല്ലേ.

  മറുപടിഇല്ലാതാക്കൂ
 24. അടിപൊളി കഥ ....ശരിക്കും രസിച്ചു ....ആള് പുലി തന്നെ കെട്ട :)

  മറുപടിഇല്ലാതാക്കൂ
 25. heheh ..elllam prashanam aaaanu alle

  aadu jeevitham pooole ayi pooyi
  kollaam hashymm

  മറുപടിഇല്ലാതാക്കൂ
 26. വളരെ രസകരമായിരിക്കുന്നു-പിന്നിലുള്ള braying കേട്ട് ഞാന്‍ അങ്ങോട്ടും,ഇങ്ങോട്ടും നോക്കി.

  മറുപടിഇല്ലാതാക്കൂ
 27. കൊള്ളാം കേട്ടോ ബ്രേ ...

  മറുപടിഇല്ലാതാക്കൂ
 28. ആക്ഷേപം..ഹാസ്യം...ചിന്ത..ചിരി...കലക്കി !!!

  മറുപടിഇല്ലാതാക്കൂ
 29. ക്ഷമിക്കണം..... സാധാരണ ഒരു കഥ.....
  ഹാസ്യവും വേണ്ടത്ര ഏശിയില്ല എന്ന് തോന്നി......
  കാര്യമായിട്ടൊന്നും കണ്ടില്ല. എങ്കിലും പുതിയ ആശയം അത് കൊള്ളാം.....

  മറുപടിഇല്ലാതാക്കൂ
 30. ഹോ ആത്മകഥ എഴുതാനും തുടങ്ങിയോ...

  മറുപടിഇല്ലാതാക്കൂ
 31. സത്യത്തില്‍ എന്താ പ്രശ്നം ഇവിടെ?

  മറുപടിഇല്ലാതാക്കൂ
 32. തമാശയായി വസ്തുതകള്‍ പറഞ്ഞിരിക്കുന്നു.നന്നായി......

  മറുപടിഇല്ലാതാക്കൂ
 33. ഹായ് , ഹായ് !!!!!! നല്ല രസം , പിന്നേ മാഷേ, ഇത് മനുഷ്യരെക്കുറിച്ചു വല്ലതും ആണോ? ഒരു സംശയം

  മറുപടിഇല്ലാതാക്കൂ
 34. നിയ്ക്ക് പെരുത്തങ്ക്ട് ഇഷ്ടായി...നല്ല രചനാ നൈപുണ്യംട്ടോ...നന്നായിരിക്ക്ണു...

  മറുപടിഇല്ലാതാക്കൂ
 35. @ കാഴ്ചകൾ
  @ റ്റോംസ് കോനുമഠം
  @ Echmukutty
  @ jayanEvoor
  @ ഉമേഷ്‌ പിലിക്കൊട്
  @ സിദ്ധീക്ക് തൊഴിയൂര്‍
  @ »¦ മുഖ്‌താര്‍ ¦ udarampoyil ¦«
  @ എറക്കാടൻ / Erakkadan
  @ ഉപാസന || Upasana
  @ അലി
  @ തെച്ചിക്കോടന്‍
  @ Rare Rose
  @ Naushu
  @ Vinayan
  @ lekshmi
  @ സിനു
  @ maithreyi
  @ Vayady
  @ പട്ടേപ്പാടം റാംജി
  @ Renjith
  @ ബോബന്‍
  @ ജീവി കരിവെള്ളൂര്‍
  @ Aadhila
  @ MyDreams
  @ ശ്രീ
  @ jyo
  @ ഒഴാക്കന്‍.
  @ nunachi sundari
  @ nikhimenon
  @ എ.ആർ രാഹുൽ
  @ സിബു നൂറനാട്
  @ jayarajmurukkumpuzha
  @ കെട്ടുങ്ങല്‍
  @ krishnakumar513

  വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

  @ കൂതറHashimܓ
  കൂതറേ, സൈനബയ്ക്ക് പെങ്ങന്മാരില്ലല്ലോ ഇഷ്ടാ. അവളുടെ ഒരു ചങ്ങാതിയുണ്ട് ഒരു കാണ്ടാമൃഗം നോക്കുന്നോ?

  @ഹംസ
  ഹംസാ, നിങ്ങളും കൂതറയുമായി അടിച്ചു തീര്‍ക്ക്

  @ബിലാത്തിപട്ടണം / BILATTHIPATTANAM.
  ദക്ഷിണയായി ഒരു ബിലാത്തി കാട്ടണത്തിലെ കുറച്ചു അരിഷ്ടം പോരട്ടെ.

  @മൂരാച്ചി
  ജീവിച്ചിരിക്കുന്നവരുമായി നല്ല ബന്ധമുണ്ട്. മൂരാച്ചി ആരാണെന്ന് ഞാന്‍ സ്വകാര്യമായി പറഞ്ഞു തരാം


  @SULFI
  സുള്‍ഫി, സത്യസന്ധമായ അഭിപ്രായത്തിനു നന്ദി.

  @Pd
  അയ്യോ, ആത്മകഥ അല്ല പീഡിയുടെ ജീവചരിത്രം ആണ്.

  @മുരളിക...
  കുറച്ചു കഴുതകളുടെ സംസ്ഥാനസമ്മേളനം

  @ശ്രീനാഥന്‍
  ഹേ അല്ല മുരളിക. ഇതൊക്കെ നമ്മളുടെ കഥയല്ലേ, മനുഷമ്മാര്‍ക്ക് എന്ത് കാര്യം?

  മറുപടിഇല്ലാതാക്കൂ
 36. വഷളന്‍ പറഞ്ഞു. "@Pd.. അയ്യോ, ആത്മകഥ അല്ല പീഡിയുടെ ജീവചരിത്രം ആണ്."

  ആണോ?! ഏയ്! പുളു ..ഞാനിത് വിശ്വസിക്കില്ല. പക്ഷേ എന്റെ മനസ്സ് പറയുന്നു ഇത് വിശ്വസിക്കാന്‍..എന്തരോ എന്തോ.... :)

  മറുപടിഇല്ലാതാക്കൂ
 37. വല്ലതും കിട്ടുവാന്‍ ബ്ലോഗിലലഞ്ഞപ്പോള്‍
  വലിയൊരു വഷളനെക്കണ്ടുകിട്ടി.
  വഷളത്തം കേള്‍ക്കുവാന്‍ കൂടെനടന്നപ്പോള്‍
  വിഷമങ്ങളൊരുവിധം മാറിക്കിട്ടി.

  പോരേ...ഇതില്‍പരം എന്തുവേണം ..?
  മറ്റൊരു വഷളന്‍ .

  മറുപടിഇല്ലാതാക്കൂ
 38. ഇത് ഒരു മലയാളിയുടെ ജീവിതത്തിന്റെ ബയോഡേറ്റ ആയി വായിച്ചിടുക്കാം.
  പതിയെ തുടങ്ങി അലസനായി ഇഴഞ്ഞ് കഷ്ടപ്പെട്ട് പ്രണയിച്ച് അതിന്റെ സാഹസികതയിൽ ഒളിച്ചോടി ഏതെങ്കിലും ലാവണത്തിൽ വ്യർത്ഥമാസങ്ങളും കഷ്ടരാത്രികളും തള്ളിനീക്കി.. അങ്ങനെയങ്ങനെ...
  ഒടുവിൽ ഹാ കഷ്ടം എന്നൊരു നെടുവീർപ്.

  ജീവിതമെന്ന മുഷിപ്പിനെ എത്ര സൂക്ഷിച്ചാണ് വഷളൻ ചിറികോടിയ ഒരു ചിരിയാക്കി മാറ്റിയത്. വളരെ കരുതലോടെ.

  ഒറ്റക്കാര്യം ചെയ്താൽ മതി.
  ഇതിലെ പേരുകളെല്ലാം മനുഷ്യന്റെ പേരുകളും ബ്രേയിംഗ് എന്നത് ബ്ലോഗ്ഗിങ് എന്നുമാക്കി മാറ്റിയാൽ നിരാശ ബാധിച്ച ശരാശരി മലയളിയുടെ വിഷാദവും സെന്റിമെന്റ്സും നിറഞ്ഞ ഒരു കഥയാകും അങ്ങനെയാക്കാഞ്ഞതിന് ഒരു സലാം.

  മറുപടിഇല്ലാതാക്കൂ
 39. ഒരു കള്ളക്കുറുക്കന്റെ താളത്തിനൊത്തു തുള്ളണമല്ലോ. ഇതിന്‍റെ എല്ലാം ഉത്തരവാദി ചാള്‍സ് പുലിയാണ്. സര്‍ക്കസ് കമ്പനിക്കു വേഷം മാറ്റി ആളിനെ സപ്ലൈ ചെയ്യലാണ് അവന്റെ പണി. ആടിനെ പട്ടിയാക്കുന്നവനാണ് ആ തെണ്ടി. സോറി, മറന്നു എന്നെ പുലിയാക്കി വിട്ടതും അവന്‍ തന്നല്ലേ!
  ------------------------------------
  നന്നായി. യാഥാര്‍ത്ഥ്യം. വേറിട്ട വീക്ഷണ ശൈലിയിലൂടെ തുറന്നടിച്ചതൊക്കെയും നിത്യ ജീവിതത്തില്‍ നാം കാണുന്ന കാഴ്ചകള്‍ ‍ തന്നെ. ഇതിനെ ഇതിനെ ഇതിനേക്കാള്‍ നന്നായി പറയാനാവില്ല. പറഞ്ഞു ഫലിപ്പിക്കാനും. വഷളന്റെ ശ്രമത്തെ അഭിനന്ദിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 40. കമന്റിയ എല്ലാര്‍ക്കും നന്ദി. വണക്കം.

  മറുപടിഇല്ലാതാക്കൂ