മേഘപ്പുരകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് രണ്ടുനാളായി
പുരപ്പുറത്തു തകൃതിയായ ചെണ്ടമേളം
താളം മുറുകിയും അയഞ്ഞും
മിന്നലിന്റെ അലങ്കാരപ്പണികള്‍
മദ്ധ്യേ കാതടപ്പിക്കുന്ന കതിനകള്‍
വാരിക്കോണുകളില്‍ കുംഭീതുണ്ഡങ്ങള്‍
തിടമ്പെടുത്ത കദളീപത്രങ്ങള്‍
തെങ്ങോലവെഞ്ചാമരങ്ങള്‍
മേല്‍പ്പുരത്തുമ്പില്‍ നീര്‍ത്തോരണങ്ങള്‍
മഴവില്ലിന്‍റെ കുടമാറ്റവിസ്മയം
നുരപ്പോളകളുടെ ജനസഞ്ചയം
പുറത്ത് മഴപ്പൂരം പൊടിപൊടിക്കുന്നു.
പക്ഷെ പൂരദൃശ്യങ്ങള്‍ വെടിഞ്ഞു
കരിമ്പടത്തിനുള്ളിലെ ഇരുട്ടില്‍ തപ്പി
ഇല്ലാസ്വപ്നങ്ങള്‍ക്ക് ഇലയിട്ടു
എന്നിലേക്ക് എന്നെ നേദിച്ച്
ഉറക്കം കാത്തിരിക്കാനാണ് എനിക്കിഷ്ടം
2010/03/22
അന്തര്‍മുഖത്വം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഉറക്കം കാത്തിരിക്കാനാണ് എനിക്കിഷ്ടം
മറുപടിഇല്ലാതാക്കൂഎനിക്കും...
വാരിക്കോണുകളില്‍ കുംഭീതുണ്ഡങ്ങള്‍?????????
മറുപടിഇല്ലാതാക്കൂഅതെന്നതാ സംഭവം
റ്റോംസ്,
മറുപടിഇല്ലാതാക്കൂവായനക്ക് നന്ദി. ഞാനും ഉറങ്ങാന്‍ പോകട്ടെ
രാധിക,
കുംഭി = ആന... തുണ്ഡം = തുമ്പിക്കൈ (വക്രതുണ്ഡം മഹാകായം സൂര്യ കോടി സമപ്രഭം - എന്ന് കേട്ട് കാണുമല്ലോ)
തുമ്പിക്കൈ വണ്ണത്തില്‍ വെള്ളം വീട്ടിന്റെ മൂലയ്ക്കുള്ള പാത്തികളില്‍ നിന്നും വീഴുന്നു എന്നാണ് ഉദ്ദേശിച്ചത് . കടന്ന കൈയ്യായിപ്പോയെന്നു തോന്നുന്നു.
അങ്ങനെയാണെങ്കില്‍ അന്തര്‍മുഖത്വം തന്നെ എനിക്കുമിഷ്ടം.മഴപ്പൂരത്തിനു നടുവില്‍ തണുപ്പിനോട് കൂട്ട് കൂടി ചുരുണ്ടു കൂടിയുറങ്ങുന്നതല്ലേ ഏറ്റവും വലിയ സുഖം.:)
മറുപടിഇല്ലാതാക്കൂമഴവില്ലിന്റെ കുടമാറ്റവിസ്മയം
മറുപടിഇല്ലാതാക്കൂനുരപ്പോളകളുടെ ജനസഞ്ചയം
പുറത്ത് മഴപ്പൂരം പൊടിപൊടിക്കുന്നു.
nalla mazha...
വാക്കുകള്‍ കൊണ്ട് ഒരു പെരുമഴ പെയ്യിച്ചിട്ട് ഒന്നുമറിയാത്തപോലെ ചുരുണ്ടുകൂടി കിടക്കുന്ന ഈ വഷളത്തരം മൂരാച്ചിക്കിഷ്ടായി......
മറുപടിഇല്ലാതാക്കൂമഴ പെയ്യുമ്പോള്‍ ഉയരുന്ന പുതുമണ്ണിന്റെ ഗന്ധം എന്റെ സിരകളില്‍ നിറയ്‌ക്കുവാനാണ് എനിക്കിഷ്ടം.
മറുപടിഇല്ലാതാക്കൂഎന്തിനാ വഷളാ മനുഷ്യനെ ഇങ്ങിനെ ഓരോന്ന് പറഞ്ഞ് മോഹിപ്പിക്കണേ?
നന്നായിരിക്കുന്നു, അന്തര്‍മുഖത്വത്തിലൂടെ താങ്കളൊരു ബഹുമുഖ പ്രതിഭയാണെന്നു തെളിയിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഎനിക്കെന്തോ മീരാ ബായിയുടെ മഴക്കാലത്തെ കുറിച്ചുള്ള കവിതയിലെ ചില വരികള്‍ ഓര്‍മ്മ വരണു {ഉത്പ്രേക്ഷ അല്ല കേട്ടോ ബട്ട് വെക്കേഷന്‍ ഈസ് ഡ്യൂ)
:)
മറുപടിഇല്ലാതാക്കൂവേറൊരു അന്തര്‍മുഖി.
Rare Rose
മറുപടിഇല്ലാതാക്കൂവാസ്തവം! ശരിക്കും നാട്ടിലെ മഴകള്‍ miss ചെയ്യാറുണ്ട്.
Ranjith chemmad
രഞ്ജിത്ത്, കവിത വായിച്ചതിനും പ്രചോദനത്തിനും നന്ദി.
മൂരാച്ചി
ഹോ, മൂരാച്ചിയ്ക്ക് ഇഷ്ടപ്പെട്ടു? എനിക്ക് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് കിട്ടിയതുപോലെ സന്തോഷം...
Vayady
വായാടീ, പൂരണത്തിന് നന്ദി...
"ശാരികപ്പൈതലേ ചാരുശീലേ വരുകാരോമലേ കഥാശേഷവും ചൊല്‍ക നീ"...
Pd "നന്നായിരിക്കുന്നു, അന്തര്‍മുഖത്വത്തിലൂടെ താങ്കളൊരു ബഹുമുഖ പ്രതിഭയാണെന്നു തെളിയിച്ചിരിക്കുന്നു"
Pd, ഉദ്ദേശിച്ചത്? 'ബഹുമുഖ' മെന്നുവച്ചാല്‍ രാവണന്റെ ആരായിട്ടു വരും?
ഏകതാര
തല്ക്കാലം അന്തര്‍മുഖത്വം വെടിഞ്ഞു ഒരു കമന്റിടാന്‍ തോന്നിയതിനു നന്ദി. വായനയ്ക്കും...
മഹാപ്രതിഭകളൊക്കെ അന്തര്‍മുഖരാണെന്ന് സാരം,നമ്മുടെ പല
മറുപടിഇല്ലാതാക്കൂബ്ലോഗ് വീരന്മാരും അന്തര്‍മുഖരാ...അതുകൊണ്ട്തന്നെ
മഹാപ്രതിഭകളുമാണവര്‍..!
സത്യം പറഞ്ഞാല്‍ ,വഷളന്‍റെ തര്‍ജമ പിറന്നതില്‍ പിന്നെയാ
കവിതാസാരം ഇങ്ങട്ട് മനസ്സിലേക്ക് ഇറങ്ങിയത്..അതോണ്ടാ
തേങ്ങയുമായി വരാഞ്ഞേ..
രാവണന്‍ ആണല്ലോ 'ശിവ താണ്ഡവ സ്തോത്രം' എഴുതിയത് അപ്പോള്‍ ഒരു രാവണ റിലേഷന്ഷിപ്പ് മോശമല്ല എന്നാ എന്റ്റെ അഭിപ്രായം വഷളാ
മറുപടിഇല്ലാതാക്കൂഒരു നുറുങ്ങ്
മറുപടിഇല്ലാതാക്കൂകാത്തിരുന്നാലും ഒത്തൊരു തേങ്ങ ഉടച്ചല്ലോ, അതു മതി...
Pd
അമ്പമ്പട രാഭണാ...
സ്പീക്കര്‍ ഓണാക്കീട്ട് ഈ ലിങ്കില്‍ ഒന്നു ക്ലീക്കി രാഭണ കാവ്യം കേള്‍ക്കൂ, ഒരു മിനിട്ട് താമസം സ്വാഭാവികം
മറുപടിഇല്ലാതാക്കൂതാങ്കളൊരു ബഹുമുഖ പ്രതിഭ തന്നെയാണല്ലോ...
മറുപടിഇല്ലാതാക്കൂPd
മറുപടിഇല്ലാതാക്കൂനല്ല ഒരു കാവ്യം. പ്രാസവും കാവ്യത്തിന്റെ ഗാംഭീര്യവും ഇഷ്ടമായി. ഏറെ ശ്രദ്ധിച്ചു കേട്ടെങ്കിലും കുറെ ഭാഗങ്ങള്‍ മനസ്സിലായില്ല.
ബിലാത്തിപട്ടണം / Bilatthipattanam
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
Get the pdf file from here Vazhalan
മറുപടിഇല്ലാതാക്കൂ