2010/03/20

ഇന്നത്തെ ചിന്താവിഷയം

വെറുതെ കിടക്കട്ടെ ഒരു കണക്കുപ്രശ്നം

ആദ്യം രണ്ടു നിര്‍വചനങ്ങള്‍

1. ഒരു സംഖ്യയുടെ കേവലമൂല്യം (absolute value) അധികം(+), ന്യൂനം(-)  ചിഹ്നങ്ങള്‍ കളഞ്ഞുള്ള സംഖ്യാമൂല്യം ആണ്. അതായത് if x >= 0 abs (x) = x else abs(x) = -x
ഉദാഹരണം: abs (3) = abs (-3) = 3
2. ഉത്തമസംഖ്യ (maximum) : രണ്ടു സംഖ്യകളില്‍ മൂല്യം(numerical value)  കൂടിയത്.  അതായത് if x > y max (x, y) = x else max(x, y) = y

ഉദാഹരണം: max (3, -5) = 3
ഇനി ചോദ്യമിതാ...


ക. abs നെ max-ന്‍റെ ഒരു function ആയി എഴുതുക
ഖ. max നെ abs-ന്‍റെ ഒരു function ആയി എഴുതുക


ഉത്തരങ്ങള്‍ കമന്റുകളായി ഇങ്ങോട്ടു പോരട്ടെ!

10 അഭിപ്രായങ്ങൾ:

 1. ഉത്തരം : ആനമുട്ട,
  ഒന്നു പോഡോ, 3rd sem ലെ maths supply ഇപ്പളും കെടക്കാ അപ്പളാ അവന്റെ max ഉം function ഉം..

  മറുപടിഇല്ലാതാക്കൂ
 2. abs(x) = max(x,-x)

  max(x,y) = [{abs(x-y)} + (x-y) + 2*y ]/2

  മറുപടിഇല്ലാതാക്കൂ
 3. ഹാഷിം, അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നു. പരാധീനത മനസ്സിലായി! അടുത്ത പരീക്ഷയ്ക്ക് ആശംസകള്‍!
   
  കാല്‍വിന്‍, ഉത്തരം എനിക്ക് മനസ്സിലായില്ല. abs(a,b)?
   
  Anoop, ശരിയുത്തരം!
  abs എഴുതാന്‍ എളുപ്പമാണ്... max ഇത്ര പെട്ടെന്ന് വരുമെന്നു വിചാരിച്ചില്ല!!! കമന്റുകള്‍ പ്രതീക്ഷിച്ചത് ചീറ്റിപ്പോയി.
   
  വിശദീകരണം:
  abs (x) = max (x, -x).
  if x is negative,  -x will be positive and vice versa. So max(x, -x) will get you the positive value (higher of the two) which is equal to the absolute value.
   
  max
  Anoop പറഞ്ഞ ശരിയുത്തരം max(x,y) = [{abs(x-y)} + (x-y) + 2*y ]/2
  സിംപ്ലിഫൈ  ചെയ്തു ഇങ്ങനെ എഴുതാം max (x, y) = ½ [abs(x − y) + x + y]
  if x >= y
             abs (x-y) = x - y
             ½ [abs(x − y) + x + y] =  ½ (x - y + x + y)  = x
  else

             abs (x-y) = y - x
             ½ [abs(x − y) + x + y] =  ½ (y - x + x + y)  = y

   

  മറുപടിഇല്ലാതാക്കൂ
 4. abs(x) = max(x,-x)
  ഇത് തന്നെയാണ്‍ മനുഷ്യാ ഞാനിങ്ങനെ എഴുതിയെ

  abs(a,b) = max(a,b) { a=-b

  മാക്സ് ഒഫ് എ ആന്‍ഡ് ബി ഓന്ലി വെന്‍ എ = -ബി.

  മറുപടിഇല്ലാതാക്കൂ
 5. നന്ദി.
  അത് സിംപ്ളിഫൈ ചെയ്യേണ്ടതായിരുന്നു ... വിട്ടു പോയി ...
  Eindhoven-ഇല്‍ നിന്നും പോയിട്ട് കുറെ നാളായോ? ഞാന്‍ 2008 മുതല്‍ ഡെല്‍ഫ്ടിലുണ്ട്.


  കാല്‍വിന്‍,

  abs() ഫങ്ങ്ഷന് ഒരു ആര്‍ഗ്യുമെന്റ് അല്ലെ പാടുള്ളൂ ?

  മറുപടിഇല്ലാതാക്കൂ
 6. ഒരു ഫന്ക്ഷണല് ആര്ഗ്യുമെന്റിനും ഞാനില്ലെ.

  മറുപടിഇല്ലാതാക്കൂ
 7. കിട്ടി.....ഉത്തരം കിട്ടി!!

  abs(x) = max(x,-x)
  max(x,y) = [{abs(x-y)} + (x-y) + 2*y ]/2

  ഇതല്ലേ വഷളാ?
  "ചിലര്‍ക്കൊക്കെ" ഒരു വിചാരമുണ്ടായിരുന്നു, എനിക്കിതിന്റെ ഉത്തരം കിട്ടില്ലെന്ന്.

  മറുപടിഇല്ലാതാക്കൂ
 8. cALviN::കാല്‍‌വിന്‍
  ഉദ്ദേശിച്ചത് പിടികിട്ടി. പക്ഷെ abs-ന് രണ്ടു ആര്‍ഗ്യുമെന്റ്സ്പാടില്ലല്ലോ.

  Anoop
  Eindhoven-ല്‍ 1996 ലായിരുന്നു. ഞാന്‍ Grundig Numeric GmbH-ല്‍ (Hannover) ആയിരുന്നു. പിന്നെ കുറച്ചു നാളത്തെയ്ക്കു PhillipsEindhoven-ല്‍ പണി ചെയ്തു. Philips-ഉം Grundig-ഉം തമ്മില്‍ എന്തോtie-upഉണ്ടായിരുന്നു. ഡെല്‍ഫ്ടില്‍ എന്തു ചെയ്യുന്നു?

  Pd "ഒരു ഫന്ക്ഷണല് ആര്ഗ്യുമെന്റിനും ഞാനില്ലെ"
  ഞാനും ഇല്ല. നിര്‍ത്തി.

  Vayady
  വളരെ ശരിയുത്തരം. കൊള്ളാം!

  മറുപടിഇല്ലാതാക്കൂ
 9. abs(x) = max(x,-x)
  max(x,y) = [{abs(x-y)} + (x-y) + 2*y ]/2


  ഉത്തരം കിട്ടിപ്പോയി.....
  ഇത് തന്നെയാണ് ശരിയുത്തരം..
  ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ്, ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്...
  പ്ലസ്‌ ടു maths രണ്ടു പ്രവശ്യമെഴുതി SAY -ല്‍ പസ്സായതാ മോനേ...
  ഇനി തോല്‍പ്പിക്കാനാവില്ല വഷളാ.... ആവില്ല..

  മറുപടിഇല്ലാതാക്കൂ