2010/06/07

കേസ് സ്റ്റഡി


സമയം രാവിലെ 9 മണി.

തലേന്നത്തെ മീന്‍പിടിത്തം കഴിഞ്ഞു രണ്ടെണ്ണം വീശി അന്തോണിച്ചന്‍ കടപ്പൊറത്തു "വഞ്ചിഭൂപതിയായി" പടര്‍ന്നുറങ്ങുകയായിരുന്നു. കള്ളുകുപ്പി അതിന്‍റെ അവസാന തുള്ളിയും കൊടുത്തു ദൌത്യം കഴിഞ്ഞ  കറിവേപ്പിലയായി പൂഴിമണ്ണില്‍ കിടന്നു.

കള്ളിന്റെ ഉളുമ്പുമണം പേറുന്ന ഒരു ജൈവമണ്ഡലം തന്നെയായിരുന്നു അന്തോണിശരീരം. ഉറുമ്പ്, ഈച്ച, പാറ്റ തുടങ്ങിയ ഷഡ്പദങ്ങള്‍ അഞ്ചാറു മണിക്കൂറായി കൂടു കെട്ടി അല്ലലില്ലാതെ സഹജീവനം ചെയ്യുകയായിരുന്നു ആ ബോഡിയില്‍...

"Excuse me sir, may I have two minutes of your time, please", എന്ന് കേട്ടാണ് ആ അനന്തശായി ഞെട്ടി ഉണര്‍ന്നത്...

ആ അധിനിവേശി അന്തോണിശരീരത്തിന്റെ ecosystem തകര്‍ത്തു.... പാറ്റകളും ഈച്ചകളും പരക്കം പാഞ്ഞു. എറുമ്പുകള്‍ അത്ര പേടിച്ചില്ല. അധിനിവേശിയോടു  സഹനസമരം നടത്തി പിടിച്ചു നിന്നു...

"എന്താടാ ചെക്കാ?, നിന്നെ ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..."

കണ്ഠകൌപീനവും കാല്‍ശരായിയും കെട്ടിയ ഒരു ചുള്ളന്‍ പയ്യന്‍. യവന്‍ ഏതോ കള്ളിന്റെ സാമ്പിള്‍ വില്‍പ്പനക്കാരനാണെന്നു അന്തോണി വിചാരിച്ചു, ഒന്നു സന്തോഷിച്ചു.



"Sir, ഞാന്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റീല്‍ സെന്റര്‍ ഫോര്‍ മാനേജ്‌മന്റ്‌ സ്റ്റഡീസില്‍ പഠിക്കുവാ. എനിക്കൊരു പ്രൊജക്റ്റ്‌ വര്‍ക്ക് ചെയ്യണം. ഒന്നു സഹായിക്കാമോ?"

"എന്തോന്നാഡാ?"  അന്തോണിച്ചന് ഒരു കുന്തോം മനസ്സിലായില്ല. 

"ഞാന്‍ മീന്‍പിടിത്തത്തിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കും. മറുപടി തരാമോ?"

"ഓ, അയിനെന്തുവാ... നീ ചോയിക്ക്‌.. ചാളേം അയിലേം  പിടിക്കുന്നതു അറിഞ്ഞേച്ചു നിയും കടലീപ്പോവ്വാ?"

"ചേട്ടന് ഒരു ദിവസം എത്ര പൈസ കൈയ്യീ കിട്ടും?"

"ഹും.. അതുശരി, മോനെയ്...  നീ കടം ചോയിക്കാന്‍ വന്നേക്കുവാന്നോ?"

"എനിക്ക് കുറച്ച് data വേണം, അതിനാ"

"എന്തോന്ന്? ആ നീ ചോയിച്ചതല്ലേ, കുടിയും വലിയും കഴിഞ്ഞേച്ചു ഒരമ്പതു രൂപ കാണും. അരീം മൊളകും വാങ്ങാന്‍ തെകയത്തില്ല"

"ശരി ചേട്ടന്‍ ഒരു ബാങ്ക് ലോണ്‍ എടുത്താല്‍ ഒരു വള്ളം കൂടി വാങ്ങാം. ദിവസം ഇരുപത്തഞ്ചു രൂപ വച്ചു മാസം ഒരു 750 രൂപ തിരിച്ചടയ്ക്കാം "

"Assuming 10% interest rate and 15% ROI..." ചുള്ളന്‍ മനക്കണക്കു കൂട്ടി...

"ചേട്ടനു ഒരാളെ ശമ്പളത്തിനു നിര്‍ത്തി 10 മാസം കൊണ്ടു വായ്പ അടച്ചു പുതിയ വള്ളം സ്വന്തമാക്കാം"

"എന്തിനു?"

"അങ്ങനെ അങ്ങനെ, ഒരു ബോട്ടു  വാങ്ങാം. ഞാന്‍ ഒരു business development plan തയ്യാറാക്കി തരാം"

"എന്തുവാ? എന്നിട്ടു?"

"പല ബോട്ടുകള്‍ വാങ്ങാം... പിന്നെ ചേട്ടന്‍ ഒരു ബോട്ടു മുതലാളിയാകും"

"എന്നിട്ടു?" അന്തോണിച്ചനു ഒന്നും മനസ്സിലായില്ലെങ്കിലും രസം പിടിച്ചു.

"ഒരു ഫിഷിംഗ് കമ്പനി തുടങ്ങാം."

"പിന്നെ?"

"അതിന്‍റെ ഓഹരികള്‍ വില്‍ക്കാം. ആളുകള്‍ നമുക്കു വേണ്ടി പൈസ മുടക്കും. അവര്‍ ഓഹരികള്‍ വാങ്ങി കിട്ടുന്ന പണം നമുക്കു diversify ചെയത് പുതിയ ബിസിനസുകള്‍ തുടങ്ങാം"

"എന്തോന്നാടെ നീ ഈപ്പറേന്നെ?, എന്തേലും ആവട്ടെ... പിന്നെ"

"ചേട്ടനു ജോലിയില്‍ നിന്നും വെക്കേഷന്‍ എടുക്കാം... എന്നിട്ടു ടൂര്‍ പോകാം. ജീവിതം enjoy ചെയ്യാം"

"എവിടെ?"

"ബീച്ചില്‍ പോയി കാറ്റു കൊള്ളാം... കിടക്കാം..."

"എന്‍റെ തള്ളെ, അതല്ലേടാ ഞാന്‍ ഇപ്പൊ ചെയ്യുന്നെ? അയിനിത്തറേം  പാടുപെടണോ?"

അന്തോണി പിന്നേം മലര്‍ന്നു. ഉറുമ്പും, ഈച്ചയും, പാറ്റയും കുടികിടപ്പു തുടര്‍ന്നു...

42 അഭിപ്രായങ്ങൾ:

  1. തീരെ വഷളത്തമില്ല. അടിപൊളി..

    മറുപടിഇല്ലാതാക്കൂ
  2. ♪♫ ഫ്രീയാവിട്… ഫ്രീയാവിട്..ഫ്രിയാവിട് മാമാ…

    വാഴ്കയ്ക്ക് ഇല്ല ഗ്യാരണ്ടി…♪♫

    മൂപ്പര് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ബീച്ചില്‍ മലര്‍ന്ന് കിടക്കുമ്പോള്‍ കുറെ ബുദ്ദിമുട്ടിയിട്ട് അവിടതന്നെ വന്നു കിടക്കാന്‍ പറയുന്നോ.. ഹല്ല പിന്നെ.

    മറുപടിഇല്ലാതാക്കൂ
  3. ഉറുമ്പ്, ഈച്ച, പാറ്റ തുടങ്ങിയ ഷഡ്പദങ്ങള്‍ അഞ്ചാറു മണിക്കൂറായി കൂടു കെട്ടി അല്ലലില്ലാതെ സഹജീവനം ചെയ്യുകയായിരുന്നു ആ ബോഡിയില്‍...

    ഹ..ഹ..ഹ...അതാണ്‌..!!

    മറുപടിഇല്ലാതാക്കൂ
  4. ത്രെഡ് പഴയ കള്ളുകുടിയന്‍ മത്തായിയുടേം പള്ളീലച്ചന്റേം തന്നെയെങ്കിലും
    വഷളേട്ടാ..പുതിയ അവതരണം ഗംഭീരം !
    നല്ല ശൈലി,ഒഴുക്കുള്ള പ്രയോഗങ്ങള്‍...!!

    മറുപടിഇല്ലാതാക്കൂ
  5. ഹി...ഹി അതെ അവതരണം നന്നായി ..... പഴയ ഒരു അമര്‍ ചിത്രകഥ കേട്ടിട്ടുണ്ട് ഇങ്ങനെ

    മറുപടിഇല്ലാതാക്കൂ
  6. കണ്ഠകൌപീനം കെട്ടി ഫൂതകണ്ണാടിയും വയ്ച്ച് മനുഷ്യനെ ചിരിപ്പിക്കാനായി ഇറങ്ങിക്കോളും ചിലര്

    മറുപടിഇല്ലാതാക്കൂ
  7. ന്റ്റമ്മോ പടം വരയ്ക്കാനും തുടങ്ങിയോ... സത്യം പറയൂ ഇത് കുട്ടിയെ കൊണ്ട് വരപ്പിച്ചിട്ട് അടിയില് പേരെഴുതി ചേറ്ത്തതല്ലെ..?

    മറുപടിഇല്ലാതാക്കൂ
  8. പീ ഡി പറഞ്ഞു : ന്റ്റമ്മോ പടം വരയ്ക്കാനും തുടങ്ങിയോ... സത്യം പറയൂ ഇത് കുട്ടിയെ കൊണ്ട് വരപ്പിച്ചിട്ട് അടിയില് പേരെഴുതി ചേറ്ത്തതല്ലെ..?

    ഹ ഹ ഹ .. തന്നെ തന്നെ, എനിക്കും തോന്നാതിരുന്നില്ല. വഷളനും, പടം വരയുമായി എന്ത് ബന്ധം?

    മറുപടിഇല്ലാതാക്കൂ
  9. ഹ ഹ..അന്തോണിച്ചേട്ടന്റെ വര്‍ത്താനം കേട്ട് ചിരിച്ചു പോയി...
    അപ്പൊ..പടം വരക്കാനും അറിയാലെ..കൊള്ളാം!

    മറുപടിഇല്ലാതാക്കൂ
  10. കള്ളുകുപ്പി അതിന്‍റെ അവസാന തുള്ളിയും കൊടുത്തു ദൌത്യം കഴിഞ്ഞ കറിവേപ്പിലയായി പൂഴിമണ്ണില്‍ കിടന്നു.

    എന്താ വര്‍ണ്ണന, ജീവിതാനുഭവമാണോ?

    മറുപടിഇല്ലാതാക്കൂ
  11. ഓ! ഇത് എന്തോന്ന് പടം? ആ വൃത്തിക്കെട്ട പടം വഷളന്‍ വരച്ചതു തന്നെയാണ്‌..എനിക്കൊരു സംശയവുമില്ല.

    മറുപടിഇല്ലാതാക്കൂ
  12. ഭാവന കൊള്ളാം..(സിനിമ നടി ഭാവനയല്ലാട്ടോ) നന്നായിട്ടുണ്ട്. അന്തോണിച്ചന്‍ കലക്കി.

    മറുപടിഇല്ലാതാക്കൂ
  13. നല്ല അവതരണം. നല്ല ചില വാചകങ്ങളും. കഥ മുന്‍പ് കേട്ടിട്ടുണ്ട്. ഈയടുത് ഇംഗ്ലീഷില്‍ ഒരു മെയില്‍ ആയി ലഭിച്ചിരുന്നു. എന്തായാലും വളരെ രസിച്ചു...എക്കൊസിസ്റ്റം കലക്കി.

    മറുപടിഇല്ലാതാക്കൂ
  14. വായിക്കാൻ രസമുള്ള പോസ്റ്റ്. പണ്ട് മലൽ‌പ്പൊടിക്കാരൻ സ്വപ്നം കണ്ടതു പോലെ,,, ഒരു സ്വപ്നം പറഞ്ഞാലും അന്തോണിക്ക് മനസ്സിലാവില്ല,, എന്താ ചെയ്യാ,,

    മറുപടിഇല്ലാതാക്കൂ
  15. രസകരമായി എഴുതി. മുൻപ് കേട്ടിട്ടുള്ളതാ.

    (ഈ ക്ഥ നുമ്മക്ക് ഇംഗ്ലീഷിൽ മെയിലായി വന്നിട്ടുള്ളതാണല്ലോ ചേട്ടാ!)

    മറുപടിഇല്ലാതാക്കൂ
  16. അന്തോണിച്ചന്‍ കലക്കി

    മറുപടിഇല്ലാതാക്കൂ
  17. അന്തോണിച്ചൻ കലക്കി... ജീവിതം ആസ്വദിക്കുവാണേൽ ഇങ്ങനെ വേണം.ശരിക്കും എക്കോ ഫ്രണ്ട്ലി!

    മറുപടിഇല്ലാതാക്കൂ
  18. തമാശയിലൂടെ വലിയൊരു സന്ദേശം. താങ്ക്‌സ്, വഷള്‍...

    ഇതു വായിച്ചപ്പോള്‍ Henry David Thoreau പറഞ്ഞ ഒരു വാചകം ഓര്‍മ്മയില്‍ വരുന്നു. പരിഭാഷപ്പെടുത്തിയാല്‍ ഭംഗി നഷ്ടപ്പെടുമെന്നുറപ്പുള്ളതിനാല്‍ ഇംഗ്ലീഷില്‍ തന്നെ എഴുതുന്നു, ക്ഷമിക്കുക.

    "That man is the richest whose pleasures are the cheapest."

    മറുപടിഇല്ലാതാക്കൂ
  19. എല്ലാം വെറുതെ കാണിക്കുന്ന കോപ്രായങ്ങള്‍ അല്ലെ?
    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  20. എന്തരണ്ണാ, ഇത്ര വല്ല്യ ഫിലാസഫികളെല്ലാമറിഞ്ഞിട്ടാ അമേരിക്കയിക്കെടന്ന് മെടക്കണതു, ഇങ്ങോട്ടു പോരെ, ഇവടെ ഒള്ള് കഞ്ഞി കുടിച്ചു കഴിഞ്ഞാ പോരേ?

    മറുപടിഇല്ലാതാക്കൂ
  21. കണ്ഠകൌപീനവും കാല്‍ശരായിയും കെട്ടിയ പയ്യന്മാരുടെ കുഴപ്പമാ ഇത് .
    കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പിന്നേം അവിടത്തന്നെ വന്ന് കെടക്കാന്‍ :)

    മറുപടിഇല്ലാതാക്കൂ
  22. കേട്ട് പഴകിയ കഥയാ (ഇതിന്റെ മറ്റൊരു വെര്‍ഷന്‍) .
    എങ്കിലും കൊള്ളാം പുതിയ രീതി.
    പോരട്ടെ പുതിയ വഷളത്തരങ്ങള്‍ ഇനിയും.

    മറുപടിഇല്ലാതാക്കൂ
  23. *** കെട്ടുങ്ങല്‍,
    “തീരെ വഷളത്തമില്ല. അടിപൊളി..”
       കെട്ടുങ്ങല്‍,
    വരവിനും അഭിപ്രായത്തിനും നന്ദി 

    ___________________
    *** Naushu,
    “കൊള്ളാം...”
       Naushu, വരവിനും അഭിപ്രായത്തിനും
    നന്ദി 

    ___________________
    *** തെച്ചിക്കോടന്‍,
    “അന്തോണി ബുദ്ധിമാന്‍!”
       തെച്ചിക്കോടന്‍, വരവിനും
    അഭിപ്രായത്തിനും നന്ദി 

    ___________________
    *** ഹംസ,
    “♪♫ ഫ്രീയാവിട്… ഫ്രീയാവിട്..ഫ്രിയാവിട് മാമാ…വാഴ്കയ്ക്ക് ഇല്ല
    ഗ്യാരണ്ടി…♪♫ മൂപ്പര് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ബീച്ചില്‍ മലര്‍ന്ന്
    കിടക്കുമ്പോള്‍ കുറെ ബുദ്ദിമുട്ടിയിട്ട് അവിടതന്നെ വന്നു കിടക്കാന്‍
    പറയുന്നോ.. ഹല്ല പിന്നെ.”

       ഹംസ, അത് കലക്കി...ഫ്രീയാവിടു മോനെ ഫ്രീയാവിടു...
    ___________________
    *** വരയും
    വരിയും : സിബു നൂറനാട്
    , “ഉറുമ്പ്, ഈച്ച, പാറ്റ തുടങ്ങിയ
    ഷഡ്പദങ്ങള്‍ അഞ്ചാറു മണിക്കൂറായി കൂടു കെട്ടി അല്ലലില്ലാതെ സഹജീവനം
    ചെയ്യുകയായിരുന്നു ആ ബോഡിയില്‍...ഹ..ഹ..ഹ...അതാണ്‌..!!”

       വരയും
    വരിയും : സിബു നൂറനാട്
    , വരവിനും അഭിപ്രായത്തിനും നന്ദി 

    ___________________
    ***
    നൗഷാദ്
    അകമ്പാടം
    , “ത്രെഡ് പഴയ കള്ളുകുടിയന്‍ മത്തായിയുടേം പള്ളീലച്ചന്റേം
    തന്നെയെങ്കിലുംവഷളേട്ടാ..പുതിയ അവതരണം ഗംഭീരം !നല്ല ശൈലി,ഒഴുക്കുള്ള
    പ്രയോഗങ്ങള്‍...!!”

    *** എറക്കാടൻ

    / Erakkadan
    , “ഹി...ഹി അതെ അവതരണം നന്നായി ..... പഴയ ഒരു അമര്‍
    ചിത്രകഥ കേട്ടിട്ടുണ്ട് ഇങ്ങനെ”

    *** jayanEvoor,
    “രസകരമായി എഴുതി. മുൻപ് കേട്ടിട്ടുള്ളതാ.(ഈ ക്ഥ നുമ്മക്ക് ഇംഗ്ലീഷിൽ
    മെയിലായി വന്നിട്ടുള്ളതാണല്ലോ ചേട്ടാ!)”

    ***
    വിനയന്‍,
    “നല്ല അവതരണം. നല്ല ചില വാചകങ്ങളും. കഥ മുന്‍പ് കേട്ടിട്ടുണ്ട്. ഈയടുത്
    ഇംഗ്ലീഷില്‍ ഒരു മെയില്‍ ആയി ലഭിച്ചിരുന്നു. എന്തായാലും വളരെ
    രസിച്ചു...എക്കൊസിസ്റ്റം കലക്കി.”

    *** SULFI,
    “കേട്ട് പഴകിയ കഥയാ (ഇതിന്റെ മറ്റൊരു വെര്‍ഷന്‍) . എങ്കിലും കൊള്ളാം
    പുതിയ രീതി. പോരട്ടെ പുതിയ വഷളത്തരങ്ങള്‍ ഇനിയും.”

       അതേയ്, പ്രിയദര്‍ശന്‍ സിനിമയെടുക്കുമ്പോ ടിക്കെറ്റെടുത്ത് നിങ്ങക്ക് കാണാം. സൃഷ്ടിയുടെ വേദന അറിഞ്ഞൂടെ.. ഇതാ മലയാളീടെ കൊഴപ്പം എല്ലാം വിമര്‍ശിക്കും :)

    മറുപടിഇല്ലാതാക്കൂ
  24. *** മൂരാച്ചി,
    “തമാശയിലൂടെ വലിയൊരു സന്ദേശം. താങ്ക്‌സ്, വഷള്‍...ഇതു വായിച്ചപ്പോള്‍
    Henry David Thoreau പറഞ്ഞ ഒരു വാചകം ഓര്‍മ്മയില്‍ വരുന്നു.
    പരിഭാഷപ്പെടുത്തിയാല്‍ ഭംഗി നഷ്ടപ്പെടുമെന്നുറപ്പുള്ളതിനാല്‍ ഇംഗ്ലീഷില്‍
    തന്നെ എഴുതുന്നു, ക്ഷമിക്കുക. "That man is the richest whose pleasures
    are the cheapest."”

       മൂരാച്ചി, ഇത് തര്‍ജ്ജമ ചെയ്യാന്‍ എന്താ പ്രയാസം? "ആ നിക്കുന്ന പണക്കാരന്‍ സുഖം പിടിച്ചാല്‍ മഹാ ചീപ്പാണ്"
    ___________________
    *** പട്ടേപ്പാടം
    റാംജി
    , “എല്ലാം വെറുതെ കാണിക്കുന്ന കോപ്രായങ്ങള്‍
    അല്ലെ?നന്നായിരിക്കുന്നു.”

       പട്ടേപ്പാടം റാംജി, വരവിനും
    അഭിപ്രായത്തിനും നന്ദി 

    ___________________
    *** ശ്രീനാഥന്‍,
    “എന്തരണ്ണാ, ഇത്ര വല്ല്യ ഫിലാസഫികളെല്ലാമറിഞ്ഞിട്ടാ
    അമേരിക്കയിക്കെടന്ന് മെടക്കണതു, ഇങ്ങോട്ടു പോരെ, ഇവടെ ഒള്ള് കഞ്ഞി കുടിച്ചു
    കഴിഞ്ഞാ പോരേ?”

       ശ്രീനാഥന്‍, മാഷെ വേദാന്തം അടുപ്പത്തിട്ടാല്‍ വേവുമോ?
    ___________________
    *** ജീവി
    കരിവെള്ളൂര്‍
    , “കണ്ഠകൌപീനവും കാല്‍ശരായിയും കെട്ടിയ പയ്യന്മാരുടെ
    കുഴപ്പമാ ഇത് .കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പിന്നേം അവിടത്തന്നെ വന്ന്
    കെടക്കാന്‍ :)”

       ജീവി കരിവെള്ളൂര്‍, വരവിനും
    അഭിപ്രായത്തിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  25. *** Pd,
    “ന്റ്റമ്മോ പടം വരയ്ക്കാനും തുടങ്ങിയോ... സത്യം പറയൂ ഇത് കുട്ടിയെ
    കൊണ്ട് വരപ്പിച്ചിട്ട് അടിയില് പേരെഴുതി ചേറ്ത്തതല്ലെ..?”

    *** സഖി,
    “പീ ഡി പറഞ്ഞു : ന്റ്റമ്മോ പടം വരയ്ക്കാനും തുടങ്ങിയോ... സത്യം പറയൂ
    ഇത് കുട്ടിയെ കൊണ്ട് വരപ്പിച്ചിട്ട് അടിയില് പേരെഴുതി ചേറ്ത്തതല്ലെ..?ഹ ഹ ഹ
    .. തന്നെ തന്നെ, എനിക്കും തോന്നാതിരുന്നില്ല. വഷളനും, പടം വരയുമായി
    എന്ത് ബന്ധം?”

    *** സിനു,
    “ഹ ഹ..അന്തോണിച്ചേട്ടന്റെ വര്‍ത്താനം കേട്ട് ചിരിച്ചു
    പോയി...അപ്പൊ..പടം വരക്കാനും അറിയാലെ..കൊള്ളാം!”

    *** Vayady,
    “ഓ! ഇത് എന്തോന്ന് പടം? ആ വൃത്തിക്കെട്ട പടം വഷളന്‍ വരച്ചതു
    തന്നെയാണ്‌..എനിക്കൊരു സംശയവുമില്ല.”

       മക്കളെ, ഞാന്‍ എന്തും ചെയ്യും. അനുഭവിച്ചോ.
    ___________________
    *** Vayady,
    “ഭാവന കൊള്ളാം..(സിനിമ നടി ഭാവനയല്ലാട്ടോ) നന്നായിട്ടുണ്ട്.
    അന്തോണിച്ചന്‍ കലക്കി.”

       Vayady, ശരിയാ സിനിമാ നടി ഭാവന കൊള്ളാം... എന്തു നല്ല അഭിനയം... 
    ___________________
    *** mini//മിനി,
    “വായിക്കാൻ രസമുള്ള പോസ്റ്റ്. പണ്ട് മലൽ‌പ്പൊടിക്കാരൻ സ്വപ്നം കണ്ടതു
    പോലെ,,, ഒരു സ്വപ്നം പറഞ്ഞാലും അന്തോണിക്ക് മനസ്സിലാവില്ല,, എന്താ
    ചെയ്യാ,,”

       mini//മിനി, വരവിനും അഭിപ്രായത്തിനും നന്ദി 
    ___________________
    *** അലി,
    “അന്തോണിച്ചൻ കലക്കി... ജീവിതം ആസ്വദിക്കുവാണേൽ ഇങ്ങനെ വേണം.ശരിക്കും
    എക്കോ ഫ്രണ്ട്ലി!”

       അലി, വരവിനും അഭിപ്രായത്തിനും
    നന്ദി 

    ___________________
    *** Renjith,
    “അന്തോണിച്ചന്‍ കലക്കി”
       Renjith, വരവിനും
    അഭിപ്രായത്തിനും നന്ദി 

    മറുപടിഇല്ലാതാക്കൂ
  26. അന്തോണിച്ചന്‍ കലക്കി..
    രസകരമായി എഴുതി...

    മറുപടിഇല്ലാതാക്കൂ
  27. എന്നിട്ട്..??
    (അന്തോണിക്ക് പഠിക്കാ ഞാന്‍)

    മറുപടിഇല്ലാതാക്കൂ
  28. അപ്പോൾ വഷളത്വം മാത്രമല്ല ,കിണുകിണുക്കൻ ഫിലോസഫിയും അറിയാമല്ലേ,ഒപ്പം വരികൾക്കിടയിൽ വരയും !
    ആള് കിടിലൻ തന്നെ...
    ഓരൊ തവണയും വ്യത്യസ്ഥമായ രചനകളുടെ വൈഭവങ്ങൾ കാഴ്ച്ചവെക്കുന്നതിന് അഭിനന്ദനങ്ങൾ ...കേട്ടൊ ഗെഡീ

    മറുപടിഇല്ലാതാക്കൂ
  29. That man is the richest whose pleasures are the cheapest."”
    "ആ നിക്കുന്ന പണക്കാരന്‍ സുഖം പിടിച്ചാല്‍ മഹാ ചീപ്പാണ്"

    {ഇതിങ്ങനെ മലയാളത്തിഴുതിയപ്പോഴല്ലേ തിരിഞ്ഞത്}

    മറുപടിഇല്ലാതാക്കൂ
  30. ഏറക്കാടന്‍ പറഞ്ഞപോലെ കഥ നേരത്തെ കേട്ടിരുന്നു എങ്കിലും അവതരണം ഇഷ്ട്ടായി

    മറുപടിഇല്ലാതാക്കൂ
  31. *** വശംവദൻ, സ്വാഗതം ആദ്യ വരവിനും വായനയ്ക്കും നന്ദി
    ___________________

    *** റ്റോംസ് കോനുമഠം, അഭിപ്രായത്തിനു നന്ദി
    ___________________

    *** കൂതറHashimܓ, “എന്നിട്ട്..??(അന്തോണിക്ക് പഠിക്കാ ഞാന്‍)”
    പഠിച്ചിട്ട്? ഞാനും പഠിക്കുവാ...
    ___________________

    *** Nileenam, വരവിനും അഭിപ്രായത്തിനും നന്ദി
    ___________________

    *** ബിലാത്തിപട്ടണം / BILATTHIPATTANAM
    ബില്ലുഭൈയ്യ, എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി ജീവിക്കണ്ടേ.
    ___________________

    *** Pd, “That man is the richest whose pleasures are the cheapest."”"ആ നിക്കുന്ന പണക്കാരന്‍ സുഖം പിടിച്ചാല്‍ മഹാ ചീപ്പാണ്"{ഇതിങ്ങനെ മലയാളത്തിഴുതിയപ്പോഴല്ലേ തിരിഞ്ഞത്}”
    Pd, അദ്ദാണ്... ഇംഗ്ലീഷ് അറിഞ്ഞൂടാങ്കില്‍ അറിയാവുന്നവരോട് ചോദിക്കൂ...
    ___________________

    *** ഒഴാക്കന്‍., അഭിപ്രായത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  32. വഷളാ...ഈയിടെയായി തകര്‍ക്കുന്നുണ്ടല്ലോ..തുടരുക.

    മറുപടിഇല്ലാതാക്കൂ
  33. ..
    ഹഹഹ,കണ്ഠകൗപീനക്കാരുടെ ഒരു കാര്യം..

    അന്തോണിച്ചന്‍ കലക്കി.

    "എന്‍റെ തള്ളെ, അതല്ലേടാ ഞാന്‍ ഇപ്പൊ ചെയ്യുന്നെ? അയിനിത്തറേം പാടുപെടണോ?"
    ^^കേരള ഫാഷ മുയ്മനും ഈല് ഇണ്ടല്ലൊ..
    ..

    മറുപടിഇല്ലാതാക്കൂ
  34. vashala sangathi kalakki...english mail
    vivaadam thats ok...great people think alike....vashlanmaarum
    angane ennu koottiyaal mathi alle...
    for every thing we need a thread...
    writing style is also important..
    all the best....

    മറുപടിഇല്ലാതാക്കൂ
  35. great men think alike

    വഷലന്മാരും അങ്ങനെ തന്നെ എന്ന് കൂടിയാല്‍
    മതി അല്ലെ?ഇംഗ്ലീഷ് മെയില്‍ അപവാദം ആണ് ഞാന്‍ ഉദ്ദേശിച്ചത്
    ത്രെഡ് ഇല്ലാതെ എങ്ങനെ കഥ വരും ഇതെന്താ കഥ...അത് തന്നെ
    കാര്യം...വെരി ഗുഡ്

    മറുപടിഇല്ലാതാക്കൂ
  36. "ബീച്ചില്‍ പോയി കാറ്റു കൊള്ളാം... കിടക്കാം..."

    അതന്നെ...പിന്നെന്തിനാ നമ്മള്‍ ഈ പെടാപ്പാടൊക്കെ പെടുന്നെ...
    കമന്റുകളിലൂടെ പരിചയമുണ്ടെങ്കിലും, ആദ്യമായിട്ടാ താങ്കളുടെ ബ്ലോഗില്‍...ഇപ്പോഴിതാ പിന്തുടരുക കൂടി ചെയ്യുന്നു...

    മറുപടിഇല്ലാതാക്കൂ
  37. ഒത്തിരി ഇഷ്ട്ടപ്പെട്ടു... നന്നായി രസിച്ചു.,.

    മറുപടിഇല്ലാതാക്കൂ
  38. ഹഹ ഇപ്പോള്‍ ഫ്രീ ആയി ബീച്ചില്‍ കിടക്കാം ,ബോട്ടിംഗ് അതും സാഹസിക യാത്ര അടക്കം ചെയുന്ന ആളിനോട്‌...അത് കലക്കി ....

    മറുപടിഇല്ലാതാക്കൂ