പിന്നേം കണ്‍ഫ്യൂഷന്‍.
വഷളന്‍ ആയപ്പോള്‍ മാന്യന്‍ ആകണം. മാന്യന്‍ ആയപ്പോള്‍ വഷളന്‍ ആകണം. എന്നെക്കൊണ്ട് വയ്യ. ഞാന്‍ ഇപ്പൊ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ ആയി. നിങ്ങടെ ഇഷ്ടം പോലെ അങ്ങോട്ടോ ഇങ്ങോട്ടോ തള്ളിയിട്ടോളൂ. വഷളന്‍ വേണ്ടവര്‍ക്ക് വഷളന്‍, ജേക്കെയ്ക്കു ജേക്കെ. പുതിയ പേരു വഷളന്‍ ജേക്കെ. ഹൊ, ഞാന്‍ എന്തൊരു ത്യാഗി!
മൂഷിക സ്ത്രീ അങ്ങനെ പിന്നേം മൂഷിക സ്ത്രീ. ഇതു ലാസ്റ്റ് ചേഞ്ച്, കേട്ടോ.
പിന്‍കുറിപ്പ്. ദീര്‍ഘദര്‍ശി മൈത്രേയിയുടെ കമന്റ് അറം പറ്റി.
വഷളന് ആയപ്പോള്‍ മാന്യന്‍ ആകണം. മാന്യന്‍ ആയപ്പോള്‍ വഷളന്‍ ആകണം. എന്നെക്കൊണ്ട് വയ്യ. ഞാന്‍ ഇപ്പൊ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ ആയി. നിങ്ങടെ ഇഷ്ടം പോലെ അങ്ങോട്ടോ ഇങ്ങോട്ടോ തള്ളിയിട്ടോളൂ. വഷളന്‍ വേണ്ടവര്‍ക്ക് വഷളന്‍, ജേക്കെയ്ക്കു ജേക്കെ. പുതിയ പേരു വഷളന്‍ ജേക്കെ. ഹൊ, ഞാന്‍ എന്തൊരു ത്യാഗി!
മൂഷിക സ്ത്രീ അങ്ങനെ പിന്നേം മൂഷിക സ്ത്രീ. ഇതു ലാസ്റ്റ് ചേഞ്ച്, കേട്ടോ.
പിന്‍കുറിപ്പ്. ദീര്‍ഘദര്‍ശി മൈത്രേയിയുടെ കമന്റ് അറം പറ്റി.
ഒരു കേട്ടുകഥ- ഒരു പ്രൊഫസര്‍ കാതില്‍ കടുക്കനിട്ടു വരുമായിരുന്നു. കുട്ടികള്‍ സാറിനു "കുണ്ഡലന്‍" എന്നു പേരിട്ടു. ഇതറിഞ്ഞ സാര്‍ കടുക്കന്‍ ഊരി മാറ്റി. അപ്പോള്‍ കുട്ടികള്‍ "നകുണ്ഡലന്‍" എന്ന് പേരിട്ടു. എന്നാല്‍ പിന്നെ കമ്മലിട്ടു കളയാം എന്ന സാര്‍ വീണ്ടും കടുക്കനണിഞ്ഞു. അപ്പോള്‍ കുട്ടികള്‍ അദ്ദേഹത്തെ "പുനകുണ്ഡലന്‍" എന്നു വിളിച്ചു.:) :)
കൂട്ടരേ,
ഒരുപാടു സുഹൃത്തുക്കള്‍ വഷളന്‍ എന്ന പേരു മാറ്റണം എന്നു എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ക്ക് ആ പേരു സംബോധന ചെയ്യാന്‍ മടി ആണെന്നു കമെന്റു മുഖേനയും കത്ത് മുഖേനയും പറഞ്ഞു. വിളിച്ചു പഴകിയതു കൊണ്ടു ആദ്യം എനിയ്ക്കു സ്വല്പം മടിയായിരുന്നെങ്കിലും ഒടുവില്‍ മാറ്റാന്‍ തന്നെ തീരുമാനിച്ചു.
Better Now Than Later എന്നു തോന്നി...
അതുകൊണ്ട് ഞാന്‍ ഇന്നു മാമോദീസ മുക്കി 'ജേക്കെ' എന്ന പേരു സ്വീകരിച്ചു. എന്‍റെ ബ്ലോഗ് അഡ്രസ് http://jekeys.blogspot.com എന്നു മാറ്റി സ്ഥാപിക്കുകയും ചെയ്തു.
പിന്നെ പേരുമാറ്റം കൊണ്ടു എന്‍റെ പെരുമാറ്റത്തിന് യാതൊരു വ്യത്യാസവും ഉണ്ടായിരിക്കുന്നതല്ല.
ദയവായി സഹകരിക്കൂ..
സ്നേഹപൂര്‍വ്വം
ജേക്കെ എന്ന വഷളന്
അത് എന്തായാലും നന്നായി.ചിന്തയിലും എഴുത്തിലും ഇത്ര ഔന്നത്യം പുലര്ത്തുന്ന ഒരാളെ
മറുപടിഇല്ലാതാക്കൂവഷളന് എന്ന് വിളിക്കേണ്ട ധര്മ്മസങ്കടം ഒഴിവായല്ലോ!പുതിയ അവതാരം സ്റ്റൈല് ആയി
എനിക്കിഷ്ടായില്ല ...വഷളന്‍ എന്ന് തന്നെ മത്യാര്‍ന്നു ....അതാ രസം ..ഇപ്പോള്‍ ഭയങ്കര വല്യ പുള്ളി ആയ പോലെ
മറുപടിഇല്ലാതാക്കൂഇത് എപ്പോ സംഭവിച്ചു ??. ബ്ലോഗില്‍ വന്നപ്പോ ഞാന്‍ ആദ്യം എനിക്ക് സ്ഥലം മാറിപ്പോയി എന്നാണു തോന്നിയത്. പിന്നെയാണ് മാമോദീസ മുക്കി ആള് നല്ല കുഞ്ഞാടായ വിവരം അറിയുന്നത്. ആശംസകള്‍. അപ്പൊ ഇനി മുതല്‍ JK..OK.
മറുപടിഇല്ലാതാക്കൂകൂട്ടുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. വഷളനുമായാ കൂട്ട് എന്ന് സ്വയം പറയേണ്ടി വരുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..(പേരെങ്കിലും നന്നായിരിക്കട്ടെ എന്ന് കരുതിക്കാണും)
മറുപടിഇല്ലാതാക്കൂപുതിയ പേരിന് ആശംസകള്‍...
((((( O ))))) തേങ്ങാ എന്റെ വക.
മറുപടിഇല്ലാതാക്കൂഈ പറഞ്ഞതൊന്നും “വേണ്ടാതീനമൊന്നുമല്ലല്ലോ”. അല്ലേ ?
നല്ല കാര്യം.
ആശംസകൾ
നന്നായി.. ന്നാലും പേരിടല്‍ ചടങ്ങിന് ക്ഷണിക്കാമായിരുന്നു ഒരു 2 ഗ്രാമിന്റ്റെ അരഞ്ഞാണം എങ്കിലും സമ്മാനമായി തരുമായിരുന്നു ഞാന്‍
മറുപടിഇല്ലാതാക്കൂവഷളന്!
മറുപടിഇല്ലാതാക്കൂആരോടു ചോദിച്ചിട്ടാ പേര് മാറ്റിയത്? ഇവിടെ ചോദിക്കാനും പറയാനുമൊന്നും ആളിലെന്ന് കരുതിയോ? ഈ പേരിടല്‍ ചടങ്ങ് രഹസ്യമാക്കി നടത്തിയതിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.
മറുപടിഇല്ലാതാക്കൂഅത് കലക്കി
മറുപടിഇല്ലാതാക്കൂവഷളന് എന്ന് പറയാന്‍ ഒരു ൈവക്ല.... അല്ലങ്കില്‍ േവണ്ട ഞാന്‍ എന്തിനാ ടൈപ്പ് ചെയ്തു ബുദ്ധിമുട്ടുന്നത് .പിന്നെ എരക്കാടന്‍ പറഞ്ഞതുപോലെ JK എന്ന് കേള്‍ക്കുമ്പോള്‍ വല്യ പുള്ളി ആയ പോലെ
ഓക്കേ ജേക്കേ വഷളാ...!
മറുപടിഇല്ലാതാക്കൂശോ ആ വഷളന്‍ എന്ന പേരിനു ഒരു ഓമനത്തം ഉണ്ടായിരുന്നു ട്ടോ ..:P
മറുപടിഇല്ലാതാക്കൂവഷളന് ആരുന്നു നല്ലത്. JK എന്നൊക്കെ പറയുമ്പോ ഒരു ബുര്‍ഷ്വ,മുരാച്ചി എന്നൊക്കെ തോന്നുന്നു.
മറുപടിഇല്ലാതാക്കൂഇല്ലെങ്കില് എന്തെങ്കിലും ഒരു ഫസ്റ്റ് നെയിം , ഏത് പോരെ ?
(കന്ഫുഷന്‍ അല്ലെ ? ഇനീപ്പം മൂന്നാമതും മാറ്റാന്‍ പറ്റ്വോ :))
..
മറുപടിഇല്ലാതാക്കൂഹും, ഹും, ഹും,
(അറു)വഷളന്‍.. ഹും,
ഗസറ്റിലിട്ടാരുന്ന്വൊ?
ഇല്ലേല്‍ ഞാന്‍ കേസ് കൊടുക്കും.. ഹും.
പഴയ പേരെന്നെ നല്ലത്. ഇനിയിപ്പൊ നാലാള് നാല് ഈ ഇമെയില്‍ ഇങ്ങക്കയച്ചാ ങ്ങ് ള് എനീം പേര് മാറ്റ്വൊ ..
..
പുത്യളാ, ഇതൊന്നും ഞാനല്ല പറഞ്ഞെ, എല്ലാം വെള്ളം പറ്യുന്നതാ.. ഹിഹിഹി, ഞാനോടി,
എന്നാലും, ഹും x-(
..
പേര് മാറ്റിയിട്ട് കമണ്ടാം എന്ന് കരുതി. എല്ലാ ആശംസകളും....
മറുപടിഇല്ലാതാക്കൂവേണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂഒരു കേട്ടുകഥ- ഒരു പ്രൊഫസര്‍ കാതില്‍ കടുക്കനിട്ടു വരുമായിരുന്നു. കുട്ടികള്‍ സാറിനു "കുണ്ഡലന്‍" എന്നു പേരിട്ടു. ഇതറിഞ്ഞ സാര്‍ കടുക്കന്‍ ഊരി മാറ്റി. അപ്പോള്‍ കുട്ടികള്‍ "നകുണ്ഡലന്‍" എന്ന് പേരിട്ടു. എന്നാല്‍ പിന്നെ കമ്മലിട്ടു കളയാം എന്ന സാര്‍ വീണ്ടും കടുക്കനണിഞ്ഞു. അപ്പോള്‍ കുട്ടികള്‍ അദ്ദേഹത്തെ "പുനകുണ്ഡലന്‍" എന്നു വിളിച്ചു.:) :)
മറുപടിഇല്ലാതാക്കൂപുതു പേരില്‍ മുന്നേറട്ടെ എന്നാശംസിക്കുന്നു.
വഷളത്തരം അല്‍പ്പമില്ലാത്തവന്‍ അറുവഷളനാകുന്നു എന്റെ പുനര്ജ്ന്മമേ! my best wishes for the reborn! എന്തതിശയമേ, വ്ഷളന്റെ മാറ്റം , എത്ര മനോഹരമേ! ആ മൈത്രേയി ആളു മഹാ മിടുക്കി തന്നെ, പറഞ്ഞു പറഞ്ഞു പേരു മാറ്റിച്ചിട്ടിപ്പോള്‍ പുനകുണ്ഡലന്‍ എന്നൊക്കെ വിളിച്ചു കളിയാക്കുന്നു, അന്നേ ഞാന്‍ പറഞ്ഞതാ, വേണ്ടാ,വേണ്ടാ, എന്നു! അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും
മറുപടിഇല്ലാതാക്കൂവഷളന് എന്തു നല്ല പേരാര്‍ന്നു..!!!
മറുപടിഇല്ലാതാക്കൂഹ ഹ ഹ... അത് ശരി വഷളന്‍റെ പ്രൊഫൈലു നോക്കി ഇവിടെ വന്നപ്പോല്‍ “ജേക്കെ“ എന്നു കണ്ടപ്പോള്‍ ലിങ്ക് മാറിയോ എന്നു കരുതി പിന്നെ ഫോട്ടോ നോക്കിയപ്പോള്‍ ഞമ്മടെ “വഷളന്‍“ തന്നെ. അതെതായാലും നന്നായി വഷളന്‍ എന്ന പേര് ഇനി വേണ്ട. ഞാന്‍ വഷളാ എന്നു വിളിക്കില്ലാട്ടോ വഷളാ..
മറുപടിഇല്ലാതാക്കൂ( കുമാരന്‍റെ പുതിയ കഥ വായിച്ചില്ലെ “പേരുമാറ്റിയ കുഞ്ഞികണ്ണന്‍“ കുഞ്ഞിക്കണ്ണന്‍ സൂരജ് എന്നപേരാക്കി കൂട്ടുകാര്‍ക്ക് കള്ള വാങ്ങി കൊടുത്തപ്പോഴും പേരവര്‍ അതു തന്നെ വിളിച്ചു. )
ഇനി അതു പോലെ വഷളന്‍ എന്നു മാറ്റി വിളിക്കണമെങ്കില്‍ പാര്‍ട്ടി നടത്തണം . ( കള്ള് പാര്‍ട്ടി ആണെങ്കില്‍ എന്നെ വിളിക്കണ്ട)
ഞങ്ങടെ നാട്ടില്‍ ഒരു “ഒസ്സാന്‍“അലവിക്ക ഉണ്ടായിരുന്നു മൂപ്പരെ മക്കളെല്ലാം ഗള്‍ഫില്‍ പോയി അത്യാവശ്യം കാശും പണവും എല്ലാം ആയപ്പോള്‍ അവര് ഒസ്സാന്‍ പണി നിറുത്തി( മുടികളയല്‍) എന്നാലും ആളുകള്‍ അവരെ ഒസ്സാനലവിക്കാ എന്ന് തന്നെ വിളിച്ചു പോന്നു. .. കുട്ടികള്‍ക്ക് മിഠായി വങ്ങികൊടുത്ത് മൂപ്പര്‍ വെറും അലവിക്കാ എന്നു വിളീച്ചാല്‍ മതി എന്നു പറഞ്ഞു . മിഠായികിട്ടാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ തിന്നു കഴിയും വരെ അലവിക്കാ എന്നും പിന്നെ ഒസ്സാബ് അലവിക്കാ എന്നും തന്നെ വിളി തുടര്‍ന്ന്. കാരണം പിന്നെയും കിട്ടും മിഠായി.
ഇനി ഏതായാലും വഷളനും ആ പേരു വേണ്ട.
aashamsakal......
മറുപടിഇല്ലാതാക്കൂആശംസകള്...
മറുപടിഇല്ലാതാക്കൂഅതേതായാലും നനായി ....ജെകെ
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി. ഒടുവില്‍ മൂഷിക സ്ത്രീ പിന്നേം മൂഷിക സ്ത്രീ. ഞാന്‍ വഷളന്‍ ജേക്കെ എന്നു പുനര്‍നാമകരണം ചെയ്തു. വഷളന്‍ എന്നോ ജേക്കെ എന്നോ നിങ്ങളുടെ സൗകര്യം പോലെ വിളിച്ചോളൂ.
മറുപടിഇല്ലാതാക്കൂവഷളാ..അതു നന്നായി വഷളാ. വഷളാന്ന് വിളിച്ച് ഞങ്ങള്‍ വഷളായിപ്പോയിരുന്നു. ഇപ്പോള്‍ സന്തോഷമായി വഷളാ. :)
മറുപടിഇല്ലാതാക്കൂഇതൊരു കൂതറ (ഹാഷിം) പരിപാടി ആയിപ്പോയി ... ഇന്നലെ മുഴുവന്‍ ഞാന്‍ മനസ്സില്‍ നിന്നും വഷളന്‍ എന്ന പേര് മാറ്റി ജേക്കെ എന്നാക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കുവായിരുന്നു... പാതിരാത്രി ഒരു വിധം ശരിയായി വന്നതാ... ഇന്നിതാ വീണ്ടും വഷളന്‍ ചേര്‍ത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതെന്താ വഷളാ ഉദ്ദേശം കാര്യങ്ങള്‍ വഷളാക്കാനാണോ ?
ഇതൊരു കൂതറ (ഹാഷിം) പരിപാടി ആയിപ്പോയി ... ഇന്നലെ മുഴുവന്‍ ഞാന്‍ മനസ്സില്‍ നിന്നും വഷളന്‍ എന്ന പേര് മാറ്റി ജേക്കെ എന്നാക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കുവായിരുന്നു... പാതിരാത്രി ഒരു വിധം ശരിയായി വന്നതാ... ഇന്നിതാ വീണ്ടും വഷളന്‍ ചേര്‍ത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതെന്താ വഷളാ ഉദ്ദേശം കാര്യങ്ങള്‍ വഷളാക്കാനാണോ ?
അത്രേം ബലത്തില്‍ ജേക്കേ ന്നു വിളിച്ച് എനര്‍ജി കളയാനൊന്നും എനിക്കിപ്പം വയ്യ. ഞാന്‍ വഷളാന്നേ വിളിക്കൂ. വേണോങ്കി ഒരു ബഹുമാനത്തിനായി ഒരു ‘അറു’ കൂടെ ചേര്‍ത്തോളാം . അറുവഷളാാാാാ.
മറുപടിഇല്ലാതാക്കൂഅയ്യയ്യോ...എഴുതുമ്പോഴേ മനസ്സു പറഞ്ഞതാ വേണ്ടാ വേണ്ടാ എന്ന്. എന്നാലും ചിലപ്പോള്‍ നീ പോ മനസ്സേ എന്നൊരു എടുത്തു ചാട്ടം കാണിക്കില്ലേ...അതാ എഴുതി വിട്ടത്. ദേ, ഇപ്പോള്‍ അറം പറ്റി പോലും. ശിവ, ശിവ!സോറി, ജെ.കെ. ഇപ്പോള്‍ ഹംസേടെ കമന്റു കണ്ടപ്പോള്‍ ഒരു സമാധാനം.
മറുപടിഇല്ലാതാക്കൂഒരു പേരിലൊരുപാടുണ്ട് എന്നെല്ലാം ഇപ്പോള്‍ മനസ്സിലായില്ലേ? പിന്നെ അമ്മേ തല്ലുന്ന കാര്യം പറഞ്ഞാലും രണ്ടഭിപ്രായമുള്ളവരാ നമ്മള്‍ കേരളീയര്‍. അതു കൊണ്ട്, അവനവനു തോന്നുന്ന ശരിയില്‍ ഉറച്ചു നില്‍ക്കുക, അത്ര തന്നെ. എല്ലാവരും വിളിച്ചു വിളിച്ചു ശീലിച്ചുപോയി....അതാണ് മാറ്റം പറയുമ്പോള്‍ വിഷമം. കുറച്ചു ദിവസം കഴിയുേേമ്പാള്‍ ഇതും ശീലിക്കും.
ഹി.ഹി.കൊള്ളാം.ഇവിടെയിങ്ങനെ ചില പേരുമാറ്റമൊക്കെ നടന്നുവല്ലേ.മുപ്പത്തി രണ്ട് പല്ലും പുറത്തിട്ട് ക്ലോസപ്പ് പുഞ്ചിരിയുമായി നില്‍ക്കുന്ന ഈ പുതു വേഷമാരെന്നു ഞാനാദ്യമൊന്നു സംശയിച്ചിരുന്നു.ഇപ്പോഴല്ലേ പിടി കിട്ടിയത്.ഞാന്‍ നല്ല കുട്ടിയായത് കൊണ്ട് ജേ.ക്കെ എന്ന പേരിനൊപ്പം നില്‍ക്കാനാണു തീരുമാനം.:)
മറുപടിഇല്ലാതാക്കൂപിന്നെ കാര്യമൊക്കെ കൊള്ളാം.സിനിമാക്കാരൊക്കെ ചെയ്യും പോലെ ന്യൂമറോളജി പ്രകാരമാണോ ഈ പേരു മാറ്റം.ബ്ലോഗൈശ്വര്യം വര്‍ദ്ധിക്കാനുള്ള പുതിയ വഴികളിലൊന്നാത്രേ അത്.;)
അയ്യേ,
മറുപടിഇല്ലാതാക്കൂഅലക്കിത്തേച്ച പല്ല് പിടിപ്പിച്ച വാഷ് അലെന്റെ ഈ ഫോട്ടോ കണ്ടിട്ട് പിള്ളേർക്കെല്ലാം പേടിയാകുന്നു.
ഇത് മാറ്റണമെന്ന് ഞാൻ പറയില്ല.
പ്രിയപ്പെട്ട ജെ കെ!
മറുപടിഇല്ലാതാക്കൂഈ പ്രൊഫൈല്‍ പോട്ടം ഇപ്പഴാ ശ്രദ്ധിച്ചേ. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. നല്ല സുന്ദരന്‍ ജീവിയായ പൂച്ചയ്ക്ക്, അതിന്റെ സുന്ദരമായ കോമ്പല്ലുകള്‍ മാറ്റി പകരം മനുഷ്യന്റെ നിരയൊത്ത വൃത്തികെട്ട പല്ലുകള്‍ വച്ചുകൊടുത്ത് അതിനെ ഇത്രേം കോലം കെടുത്തിയത് ന്യായീകരിക്കാന്‍ വയ്യ. ഞങ്ങള്‍ പൂച്ചസ്നേഹികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നു. അറുവഷളന്‍ ജേക്കേ മുര്‍ദ്ദാബാദ്...
മറുപടിഇല്ലാതാക്കൂഇതെന്തോന്ന് പേരു മാറ്റിക്കളിയോ... ഏതേലും ഒന്ന് ഒറപ്പിക്കടെ ഒന്നൂല്ലെ ജേക്കേ അല്ലേ വഷളന്‍ ഇത് ലവിടേമില്ല ഇവിടേമില്ല മട്ടായല്ലാ... ഇവടെ നോക്ക് അഞ്ച് വര്‍ഷായിട്ട് പീഡി തന്നെ
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും പിന്നേം നന്ദി. ചോയ്സ് നിങ്ങളുടേത്.
മറുപടിഇല്ലാതാക്കൂഗീതയുടെ ആവശ്യപ്രകാരം അറുവഷളന്‍ എന്നു ആര്‍ക്കെങ്കിലും വിളിക്കണമെങ്കില്‍ ഞാന്‍ ഓക്കേ. ഇനി അതായിട്ടെന്തിനാ കുറയ്ക്കുന്നെ?
കലവല്ലഭാ, കൌണ്ടര്‍ അടച്ചു. ഇനി ഒന്നും പറയരുത്. എനിക്ക് വേറെ നൂറു കൂട്ടം പണിയുണ്ട്.
ഗീത, സുന്ദരന്‍ പൂച്ച പോലും... എനിക്കിഷ്ടമല്ല അതിന്റെ പതുങ്ങി പതുങ്ങിയുള്ള നടത്തവും കള്ളലക്ഷണവും. ഞാന്‍ പട്ടിയുടെ ആളാ...
ഓ, ഈ പീഡിയ്ക്കൊക്കെ എന്തും ആവാല്ലോ?
അപ്പോൾ ആരെന്തുവിളിച്ചാലും അങ്ങു സഹിക്കും അല്ലയൊ??? എന്നാൾ ഞാൻ ത്യാഗി എന്നു വിളിച്ചാലൊ??? വേണ്ടാ... ആകെ കൺഫ്യൂഷൻ ആകും...
മറുപടിഇല്ലാതാക്കൂവഷളന് എന്തു നല്ല പേരാ...വിളിക്കാനും എളുപ്പമാ..
മറുപടിഇല്ലാതാക്കൂബ്ലോഗേഴ്സിനെക്കുറിച്ചൊരു മസാല പോസ്റ്റ് തയ്യാറാക്കുന്നതിനിടയിൽ എനിക്ക് ഈ പേരുമാറ്റം നിരാഹാരം കിടന്നവന് നാരങ്ങാനീര് കിട്ടിയപോലായി!
മറുപടിഇല്ലാതാക്കൂവേണുഗോപാല്
മറുപടിഇല്ലാതാക്കൂപരമു സാറേ
അലീ
നന്ദി.
ചതിക്കല്ലേ അലീ... കുറച്ചു മയത്തിനൊക്കെ പെറുമാറണേ...
എനിക്കും തോന്നിയിരുന്നു നിങ്ങളെപ്പോലൊരു വ്യക്തിക്ക് ഈ പേരു യോജിക്കില്ലന്ന്. നമ്മുടെ കൂതറയ്ക്ക് ആ പേരു ചേരാത്തപോലെ.
മറുപടിഇല്ലാതാക്കൂമാറ്റുകയല്ല നിങ്ങൾ ചെയ്തത് ചിലത് കൂട്ടിച്ചേർക്കുക മാത്രം, അത്രയെങ്കിൽ അത്ര. എഴുത്തു തുടരൂ.
അപ്പോള്‍ തലസ്ഥാനം വീണ്ടും ദില്ലിയിലേക്ക് മാറ്റി, അല്ലേ?
മറുപടിഇല്ലാതാക്കൂപേര് മാറിയതായി തോന്നിയില്ലല്ലോ.
മറുപടിഇല്ലാതാക്കൂഇപ്പോള് ഒരു കല്ലുകടി പോലെ ആയി...
എന്തായാലും നടക്കട്ടെ.
ഹല്ലോ mr. പെരേര എന്നൊക്കെ പറയുന്ന പോലെ ഹല്ലോ mr. ജെക്കെ
മറുപടിഇല്ലാതാക്കൂഹൊ, സമാധാനമായി...
മറുപടിഇല്ലാതാക്കൂപേരുമാറ്റത്തിനു മുമ്പ് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കാമായിരുന്നു. ഏറ്റവും നല്ല പേര്'നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് ഒരു ബ്ലു ലേബല്‍ സമ്മാനവും നല്‍കാമായിരുന്നു.എല്ലാം നശിപ്പിച്ചു വ................ന്‍
മറുപടിഇല്ലാതാക്കൂജെ.കെ. യും വഷളനും താങ്കള്‍ക്കു ചേരുന്ന പേരുകളല്ല. ബഹുമുഖ പ്രതിഭ എന്ന നിലയിലും സ്വഭാവ ഗുണം കൊണ്ടും യോജിക്കുന്ന പേര്' രാവണന്‍ എന്നാണ്'.
ഏതായാലും“പേരുമാറ്റിയ കുഞ്ഞികണ്ണന്‍“ പോലെ ആവില്ല,ഉറപ്പ്
മറുപടിഇല്ലാതാക്കൂപേരിടൽ ചടങ്ങിന് എത്താൻ സാധിച്ചില്ലാട്ടാ ...ഫുൾ കറക്കമായിരുന്നൂ....
മറുപടിഇല്ലാതാക്കൂജേക്കേ ന്ന് പറഞ്ഞാ ഞങ്ങടെ ബിലാത്തി കാർക്ക് ജാക്ക് ഡാനിയലാ കേട്ടൊ....
അപ്പോൾ ഇനി മുതൽ ഇവിടെ വന്നാൽ ഇതിന്റെ വീര്യവും,ഗുണവും കിട്ടും അല്ലേ !
ഡാഷ്ബോര്‍ഡില്‍ ശിവരാമന്‍ എന്തോ പറയാതെ പോയി എന്ന് കണ്ടു ,
മറുപടിഇല്ലാതാക്കൂആഹാ ! അതെന്താ അവന്‍ പറയാതെ പോയത് എന്ന് ചോദിയ്കാന്‍ വന്നപ്പോള്‍
ആട് കിടന്നിടത്ത് പൂട പോലും ഇല്ല , എവിടെ ശിവരാമന്‍ ???
അക്ഷരം,
മറുപടിഇല്ലാതാക്കൂഅതു പൂര്‍ത്തിയാവുന്നതിന് തടിച്ച വിരല്‍ (fat finger) പതിഞ്ഞു കൈയ്യീന്ന് ചാടിപ്പോയി. ഹൊ ഇവിടെ ഒരു കട്ട ഞെക്കിയാല്‍ ഒടനെ അങ്ങ് കോത്താഴത്തും അറിയും.
ഉടനെ വരാം മാഷേ. ഒരു രണ്ടു ദിവസം ഒന്നു മുറുക്കിപ്പിടിച്ചിരിക്ക് .
താങ്ക്സ്
ഇപ്പൊ 'വാലുള്ള' വഷളന്..!!
മറുപടിഇല്ലാതാക്കൂപേരുമാറ്റിയാല് ആളെ അറിയില്ലെന്നു വിചാരിച്ചു അല്ലേ?
മറുപടിഇല്ലാതാക്കൂ‘വഷളന്’ മാറ്റിയാലും വഷളത്തരം മാറുമോ?
ഞാനും ഇത് പറയാനിരുന്നതാ-പിന്നെ പേരുമാറ്റം കൊണ്ട് പെരുമാറ്റത്തില്‍ മാറ്റമില്ലെങ്കില്‍ പിന്നെ...
മറുപടിഇല്ലാതാക്കൂഹാ-അല്ലെങ്കിലും പേരിലെന്തിരിക്കുന്നു.