അച്ഛന്‍റെ അമ്മയെ ഞങ്ങള്‍ മറ്റേമ്മ (മറ്റേ-അമ്മ ലോപിച്ചത്) എന്നാണ് വിളിച്ചിരുന്നത്. "പയ്യിനെ കുളിപ്പിച്ചോ? പയ്യിനു കാടി കൊടുത്തോ?" എന്ന് മറ്റേമ്മ ദിവസം പല പ്രാവശ്യം തിരക്കിയിരുന്നു...
പിന്നെ പൈ-യെക്കുറിച്ചു അറിഞ്ഞത് "പൈകോ" പ്രസിദ്ധീകരണങ്ങള്‍ വഴിയാണ്. എല്ലാര്‍ക്കും അറിയാം പൂമ്പാറ്റ, അമര്‍ ചിത്രകഥ തുടങ്ങിയവ... അങ്ങനെ കുറെ "പൈകള്‍" എന്‍റെ ബാല്യ സഹചാരികളായി മാറി. (മുതിര്‍ന്നപ്പോള്‍ വായന "പൈ"ങ്കിളി വാരികകളായി; എന്നാലും ഞാന്‍ പൈ കൈവിട്ടില്ല.)
സ്കൂളില്‍ പഠിക്കുമ്പോള്‍ ജയന്‍റെ ആരാധകനായി. "ഡേയ്, കൊച്ചു പയ്യന്‍ന്‍ന്‍ന്‍ന്‍ന്‍" എന്നു ജയേട്ടന്‍ പോലും പറഞ്ഞിട്ടുണ്ട്. പിന്നെ മലയാളം ക്ലാസ്സിലെ പുസ്തകങ്ങളില്‍ പൈകളുടെ ഘോഷയാത്രയായിരുന്നു. പൈ (വിശപ്പ്), പൈതല്‍, പൈമ്പാല്‍, പൈങ്കിളി, പൈശാചികം (പില്‍ക്കാലത്ത് അന്തോണിച്ചന്‍ അടിച്ചുമാറ്റി...) അങ്ങനെ ലിസ്റ്റു നീളുന്നു.
ഒടുവില്‍, എട്ടിലോ മറ്റോ പഠിക്കുമ്പോള്‍ അതു സംഭവിച്ചു. കണക്കുസാര്‍ പറഞ്ഞു, "പൈ സമം വൃത്തത്തിന്‍റെ ചുറ്റളവ് ഭാഗം വ്യാസം. അതു ഒരു സ്ഥിര സംഖ്യയാണ്"...
പൈ-യുടെ മൂല്യം വെറും 3.14 ആണുപോലും. എനിക്ക് ബോധം പോയതുപോലെ തോന്നി. എന്‍റെ പൈ-ക്കു വിലയിട്ട ആ അദ്ധ്യാപകന്‍റെ പേരും പൈ സാറ് എന്നായിരുന്നത് ചരിത്രത്തിലെ ഒരു തമാശയായി അവശേഷിക്കുന്നു...
പിന്നെ, കോളേജില്‍ പോയി "വിവരം" വച്ചപ്പോള്‍ എനിക്കു മനസ്സിലായി ആഗോളീകരണത്തിന്‍റെ ഭാഗമായി പാശ്ചാത്യര്‍ നമ്മുടെ പൈയെ സ്വന്തം ആക്കിയെന്ന്. എന്തിനും ബ്രാന്‍ഡ് നൈം കല്‍പ്പിച്ചു കച്ചവടമാക്കുന്ന അവര്‍ പാവം പൈ-യെപ്പോലും വെറുതെ വിട്ടില്ല. അവര്‍ അതിനു ഒരു ലോഗോയും ഉണ്ടാക്കി.
π
ഈ ആഗോളവല്‍ക്കരണത്തിനെതിരെ നമുക്ക് ശക്തമായി പ്രതികരിക്കാം.
"ഇങ്ക്വിലാബ് സിന്താബാദ്"
'പൈ' എന്ന വാക്കിന് ഇത്രമാത്രം അര്‍ത്ഥമുണ്ടെന്ന് സത്യത്തില്‍ ഇന്നാണ് മാഷേ അറിഞ്ഞത്, നന്ദി. അടുത്തയാഴ്‌ച്ചയിലെ പുതിയ ബ്ലോഗിനായി കാത്തിരിക്കുന്നു. താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്.
മറുപടിഇല്ലാതാക്കൂഒരു വായനക്കാരി
പയ്യെത്തിന്നാൽ പനയും തിന്നാം എന്നു കണ്ടുപിടിച്ചത് മലയാളിയായ ഏതെങ്കിലും ഗോമാംസപ്രിയനായിരിക്കും, അല്ലേ?
മറുപടിഇല്ലാതാക്കൂശരിയാ, നല്ല നിരീക്ഷണം!
മറുപടിഇല്ലാതാക്കൂഅപ്പോള് ഇതാണ് പൈ പുരാണം.
മറുപടിഇല്ലാതാക്കൂപൈക്ക് ഇത്ര വിലയും ചരിത്രവുമുന്ടെന്നു അറിഞ്ഞതിപ്പോഴാ.....
കാണാം... ഇനി ആഗോള വല്ക്കരണത്തില്‍ എന്തെല്ലാം നഷ്ട്ടപെടാന്‍ കിടക്കുന്നു നമുക്ക്.