ഇന്നു രാവിലെ ഓഫീസിലേക്ക് പോയ്ക്കൊണ്ടിരുന്നപ്പോള്‍, വെറുതെ കാര്‍ റേഡിയോ ഒന്നു തുറന്നു. നാഷണല്‍ പബ്ലിക് റേഡിയോയില്‍ മോണിംഗ് എഡിഷന്‍. പിതൃപുത്ര ബന്ധത്തിന്റെ ഒരു അസാധാരണ കഥ. അതു പങ്കു വയ്ക്കണമെന്നു തോന്നി.
വെറും 16 വയസ്സുള്ളപ്പോഴാണ് കോള്‍ബര്‍ട്ട് വില്യംസ് അച്ഛനായത്. അമ്മയുടെ സഹായമില്ലാതെ അയാള്‍ ആ കുട്ടിയെ വളര്‍ത്തി. ഇപ്പോള്‍ കോള്‍ബര്‍ട്ട് 30; മകന്‍ നേഥന്‍ 15 - ഒരു കൌമാരക്കാരന്‍.
കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് ഇരുവരും മനസ്സു തുറന്നു.
"ഞാന്‍ ജനിച്ചപ്പോ എന്താ തോന്ന്യെ?", നേഥന്‍ അനുനസികച്ചുവയോടെ അലസമായി ചോദിച്ചു.
"നിനക്കറിയ്വോ? 16 വയസ്സുള്ള ഞാന്‍ അച്ഛനല്ലാത്ത ഒരു അച്ഛനായിരുന്നു. ഒരാള്‍ടെ ചുമതലയേറ്റപ്പം ആത്മവിശ്വാസം പാടെ തകര്‍ന്നു" കോള്‍ബര്‍ട്ട് പരുക്കന്‍ സ്വരത്തില്‍ തുടര്‍ന്നു. "ഞാന്‍ ശരിക്കും പേടിച്ചു പോയി"
പേടി അയാളെ സഹായം തേടാന്‍ പ്രേരിപ്പിച്ചു . കുട്ടിയെ എങ്ങനെ വളര്‍ത്തണം എന്നു പഠിക്കാന്‍ അയാള്‍ ചില parenting groups-ന്‍റെ(കുട്ടികളെ പോറ്റാന്‍ ശിക്ഷണം നല്‍കുന്ന സംഘടനകള്‍) സേവനം തേടി. ബാക്കി രക്ഷാകര്‍ത്താക്കളുടെ ഇടയില്‍ കുറച്ചു വേറിട്ട് നിന്നെങ്കിലും ക്രമേണ കോള്‍ബര്‍ട്ടിനു ആത്മവിശ്വാസം കിട്ടി.
"അഭ്യസിക്കുന്തോറും നമ്മള്‍ പഠിക്കും" അയാള്‍ പറഞ്ഞു.
"കൌമാരക്കാരന്‍ അച്ഛനോടൊപ്പം വളര്‍ന്നത് നന്നായി. അച്ഛന്‍ ചെറുപ്പമായോണ്ട് സംസാരിക്കാന്‍ എളുപ്പമാ", നേഥന്‍ പറഞ്ഞു.
കോള്‍ബര്‍ട്ട് : "ഇതുവരെ എന്നോടു ഒളിച്ചതെന്തേലും മോനു പറയാനുണ്ടോ?"
നേഥന്‍ : "എനിക്കു വല്ലാത്ത അഭിമാനം തോന്നുന്നു, എന്‍റെ അച്ഛന്‍ വളരെ നല്ലതായോണ്ട്"
കോള്‍ബര്‍ട്ട് സ്വല്പം ആര്‍ദ്രസ്വരത്തില്‍: "മോനേ, എനിക്കും നിന്നെക്കുറിച്ച് അഭിമാനമുണ്ട്... എന്നുവച്ച് നമ്മള്‍ ഇപ്പൊ കരയാനൊന്നും പോന്നില്ല, ല്ലേ?", അയാള്‍ ചിരിച്ചു, "എന്നെ ഒരു അച്ഛനായി കരുതിയതിനു, എന്‍റെ വാക്കുകള്‍ക്കു ഇപ്പോഴും അര്‍ത്ഥം കല്പിക്കുന്നതിനു.. അതില്‍ ഞാന്‍ വളരെ വളരെ അഭിമാനിക്കുന്നു. പിന്നെ, അമ്മയില്ലെന്നു മുട്ടാപ്പോക്കു പറഞ്ഞു നീ ഒരിക്കലും അലംഭാവം കാട്ടിയില്ല"
എല്ലാം കേട്ടപ്പോള്‍ നേഥന് അച്ഛനോടൊരു ചോദ്യം... "എന്‍റെ മക്കളെ വളര്‍ത്താന്‍ അച്ഛന്‍റെ വക എന്താ ഉപദേശം?"
"ഒരിക്കലും ശ്രമം കളയരുത്, എന്താ ചെയ്യുന്നെന്നു മനസ്സിലാവാഞ്ഞാപ്പോലും. എപ്പഴും ചെവി കൊടുക്കണം, എപ്പഴും കൈകോര്‍ക്കണം... നിന്റെ മക്കള്‍ക്ക് 14 വയസ്സായാപ്പോലും... കൈപിടിക്കാന്‍ തോന്നിയാല്‍ പിടിക്കണം... എനിക്കറിഞ്ഞൂട, ചിലപ്പോ അതിത്തിരി ബോറായിത്തോന്നാം..."
"ഹും... ശരിയാ, അതു കൊറച്ചു ബോറാ..." നേഥന്‍ ചിരിച്ചു.
"ഞാന്‍ കൈയ്യേപ്പിടിച്ചാല്‍ നിനക്കു കൊഴപ്പമോണ്ടോ?", അതു പറഞ്ഞു അവര്‍ കുറെ ചിരിച്ചു.
"ഒത്തിരി ഇഷ്ടമാ എനിക്കച്ഛനെ..."
"എനിക്കു നിന്നേം"
കോള്‍ബര്‍ട്ടിനു ഇന്നു നാലു മക്കളുണ്ട്.
മൂന്നു അനാഥ ബാല്യങ്ങളെ അയാള്‍ നേഥനോടൊപ്പം വളര്‍ത്തുന്നു.
മോന്‍ ഒന്നു മനസ്സു വച്ചാല്‍ അപ്പന് മുപ്പതാം വയസ്സില്‍ തന്നെ അപ്പൂപ്പനാകാം..
മറുപടിഇല്ലാതാക്കൂ"വ്യത്യസ്തനാമൊരു അച്ഛനാം കോളിനെ.....
മറുപടിഇല്ലാതാക്കൂസത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ....
തലതിരിഞ്ഞവന്‍മാര്‍ക്ക് പാരയീയച്ഛന്‍..
വെറുമൊരു 'അച്ച'നല്ലിവനാണച്ഛന്‍ "
നമ്മുടെ ലോകത്ത് നടക്കുന്ന ഓരോരു കാര്യങ്ങളെ....
മറുപടിഇല്ലാതാക്കൂഎന്തെല്ലാം കാണാന്‍ കിടക്കുന്നു.
മറുപടിഇല്ലാതാക്കൂകമന്റുകളെഴുതിയ എല്ലാവര്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂമൂരാച്ചീ, ആ പാവം ചെക്കനെ വെറുതേ വിടൂ... പിള്ളരെച്ചീത്തയാക്കാന്‍ എറങ്ങിക്കോളും.
വായാടീ, മനസ്സ്, പട്ടേപ്പാടം റാംജി...
കൗമാരപ്രായത്തില്‍ ചെയ്ത തെറ്റിനെ ഉപേക്ഷിക്കാത്ത മനസ്സിന്റെ ആര്‍ജ്ജവം എന്നെ ആകര്‍ഷിച്ചു. "Clean up my own mess" എന്നു എല്ലവരും ചിന്തിച്ചെങ്കില്‍...
എല്ലാ 15 കഴിഞ്ഞവരും അഛന്മാര്‍..ഹൌ..അതും പാകവും
മറുപടിഇല്ലാതാക്കൂപക്വതയുമുള്ളവറ്;അമ്മമാറ് സറ്വ്വതന്ത്രസ്വതന്ത്രരും !
ഇത് കൊള്ളാമല്ലേ..ഡെന്മാറ്ക്കിലും ചില നന്മകളുണ്ടാവും.
നമ്മളതു പറഞ്ഞ് വഷളാക്കാതിരുന്നാല്‍ മതി.
അമേരിക്കയില്‍ ഇത് പോലെ എത്രയോ സിംഗിള്‍ പരെന്റ്റ് കുട്ടികള്‍ വളരുനൂ എന്‍റെ അനുഭവത്തില്‍, പകുതിയില്‍ ഏറെ കുട്ടികള്‍ക്ക് അച്ഛനോ ഓര്‍ അമ്മ മാത്രമേ ഉണ്ടാവുക. പിന്നെ നല്ല സംഖ്യ ഗ്രാന്‍ഡ് പരെന്റ്സ് വളര്‍ത്തുന്ന കുട്ടികള്‍ അന്നു. പിന്നെ ഒരു മസാല ഫാമിലി ആണ്. Where his children and her children living with their children.
മറുപടിഇല്ലാതാക്കൂഒരു നുറുങ്ങ്, വന്നതിനു നന്ദി.
മറുപടിഇല്ലാതാക്കൂനല്ല ഐഡിയ. ഡെന്മാര്‍ക്കുകാര്‍ക്കു സ്ത്രോത്രം. നേരത്തെ പണി കഴിഞ്ഞാല്‍ പിന്നെ വിശ്രമിക്കാമല്ലോ.
__________________
റോയന്‍, ശരിയാ, കഷ്ടമാ ഇവരുടെ കാര്യം.
റോയന്‍ പറഞ്ഞത് കറക്റ്റ് 'ഹണീ കം ഫാസ്റ്റ് മൈ ചില്ഡ്രന്‍ ആന്ഡ് യുവര്‍ ചില്ഡ്രന്‍ ആര്‍ ഫൈറ്റിങ്ങ് വിത്ത് ഔര്‍ ചില്ഡ്രന്‍. പാവം കൂട്ടികള്‍
മറുപടിഇല്ലാതാക്കൂഈ മൂരാച്ചീടെ പേര് മാറ്റാനൊരു അശ്വമേധയാഗം നടത്തിയാലൊ വഷളാ?
പീഡീ, എന്തിനാ വെറുതെ? മൂരാച്ചിയുടെ helper നായ ഹോമദ്രവ്യം നക്കിത്തിന്നും. യാഗാശ്വത്തെ കടിച്ചോടിക്കും...
മറുപടിഇല്ലാതാക്കൂഞാന് സുല്ലിട്ടു...
ആത്മ കഥയാണോ?
മറുപടിഇല്ലാതാക്കൂആള്മാറാട്ടം അത്ര വല്യ ഒരു കുറ്റകൃത്യമാണോ?
മറുപടിഇല്ലാതാക്കൂഏക് സിതാര, എന്താ ബുദ്ധി...നമിച്ചു. ഇതിപ്പോ ഇങ്ങനെ മനസ്സിലായി? അപരന്റെ പേരില്‍ എഴുതിയാല്‍ ആരും കണ്ടു പിടിക്കില്ലെന്ന് വിചാരിച്ചു.
**ഏകതാര-
മറുപടിഇല്ലാതാക്കൂഇപ്പോ പിടികിട്ടീല്ലേ ഇങ്ങേരുടെ കയ്യിലിരിപ്പ്!!
എന്നിട്ടെന്താ നമ്മളോട് വീമ്പിളക്കിയത്, "ഞാന്‍ വഷളനാണെങ്കിലും, വളരെ നല്ലവനാണ്. പിന്നെ, നല്ല പേരുള്ളവരൊന്നും അത്ര നല്ലവരല്ല. അഴകുള്ള ചക്കയില്‍ ചുളയില്ല എന്നു കേട്ടിട്ടില്ലേ?" എന്നൊക്കെയല്ലേ?
എന്നിട്ടിപ്പോള്‍ തനിനിറം പുറത്തു വന്നില്ലേ? ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍!!!!!
തീര്‍ച്ചയായും മനസ്സില്‍ കൊണ്ടയൊരു പോസ്റ്റ്
മറുപടിഇല്ലാതാക്കൂ