2009/11/14

തല്ലിക്കൊഴിച്ച പൂക്കളേ, മാപ്പ്...

ഇന്നു നവമ്പര്‍ 14, ശിശുദിനം... അനാഥബാല്യങ്ങള്‍ക്കു വേണ്ടി ഒരു നിമിഷം.

ആരാന്റെ ചുമലേറി ഫോട്ടോ കടപ്പാട് photo.monkey

പ്രഭാതമഞ്ഞിന്‍റെ പരിശുദ്ധിയുള്ള ചെമ്പനീര്‍പ്പൂക്കളേ,

ചില്ലകള്‍ നിങ്ങളെ വേര്‍പെടുത്തിയോ?

വിടരാന്‍ വെമ്പിയ നിങ്ങളെ കപടമു‌ല്യങ്ങള്‍ വിഷക്കാറ്റൂതി ശ്വാസം മുട്ടിച്ചു...

അവ ചോര തുപ്പുന്ന തെയ്യങ്ങളായി സ്വപ്നങ്ങളെ പേടിപ്പെടുത്തി...

സ്വാര്‍ത്ഥത പൊയ്ക്കാലുകളില്‍ ‍നൃത്തമാടിക്കൊണ്ടിരുന്നു

പകല്‍മാന്യതയുടെ മെഴുകു തേച്ച പോയ്മുഖങ്ങള്‍ വെട്ടിത്തിളങ്ങി.

രാത്രിമറവില്‍ അവര്‍ വികൃതരൂപികളായി തിമിര്‍ത്തട്ടഹസിച്ചു...

നിറമുള്ള സ്വപ്നങ്ങളെ തല്ലിക്കെടുത്തി.എങ്കിലും കുരുന്നു കുഞ്ഞുങ്ങളേ,

എന്തിലും നന്മ മാത്രം കാണുന്ന നിങ്ങള്‍ നെറികെട്ടവര്‍ക്കു മാപ്പു കൊടുത്തുവോ?

നിങ്ങള്‍ എത്ര ഭംഗിയായി ചിരിക്കുന്നു...

സ്നേഹം മാത്രം ചുരത്തുന്ന നിങ്ങള്‍ ചുറ്റും നിറമുള്ള വെളിച്ചം പകര്‍ന്നു...

ഇതാ ഒരിറ്റു സ്നേഹത്തിന്റെ കണ്ണീര്‍ത്തുള്ളികള്‍...

ഇതു മാത്രമേ തരാനുള്ളു‌...

നിങ്ങളുടെ വരണ്ട പിഞ്ചു ദലങ്ങള്‍ അവ നനച്ചെങ്കില്‍...

നിങ്ങളുടെ പ്രകാശം പരത്തുന്ന ചിരി മായാതിരുന്നെങ്കില്‍...

4 അഭിപ്രായങ്ങൾ:

 1. ഹൃദയസ്‌പര്‍‌ശിയായ കവിത......നന്ദി.

  മറുപടിഇല്ലാതാക്കൂ
 2. This is a beautiful poem. Your words touch the very core of humanity in all of us. They open our eyes and make us pause in the middle of our privileged and busy lifestyle, to take a moment to think about those less fortunate. They make us grateful for what we have, and make us aware of all the things we take for granted. And for that I thank you.

  മറുപടിഇല്ലാതാക്കൂ
 3. Thanks for the comment. Appreciate your benevolent thoughts.

  Yes, our "major" frustrations are meaningless and not even worth discussing compared to struggles that millions go through to make each day... be it getting a single meal, confronting life-threatening diseases, being deprived of basic necessitites, living as orphans, violation of human rights, harassment, child labor and the list goes on...

  മറുപടിഇല്ലാതാക്കൂ
 4. കുരുന്നുകളുടെ നിഷ്കളങ്കത, അതെന്നും എല്ലാവര്ക്കും പറയാനുള്ള വിഷയം തന്നെ.
  അതിനാല്‍ തന്നെയാണല്ലോ, മാലാഖമാരെ വരക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ മുഖം ചേര്‍ക്കുന്നത്.
  അധികമൊന്നും എനിക്ക് പറയാനറിയില്ല എങ്കിലും. നന്നായി എന്ന് ഞാന്‍ പറയുന്നതില്‍ അതിശയോക്തി ഇല്ല എന്ന് തോന്നുന്നു.
  (ഓ. ടോ. : എല്ലാവരുടെയും പഴയത് മുതല്‍ വായിച്ചു തുടങ്ങുക എന്നതൊരു ശീലമാക്കി വരികയാ ഞാന്‍. താങ്കളെ പോലെയുള്ളവരുടെ പഴയ കാല എഴുത്തും, പുതിയ എഴുത്തും കാണുമ്പോള്‍ അറിയാന്‍ പറ്റും എഴുത്തിനു വന്ന മാറ്റം. എനിക്ക് ഇനിയും എന്തൊക്കെ ചെയ്യാനുണ്ട് എന്നൊക്കെ. അതൊക്കെ കണ്ടു നമ്മളും ഇത്തിരി പഠിക്കട്ടെ മാഷെ)

  മറുപടിഇല്ലാതാക്കൂ