2010 ഫെബ്രുവരി 6ഫോട്ടോകള്‍
അന്നു മഴദേവന് ഒരു തമാശ തോന്നി.
കണ്ട മേഘങ്ങളെല്ലാം എടുത്തു ഫ്രീസറില്‍ വച്ചു
മേഘങ്ങള്‍ ഉറഞ്ഞപ്പോള്‍
ഫ്രീസര്‍ തുറന്നു അവയെ താഴേക്കിട്ടു.
വലിയ ഐസ് കട്ടകള്‍ ഭൂമിയില്‍ വീണാല്‍...
തന്റെ മക്കള്‍?
ഭൂമീദേവി കരഞ്ഞു വിളിച്ചു.
ദേവന്മാര്‍ വായു ഭഗവാനെ പ്രാര്‍ത്ഥിച്ചു.
താഴേക്ക് വന്ന കനത്ത മഞ്ഞു കഷണങ്ങളെ
വായുദേവന്‍ തന്റെ ശക്തി കൊണ്ടി തച്ചുടച്ചു...
കാറ്റു ഹുങ്കാരനര്‍ത്തനമാടി;
ചെറിയ ഫ്ലേക്സായി മഞ്ഞു താഴേക്ക് വീണു.
അങ്ങനെ രണ്ടു ദിവസം സ്നോഫാളായിരുന്നു...
കുസൃതി കാണിച്ച മഴയെ ബ്രഹ്മദേവന്‍ ശപിച്ചു.
ഒരു 6 മാസത്തേക്കിവിടെയെങ്ങും കണ്ടു പോകരുതെന്ന്...
അതുകൊണ്ട് ഇപ്പോള്‍ മഴയും മഞ്ഞുമില്ല.
പക്ഷെ മഞ്ഞു കൊണ്ട വായുവിനു പനി പിടിച്ചു...
അതുകൊണ്ട് ഇപ്പോള്‍ പുറത്തു നല്ല ചൂടാണ്.
പടമൊക്കെ കണ്ടല്ലോ. ഇനി നിങ്ങളുടെ നിങ്ങളുടെ സ്ക്രീന്‍ കൂടി വൃത്തിയാക്കാം, പോരെ?
കാഴ്ചയ്ക്കിപ്പറം അപ്പു പറഞ്ഞു ഗള്‍ഫില്‍ ഫ്ലിക്കര്‍ ബ്ലോക്ക് ചെയ്തിരിക്കുവാണെന്ന്. അതുകൊണ്ട് ഫോട്ടോകള്‍ താഴെ കൊടുക്കുന്നു.