2010/05/30

ഉപാസന... ഇതു ധന്യമാമൊരുപാസന....




ഏഷ്യാനെറ്റില്‍ 'കണ്ണാടി' എന്ന പ്രോഗ്രാമിന്‍റെ ജൂണ്‍ 23-ലെ ലക്കം കണ്ടപ്പോള്‍ മനസ്സില്‍ തട്ടിയത് ശ്രീമതി ശ്യാമളയുടെ കഥയാണ്‌. ശ്യാമള കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നെഴ്സാണ്.



Service Quality-യെക്കുറിച്ച് എല്ലാ മേഖലകളിലും ഒരുപാടു പരാതികള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് ശ്രീമതി ശ്യാമളയെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. സ്വന്തം കടമ തികഞ്ഞ സത്യസന്ധതയോടെ ചെയ്തു തീര്‍ക്കുന്ന അവര്‍ ഒരു മാതൃകാ നെഴ്സ്‌ മാത്രമല്ല ഒരു മാതൃകാ വനിത കൂടിയാണ്.


കാന്‍സര്‍ പിടിപെട്ടിട്ടും,  ആരെയുമറിയിക്കാതെ "ഒരു ചെറിയ ലീവെടുത്ത്" പോയി കീമോ നടത്തി തിരികെ വന്നു, പഴയ ആത്മാര്‍ഥതയോടെ അവര്‍ സ്വന്തം ജോലി നിര്‍വഹിക്കുന്നു.


പ്രസ്തുത സംപ്രേക്ഷണം വെട്ടിയെടുത്ത് നിങ്ങള്‍ക്കുവേണ്ടി താഴെ ചേര്‍ക്കുന്നു.





അവരുടെ ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണത്തിനും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍.

28 അഭിപ്രായങ്ങൾ:

  1. സ്വാര്‍ത്ഥതയുടെ ഈ ലോകത്ത് ശ്യാമളയുടെ സേവനങ്ങള്‍ എന്നും നിലനില്‍ക്കട്ടെ. അനുമോദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇതാണ് യഥാര്‍ത്ഥ ഉപാസന...
    :-)

    മറുപടിഇല്ലാതാക്കൂ
  3. ആ സഹോദരിക്ക് അഭിനന്ദനങ്ങൾ...
    രോഗമുക്തിക്കായി ആത്മാർത്ഥമായ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  4. നല്ല പോസ്റ്റ്. ആത്മവിശ്വാസവും, നല്ല മനസ്സുമുള്ള ശ്യാമളയ്ക്ക് എന്റെ അഭിനന്ദങ്ങള്‍. ഇതുപോലെ കരുത്തുറ്റ സ്ത്രീകള്‍ സമൂഹത്തിലിനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

    ശ്യാമളയ്ക്ക് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്നുകൊള്ളുന്നു....

    മറുപടിഇല്ലാതാക്കൂ
  5. ഇത്തരം കരുത്തുറ്റ മനുഷ്യര്‍ ഇനിയും വളര്‍ന്നു വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  6. അവര്‍ക്ക് നല്ലത് വരട്ടെ..!!

    മറുപടിഇല്ലാതാക്കൂ
  7. അദ്ദാണ് സ്ത്രീ…!! “നഴ്സ്“… എന്നു പുച്ചിച്ച് തള്ളുന്നവര്‍ ശരിക്കും കാണണ്ട കാഴ്ച്ച… അവര്‍ക്ക് നല്ലത് വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  8. നല്ല പോസ്റ്റ്‌! അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  9. thanx 4 sharing this information.
    may god bless her.

    മറുപടിഇല്ലാതാക്കൂ
  10. പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു. വളരെ ബഹുമാനം തോന്നി ശ്യാമളയോട്. "ഉപാസന ..... ഇതു ധന്യമാമൊരുപാസന ....." അതെ, ഈ വരികള്‍ അര്‍ത്ഥവത്താക്കുന്നു ശ്യാമളയുടെ ജീവിതം.
    ഇതു ഞങ്ങളുമായി പങ്കുവച്ച വഷളന് അഭിനന്ദനങ്ങള്‍. ഇതു പോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. എത്രയും പെട്ടെന്ന് രോഗവിമുക്തി നേടട്ടെ..

    മറുപടിഇല്ലാതാക്കൂ
  12. അവരുടെ ആത്മവിശ്വാസത്തിന്റേയും,ആത്മാര്‍ത്ഥതയുടേയും മുന്നില്‍ നമിക്കുന്നു,അസുഖം മാറാന്‍ പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. കണ്ടിരുന്നു ഈ പ്രോഗ്രാം.. ശരിക്കും ഉപാസന തന്നെ

    മറുപടിഇല്ലാതാക്കൂ
  14. ശ്യാമസുന്ദരമീശ്യാമളതൻ ഉപാസന....
    വെള്ളം ചേർക്കാത്ത അർപ്പണബോധം/ആത്മാർതഥത
    ഈ കാലഘട്ടങ്ങളിൽ കണ്ടുകിട്ടാൻ സാധിക്കാത്ത ജനുസുകൾ...

    മറുപടിഇല്ലാതാക്കൂ
  15. വളരെ നല്ല പോസ്റ്റ്. പ്രോഗ്രാം ഞാന്‍ കണ്ടിരുന്നില്ല. ഇത്തരം നല്ല വ്യക്തിത്വങ്ങളെ ആരും അറിയാതെ പോകുന്നു. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ അവര്‍ നിസ്വാര്‍ത്തരായി ജീവിക്കുന്നു. സഹജീവികള്‍ക്കായി. വീണ്ടും ഒരിക്കല്‍ കൂടി പരിചയപ്പെടുത്താന്‍ വഷളന്‍ കാണിച്ച നല്ല മനസ്സിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  16. വളരെ നല്ല പോസ്റ്റ്. മനസ്സിന്' രോഗം ബാധിച്ച ഒരുസമൂഹത്തില്‍ നിര്‍മ്മലമായ മനസ്സുമായി ഒരു സഹോദരി. കണ്ണാടി നോക്കാന്‍ മടിക്കുന്നവര്‍ക്കിടയില്‍ കണ്ണാടിപ്പതിപ്പുമായി വന്ന വഷളന്' അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  17. ആ വ്യക്തിത്വത്തിനു മുമ്പില്‍ തൊഴുകൈയൊടെ നില്‍ക്കുന്നു. ശ്യാമളയുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. നല്ലതു വരട്ടെ അവര്‍ക്കും അവരുടെ തലമുറകള്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  18. നന്മ നശിചിട്ടില്ലാത്ത ഈ ശ്യമാളമാരാണ് ലോകത്തിന്റെ സന്തുലിതത്വം നിലനിര്‍ത്തുന്നത്.
    പരിചയപ്പെടുത്തിയതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  19. ഈ ലോകത്ത് നന്മ നശിക്കാതിരിക്കട്ടെ,

    മറുപടിഇല്ലാതാക്കൂ
  20. അവര്‍ക്ക് നല്ലതു വരട്ടെ എന്നു പ്രാര്‍ത്ഥിച്ചതുകൊണ്ടുമാത്രം ഒന്നുമാകുന്നില്ല എന്ന തോന്നല്‍ .

    മറുപടിഇല്ലാതാക്കൂ
  21. ശ്യാമളമാര്‍ വംശനാശം സംഭവിച്ചിട്ടില്ലെന്നതാണ് നമ്മുടെ ഭാഗ്യം!

    മറുപടിഇല്ലാതാക്കൂ